എപ്പോഴെങ്കിലും നായ് മോങ്ങുന്നത് കണ്ടാല്‍ ഉടന്‍ മുതിര്‍ന്നവര്‍ അടക്കം പറയുമായിരുന്നു; കാലനെ കണ്ടിട്ടാണ് നായ് മോങ്ങുന്നതെന്ന്. അത് അവര്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മരണദൂതുമായി കാലന് വരുന്നത് സാധാരണ മനുഷ്യരുടെ കണ്ണില്‍ കാണില്ലെന്നും മറിച്ച് നായ്ക്ക് അത് കാണാന്‍ കഴിയുമെന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ഇത് പൂര്‍ണ്ണമായും സമ്മതിക്കാനാകില്ലെങ്കിലും മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എന്തെങ്കിലും ദൃശ്യമാകുമ്പോഴാണ് നായ്ക്കള്‍ മോങ്ങുന്നതെന്ന് ആധുനിക കണ്ടുപിടുത്തങ്ങള്‍ പറയുന്നു. എന്നാല്‍, മനുഷ്യന്റെ കണ്ണില്‍ കാണാന്‍ കഴിയാത്തതിന് കാലന് എന്നാണ് നമ്മുടെ പഴമക്കാര്‍ സങ്കല്‍പ്പിച്ചിരുന്നത്. അതുകൊണ്ടാണ് അവര്‍ പട്ടി മോങ്ങലിനെ കാലനുമായി ബന്ധപ്പെടുത്തിയത്. മനുഷ്യന് കാണാന്‍ കഴിയാത്ത ചില ശബ്ദതരംഗങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത് മനസ്സിലാക്കുന്ന നായ് മോങ്ങുകയായിരുന്നു പതിവ്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label dog. Show all posts
Showing posts with label dog. Show all posts
രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?
സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്. അതുപോലെ സാധാരണ ഗൃഹനാഥന് വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
പക്ഷികൂട്, നായ്ക്കൂട്, കാര്‍പോര്‍ച്ചിന് സ്ഥാനങ്ങള്‍
തുളസിത്തറയുടെ സ്ഥാനം
വീടിന്റെ ചുറ്റളവിന് അനുപാതികമായി കണക്കിലായിരിക്കും തുളസിത്തറ പണിയുക. തുളസിത്തറയും വീടുമായുള്ള അകലം വീടിന്റെ ചുറ്റളവിന്റെ കണക്കുമായി ബന്ധപ്പെട്ടിരിക്കും.
കാര്‍പോര്‍ച്ചിന് സ്ഥാനങ്ങള്‍
കിഴക്കോട്ടു ദര്‍ശനമായ വീടിന് വടക്കു -കിഴക്കു ഭാഗം നീട്ടിയെടുത്ത് കാര്ഷെഡഡ് പണിയുന്നത് നന്നല്ല. തെക്കു - കിഴക്ക് ഭാഗം അതിനുത്തമം ഐശ്വര്യകരവുമായിരിക്കും.
പടിഞ്ഞാറ് ദര്‍ശനമായ വീടിന് ഗൃഹദൈര്ഘ്യത്തിന്റെ മധ്യഭാഗത്ത് കാര്‍പോര്‍ച്ച് പണിയുന്നതാണ് ഉത്തമം. വടക്കോട്ട് ദര്‍ശനമായ വീടിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് കാര്‍പോര്‍ച്ച് വളരെ നന്നാണ്. ആ വീട്ടില്‍ വടക്കുകിഴക്ക് ഭാഗത്ത് കാര്‍പോര്‍ച്ച് പണിതാല്‍, ധനനാശം, കര്‍മ്മനാശം, കുടുംബനാശം ഇവ ഫലം.
പക്ഷികൂട്, നായ്ക്കൂട് ഇവയ്ക്ക് സ്ഥാനങ്ങള്‍
നായ്ക്കൂട് എപ്പോഴും ഗൃഹത്തില്‍ നിന്നും അകലെയായി വേണം പണിയേണ്ടത്. പക്ഷികൂട് ഒരിക്കലും ഗൃഹത്തില്‍ ഉത്തമമല്ല. പക്ഷികളെ കൂട്ടിലാക്കി വളര്‍ത്തുന്നത് ശാപമാണ്.
സ്ത്രീ വീടിന് വിളക്ക്
വീടിന്റെ മുന്‍വശത്തുള്ള നടകട്ടളയും വാതില്‍പ്പാളികളും നിര്‍മ്മിക്കേണ്ടത് ഒരേ മരത്തിന്റെ തന്നെ തടി ഉപയോഗിച്ചാണ്. അവ പലജാതി മരങ്ങള്‍കൊണ്ട് തീര്‍ത്താല്‍ ആ വീട്ടില്‍ പാര്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കാണ് കുഴപ്പം.അവര്‍ക്ക് നടപടിദോഷം ഉണ്ടാകുമെന്നും അവര്‍ ദുസ്വഭാവികളായിത്തീരുമെന്നും അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഉരല്‍പ്പുരയുടെ സ്ഥാനം
പ്രധാനഗൃഹത്തില്‍ നിന്നും വിട്ടിട്ട് വായുകോണില്‍ (വടക്കുപടിഞ്ഞാറ് മൂലയില്‍) ഉരല്പ്പുര (ഉരപ്പുര) പണിയുന്നതാണ് ഉത്തമം
Labels:
birds,
dog,
jyothisham,
sthree,
thulasi
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.