സ്ത്രീ ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നാണ് രാശിപൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ത്രീജന്മ൪ക്ഷാത് സപ്തമ-
രാശാ, വേകാദശേ, ച ദശമേ ച
ജാതോ നരഃ ശുഭഃ സ്യാദ്,
ദ്വാദശനവമാഷ്ടമേഷു ചാപി ശുഭഃ
നക്ഷത്രസ്യ തു ഭേദേ
സുശുഭഃ സ്യാത് പ്രഥമരാശിജശ്ചാപി.
സാരം :-
സ്ത്രീയുടെ ജന്മത്തില്‍ (ചന്ദ്രലഗ്നത്തില്‍) നിന്ന് 7-11-10-12-9-8 എന്നീ ഭാവങ്ങളിലൊന്നില്‍ പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ (സ്ത്രീയുടെ കൂറില്‍ നിന്ന് 7 മുതല്‍ 12 വരെ ഏതെങ്കിലും ഒരു കൂറില്‍) ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു.
സ്ത്രീയുടേയും പുരുഷന്‍റെയും ജന്മം (ചന്ദ്രലഗ്നം) ഒന്നുതന്നെയായാലും, ജന്മനക്ഷത്രം സ്ത്രീയുടേയും പുരുഷന്‍റെയും ഒന്നല്ലെങ്കില്‍, ഉത്തമവുമാണ്.
പഞ്ചമതൃതീയയോശ്ച
ദ്വിതീയരാശൗ ച നേഷ്യതേ ജാതഃ
മദ്ധ്യശ്ചതു൪ത്ഥരാശ,-
വഷ്ടമരാശൗ ച മദ്ധ്യ ഇതി കേചിത്
സാരം :-
സ്ത്രീയുടെ കൂറില്‍ നിന്നുതന്നെ 5-3-2 ഈ കുറുകളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു.
നാലാമത്തെ കൂറില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനാകുന്നു.
എട്ടാമത്തെ കൂറില്‍ ജനിച്ച പുരുഷനും മദ്ധ്യമനായിരിയ്ക്കുമെന്ന് ഒരു അഭിപ്രായമുണ്ട്.
യുഗ്മാദ് സ്ത്രീജന്മ൪ക്ഷാദ്
ഷഷ്ഠേ ജാതോ വിവ൪ജ്ജ്യതേ പുരുഷഃ
ഓജാത് സ്ത്രീജന്മ൪ക്ഷാദ്
മദ്ധ്യഃ ഷഷ്ഠ൪ക്ഷജോ ഭവതി.
സാരം :-
എന്നാല്‍ സ്ത്രീയുടെ കൂറ് ഇടവം, ക൪ക്കിടകം ഇങ്ങനെ യുഗ്മ (ഇരട്ടപ്പെട്ട) രാശിയാണെങ്കില്‍, അതിന്‍റെ ആറാം കൂറില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു. നേരെ മറിച്ച്, മേടം, മിഥുനം ഇങ്ങനെ ഒറ്റപ്പെട്ട രാശിയാണ് സ്ത്രീയുടെ കൂറ് എങ്കില്‍, അതിന്‍റെ ആറാം രാശിയില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനുമാകുന്നു.
സ്ത്രീജന്മപൂ൪വ്വമേവം
വിചിന്തയേദ്രാശിസംജ്ഞിതം യോഗം
സാരം :-
മേല്‍പറഞ്ഞ "രാശി" എന്ന യോഗം ആദ്യമായി സ്ത്രീയുടെ കൂറില്‍ നിന്ന് - ജന്മം (കൂറ്) വിചാരിക്കേണ്ടതാകുന്നു.
***************************************************************
സ്ത്രീജന്മതോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജ്യതേ
എന്നുള്ള കാലദീപശാസ്ത്രം അനുസരിച്ച് സ്ത്രീ ജനിച്ച രാശി മുതല്‍ 2, 3, 5, 6 എന്നീ രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം അധമവും 4-ാം രാശി മദ്ധ്യമവും 7 മുതലുള്ള രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം ഉത്തമവുമാകുന്നു. രാശിപ്പൊരുത്തത്തെപ്പറ്റി മാധവീയത്തില്‍ പറയുന്നത്.
