പരസ്പര ശത്രുത്വം ഉള്ള ഗ്രഹങ്ങളുടെ രത്നങ്ങള്‍ ഒരുമിച്ചു ധരിച്ചാല്‍ പല ക്ലേശാനുഭവങ്ങളും ഉണ്ടാകും.
ഉദാഹരണത്തിന് രവിയുടെ രത്നമായ മാണിക്യവും ശുക്രന്‍റെ രത്നമായ വജ്രവും ഒരുമിച്ചു ധരിച്ചാല്‍ പലതരം രോഗങ്ങള്‍ അനുഭവപ്പെടുമെന്ന് പറയുന്നു.
ചന്ദ്രന്‍റെ രത്നമായ മൂത്തും കേതുവിന്‍റെ രത്നമായ വൈഡൂര്യവും ഒരുമിച്ചു ധരിച്ചാല്‍ പലതരം അപകടങ്ങള്‍ ഉണ്ടാകുമെന്നും പറയുന്നു. അതുകൊണ്ട് ഒന്നിലധികം രത്നങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രഹങ്ങളുടെ ശത്രു മിത്രത്വം കൂടി കണക്കിലെടുക്കുക.
സൂര്യന്‍
മിത്ര ഗ്രഹങ്ങള്‍ - ചന്ദ്രന്‍, ചൊവ്വ, വ്യാഴം
ശത്രു ഗ്രഹങ്ങള്‍ - ശുക്രന്‍, ശനി
സമ ഗ്രഹങ്ങള്‍ - ബുധന്‍
ചന്ദ്രന്‍
മിത്ര ഗ്രഹങ്ങള്‍ - സൂര്യന്‍, ബുധന്‍
ശത്രു ഗ്രഹങ്ങള്‍ - ആരുമില്ല
സമ ഗ്രഹങ്ങള്‍ - ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി
ചൊവ്വ
മിത്ര ഗ്രഹങ്ങള്‍ - സൂര്യന്‍, ചന്ദ്രന്‍, വ്യാഴം
ശത്രു ഗ്രഹങ്ങള്‍ - ബുധന്‍
സമ ഗ്രഹങ്ങള്‍ - ശനി, ശുക്രന്‍
ബുധന്‍
മിത്ര ഗ്രഹങ്ങള്‍ - സൂര്യന്‍, ശുക്രന്‍
ശത്രു ഗ്രഹങ്ങള്‍ - ചന്ദ്രന്‍
സമ ഗ്രഹങ്ങള്‍ - ചൊവ്വ, വ്യാഴം, ശനി
വ്യാഴം
മിത്ര ഗ്രഹങ്ങള്‍ - സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ
ശത്രു ഗ്രഹങ്ങള്‍ - ബുധന്‍, ശുക്രന്‍
സമ ഗ്രഹങ്ങള്‍ - ശനി
ശുക്രന്‍
മിത്ര ഗ്രഹങ്ങള്‍ - ബുധന്‍, ശനി
ശത്രു ഗ്രഹങ്ങള്‍ - സൂര്യന്‍, ചന്ദ്രന്‍
സമ ഗ്രഹങ്ങള്‍ - ചൊവ്വ, വ്യാഴം
ശനി
മിത്ര ഗ്രഹങ്ങള്‍ - ബുധന്‍, ശുക്രന്‍
ശത്രു ഗ്രഹങ്ങള്‍ - സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ
സമ ഗ്രഹങ്ങള്‍ - വ്യാഴം
രാഹു കേതുക്കള്‍
മിത്ര ഗ്രഹങ്ങള്‍ - ബുധന്‍, ശുക്രന്‍, ശനി
ശത്രു ഗ്രഹങ്ങള്‍ - സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ചൊവ്വ
മിത്ര ഗ്രഹങ്ങളുടെ രത്നങ്ങള്‍ മാത്രം ഒരുമിച്ച് ധരിക്കുക, ഒന്നിലധികം രത്നങ്ങള്‍ ഒരുമിച്ചു ധരിക്കുമ്പോള്‍ ജാതക പരിശോധന നടത്തിയതിനുശേഷം മാത്രം ധരിക്കുക.