ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദികർമാഖിലം
കൃത്വാ മന്ത്രജപാദികം ച വിധിവൽ പഞ്ചാംഗവീക്ഷയാം തഥാ
ഖേടാനാം ഗണനം ച ദൈവവിദഥ സ്വസ്ഥാന്തരാത്മാ ഭവേൽ.
സാരം :-
ദൈവജ്ഞൻ (ജ്യോതിഷക്കാരൻ) അതിരാവിലെ എഴുന്നേറ്റ് തന്റെ ഇഷ്ടദേവതയെ ഭക്തിയോടുകൂടി ധ്യാനിക്കണം. പിന്നീട് മലമൂത്രവിസർജ്ജനം ചെയ്ത് ആചമനാദി ക്രിയകളോടുകൂടി സ്നാനംചെയ്ത് ദേഹശുദ്ധി വരുത്തണം. പിന്നീടു സന്ധ്യാവന്ദനം മുതലായ നിത്യാനുഷ്ഠാനങ്ങൾ ചെയ്ത് മന്ത്രജപാദികളായ ആന്തരകർമ്മങ്ങളും കഴിഞ്ഞ് പഞ്ചാംഗം വച്ച് ഗ്രഹങ്ങളേയും ഗണിച്ച് യാതൊരു മനോവികാരങ്ങളും കൂടാതെ നിശ്ചഞ്ചലചിത്തനായി ഇരിക്കണം.