കട്ടില്‍ കിടയ്ക്ക ലക്ഷണാദികളെ പറയുന്നു

പ്രാച്യാദിഗൃഹേ ക്രിയാദയോ
ദ്വൗ ദ്വൗ കോണഗതാ ദ്വിമൂര്‍ത്തയഃ
ശയ്യാസ്വപി വാസ്തുവദ്വദേത്
പാദൈഃ ഷഡ്ത്രിനവാന്ത്യസംസ്ഥിതൈഃ

സാരം :-

മേടം, ഇടവം കിഴക്ക് നേരെ മദ്ധ്യത്തില്‍ നിന്ന് വടക്കുഭാഗത്ത് മേടവും തെക്കുഭാഗത്ത്‌ ഇടവവും ആകുന്നു. മറ്റു ദിക്കുകളിലും ഇതുപോലെ കണ്ടുകൊള്‍ക.

മിഥുനം അഗ്നികോണിലും, കര്‍ക്കിടകം ചിങ്ങവും തെക്കുഭാഗത്തും, കന്നി നിരൃത്തികോണിലും, തുലാം വൃശ്ചികം ഇതുകള്‍ പടിഞ്ഞാറും, ധനു വായുകോണിലും മകരവും കുംഭവും വടക്കും, മീനം ഈശാനകോണിലുമായിട്ടാണ് സ്ഥിരചക്രം ഇരിക്കുന്നത്. ഭോജന പ്രശ്നം, സുരതപ്രശ്നം, പ്രസവം മുതലായി സ്ഥലവിഭാഗം ചെയ്യേണ്ടതായ ദിക്കിലൊക്കയും മേല്‍പ്രകാരം സ്ഥിരചക്രവിന്യാസം ചെയ്യേണ്ടതും ഇങ്ങനെ രാശി വിന്യാസം ചെയ്ത ഗൃഹത്തിന്‍റെ ഓരോ ഭാഗത്വേന പരിണമിച്ചിരിക്കുന്ന ദീര്‍ഘമദ്ധ്യഹ്രസ്വാത്മകങ്ങളായ രാശികളേക്കൊണ്ടും, അതുകളില്‍ നില്‍ക്കുന്നവരും നോക്കുന്നവരുമായ ഗ്രഹങ്ങളെക്കൊണ്ടും, ഗൃഹങ്ങളുടെ അതാത് ഭാഗത്തുള്ള വലുപ്പം ചെറുപ്പം മുതലായ ഗുണദോഷസ്വഭാവങ്ങളെ യുക്തിപൂര്‍വ്വം വിചാരിക്കാം. ഓരോ ഭാഗത്ത് നില്‍ക്കുന്നവരും നോക്കുന്നവരുമായ ശനി മുതലായ ഗ്രഹങ്ങളെക്കൊണ്ട് "ജീര്‍ണ്ണം സംസ്കൃതം" എന്ന് തുടങ്ങി അതാത് ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുളള അവസ്ഥാഭേദാദികളേയും അതാത് ഭാഗത്ത് പറയേണ്ടതാണ്.
കട്ടില്‍ കിടക്ക ഇവിടങ്ങളിലും മേല്‍പ്രകാരം രാശിവിന്യാസം ചെയ്യേണ്ടതാണ്. ഇവിടെ കുറച്ചു വിശേഷം കൂടിയുണ്ട്. കിടക്കുമ്പോള്‍ ശിരസ്സ്‌ വരുന്നേടത്ത് ലഗ്നം ദ്വിതീയം ഈ ഭാവങ്ങളേയും, തലയ്ക്കലെ വലത്തെ കട്ടില്‍ കാലിനെ മൂന്നാം ഭാവം കൊണ്ടും, ശിരസ്സിന്‍റെ വലത്തെ പാര്‍ശ്വം വരുന്നേടത്തെ കട്ടിലിന്‍റെ ഭാഗത്തെ നാലും അഞ്ചും ഭാവങ്ങളെക്കൊണ്ടും കാല്‍ക്കല്‍ വലത്ത് ഭാഗത്ത് വരുന്ന കട്ടില്‍കാലിനെ ആറാം ഭാവംകൊണ്ടും കാല്‍ക്കല്‍ വരുന്ന കട്ടില്‍ കാലുകളുടെ മദ്ധ്യഭാഗത്തെ ഏഴും എട്ടും ഭാവങ്ങളെക്കൊണ്ടും, കാല്‍ക്കലെ ഇടത്തെ കട്ടില്‍ കാലിനെ ഒമ്പതാം ഭാവം കൊണ്ടും ഇടത്തെ പാര്‍ശ്വസ്ഥാനത്തെ പത്തും പതിനൊന്നും ഭാവങ്ങളെക്കൊണ്ടും തലയ്ക്കലെ ഇടത്തെ കട്ടില്‍ കാലിനെ പന്ത്രണ്ടാംഭാവംകൊണ്ടും ആണ് വിചാരിക്കേണ്ടത്. ഇവിടേയും അതാത് ഭാഗത്ത് നില്‍ക്കുന്ന ശുഭന്മാരെക്കൊണ്ട് ഉറപ്പും രക്ഷയും ഭംഗിയും പാപന്മാരെക്കൊണ്ട് ബലക്ഷയവും ക്ഷുദ്രാദ്യുപദ്രവങ്ങളുടെ സ്ഥിതിയും അഭംഗിയും പറയണം. ഇങ്ങനെതന്നെ അതാത് ഭാഗത്ത് നില്‍ക്കുന്ന ശനി മുതലായ ഗ്രഹങ്ങളെക്കൊണ്ട് കട്ടില്‍ കിടയ്ക്ക മുതലായതിന്‍റെ അതിന്‍റെ സ്ഥാനത്തുള്ള ജീര്‍ണ്ണസംസ്കൃതത്വാദ്യവസ്ഥാഭേദങ്ങളേയും മറ്റും യുക്തിയ്ക്കനുസരിച്ച് പറയുകയും ചെയ്യാം.

"വാസ്തുവല്‍"  എന്നതുകൊണ്ട്‌ ഉപദേശരൂപമായ മറ്റൊരര്‍ത്ഥവും കൂടി ഇവിടെ പറയാവുന്നതാണ്. ഉദയലഗ്നത്തിന്‍റെ വീഥിരാശി വീഥിരാശിയുടെ കേന്ദ്രങ്ങളെക്കൊണ്ട് കട്ടിലിന്‍റെ നാല് ഏഴുകളേയും, വീഥിയുടെ പണപരരാശികളെക്കൊണ്ട് മദ്ധ്യഭാഗത്തേയും, അപോക്ലിമം കൊണ്ട് നാല് കാലുകളേയും വിചാരിക്കാം. ഇങ്ങനെ കല്പിയ്ക്കുമ്പോഴും പാപയോഗാദികളുള്ള ദിക്കില്‍ കട്ടിലിന് ബലഹാനി മുതലായാത് ശുഭയോഗാദികളുള്ള ദിക്കില്‍ ബലം സൗഷ്ഠവം മുതലായതും ഉണ്ടെന്നു പറയണം. കട്ടില്‍ കിടയ്ക്ക ലക്ഷണാദികളെ പറയുന്നു

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.