മരതക രത്ന ധാരണ വിധി

മരതകം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മരതകം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. 

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേനിറത്തിലുള്ള പട്ടു തുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു. എങ്കില്‍ ഇത് ധരിക്കുമ്പോള്‍ തീർച്ചപ്പെടുത്താം.


മോതിരത്തില്‍ ധരിക്കേണ്ട മരതകത്തിന് മൂന്നു കാരറ്റിന് മുകളിലെങ്കിലും ഭാരം ഉണ്ടായിരിക്കണം. ഭാരം കൂടുംന്തോറും രത്നങ്ങള്‍ക്ക് ഫലദാനശേഷി കൂടും. മോതിരം നി൪മ്മിക്കുവാനുപയോഗിക്കുന്ന സ്വ൪ണ്ണത്തിനും മോതിരത്തിന്‍റെ തൂക്കം ഉണ്ടായിരിക്കണം. രത്നം ശരീരത്തില്‍ സ്പ൪ശിക്കുന്ന വിധം മോതിരത്തിന്‍റെ കീഴ്ഭാഗം തുറന്നിരിക്കണം. മോതിരം സ്വ൪ണ്ണത്തില്‍ ഘടിപ്പിക്കുന്നതിന് അനുയോജ്യമായ ദിവസങ്ങള്‍ ബുധന്‍റെ  നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, രേവതി എന്നീ ദിനങ്ങളാണ്. ഏതെങ്കിലും ബുധനാഴ്ചയോ, ബുധന്‍റെ ഹോര വരുന്ന മറ്റു ദിവസങ്ങളിലോ മോതിരം ഘടിപ്പിക്കാം. 

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ പച്ചനിറമുള്ള പട്ടിനുള്ളില്‍ പൊതിഞ്ഞുവെയ്ക്കണം. ബുധയന്ത്രം വച്ചിട്ടുള്ള പീഠത്തില്‍ വെച്ച് ബുധന്‍റെ മന്ത്രം കൊണ്ട് ശക്തി പക൪ന്ന് ഷോഡശോപചാരപൂജ നടത്തി മോതിരം കന്നിരാശി വരുമ്പോഴോ മിഥുന രാശി വരുമ്പോഴോ വലത്തുകയ്യുടെ ചെറുവിരലില്‍ ധരിക്കണം. 

മരതകത്തോടൊപ്പം ധരിക്കാവുന്ന രത്നങ്ങള്‍ വജ്രവും ഗോമേദകവുമാണ്. മറ്റുള്ള രത്നങ്ങള്‍ മരതകത്തോടൊപ്പം ധരിക്കുന്നത് നന്നല്ല. നവവധുവരന്മാ൪ മരതകം ധരിക്കരുത്. മരതകത്തിന്‍റെ കാലാവധി 3 വർഷമാണ്‌. അതിന് ശേഷം പുതിയ മരതകം ധരിക്കുക. 

മരതകം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍

ബുദ്ധിഭ്രമം, പരുഷവാക്ക്, നേത്രരോഗം, തൊണ്ടരോഗം, നാസികരോഗം, തൃദോഷ കോപജ്വരം, വിഷബാധ ത്വക്ക് രോഗം, പാണ്ട്, രോഗം, ദുഃസ്വപ്നം, വിചര്‍ചിക (ത്വക്ക് രോഗം), വീഴ്ച പാരുഷ്യം, ബന്ധനം, ശരീരദ്ധ്വാനം, ഗന്ധര്‍വ്വബാധ, ഭൂമിവാസിഗ്രഹബാധ, ഹര്‍മ്മ്യവാസിഗ്രഹബാധ, ഗുഹ്യരോഗം, ഉദരരോഗം, അദൃശ്യരോഗങ്ങള്‍, മന്ദാഗ്നി രോഗം, ശൂലരോഗം, ഗ്രഹണീരോഗം മുതലായവ ബുധന്‍റെ ശക്തിക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളാണ്.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മരതകം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ബുധന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മരതകം ചെയ്യുന്നത്. 

