വാത കഫ രോഗങ്ങള്‍, കാല് ഒടിയല്‍, ആപത്ത്, ക്ഷീണം, അധ്വാനം, ബുദ്ധിഭ്രമം, ഉദരരോഗം, ഹൃദയരോഗങ്ങള്‍, ഭൃത്യന്മാ൪ക്ക് നാശം, പശുക്കള്‍ക്ക് നാശം, ഭാര്യപുത്രാദികള്‍ക്ക് ആപത്ത്, അംഗവൈകല്യം, ഹൃദയ ദുഃഖം, മരംകൊണ്ടോ കല്ലുകൊണ്ടോ മുറിവ്, ദുഷ്ടന്മാരെക്കൊണ്ട് ഉപദ്രവം, പിശാചുക്കളെക്കൊണ്ട് ഉപദ്രവം.
മേല്‍ പറഞ്ഞവയ്ക്ക് പ്രതിവിധിയായും, മേല്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, ഇന്ദ്രനീലം എന്ന രത്നം അണിയുന്നത് ഉത്തമമായിരിക്കും. ശനിയുടെ ദോഷഫലങ്ങളെ അകറ്റിനി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് ഇന്ദ്രനീലം ചെയ്യുന്നത്.
ഈ രത്നത്തിന്‍റെ കാഠിന്യം 9. സ്പെസഫിക് ഗ്രാവിറ്റി 4.03.
Thailand, Rhodesia, ശ്രീലങ്ക, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇന്ദ്രനീലം ലഭിക്കുന്നു. എന്നാല്‍ കാശ്മീരില്‍ നിന്ന് ലഭിക്കുന്ന ഇന്ദ്രനീലമാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്. ഇതിനെ "മയൂര നീലം" എന്നറിയപ്പെടുന്നു. ഈ ഇന്ദ്രനീലം കൃതൃമ വെളിച്ചത്തില്‍ നിറം മാറുന്നതായി തോന്നുകയില്ല.
ഇന്ദ്രനീലത്തിന് ചാതു൪വ൪ണ്ണ്യം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ബ്രാഹ്മണ ഇന്ദ്രനീലം വെളുപ്പിനുള്ളില്‍ നീല വ്യാപിച്ചവയാണ്. ക്ഷത്രിയ ഇന്ദ്രനീലം നീലനിറത്തിനുള്ളില്‍ ചുവപ്പ് വ്യാപിച്ചവയാണ്. വൈശ്യ ഇന്ദ്രനീലം വെള്ളനിറത്തിനുള്ളില്‍ കടും നീല നിറഞ്ഞതാണ്. ശൂദ്ര ഇന്ദ്രനീലം നീലയ്ക്കുള്ളില്‍ കറുത്ത നിറം നിറഞ്ഞതാണ്. നല്ല ഇന്ദ്രനീലം ധരിച്ചാല്‍, ദാരിദ്ര്യം മാറുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക., ധനം, ആയുസ്സ്, അഭിവൃദ്ധി, ആഹ്ലാദം, കീ൪ത്തി എന്നിവ വ൪ദ്ധിക്കുക, തുടങ്ങിയ ശുഭ ഫലങ്ങള്‍ ചെയ്യും.
ജാതകത്തില്‍ ശനിയുടെ സ്ഥിതി അനുസരിച്ച് മറ്റു പല ഗുണഫലങ്ങളും, ത്വരിതമായി അനുഭവപ്പെടും. ഇന്ദ്രനീലരത്നം ഔഷധങ്ങള്‍ക്ക് ആയു൪വേദത്തില്‍ ഉപയോഗിച്ചുവരുന്നു.