ഏതുതരം നിര്‍മ്മിതികളായാലും ഭൂമിയുമായി അതിനെ ബന്ധിപ്പിച്ച് നിര്‍ത്തേണ്ടതാവശ്യമാണ്. അസ്ഥിവാരവും അടിത്തറയും ആ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. കെട്ടിടത്തിന്റെ വ്യാപ്തിയും ഉയരവും അനുസരിച്ച് ഇതിന് വ്യത്യാസമുണ്ട്. നിര്‍മ്മിതിയെ ഭൂമിയുമായി ഉറപ്പിച്ചു നിര്‍ത്തുന്നത് കൂടാതെ അതിന്റെ ഭാരം കെട്ടിടത്തിന് തകരാറ് വരാത്തവിധത്തില്‍ ഭൂമിയുമായി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സാധാരണ കരിങ്കല്ലും, വെട്ടുകല്ലും, ഇഷ്ടികയുമാണ് അസ്ഥിവാരത്തിനും അടിത്തറയ്ക്കും ഉപയോഗിച്ചുവരുന്നത്. ഉറപ്പുള്ള ഭൂമിയിലും ഭൌമജലനിരപ്പ് താഴ്ന്നതുമായ ഇടങ്ങളില്‍ വെട്ടുകല്ലോ ഇഷ്ടികയോ ഇതിനായി ഉപയോഗിക്കുന്നത് ലാഭകരമാണ്. ഈ രീതിയില്‍ നല്ല ഉറപ്പുള്ള അടിത്തറയില്‍ രണ്ടു നിലവരെ പണിയാമെന്ന് കാണുന്നു. ആവശ്യത്തിലധികം ആഴവും വീതിയും അസ്ഥിവാരത്തിന് വേണമെന്നില്ല. ഭാരം താങ്ങുന്ന പ്രധാന ചുമരുകള്‍ വരുന്നിടത്താണ് സാധാരണഗതിയില്‍ അസ്ഥിവാരത്തിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വീടിന്റെ ഉള്‍ഭാഗത്തുള്ള അപ്രധാന ഭാരം താങ്ങേണ്ടതില്ലാത്ത ഇടഭിത്തികള്‍ക്ക് ബലവത്തായ അടിത്തറ വേണമെന്നില്ല.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
വ്യാഴാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന് നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,9,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്ക്കുന്ന സൂര്യന് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ചന്ദ്രന് നില്ക്കുന്ന രാശിയില്‍ നിന്ന് 2,5,7,9,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്ക്കുന്ന ചന്ദ്രന് ചിങ്ങം, വൃശ്ചികം, മകരം, മീനം, ഇടവം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
കുജന് നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില് നില്ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ബുധന്‍ നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,4,5,6,9,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നിയില്‍ നിന്നാല്‍ കന്നി, തുലാം, ധനു, മകരം, കുംഭം, ഇടവം, മിഥുനം കര്‍ക്കിടകം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
വ്യാഴം നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനുവില്‍ നിന്നാല്‍ ധനു, മകരം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ശുക്രന് നില്ക്കുന്ന രാശിയില്‍ നിന്ന് 2,5,6,9,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശുക്രന് തുലാത്തില്‍ നിന്നാല്‍ വൃശ്ചികം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ശനി നില്ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശനി കുംഭത്തില്‍ നില്ക്കുകയാണെങ്കില് മേടം, മിഥുനം, കര്‍ക്കിടകം, മകരം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,7,9,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ലഗ്നം മിഥുനം ആണെങ്കില്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, ധനു, കുംഭം, മീനം, മേടം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഇപ്രകാരം വ്യാഴാഷ്ടവര്‍ഗ്ഗം താഴെ കാണിക്കുന്നു.
വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
Labels:
ashtavarggam,
guru,
jyothisham,
vyazhaashtavarggam,
vyazham
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ?
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് പണ്ടേ തന്നെ പതിഞ്ഞതാണ്.
ഇതിനു പിന്നിലെ അര്‍ത്ഥം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു.
ശരീരകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉപ്പാണ്. നാം കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം തന്നെ ഉപ്പിന്റെ അംശം കൂടിയും കുറഞ്ഞും കാണുന്നുമുണ്ട്. വൃക്കകളില്‍ വച്ച് ശരീരത്തിനകത്തെ മലിന ദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നുവെന്ന കാര്യം പുത്തന്‍ തലമുറയ്ക്ക് സുപരിചിതമാണ്.
ഉപ്പിന്റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളില്‍ നിന്നും വൃക്കയിലേക്കുള്ള ജലപ്രവാഹം വന്‍തോതിലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ ജലത്തിന്റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങള്‍ അറിയിക്കുമ്പോഴാണ് കൂടുതലായി ദാഹം തോന്നുന്നതും അത് ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടി വരുന്നു.