മരതകത്തിന്‍റെ കാഠിന്യം 7.3/4 സ്പെസിഫിക് ഗ്രാവിറ്റി 2.69 - 2.80. 

യഥാര്‍ത്ഥ മരതകം ധരിച്ചാല്‍ അത് ധരിക്കുന്ന ആള്‍ക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുകയും ബുദ്ധി ചിന്താശക്തി ഇവ കൂട്ടുകയും ചെയ്യും. മരതകം സര്‍പ്പദംശനത്തില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും ധരിക്കുന്ന ആളെ രക്ഷിക്കും. ഗര്‍ഭിണിയായ സ്ത്രീകള്‍ മരതകം ധരിച്ചാല്‍ സുഖപ്രസവം നടക്കും. തലവേദന, ആര്‍ശ്ശസ് തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാകും എന്നാല്‍ കൃത്രിമമായതോ ദോഷമുള്ളതോയായ മരതകം ധരിച്ചാല്‍ നിരാശ, ധന നഷ്ടം, അപകടങ്ങള്‍ തുടങ്ങിയ ദോഷഫലങ്ങള്‍ അനുഭവിക്കും. പ്രാചീന വൈദ്യശാഖകളില്‍ ഔഷധരൂപത്തില്‍ മരതകം ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.   

ബുധന്‍ സ്വാധീനിക്കുന്നത്

ഭൂമി, മേധാശക്തി, പാണ്ഡിത്യം, വാക്ചാതുര്യം, കണക്ക്, ശാസ്ത്ര വിദ്യ, തൊഴില്‍, കലാവിദ്യ, ഉന്നതവിദ്യാഭ്യാസം, അമ്മാവന്‍, അനന്തിരവന്‍, വിഷ്ണുഭക്തി, സത്യവാക്ക്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഇവയുടെയെല്ലാം കാരകന്‍ ബുധനാകുന്നു. ആയതിനാല്‍ ഇവകള്‍ ബുധനെക്കൊണ്ട് ചിന്തിക്കപ്പെടുന്നു. 

ഈ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം, ബുധന്‍ അനുകൂലനല്ല എന്നതാണ്. ബുധന്‍റെ രത്നമായ മരതകം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. മരതകത്തിന് ബുധന്‍റെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.

മരതകം (Emerald)

ബുധന്‍റെ രത്നമായ മരതകം, മുളമരത്തിന്‍റെ ഇലയുടെ നിറത്തിലുള്ളത്. തത്തയുടെ ചിറകിന്‍റെ നിറമുള്ളത്, മയില്‍ പീലിയുടെ പച്ചനിറമുള്ളത്, അങ്ങനെ വിവിധ പച്ച നിറങ്ങളില്‍ കാണപ്പെടുന്നു. ഇംഗ്ലീഷില്‍ ഇത് എമറാള്‍ഡ് എന്നറിയപ്പെടുന്നു. ഭാരതത്തില്‍ രാജസ്ഥാന്‍, ഹിമാലയ പ്രാന്തപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മരതകം ലഭിക്കുന്നു. എന്നാല്‍ ഏറ്റവും പ്രസ്തമായ മരതക ഖനികള്‍, തെക്കേ അമേരിക്കയിലെ ബ്രസീലിലും, കൊളംബിയയിലുമാണ്. അലുമിനിയത്തിന്‍റെയും, ബരിലിയത്തിന്‍റെയും, സിലിക്കേറ്റുകള്‍ ചേര്‍ന്നാണ് മരതകം ഉണ്ടാകുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മിക്ക മരതകത്തിലും ഏതെങ്കിലും രീതിയിലുള്ള പാടുകള്‍ കാണാറുണ്ട്‌. അത് മരതകത്തിന്‍റെ ഒരു ഭാഗമായി ചിലര്‍ പരിഗണിക്കുന്നു. എന്നാല്‍ അപൂര്‍വ്വമായി ശുദ്ധമായ മരതകങ്ങള്‍ ലഭിക്കാറുണ്ട്. കൃത്രിമ വെളിച്ചത്തില്‍പോലും മരതകം അതിന്‍റെ നിറം നിലനിര്‍ത്തുന്നു. 

