ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി

സംസ്കാരമെന്ന പദത്തിനു തന്നെ ഇറ്റില്ലമാണ് ഭാരതം . സാമൂഹികഘടനയെന്നതു ലോകജനതയ്ക്കു സ്വപ്നങ്ങളില്‍ പോലും അന്യമായിരുന്ന കാലത്തുതന്നെ അറിവിന്‍റെ ചിന്താധാരകളിലൂടെ അച്ചടക്കവും അതേസമയവും സ്വാതന്ത്ര്യവും നല്‍കുന്ന ധര്‍മ്മിത്തിലൂന്നിയ ഒരു സാമൂഹിക വ്യവസ്ഥിതി ഭാരതത്തിലുണ്ടായിരുന്നു.

ലോക ഭൂപടത്തില്‍ നിന്ന് ഭാരതത്തെ മാറ്റി നിര്‍ത്തിയാല്‍ ലോകത്തിന് എന്ത് നഷ്ടമാകുന്നുവോ അതാണ് , ആ അറിവിലൂന്നിയ സംസ്കാരമാണ്, ഹൈന്ദവത. അത് ഭാരതീയരുടെ ജീവിതരീതികളുടേയും ആചാരങ്ങളുടേയും ആകെത്തുകയാണ്. ഈ സംസ്കാരം ഇന്നും നിലനിന്ന് പോകുന്നത് ഈ ആചരണത്തിലൂടെയാണ്. സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും സദാ ആചരിക്കേണ്ട ഈ ധാര്‍മ്മിക നിയമങ്ങളെ നാം സദാചാരം എന്ന് പേരിട്ട് വിളിച്ചു.

ഈ സദാചാരനിയമങ്ങള്‍ ഉൽഭവിച്ചത് അറിവില്‍ നിന്നും, ആ അറിവാകട്ടെ, ബൃഹത്ത്ശ്രേണിയാം വേദോപനിഷത്തുക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയതും ആകുന്നു. എന്നാലിതൊന്നും അറിയാത്തവരാണ് സദാചാരമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ വികാരംകൊള്ളുന്നത്.

പവിത്രമായ ക്ഷേത്രമാണ് കുടുംബമെങ്കില്‍ അതിലെ ദേവിയാണ് സ്ത്രീയെന്ന് ഭാരതീയ സങ്കല്പം. ഈ ലോകത്ത് സ്ത്രീരൂപത്തില്‍ പരാശക്തിയായി ദൈവ ചൈതന്യത്തെ അവതരിപ്പിച്ച ഒരു രാജ്യമുണ്ടെങ്കില്‍ അത് ഭാരതമല്ലാതെ മറ്റൊന്നല്ല.

മുത്തശ്ശിയായി, അമ്മയായി, ഭാര്യയായി, പെങ്ങളായി, മകളായി, സുഹൃത്തായി, നമ്മുടെ അറിവും ആചാരങ്ങളും പകര്‍ന്നും പരിപാലിച്ചും പൈതൃകം തലമുറകളായി കൈമാറി വരുന്നതില്‍ സ്ത്രീകള്‍ക്കു ഉള്ള പങ്ക് അതിപ്രസക്തവും പ്രധാനവുമാണ്. സാത്വികഭാവമുള്ള സ്ത്രീകള്‍,  പുലര്‍ച്ചെ ചൊല്ലുന്ന ദേവിവന്ദനം മുതല്‍ സന്ധ്യാദീപവും രാമനാമവും വരെ ഒരു ഭവനത്തിനും , അതില്‍ വസിക്കുന്നവര്‍ക്കും പകര്‍ന്നു നല്‍ക്കുന്ന ഭക്തിയിലധിഷ്ഠിതമായ ഹൈന്ദവമൂല്യങ്ങള്‍ തന്നെയാണു ഒരു കുഞ്ഞിനെ വ്യക്തിയാക്കുന്നതിലും,  വ്യക്തിയെ ഒരു ഉത്തമ പൌരനാക്കുന്നതിലും അടിസ്ഥാനമായ ഘടകം. സ്നേഹം , നീതി, ധര്‍മ്മം, കര്‍മ്മം, ഭക്തി എന്നീ അഞ്ചു തിരികളിട്ട ഭദ്രദീപം തെളിച്ചു കൊണ്ട്, ഹൈന്ദവധര്‍മ്മമെന്ന വെളിച്ചം പകര്‍ന്നു നല്‍കുന്നതാകുന്നു ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്നു പറയുന്നതിന് അടിസ്ഥാനം.