സ്ത്രീ ജന്മഭാല്‍ ഭവതിപുംസികുടുംബജാതേ
വിത്തക്ഷയ സ്തനയഹാനിരപത്യ ജാതേ
ഷഷ്ടോല്‍ ഭവേ വ്യസന രോഗ വിപദ്വിയോഗാ
ദുഖംസഹോദരഭവേ സുഖജേവിരാേേധഃ
വിത്തക്ഷയ സ്തനയഹാനിരപത്യ ജാതേ
ഷഷ്ടോല്‍ ഭവേ വ്യസന രോഗ വിപദ്വിയോഗാ
ദുഖംസഹോദരഭവേ സുഖജേവിരാേേധഃ
സാരം :-
സ്ത്രീയുടെ 2-ാം കൂറില്‍ പുരുഷരാശിക്കൂറുവന്നാല്‍ ദ്രവ്യനാശവും 3-ാം കൂറിന് ദുഃഖവും 4-ാം കൂറില്‍ വന്നാല്‍ അന്യോന്യവിരോധും (സുഖജോവിരോധ) 5-ാം കൂറില്‍ വന്നാല്‍ പുത്രനാശവും 6-ാം കൂറില്‍ ജനിച്ചാല്‍ ഷഷ്ടാഷ്ടമത്താല്‍ വ്യസനം, രോഗം, ആപത്ത്, വിയോഗം എന്നീ കഷ്ടാനുഭവങ്ങളും ഉണ്ടാകുന്നതാണ്. ഷഷ്ഠാഷ്ടമദോഷത്തെപ്പറ്റി മുഹൂര്‍ത്തരത്നം എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രശ്നമാര്‍ഗ്ഗത്തില്‍ ചേര്‍ത്തിട്ടുള്ളത്.

ഷഷ്ടാഷ്ടമേ മരണ വൈരവിയോഗദോഷാ
ദ്വിദ്വാദശേ വധനത പ്രജതാത്രികോണേ
ശേഷോഷ്വനേകവിധസൌഖ്യസുതാര്‍ത്ഥസമ്പല്‍
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ
ദ്വിദ്വാദശേ വധനത പ്രജതാത്രികോണേ
ശേഷോഷ്വനേകവിധസൌഖ്യസുതാര്‍ത്ഥസമ്പല്‍
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ
സാരം :-
സ്ത്രീ ജനിച്ചകൂറിന്റെ 6-ാം കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ അന്യോന്യം വൈരവും വിരഹദുഃഖവും അല്ലെങ്കില്‍ മരണവും സംഭവിക്കും. 2-ാം കൂറില്‍ ജനിച്ചാല്‍ ദാരിദ്രം ഫലം. 5-ാം കൂറില്‍ ജനിച്ചാല്‍ പുത്രനാശം അനുഭവിക്കും. മറ്റുള്ള കൂറുകളില്‍ ജനിച്ചാല്‍ അനേകവിധ സൌഖ്യവും സന്താനാഭിവൃദ്ധിയും ധനസമ്പത്തും ഫലം. ഇരുവരുടേയും കൂറുകള്‍ അന്യോന്യം ശത്രുക്കളാകുകയോ വേധമുണ്ടാകുകയോ ചെയ്താല്‍ 2, 5, 6 എന്നീ കൂറുകള്‍ക്ക് പറഞ്ഞ ഫലം എത്രയും വേഗം അനുഭവിക്കുന്നതാണ്. ഇരുവരുടേയും കൂറുകളുടെ അധിപന്മാര്‍ ഒന്നിക്കുകയോ അന്യോന്യം ബന്ധുക്കളായോ വരുകയും വശ്യപ്പൊരുത്തം ഉണ്ടാകുകയും ചെയ്താല്‍ ഈ ദോഷം അനുഭവപ്പെടുന്നതല്ല.

വശ്യഭാവേതഥാന്യോന്യം താരാശുദ്ധാ പരസ്പരം
നചേല്‍ ഷഷ്ഠാഷ്ടമേദോഷസ്തദാഷഷ്ഠാഷ്ടമ ശുഭം.
നചേല്‍ ഷഷ്ഠാഷ്ടമേദോഷസ്തദാഷഷ്ഠാഷ്ടമ ശുഭം.
ഇരുവരുടേയും കൂറുകള്‍ തമ്മില്‍ വശ്യമായിരിക്കുകയും വേധമില്ലാതിരിക്കുകയും ചെയ്താല്‍ കൂറുകള്‍ തമ്മിലുള്ള ഷഷ്ഠാഷ്ടമത്വം ദോഷമല്ലാ. ശുഭമാകുന്നു.
ജന്മര്‍ക്ഷ വേധേ കഥിതേത്രജാതേ
യുക്തോപിവശ്യാദിഗുണൈര്‍ബലിഷൈഠഃ
പതിഞ്ചകന്യാംപ സമുഖ ഘാതം
നിഹന്തിഷഷ്ഠാഷ്ടമരാശിയോഗഃ
യുക്തോപിവശ്യാദിഗുണൈര്‍ബലിഷൈഠഃ
പതിഞ്ചകന്യാംപ സമുഖ ഘാതം
നിഹന്തിഷഷ്ഠാഷ്ടമരാശിയോഗഃ
സാരം :-
ഇവിടെപറഞ്ഞ ജന്മര്‍ക്ഷ വേധം ഉണ്ടെങ്കില്‍ വശ്യം മുതലായ മറ്റു പൊരുത്തങ്ങള്‍ പ്രബലങ്ങളായി ഉണ്ടായിരുന്നാലും അവരുടെ വിവാഹം ദോഷവും ദമ്പതിമാരുടെ രണ്ടുപേരുടേയും വംശത്തിനുകൂടി നാശവും സംഭവിക്കുന്നതുമാകുന്നു. ഈ വേധത്തില്‍ ഷഷ്ഠാഷ്ടമം കൂടി ഉണ്ടെങ്കില്‍ ഈ ഫലം ഉടനെ തന്നെ അനുഭവിക്കുന്നതുമാകുന്നു.