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ബുധനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് മരതക രത്നം സാധാരണയായി ധരിക്കുന്നത്. മരതകത്തെപ്പറ്റി പഠിക്കുമ്പോള്‍ ബുധനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

ഈ സൗരയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ സൂര്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹമാണ്. അതുകൊണ്ട് പലപ്പോഴും ഇതിനെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയാറില്ല.

പവിഴ രത്ന ധാരണ വിധി

പവിഴം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ പവിഴം ധരിക്കാവു. രത്നങ്ങള്‍ക്കു പൊതുവെ ക്ഷിപ്രഫലദാന ശേഷിയുണ്ട്. 

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്നു അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല്  ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു. എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്താം. 

ചൊവ്വാഴ്ച ദിവസമോ, മകയിരം, ചിത്തിര, അവിട്ടം, നാളുകളിലോ കുജഹോരയിലോ പവിഴം ചെമ്പുകലര്‍ന്നസ്വര്‍ണ്ണമോതിരത്തില്‍ ഘടിപ്പിക്കുക. പവിഴ രത്നത്തിന് 5 കാരറ്റിനു മുകളില്‍ ഭാരമുണ്ടായിരിക്കണം.

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ ചുവന്ന നിറമുള്ള പട്ടില്‍ പൊതിഞ്ഞ് കുജയന്ത്രത്തിന് മുമ്പില്‍ വെച്ച് ജപിച്ച് ശക്തി വരുത്തിയ ശേഷം, ഷോഡശോപചാര പൂജ നടത്തി മോതിരത്തെ ഏതെങ്കിലും ചൊവ്വാഴ്ച രാവിലെ ഇടതുകൈയുടെ നടുവിരലില്‍ അണിയിക്കണം. ഇങ്ങനെ വിധിപൂര്‍വ്വം ധരിക്കുന്ന രത്നങ്ങള്‍ ശുഭ ഫലങ്ങള്‍ വേഗത്തില്‍ ചെയ്യുന്നു. ഈ മോതിരത്തിന്‍റെ ദോഷഹരണ കാലാവധി 3 വര്‍ഷം 3 മാസം വരെയുണ്ട്. അതിനുശേഷം പുതിയ പവിഴം ധരിക്കണം. പഴയ പവിഴം അപ്പോള്‍ മറ്റാര്‍ക്കെങ്കിലും നല്‍കുകയോ, പൂജാമുറിയില്‍ സൂക്ഷിച്ചു വെയ്ക്കുകയോ ചെയ്യാം. 

പവിഴം ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങള്‍ പവിഴത്തോടൊപ്പം ധരിക്കരുത്.  

ചൊവ്വയുടെ ശക്തിക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍

ദാഹം, രക്തകോപം, പിത്തജ്വരം, അഗ്നിദാഹം, വിഷം, ആയുധങ്ങളെക്കൊണ്ട് മുറിവ്, കുഷ്ഠം, നേത്രരോഗം, ഗുല്‍മം, അപസ്മാരം, മജ്ജാരോഗം, പാരുഷ്യം, ചൊറി, ചിരങ്ങുകള്‍, മുറിവ്, രാക്ഷസഗ്രഹബാധ, ഗന്ധര്‍വ്വബാധ, ഘോരഗ്രഹബാധ, ശിരസ്സിനുമുകളില്‍ വരുന്ന രോഗങ്ങള്‍, തടിച്ച ജനനേന്ദ്രിയം, അഗ്നിഭയം, സന്ധിവേദന, വ്രണം, മുഴകള്‍. 

മേല്‍പറഞ്ഞ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും പവിഴം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചൊവ്വായുടെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് പവിഴം ചെയ്യുന്നത്.

നല്ല പവിഴം, വൈധവ്യത്തെ  തടയുക, ദുഃസ്വപ്‌നങ്ങള്‍ കാണാതിരിക്കുക, ശത്രുക്കളെ ജയിക്കുക, ആരോഗ്യവാനാകുക തുടങ്ങിയ ഗുണഫലങ്ങള്‍ പൊതുവായി നല്‍കുന്നു. 