ഇതില്‍ നിന്നാണ് ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന വിശ്വാസം ബലപ്പെട്ടത്.
Labels:
jyothisham,
salt,
uppu,
vellam,
water
ദിക്ക് പരിേച്ഛദം എന്നാലെന്ത്?
വാസ്തുവിന്റെ കിടപ്പും ദിക്കും നിശ്ചയിക്കേണ്ടത് വാസ്തുവില്‍ പതിക്കുന്ന സൂര്യന്റെ നിഴല്‍ അനുസരിച്ചാണ്. ഇപ്രകാരം ദിക് നിര്‍ണ്ണയം നടത്തുന്നതിനെ ദിക് പരിേച്ഛദം എന്ന് പറയുന്നത്.
Labels:
dikku,
jyothisham,
ravi,
sooryan,
vasthu
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗഫലം ഓരോന്നിലും അഷ്ടവര്ഗ്ഗാനുസാരം എഴുതണം. ബുധന്‍ നില്ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയില്‍ ഒരക്ഷവുമില്ലെങ്കില് - ബുധന്‍ നില്ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശി ശൂന്യമാണെങ്കില്‍ - ജാതകന് സംസാരിക്കാന്‍ കഴിയാത്തവനായിത്തീരും. ഒന്നോ, രണ്ടോ, മൂന്നോ അക്ഷമുണ്ടായാല്‍ സംഭാഷണം ചപലമായിരിക്കും. നാലക്ഷമുണ്ടെങ്കില് മറ്റൊരുത്തന്റെ വാക്കിന് മറുപടി കൊടുക്കാന്‍ സമര്ത്ഥന് ആയിരിക്കും. അഞ്ചോ, ആറോ, അക്ഷമുണ്ടായാല്‍ ഔചിത്യപൂര്‍വ്വം ജനസമ്മതമായി സംസാരിക്കാന്‍ കഴിവുറ്റവനായിത്തീരും. ഏഴക്ഷമുണ്ടായാല് കവിയായിത്തീരും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ 8 അക്ഷമുണ്ടായാല്‍ അവന്റെ വാക്കിന് മറുത്തു പറയുവാനാളുണ്ടാവില്ല. സംഭാഷണം അത്രയും ന്യായയുക്തമായിരിക്കും. ലഗ്നാല്‍ രണ്ടില്‍ പാപഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ ധാര്‍ഷ്ട്യം, ഡംഭ് ഇവയോട് കൂടിയ സംഭാഷണമായിരിക്കും. ശുഭഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ സംഭാഷണം ഗുണാഡ്യമായിരിക്കും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ആദിത്യന്റെ അക്ഷമുണ്ടായാല്‍ ജ്ഞാനോപദേശാത്മകങ്ങളായി ദാര്ഡ്യയുക്തമായി സംഭാഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ കുജന്റെ അക്ഷമുണ്ടായാല്‍ കലഹയുക്തമായ സംഭാക്ഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ബുധന്റെ അക്ഷമുണ്ടായാല്‍ സംഭാഷണം മനോഹരമായിരിക്കും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ അക്ഷമുണ്ടായാല്‍ സ്പഷ്ടവും യുക്തിപുരസ്സരവും ആയിരിക്കും സംഭാഷണം.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശുകന്റെ അക്ഷമുണ്ടായാല്‍ പുരാണകാവ്യനാടകാദികളുടെ അര്‍ത്ഥം സയുക്തികമായും, സന്തോഷപൂര്വ്വകവുമായും സംഭാഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശനിയുടെ അക്ഷമുണ്ടായാല്‍ വ്യാജസംഭാഷണം ചെയ്യും.
ബുധന്റെ അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷം അധികമുള്ള രാശിയില്‍ ബുധന്‍ നില്ക്കുന്ന സമയം - നാലില്‍ കൂടുതല്‍ അക്ഷം അധികമുള്ള രാശികളില് - വിദ്യാഭ്യാസം ചെയ്താല്‍ പരിപൂര്‍ണ്ണ ഫലപ്രാപ്തിയും, വാദപ്രതിവാദത്തില്‍ വിജയവും സിദ്ധിക്കും.
അക്ഷാധിക്യമുള്ള രാശിദിക്കില്വെച്ച് വിദ്യ അഭ്യസിച്ചാലും, ആ രാശിദിക്കില്‍ ക്രീഡാമന്ദിരം നിര്‍മ്മിച്ച് ക്രീഡ നടത്തിയാലും ആ ദിക്കിലുള്ള വിഷ്ണു ഭഗവാനെയും രാജാവിനെയും സേവിച്ചാലും അക്ഷം കൂടുതലുള്ള രാശിസമയത്ത് അക്ഷാധിക്യമുള്ള രാശിദിക്കില്‍ നിന്ന് വ്യവഹാരാദികള്‍ നടത്തിയാലും പരിപൂര്ണ്ണവിജയവും ഫലസിദ്ധിയും ഉണ്ടാകും.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
Labels:
aksham,
budhan,
case,
education,
jyothisham,
mercury,
vidya,
vidyarambham,
vyavaharam
പ്രസവശേഷം നാല്‍പ്പത് കഴിയാതെ സ്ത്രീ വീട് വിട്ടുപോകരുത്?
