ക്ഷീണേന്ദുനാ യുവതിഭേസ്തഗതാഃ സുരേഢ്യഃ
പാപാസ്സുഖേ യദി വദന്തി കളത്രഹാനീം
സ്ത്രീസംഗമ൪പ്പിത ധനോമദനേഹി ഭാന്വോ൪
ന്മന്ദാബ്ജയോസ്തു വിസുതോവി കളത്രകോവാ
സാരം :-
പുരുഷജാതകത്തില്‍ മീന ലഗ്നത്തിന് എഴില്‍ (ഏഴാം ഭാവത്തില്‍) കന്നിരാശിയില്‍ ക്ഷീണചന്ദ്രനോടുകൂടി (കറുത്ത പക്ഷത്തിലെ ചന്ദ്രന്‍) വ്യാഴം നില്‍ക്കുകയും നാലാം ഭാവത്തില്‍ - മിഥുനത്തില്‍ പാപഗ്രഹങ്ങളും നിന്നാല്‍ കളത്ര നാശം (ഭാര്യാ നാശം) സംഭവിക്കും.
പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ രാഹുവും സൂര്യനും നിന്നാല്‍ സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും.
പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ ചന്ദ്രനും ശനിയും ഒന്നിച്ചു നിന്നാല്‍ സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും.