രാത്രിയില്‍ തേങ്ങാവെള്ളത്തിനോ കരിക്കിന് വെള്ളത്തിനോ കരയുന്ന കുട്ടികളെ മുതിര്‍ന്നവര്‍ ശാസിക്കുന്നത് ഇന്നും ചില സ്ഥലങ്ങളില്‍ കാണാം. രാത്രിയില്‍ തേങ്ങാവെള്ളം കുടിച്ചാല്‍ മാതാപിതാക്കള്‍ക്ക് മരണം സംഭവിക്കുമെന്നാണ് കുട്ടികളെ ധരിപ്പിച്ചിട്ടുള്ളത്. അവര്‍ അങ്ങനെ വിശ്വസിച്ചു പോരുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ വിറ്റാമിനടങ്ങിയിരിക്കുന്ന ഒരു ദ്രാവകമാണ് തേങ്ങാവെള്ളം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, രാത്രിയില്‍ ഇത് കുടിക്കുന്നത് കാരണം ശരിയായ ദഹനം നടന്നില്ലെങ്കില്‍ അത് കഫം, നീര്‍ക്കെട്ട് തുടങ്ങിയ ഉദരരോഗങ്ങള്‍ ഉണ്ടാകും.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label night. Show all posts
Showing posts with label night. Show all posts
സന്ധ്യയ്ക്കും രാത്രിയിലും എന്തുകൊണ്ട് അടിച്ചുതളിക്കരുത്
അടിച്ചുതളിയെന്തെന്ന് പുതിയ തലമുറയ്ക്കറിയില്ലെങ്കിലും അത്തരത്തിലൊരു സംവിധാനം കേരളീയര്‍ ആദ്യകാലം മുതല്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
വൈകുന്നേരം സ്ത്രീകളുടെ ഒരു പ്രധാന കര്‍ത്തവ്യം എന്നത് അടിച്ചുതളിക്കുകയായിരുന്നു. പടിഞ്ഞാറേ ആകാശത്തില്‍ സൂര്യന് താണ് സന്ധ്യയാകുന്നതിനു മുമ്പാണ് ഇത് നിര്‍വഹിച്ചിരുന്നത്. സന്ധ്യയ്ക്ക് വന്നെത്തുന്ന മൂതേവിയെ വീട്ടിലോ പരിസരത്തോ പ്രവേശിപ്പിക്കാതെ വിളക്ക് കൊളുത്തി ഐശ്വര്യത്തെ ആകര്‍ഷിക്കുന്നതിനു മുമ്പാണ് അടിച്ചുതളിച്ചിരുന്നത്.
മുറ്റത്തെ ചപ്പും ചവറുമൊക്കെ അടിച്ചു കളഞ്ഞ് ഗംഗാസങ്കല്പ്പത്തില് ജലമെടുത്ത് തളിക്കുന്നതിനാണ് "അടിച്ചുതളി" എന്ന് പറയുന്നത്. എന്നാല്‍ ചിലര്‍ സന്ധ്യയ്ക്കും രാത്രിയിലും ചിലപ്പോഴെങ്കിലും അടിച്ചുതളിക്കാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ദോഷവും പാപവുമാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
എന്നാല്‍ സന്ധ്യക്കും രാത്രിയിലും അടിച്ചുതളിക്കരുതെന്നു പറയുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. പകല്‍നേരത്തെ അപേക്ഷിച്ച് സന്ധ്യയ്ക്കും രാത്രിയിലും മനുഷ്യന്റെ കാഴ്ചശക്തി കുറഞ്ഞിരിക്കുമത്രേ!. അതിനാല്‍ സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിച്ചാല് വൃത്തിയാകില്ലെന്ന് സാരം.
രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?
സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്. അതുപോലെ സാധാരണ ഗൃഹനാഥന് വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.