കറുകമാല ഗണപതിക്ക് പ്രിയങ്കരമായതെങ്ങനെ?

ദുഷ്ടനായ അനലാസുരന്റെ ശല്യത്താല്‍ വലഞ്ഞ ദേവകള്‍ ഗണപതിയെ ശരണം പ്രാപിച്ചു. ഭൂതഗണങ്ങളോടൊപ്പം അനലാസുരനുമായി ഗണപതി യുദ്ധം തുടങ്ങി. തന്റെ ഭൂതഗണങ്ങളെ അനലാസുരന്‍ തന്റെ അഗ്നിജ്വാലകള്‍ കൊണ്ട് ദഹിപ്പിക്കുന്നത് കണ്ട്  കൂപിതനായ ഗണപതിഭഗവാന്‍ അനലാസുരനെ അപ്പാടെ വിഴുങ്ങി. അസുരന്റെ ചൂട് മൂലം ഗണപതിയുടെ വയറും ശരീരവും ചുട്ടു പൊള്ളുവാന്‍ തുടങ്ങി. വെള്ളം ഒഴിച്ചും മറ്റും ചൂടാറ്റുവാന്‍ ദേവകള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം വിഫലമായി. അപ്പോള്‍ അവിടെ എത്തിയ കശ്യപമുനിയും ഋഷിമാരും  കറുകപുല്ല് ഭഗവാന്റെ ശിരസ്സിലും ശരീരത്തിലും ചാര്‍ത്തുകയും അതോടെ അഗ്നിശമനം വരുകയും ഗണപതിക്ക് സുഖമാകുകയും ചെയ്തു. അന്നു മുതല്‍ക്ക് ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ വഴിപാടായി കറുകമാല ചാര്‍ത്തല്‍ മാറി. 

നൈവേദ്യങ്ങളില്‍ അപ്പവും ഹാരങ്ങളില്‍ കറുകമാലയും പുഷ്പങ്ങളില്‍ ഗണേശ പുഷ്പവും (ചുവന്ന അരളി) ഗണപതിക്ക് പ്രിയങ്കരങ്ങളാകുന്നു.

ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ്സ നിവാരണത്തിനും ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നത് ഏറ്റവും ഗുണകരമാണ്. ഒരു മണ്ഡലകാലം (41 ദിവസം) തുടര്‍ച്ചയായി കറുകമാല ചാര്‍ത്തിക്കുന്നവരുടെ  ആഗ്രഹം ഗണപതി തടസ്സം കൂടാതെ സാധിപ്പിക്കും എന്നതാണ് വിശ്വാസവും അനുഭവവും. നാല്പത്തിയൊന്നാം ദിവസം വിശേഷാല്‍ അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.