കൃത്രിമമായ പവിഴം വളരെയേറെ ദോഷഫലങ്ങള്‍ ചെയ്യുന്നു. അപകടം ക്ഷണിച്ചുവരുത്തുക, കലഹം ഉണ്ടാക്കുക തുടങ്ങിയ ദോഷഫലങ്ങള്‍ പ്രകടമാകുവാന്‍ സാദ്ധ്യതയുണ്ട്. ചൊവ്വാ എന്ന ആഗ്നേയ ഗ്രഹം പാപഗ്രഹമായതുകൊണ്ട് യഥാര്‍ത്ഥ പവിഴം മാത്രം ധരിക്കുക.

പവിഴത്തിന് നിറം നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ആ രത്നം പിന്നീടുപയോഗിക്കുന്നത് നല്ലതല്ല. പവിഴം വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഭാരതീയ വൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. 

ജാതകത്തില്‍ പ്രധാനമായും ചൊവ്വാ സ്വാധീനിക്കുന്നത്

നിര്‍വികാരത, ഓജസ്സ്, ഭൂമി, പട്ടാളം, പോലീസ്, ധൈര്യം, ആപത്ത്, ക്രൂരത, യുദ്ധം, അഗ്നി, കൊലപാതകം, വൈധവ്യം, മംഗല്യം, വ്യഭിചാരം, കള്ളന്‍, ശത്രു, രക്തംപോക്ക്, ചൊറി, വ്രണം, വസൂരി മുതലായ രോഗങ്ങള്‍, കനകം, ശസ്ത്രക്രിയാദി പ്രവര്‍ത്തികള്‍, വ്യവഹാരം. 

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം ചൊവ്വാ അനുകൂലനല്ല എന്നതാണ്. ചൊവ്വായുടെ രത്നമായ പവിഴം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. പവിഴത്തിന് ചൊവ്വായുടെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും. 

പവിഴം (Coral)

ചുവന്ന നിറമുള്ള ഗ്രഹമായ ചൊവ്വയുടെ രത്നമാണ് പവിഴം. ഇതിന് ചൊവ്വാ ഗ്രഹം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ അകറ്റിനിര്‍ത്തുന്നതിനും ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുവാനും ശേഷിയുണ്ട്. പവിഴം സാധാരണയായി നാല് തരത്തില്‍ കാണുന്നു. 1. കടും ചുവപ്പ്, 2. കുങ്കുമ ചുവപ്പ്, 3. കായത്തിന്‍റെ ചുവപ്പ്, 4. കാവിച്ചുവപ്പ്. പുരാതന കാലം മുതല്‍ക്കേ റോമാക്കാരും ഭാരതീയരും പവിഴം ആഭരണമായി ധരിച്ചിരുന്നു.

ഇതിന്‍റെ കാഠിന്യം 3 - 1/4. സ്പെസിഫിക് ഗ്രാവിറ്റി 2.65 ആണ്. മെഡിറ്ററേനിയന്‍ ജലാശയം, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ തീരങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ തീരങ്ങള്‍ ഒക്കെ പവിഴം ലഭിക്കുന്ന സ്ഥലങ്ങളാണ്. 

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചൊവ്വയെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് പവിഴ രത്നം സാധാരണയായി ധരിക്കുന്നത്. പവിഴത്തെപ്പറ്റി പഠിക്കുമ്പോള്‍ ചൊവ്വയെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

പാപഗ്രഹമായി പരിഗണിക്കപ്പെടുന്ന ചൊവ്വ ഭൂമിയോട് അടുത്തു നില്‍ക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ്. 

മുത്ത് രത്നധാരണ രീതി

മുത്ത് പ്രധാനമായും മൂന്ന് തരത്തില്‍ ലഭിക്കുന്നു. 

1). നാച്ച്വറല്‍

2). കള്‍ച്ചേര്‍ഡ്

3). ഇമിറ്റേഷന്‍

മുത്ത് ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മുത്ത് ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തും. 