ഏകോപിദോഷോവേദാഖ്യോ ഗുണാല്‍ ഹന്തി ബഹുന്യ പിതസ്മാദ്വി വര്‍ജ്ജേയേ, ദ്വേധം മദ്ധ്യരജ്ജുശ്ച തത്സമഃ എന്നു പ്രമാണാന്തരവുമുണ്ട്.
ഷഷ്ഠാഷ്ടമദോഷത്തിനു പരിഹാരമാര്‍ഗ്ഗം
അസതിജനനതാരാ വേധദോഷേയദിസ്യാദ്
ഭവനപതിസുഹൃത്വം വശ്യതൈ കാധിപ്ത്യം
ഭവതിനഖലൂദോഷസ്തര്‍ഹി ഷഷ്ഠാഷ്ടമത്വാല്‍
സതികഥികഗുണേ സ്മിന്നാശുഭോ രാശിയോഗഃ
സാരം :-
സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ക്ക് അന്യോന്യം വേധമില്ലാതിരിക്കുകയും രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ അന്യോന്യം ബന്ധുക്കളായിരിക്കുകയും അതല്ലെങ്കില്‍ ഏകാധിപത്യം ഉണ്ടായിരിക്കുകയും രാശ്യാധിപവും വശ്യവും പൊരുത്തങ്ങള്‍ അനുകൂലമായിരിക്കുകയും ചെയ്താല്‍ ഷഷ്ഠാഷ്ടമദോഷം ഉണ്ടാകുന്നതല്ല.

മുന്‍പറഞ്ഞ ഷഷ്ഠാഷ്ടമദോഷത്തോടുകൂടി വേധ ദോഷമോ രാശ്യാധിപ ശത്രുതയോ ഉണ്ടായിരുന്നാല്‍ ഷഷ്ഠാഷ്ടമദോഷത്തിന്റെ ഫലം എത്രയും വേഗം അനുഭവപ്പെടാനിടയുള്ളതും ഒരിക്കലും ബന്ധപ്പെടുത്താന്‍ പാടില്ലാത്തതുമാകുന്നു. വേധദോഷമില്ലെങ്കില്‍ ഏകാധിപത്യം വന്നാല്‍ ഷഷ്ഠാഷ്ടമത്തിന് പരിഹാരമുണ്ടാകുന്നതാണ്.
ഒരേ രാശിയില്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഫലവും മറ്റും
ഏകരാശി ദ്വിനക്ഷത്രം
പുത്രപൌത്രാദിവൃദ്ധിക്യല്‍
പുത്രപൌത്രാദിവൃദ്ധിക്യല്‍
സാരം :-
സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ രണ്ടും ഒരേ കൂറില്‍ വന്നാല്‍ പുത്രപൌത്രാദി അഭിവൃദ്ധി ഉണ്ടാകുന്നതാണ്.
രാശിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരം
1. സ്ത്രീ ദീ൪ഘം ഉണ്ടായിരുന്നാല്‍ രാശിപൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാകും.
2. യോനി പൊരുത്തം ഉണ്ടായിരുന്നാല്‍ രാശി പൊരുത്ത ദോഷത്തിന് പരിഹാരമാകും.
3. വശ്യപൊരുത്തം ഉണ്ടായിരിക്കുക.
രാശിപൊരുത്തം കണക്കാക്കേണ്ടാത്ത സന്ദ൪ഭങ്ങള്‍
ആസുരാദി വിവാഹേഷു രാശികുടം ന ചിന്തയേത്
തഥാ വ്യംഗാ തിവൃദ്ധനാം ദു൪ഭഗാണാം പുന൪ഭുവാം.
സാരം :-
അംഗവൈകല്യം വന്നവ൪, പുന൪ വിവാഹം, ദുഷ്ടസ്ത്രീ, വൃദ്ധപുരുഷന്‍, ഭാഗ്യഹീന സ്ത്രീ - പുരുഷന്മാ൪, ആസുരവിവാഹം ഇവരുടെ കാര്യത്തില്‍ രാശിപൊരുത്തം നോക്കണമേന്നില്ല.