പ്രസവിച്ചു കഴിഞ്ഞ സ്ത്രീ നാല്‍പ്പതു ദിവസം കഴിയാതെ സ്വന്തം വീടുവിട്ടു പോകരുതെന്ന വിലക്ക് മിക്കവാറും കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നു. പ്രസവിച്ച സ്ത്രീയ്ക്ക് ഈ കാലയളവില്‍ ആശുദ്ധിയാണെന്നും പ്രചരിപ്പിച്ചിരുന്നു.
പ്രസവത്തോടെ നാല്‍പ്പതു ദിവസത്തെ അശുദ്ധി സ്ത്രീകള്‍ക്കുണ്ടെന്നും അതിനാലാണ് വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്ന വിലക്കുള്ളതെന്നും വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍; വീട്ടിനുള്ളിലെ പ്രസവമുറിക്കുള്ളില്‍ തന്നെ ആ നാളുകള്‍ കഴിച്ചു കൂട്ടാന്‍ സ്വാഭാവികമായും സ്ത്രീ നിര്‍ബന്ധിതയായി.
ഗര്‍ഭകാലത്തും പ്രസവസമയത്തുമുള്ള ബുദ്ധിമുട്ടുകളും ശാരീരികപരാധീനതകളും ഏറെ അനുഭവിക്കേണ്ടതുണ്ടായിരുന്നതിനാല്‍ പ്രസവത്തിനു ശേഷമുള്ള ജീവിതകാലം രണ്ടാം ജന്മമായും പുനര്‍ജന്മമായുമൊക്കെ പഴയ കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഗര്‍ഭവും പ്രസവവുമൊന്നും രോഗമല്ലെന്ന് തന്നെ മുന്‍തലമുറ മനസ്സിലാക്കിയിരുന്നു. എങ്കിലും ഈ കാലയളവില്‍ സവിശേഷശ്രദ്ധയും ശുശ്രൂഷയും സ്ത്രീയ്ക്ക് ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ ശുഷ്ക്കാന്തിയും ഉണ്ടായിരുന്നു.
നാല്‍പ്പത് ദിവസത്തെ അശുദ്ധി എന്ന് പറഞ്ഞ് പ്രസവം കഴിഞ്ഞ സ്ത്രീയെ വീട്ടിനുള്ളില്‍ ഇരുത്തിയിരുന്നത് തന്നെ പ്രത്യേക പരിഗണനയുടെ ഭാഗമായിട്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ച ഇന്നത്തെ നിലയിലല്ലായിരുന്നു പണ്ടെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആന്റിബയോട്ടിക് പ്രയോഗം സര്‍വ്വസാധാരണമായ ഇക്കാലത്ത് പ്രസവശേഷം ഇഞ്ചക്ഷനിലൂടെയും മറ്റും അണുബാധയില്‍ നിന്നും മുക്തമാകാമെന്നതിനാല്‍ പ്രസവനാള് മുതല്‍ തന്നെ പുറത്തിറങ്ങുന്നതില്‍ പ്രയാസം നേരിടുന്നില്ലെന്നാണ് അനുഭവസ്ഥരുടെ വിലയിരുത്തല്‍.
അണുബാധാമരണം വളരെ സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് രോഗബാധക്ക് സാധ്യതയുള്ള മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും പുറത്തെ ദുഷിച്ച അന്തരീക്ഷത്തില്‍ നിന്നുമൊക്കെ സ്ത്രീയെ രക്ഷിക്കാന്‍ ആശുദ്ധിയുണ്ടെന്ന പേരില്‍ വീട്ടിനുള്ളില്‍ പാര്‍പ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.
പ്രസവത്തോടെ, പുറത്തിറങ്ങിയാല്‍ മാതാവിനും ശിശുവിനും അണുബാധയുണ്ടാകും എന്ന പ്രയോഗമാണ് ആശുദ്ധിയുണ്ടാകുമെന്നായി മാറിയത്. കാലക്രമേണ ഇത് പ്രസവിച്ച സ്ത്രീക്ക് അശുദ്ധിയുണ്ടെന്ന് പരിണമിക്കുകയായിരുന്നു.
Labels:
antibiotic,
jyothisham,
nalpathu,
prasavam
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.
