മാണിക്യം (Ruby)

നവരത്നങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ രത്നമായ മാണിക്യം സൂര്യന്‍റെ രത്നമാണ്. നവരത്നങ്ങള്‍ മോതിരമായോ ലോക്കറ്റായോ നിര്‍മ്മിക്കുമ്പോള്‍ മാണിക്യത്തിന്‍റെ സ്ഥാനം മദ്ധ്യത്തിലാണ്. കിരണങ്ങളോടുകൂടിയുള്ള നല്ല തിളക്കം, പരിശുദ്ധി, പിങ്ക് നിറത്തോട് സാദൃശ്യമുള്ള കടും ചുവപ്പ് ഇവ നല്ല മാണിക്യത്തിന്‍റെ ലക്ഷണങ്ങളാണ്.
സര്‍പ്പത്തിന്‍റെ ശിരസ്സില്‍ നിന്ന് ലഭിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നാഗമാണിക്യം, ധരിച്ചാല്‍ വിഷബാധ ഏല്‍ക്കുകയില്ല. രോഗങ്ങള്‍ ഒന്നും വരികയില്ല എന്നും പറയുന്നു. ഇത് ധരിക്കുന്നവരുടെ ശത്രുക്കള്‍ നശിച്ചുപോവുകയും, ധരിക്കുന്നവരെ വലിയ ധനവാനാക്കുമെന്നും പറയപ്പെടുന്നു.

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന സൂര്യനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് മാണിക്യരത്നം സാധാരണയായി ധരിക്കുന്നത്. മാണിക്യത്തെപ്പറ്റി പഠിക്കുമ്പോള്‍ സൂര്യനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.

ഈ സൗരയുധത്തിലെ എല്ലാ ഗ്രഹങ്ങളുടേയും ഗതി വിഗതികളെ നിയന്ത്രിക്കുന്നത് സൂര്യനാണ്. കാലപുരുഷന്‍റെ ആത്മാവായ സൂര്യനാണ്, സര്‍വ്വ ചരാചരങ്ങളുടേയും നിലനില്‍പിന് കാരണഭൂതനായി വര്‍ത്തിക്കുന്നത്.

താഴെപ്പറയുന്നവയെയാണ് സൂര്യന്‍ പൊതുവേ സ്വാധീനിക്കുന്നത്.

പ്രാണന്‍, ആത്മാവ്, പിതാവ്, സൗഖ്യം, പ്രതാപം, ഉദ്യോഗസംബന്ധമായ ഭരണാധികാരം, ധൈര്യം, ശൌര്യം, ഉത്സാഹം, ഊര്‍ജ്ജസ്വലത, വൈദ്യവൃത്തി, കീര്‍ത്തി, സഞ്ചാരം, ദൈവഭക്തി, സ്വര്‍ണ്ണം, കിഴക്കേ ദിക്ക്, ഉഷ്ണസംബന്ധമായ രോഗങ്ങള്‍, പിത്തജ്വരം, പുരുഷന്മാരില്‍ വലത്തേക്കണ്ണ്‌, സ്ത്രീകളില്‍ ഇടത്തേക്കകണ്ണ്, നിശ്ചയദാര്‍ഢ്യ, ഹൃദയം, വായ്, തൊണ്ട, തലച്ചോറ്, വലിയ അഭിലാഷങ്ങള്‍, സൗഭാഗ്യങ്ങള്‍, സാമര്‍ത്ഥ്യം, വിജയം.

ഈ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം, സൂര്യന്‍ അനുകൂലനല്ല എന്നതാണ്. സൂര്യന്‍റെ രത്നമായ മാണിക്യം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. മാണിക്യത്തിന് സൂര്യന്‍റെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.

