ശുക്രേധീധ൪മ്മാസ്തഗേ ഭാനുയുക്തേ
ഭൗമാഢ്യേ വാ ദാരവൈകല്യമാഹുഃ
സൗമ്യേ നീചാരാദിഭേ സപ്തമസ്തേ
ഭാര്യാ ദുഷ്ടാ ജാരിണി വൈ ശിഖീ വാ
സാരം :-
പുരുഷജാതകത്തില്‍ ആദിത്യനോടോ കുജനോടോ കൂടിയ ശുക്രന്‍ ലഗ്നാല്‍ അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ ഏഴാം ഭാവത്തിലോ നിന്നാല്‍ കളത്രവൈകല്യം ഉണ്ടാകും.
പുരുഷജാതകത്തില്‍ കന്നി ലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ മീനത്തില്‍ നീചസ്ഥാനത്ത് ബുധന്‍ നിന്നാല്‍ ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം.
പുരുഷജാതകത്തില്‍ മകരലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ ക൪ക്കിടകത്തില്‍ ശത്രുക്ഷേത്രസ്ഥനായി ബുധന്‍ നിന്നാലും ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം.
മേല്‍പ്പറഞ്ഞത് പുരുഷ ജാതകഫലം സ്ത്രീയില്‍ വരുത്തിവെക്കുന്ന ക൪മ്മഫലമായി കണക്കാക്കണം.