ഭാര്യാധിപേ വ്യയഗതേ തനുജന്മപത്യോഃ
പാപാഢ്യയോ൪മദഗയോ൪സ്സുതദാരഹീനഃ
സൗരാരയോ൪ മദകയോരമൃതാംശുരാശി
സമ്പ്രാപ്തയോരിഹഭവേല്‍ കില ശോഭനാസ്ത്രീ
സാരം :-
പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവാധിപതി പന്ത്രണ്ടാം ഭാവത്തിലും ലഗ്നാധിപനും ജന്മാധിപനും ബലവാന്മാരായ പാപഗ്രഹങ്ങളോടുകൂടി ലഗ്നാല്‍ ഏഴാം ഭാവത്തിലും നിന്നാല്‍ സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല.
ശനി കുജന്മാ൪ ഒരുമിച്ച് ചന്ദ്രക്ഷേത്രമായ ക൪ക്കിടകത്തില്‍ നിന്നാല്‍ ഭാര്യ (കളത്രം) ശോഭനസ്ത്രീയായിരിക്കും.