എന്നാലിന്ന് മുത്തശ്ശിമാരില്ലാത്ത, അമ്മ രാവിലേയും, അച്ഛന്‍ രാത്രിയിലും ജോലിക്കുപോകുന്ന, അണുകുടുംബങ്ങളായി ആധുനികത മനുഷ്യനെ തരംതാഴ്ത്തി. ജീവിതത്തിന്‍റെ തിരക്കിനിടയിലെപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് അബദ്ധത്തിലെന്നപോലെ ഒന്നോ രണ്ടോ കുട്ടികള്‍ ജനിക്കുന്നു. കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന മമ്മിമാരും, പെറ്റമ്മയുടെ മുലപ്പാലുപോലും കുടിക്കാന്‍ ഭാഗ്യമില്ലാത്ത തലമുറകളും ചേര്‍ന്ന് പാശ്ചത്യരാജ്യങ്ങളുടെ ഭൌതിക ജീവിതം അതേപടി അനുകരിക്കുന്ന ഒരു ജീര്‍ണ്ണിച്ച സാമൂഹിക അന്തരീക്ഷത്തിലേക്ക് വഴുതിവീണു. അതൊടെ കുടംബ ക്ഷേത്രത്തിലെ ദേവിയുടെ ചൈതന്യം നഷ്ടപ്പെട്ടു. അഞ്ചുതിരിയിട്ട ഭദ്രദീപവും കെട്ടു.

ഒരു ഹിന്ദു സ്ത്രീക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും , ഞാന്‍ അനുഭവിക്കുന്ന മത സ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം മറ്റൊരു വിഭാഗത്തിന് അന്യമാണെന്ന്. സ്ത്രീയെ, ദേവിയായി, ആദിപരാശക്തിയായി, സര്‍വതിനും ഉപരിയായി കാണുന്ന മറ്റൊരു മതമുണ്ടോ? അര്‍ദ്ധനാരീശ്വര രൂപത്തിലും സാരമിതു തന്നെയാകുന്നു, സ്ത്രീയില്ലെങ്കില്‍ പുരുഷനില്ല, പുരുഷനില്ലെങ്കില്‍ സ്ത്രീയുമില്ലാ. സ്ത്രീസ്വാതന്ത്ര്യമെന്ന പേരില്‍ പുരുഷന്‍മാരോടും , പുരുഷാധിപത്യമെന്ന പേരില്‍ സ്ത്രീയോടും വാക്പയറ്റു നടത്തി കാര്യവുമില്ലാ. കാരണം നാം പരസ്പരപൂരിതമാകുന്നു.

ഭാരതം, അനേകമായിരം സ്ത്രീരത്നങ്ങള്‍ക്കു ജന്മമേകിയ നാടാണ്. തന്‍റെ പാതിവൃത്യം കൊണ്ട് മധുരാനഗരം ക്രോധാഗ്നിയില്‍ ചാമ്പലാക്കിയ ദേവി കർണ്ണകിയും, ഉറുമികൊണ്ടു ഉത്തരം നല്‍കുന്ന വടക്കന്‍ പാട്ടുകളിലെ ഉണ്ണിയാര്‍ച്ചയും, ബ്രിട്ടീഷ്‌ അധിനിവേശകരോട് ഒറ്റയ്ക്കു പൊരുതിയ റാണി ലക്ഷ്മി ഭായി എന്ന ജഹാന്‍സി റാണിയും , അനാചാരത്തിനു എതിരെ സ്തനങ്ങള്‍ അറുത്തു നല്‍കിയ നങ്ങേലിയും, ഭാരതത്തിന്‍റെ വാനമ്പാടി സരോജിനി നായിഡുവും മുതല്‍ അനേകായിരം സ്ത്രീരത്നങ്ങള്‍ പിറന്നുവീണ പരിപാവനമായ മണ്ണാണിത്...

ഒരു നാടിന്‍റെ ജീവ സ്രോതസ്സാണ് സ്ത്രീ. എല്ലാ രാജ്യങ്ങളും സ്ത്രീകളുടെ ഉന്നമനത്തിന് അത്യധികം പ്രാധാന്യമാണ് നല്‍കുന്നത്. കാരണം ഒരു കുടുംബം നന്നാകുന്നത് സ്ത്രീ നന്നാകുമ്പോഴാണ്. ഓരോ കുടുംബവും നന്നാകുമ്പോഴാണ് ഒരു രാജ്യം നന്നാകുന്നത്.

സ്വന്തം ഭാര്യയേയും, അമ്മയേയും, സഹോദരിയേയും "ദേവീ" എന്ന് വിളിക്കുന്ന പരിപാവന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഈ ഭാരതമണ്ണിന് ചൈതന്യം പകരേണ്ട ദേവിമാരേ, നിങ്ങുടെ ഭാവശുദ്ധിയിലാണ് ഭാരതത്തിന്‍റെ നാഡിത്തുടിപ്പിരിക്കുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.