മേദിന്യാഃ ഖലു ഷോഡശാംഗുല, മപാം ദൈർഘ്യം ദിനേശാംഗുലം
വഹ്നേർദന്തിമിതാംഗുലം മരുത ഏതദ്ദ്വൂനമഗ്ന്യംഗുലം
ആകാശസ്യ ച വേദ്യമേതദുദിതം ഭൂമ്യാദിഭൂതാത്മക-
സ്വീയശ്വാസഗതിപ്രമാണമുഭയോരേതത്സമം ഘ്രാണയോഃ
സാരം :-
ശ്വാസപരീക്ഷ ചെയ്യുമ്പോൾ നാസാഗ്രത്തിൽ നിന്ന് 16 അംഗുലം മുതൽ മേൽപോട്ട് ശ്വാസം ഗമിക്കുന്നു എങ്കിൽ അത് പൃഥിവീഭൂതമെന്നറിയണം.
12 അംഗുലം മുതൽ മേല്പോട്ട് ശ്വാസത്തിന് ദൈർഘ്യമുണ്ടെങ്കിൽ ആ ശ്വാസം ജലഭൂതമാണെന്നറിയണം.
ശ്വാസദൈർഘ്യം 8 അംഗുലം മുതൽ മേല്പോട്ട്12 അംഗുലത്തിനു താഴെയാണെങ്കിൽ ആ ശ്വാസം അഗ്നിഭൂതമാണെന്നറിയണം.
6 അംഗുലത്തിനു മേൽ 8 അംഗുലത്തിനു താഴെയാണ് ശ്വാസദൈർഘ്യമെങ്കിൽ വായുഭൂതമെന്നറിയണം.
ശ്വാസദൈർഘ്യം 3 അംഗുലത്തിനു മേൽ 6 അംഗുലത്തിനു താഴെയാണെങ്കിൽ അത് ആകാശഭൂതമാണെന്നറിയണം.
3 അംഗുലത്തിന് കുറഞ്ഞ് ശ്വാസഗതി ഉണ്ടാകുന്നതല്ല.
പൃഥിവി മുതലായ ഈ ശ്വാസങ്ങൾക്ക് ഇടംവലം ആശ്രയിച്ച് യാതൊരു ഭേദവുമില്ല. ഏതുവശത്തുകൂടി ആയാലും അതുകൾക്കുള്ള ദൈർഘ്യം ഉണ്ടായിരിക്കണം എന്നു മാത്രമേയുള്ളു.