മോതിരത്തില്‍ ധരിക്കേണ്ട മുത്തിന് ഏറ്റവും കുറഞ്ഞത് 3 1/2 (മൂന്നര) കാരറ്റ് ഭാരം ഉണ്ടായിരിക്കണം. മുത്ത് വിരലില്‍ സ്പര്‍ശിക്കത്തക്ക വിധത്തിലായിരിക്കണം മോതിരത്തില്‍ മുത്ത് ഘടിപ്പിക്കേണ്ടത്. മോതിരം നിര്‍മ്മിക്കുവാന്‍ വെള്ളി ലോഹം മാത്രം ഉപയോഗിക്കുക. തിങ്കളാഴ്ചയോ, രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളിലോ, ചന്ദ്രന്‍റെ കാലഹോരയിലോ മുത്ത് ലോഹത്തില്‍ ഘടിപ്പിക്കുക. മോതിരം തയ്യാറായി കഴിഞ്ഞാല്‍ വെള്ളനിറമുള്ള പാട്ടില്‍ പൊതിഞ്ഞ് ചന്ദ്രയന്ത്രത്തിനുമുമ്പില്‍ ഒരു പീഠത്തില്‍ വയ്ക്കണം. അതിനുശേഷം ചന്ദ്രമന്ത്രം ജപിച്ച് ഇതിന് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി ദാനധര്‍മ്മങ്ങള്‍ നടത്തി മോതിരം ഇടതുകൈയുടെ ചെറുവിരലിലോ മോതിരവിരലിലോ അണിയണം. ഒരാള്‍ മുത്ത് മോതിരമായി ധരിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ദോഷഹരണശക്തി 2 വര്‍ഷം ഒരു മാസം 27 ദിവസം നിലനില്‍ക്കും. അതിനുശേഷം പുതിയ മോതിരം ധരിക്കേണ്ടി വരും. പഴയ മോതിരം മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കുവാന്‍ കൊടുക്കാം. അല്ലെങ്കില്‍ പൂജാമുറിയില്‍  സൂക്ഷിച്ചു വെയ്ക്കാം. 

മുത്ത് ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങളോ ഉപരത്നങ്ങളോ ധരിക്കരുത്.  

നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്

ആലസ്യം, സ്വപ്നാടനം തുടങ്ങിയ നിദ്രയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, കഫരോഗങ്ങള്‍, അതിസാരം, പരുക്കള്‍, ശീതജ്വരം, അരുചി, മഞ്ഞപ്പിത്തം, മാനസിക ക്ലേശങ്ങള്‍, മഹോദരം, ജലദോഷം, പീനസം, സ്ത്രീജന്യരോഗങ്ങള്‍, ജലജീവികളില്‍ നിന്നുള്ള ഉപദ്രവം. 

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും,  ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മുത്ത് എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചന്ദ്രന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മുത്ത് ചെയ്യുന്നത്. ഇതിന്‍റെ കാഠിന്യം 3.5 , സ്പെസഫിക് ഗ്രാവിറ്റി 1.5 - 2.86 ആണ്. 

നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്. വൈധവ്യം ഉണ്ടാവാതെ ഇരിക്കുക, സൗഭാഗ്യങ്ങള്‍, ധനസമ്പാദനം, പാപമോചനം, ബുദ്ധിശക്തി, കീര്‍ത്തി, സ്ത്രീകള്‍ ധരിച്ചാല്‍ വശ്യതയുണ്ടാവുക ആകര്‍ഷകത്വം, ജാതകത്തിലെ ചന്ദ്രന്‍റെ സ്ഥാനവും പക്ഷബലവുമനുസരിച്ച് മറ്റു പല ഗുണഫലങ്ങളും അനുഭവിക്കാനും ഇടവരും. മുത്ത് പൊടിയായും, ചാരമായും ഔഷധങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. പലരോഗങ്ങള്‍ക്കും ഇത് ആയുര്‍വേദത്തില്‍ പ്രതിവിധിയാണ്.

