മുത്ത് പ്രധാനമായും മൂന്ന് തരത്തില്‍ ലഭിക്കുന്നു.
1). നാച്ച്വറല്‍
2). കള്‍ച്ചേര്‍ഡ്
3). ഇമിറ്റേഷന്‍
മുത്ത് ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മുത്ത് ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തും.
മോതിരത്തില്‍ ധരിക്കേണ്ട മുത്തിന് ഏറ്റവും കുറഞ്ഞത് 3 1/2 (മൂന്നര) കാരറ്റ് ഭാരം ഉണ്ടായിരിക്കണം. മുത്ത് വിരലില്‍ സ്പര്‍ശിക്കത്തക്ക വിധത്തിലായിരിക്കണം മോതിരത്തില്‍ മുത്ത് ഘടിപ്പിക്കേണ്ടത്. മോതിരം നിര്‍മ്മിക്കുവാന്‍ വെള്ളി ലോഹം മാത്രം ഉപയോഗിക്കുക. തിങ്കളാഴ്ചയോ, രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളിലോ, ചന്ദ്രന്‍റെ കാലഹോരയിലോ മുത്ത് ലോഹത്തില്‍ ഘടിപ്പിക്കുക. മോതിരം തയ്യാറായി കഴിഞ്ഞാല്‍ വെള്ളനിറമുള്ള പാട്ടില്‍ പൊതിഞ്ഞ് ചന്ദ്രയന്ത്രത്തിനുമുമ്പില്‍ ഒരു പീഠത്തില്‍ വയ്ക്കണം. അതിനുശേഷം ചന്ദ്രമന്ത്രം ജപിച്ച് ഇതിന് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി ദാനധര്‍മ്മങ്ങള്‍ നടത്തി മോതിരം ഇടതുകൈയുടെ ചെറുവിരലിലോ മോതിരവിരലിലോ അണിയണം. ഒരാള്‍ മുത്ത് മോതിരമായി ധരിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ദോഷഹരണശക്തി 2 വര്‍ഷം ഒരു മാസം 27 ദിവസം നിലനില്‍ക്കും. അതിനുശേഷം പുതിയ മോതിരം ധരിക്കേണ്ടി വരും. പഴയ മോതിരം മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കുവാന്‍ കൊടുക്കാം. അല്ലെങ്കില്‍ പൂജാമുറിയില്‍ സൂക്ഷിച്ചു വെയ്ക്കാം.
മുത്ത് ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങളോ ഉപരത്നങ്ങളോ ധരിക്കരുത്.