Showing posts with label sleeping. Show all posts
Showing posts with label sleeping. Show all posts

ഉറങ്ങുമ്പോള്‍ നീണ്ടു നിവര്‍ന്നു കിടക്കേണ്ടതുണ്ടോ?

   രാത്രിയില്‍ ഉറങ്ങുന്നവരെ പരിശോധിച്ചാല്‍ രസാവഹമാണ്. പല രീതിയിലായിരിക്കും പലരുടെയും കിടപ്പ്, ചരിഞ്ഞ് കിടക്കുന്നവര്‍, മലര്‍ന്നു കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍ ഇങ്ങനെ പല രീതിയിലാണ് ഉറക്കം. ചിലരാകട്ടെ ചുരുണ്ടും കൈകാലുകള്‍ മടക്കിവച്ചുമൊക്കെ കിടക്കാറുണ്ട്. എന്നാല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് ദൈവാധീനത്തിന്‍റെ ഭാഗമെന്നാണ് പഴമക്കാര്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല, അങ്ങനെ കിടന്നുറങ്ങാന്‍ പുത്തന്‍ തലമുറയെ അവര്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക ശരീരശാസ്ത്ര രഹസ്യം പരിശോധിച്ചാല്‍ അതും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രക്ത ചംക്രമണത്തിന് തടസ്സം വരാതിരിക്കണമെങ്കില്‍ ഉറങ്ങുമ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കണമെന്ന് ശാസ്ത്രം പറയുന്നു. 

രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?

  സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്‌. അതുപോലെ സാധാരണ  ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?

  എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

"സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ"

    ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

   ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.

   ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.

   ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

  ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).

   ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.

പേടിസ്വപ്നം കാണാതിരിക്കാന്‍

  രാത്രിയില്‍ പേടിസ്വപ്നം കാണാതെ ഉറങ്ങുന്നതിന് അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍ ജപിച്ച് കിടന്നാല്‍ മതിയെന്ന് പഴമൊഴി. അവ ഇങ്ങനെയാണ്.

"അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും 
വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും 
ശ്വേതാശ്വനെന്നും ധനഞ്ജയന്‍  ജിഷ്ണുവും
ഭീതിഹരം സവ്യസാചി ബീഭത്സുവും."

  ഈ നാമങ്ങള്‍ ചൊല്ലിച്ച് രാത്രി കുട്ടികളെ കിടത്തി ഉറക്കുന്ന ആചാരം ഇന്നും കണ്ടുവരുന്നു. കുട്ടികള്‍ക്ക് ഈശ്വരവിശ്വാസമുണ്ടാകുന്നതിനും ഭയമില്ലാതെ വളരുന്നതിനും ഇത് ഉപകരിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.