സൂര്യശക്തിയുടെ കുറവ് മുഖാന്തരം ഉണ്ടാകുന്ന രോഗങ്ങള്‍ താഴെപ്പറയുന്നവയാണ്

പിത്തരോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍, ഹൃദ്രോഗം, നേത്രരോഗങ്ങള്‍, അസ്ഥിരോഗങ്ങള്‍, അപൂര്‍വ്വത്വക്ക് രോഗങ്ങള്‍, ആയുധഭയം, അസഹിഷ്ണുത മൂലമുള്ള ആസ്വസ്ഥതകള്‍, കഷണ്ടി, ജ്വരം, തലവേദന, ശരീരപീഡ, പൊള്ളല്‍, ടൈഫോയിഡ് , നീര്, വീഴ്ച തുടങ്ങിയ അപകടങ്ങള്‍, അസ്ഥി ഒടിയുക, വിഷഭയം, രക്തസഞ്ചാരരോഗങ്ങള്‍, അപസ്മാരം, നാല്‍ക്കാലികളുടെ ആക്രമണം, തലച്ചോറിലെ രക്തസ്രാവം, ക്ഷീണം, തളര്‍ച്ച.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മാണിക്യം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. സൂര്യന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മാണിക്യം ചെയ്യുന്നത്. മാണിക്യം ഉണ്ടാകുന്നത് ചില ഓക്സൈഡുകളില്‍ ഉള്ള രാസപ്രവര്‍ത്തനം കൊണ്ടാണെന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഹാര്‍ഡ്നെസ്സ് - 9 ഉം സ്പെസിഫിക് ഗ്രാവിറ്റി 4.03 ഉം ആണ്.

പല സ്ഥലങ്ങളില്‍ കാണുന്ന മാണിക്യങ്ങള്‍ പലതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സയാമീസ് മാണിക്യങ്ങള്‍, ബര്‍മ്മയിലെ മാണിക്യങ്ങളെക്കാള്‍ ഇരുണ്ടതാണ്. ശ്രീലങ്ക നിന്ന് ലഭിക്കുന്നവയാകട്ടെ, ഭാഗികമായി മാത്രം നിറമുള്ളതാണ്. ഉത്തരബര്‍മ്മയിലെ മോഗോക് ജില്ലയില്‍ ഏറ്റവും ഉത്തമമായ മാണിക്യം ലഭിക്കുന്നു. ഇന്ത്യന്‍ മാണിക്യം പൊതുവേ ശ്രേഷ്ഠമായി പരിഗണിക്കപ്പെടുന്നില്ല.

മാണിക്യത്തിന് ചാതുര്‍വര്‍ണ്ണ്യം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ബ്രാഹ്മണ മാണിക്യം റോസാപ്പൂവിന്‍റെ ചുവപ്പിലും, ക്ഷത്രിയ മാണിക്യം ചെന്താമരപ്പൂപോലെയും, വൈശ്യ മാണിക്യം പ്രാവിന്‍റെ രക്തം പോലെയും, ശൂദ്രമാണിക്യം കറുപ്പ് നീല ഇവയോട് സാമ്യമുള്ള ചുവപ്പ് നിറത്തിലും, വികിരണം ഇല്ലാത്തതുമാണ്. ഇതുകൂടാതെ ആണ്‍ പെണ്‍ ഭേദവും മാണിക്യത്തിനുണ്ട്.

മാണിക്യത്തിന്‍റെ നിറം നഷ്ടപ്പെട്ടതായി തോന്നിയാല്‍, ധരിക്കുന്നവര്‍ക്ക് എന്തോ ആപത്ത് സംഭവിക്കുവാന്‍ സാദ്ധ്യതയുള്ളതായി പറയുന്നു. വിഷവസ്തുക്കളുടെ അരികിലിരുന്നാല്‍ മാണിക്യത്തിന്‌ അതിന്‍റെ യഥാര്‍ത്ഥനിറം നഷ്ടപ്പെടുമെന്നും പറയുന്നു.

മാണിക്യം പൊടിയായും, ചാരമായും ഔഷധങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നു. രക്തനിര്‍മ്മാണപ്രക്രിയ ത്വരിതപ്പെടുത്താനും, ഉദരരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയൊക്കെ പരിഹരിക്കാനും, മാണിക്യം വിവധ രൂപത്തില്‍ സ്ഫുടം ചെയ്ത് ഉപയോഗിക്കുന്നു.

വിഷ പാമ്പ് കടിച്ച മുറിപാടില്‍ മാണിക്യം സ്പര്‍ശിച്ച് വിഷം ഉപരിതലത്തിലേയ്ക്ക് വരുത്തുന്നു. രക്തം പോകുന്നതു തടയുവാന്‍ മുറിപ്പാടുകളിലും, വേദനയകറ്റാന്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിവിധതരത്തില്‍ മാണിക്യം ഉപയോഗിക്കപ്പെടുന്നു.

ശരീരിക മാനസ്സിക ഉല്ലാസം, രോഗം, കടം ഇവകളില്‍ നിന്ന് മുക്തി, ദുസ്വപ്നം ഇല്ലാതാക്കുക, ദുഷ്ടന്മാരുടെ സഹവാസം ഇല്ലാതാക്കുക. ശത്രുവിനെ ജയിക്കുക, ഇവയൊക്കെയാണ് മാണിക്യ ധാരണത്തിന്‍റെ പൊതുഫലങ്ങള്‍.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.