ചന്ദ്രന്‍റെ രത്നമായ മുത്ത് ധരിച്ചാല്‍

മനസ്സ്, അമ്മ, ദേഹം, ശാന്തസ്വഭാവം, സൌഖ്യം, ഉദ്യോഗം, കീര്‍ത്തി, രാത്രി, കൃഷി, ബുദ്ധി, വടക്കുപടിഞ്ഞാറെ ദിക്ക്, സുഖഭോജനം, സൗന്ദര്യം, ജലദോഷം, അജീര്‍ണം, വെള്ളനിറം, ആകാംഷ. 

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം ചന്ദ്രന്‍ അനുകൂലനല്ല എന്നതാണ്. ചന്ദ്രന്‍റെ രത്നമായ മുത്ത് ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ചന്ദ്രന്‍റെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിക്കുവാന്‍ കഴിയും

മുത്ത് (Pearl)

ചന്ദ്രന്‍റെ രത്നമായ മുത്ത് സമുദ്രത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്ക, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, മെക്സിക്കോ, ഓസ്ട്രേലിയ, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ ഭാഗങ്ങളിലെ സമുദ്രത്തിലെ ചിപ്പിയില്‍ നിന്നുമാണ് മുത്ത് ധാരാളമായി ലഭിക്കുന്നത്. നിഷ്കളങ്കതയുടേയും, പരിശുദ്ധിയുടേയും പര്യായമായി മുത്തിനെ പരിഗണിക്കുന്നു.

പ്രാചീനഗ്രന്ഥങ്ങള്‍ പ്രധാനമായും എട്ടുതരം മുത്തുകള്‍ ഉള്ളതായി പറയപ്പെടുന്നു. 

1). ഗജമുത്ത്

2). സര്‍പ്പമുത്ത്

3). ചിപ്പിമുത്ത്

4). ശംഖുമുത്ത്

5). മേഘമുത്ത്

6). മുളമുത്ത്

7). മത്സ്യമുത്ത്

8). പന്നിമുത്ത്


പ്രാചീനഗ്രന്ഥങ്ങളില്‍ പ്രധാനമായും 8 സ്ഥലങ്ങളില്‍ നിന്ന് മുത്തുകള്‍ കിട്ടുന്നതായി പറയപ്പെടുന്നു. 

1). സിംഹളക

2). പരലോകം

3). സൗരാഷ്ട്രം

4). താമ്രപൗര്‍ണ്ണിനദി

5). പരസവ

6). വടക്കന്‍ രാജ്യങ്ങള്‍

7). പാണ്ഡ്യവടക

8). ഹിമാലയം

വിവിധതരം മുത്തുകള്‍ ആണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്നത്. ഇരുണ്ട മുത്ത് വിഷ്ണുവിന്‍റെയും, ചന്ദ്രശോഭകാണിക്കുന്ന മുത്ത് ഇന്ദ്രന്‍റെയും, മഞ്ഞനിറമുള്ള മുത്ത് വരുണന്‍റെയും, കറുത്ത മുത്ത് യമന്‍റെയും, ചുവന്ന മുത്ത് വായുവിന്‍റെയും, താമരയുടെ തിളക്കമുള്ള മുത്ത് അഗ്നിയുടേയും പ്രതിരൂപങ്ങളാണ്. 

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചന്ദ്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ മുത്ത് സാധാരണയായി ധരിക്കുന്നത്. മുത്തിനെപ്പറ്റി പഠിക്കുമ്പോള്‍ ചന്ദ്രനെക്കുറിച്ചുകൂടി നാം അറിയേണ്ടതാണ്. 

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനാണ് ജലാശയങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാക്കുന്നത്. ഈ ചന്ദ്രന്‍റെ ആകര്‍ഷണശക്തിയാണ് 5 ലിറ്ററോളം വരുന്ന മനുഷ്യശരീരത്തിലെ രക്തത്തിലും സ്വാധീനിക്കുന്നത്. ഇത് ജ്യോതിഷത്തിന്‍റെ ശാസ്ത്രീയതയ്ക്ക് ഉറപ്പുനല്‍കുന്ന ഒരു വസ്തുത ആണ്. ചന്ദ്രന്‍ ജ്യോതിഷത്തില്‍ ദേഹകാരകനും, മനകാരകനുമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.