ശുക്രകൃത രോഗങ്ങള്‍ താഴെ പറയുന്നവയാണ്.
പാണ്ഡുരോഗം, വാതകോപരോഗങ്ങള്‍, നയനവൃപത്ത്, ക്ഷീണം, ശരീരശ്രമം, ഗുഹ്യരോഗം, മുഖരോഗം, മൂത്രകൃശ്ചരോഗം, കാമവികാരരോഗങ്ങള്‍, ശുക്ലസ്രാവം, വസ്ത്രനാശം, ഭാര്യാനാശം, കൃഷിനാശം, ശരീരശോഭമങ്ങല്‍, നീര്, യോഗിനീബാധ, പക്ഷിബാധ, മാതൃഗൃഹബാധ.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, വജ്രം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ശുക്രന്‍റെ ദോഷഫലങ്ങളെ അകറ്റി നി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് വജ്രം ചെയ്യുന്നത്.
വജ്രത്തിന്‍റെ കാഠിന്യം 10. സ്പെസിഫിക് ഗ്രാവിറ്റി 3.52
വജ്രം ഇത്ര വിലയേറിയതാണെങ്കിലും, ഇത് കേവലം കാ൪ബണിന്‍റെ ഒരു വകഭേദം മാത്രമാണ്. ഒരു വ൪ണ്ണവും ഇല്ലാത്ത വജ്രമാണ് ഏറ്റവും ശ്രേഷ്ഠമായത്, ഇപ്പോള്‍ വജ്രം തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൂടുതലായി ലഭിക്കുന്നു. വജ്രത്തെ പുരുഷവജ്രം, സ്ത്രീവജ്രം, നപുംസകവജ്രം ഇങ്ങനേയും തരംതിരിച്ചിരിക്കുന്നു. നല്ല വജ്രം ധരിച്ചാല്‍ സ്ത്രീപുരുഷന്മാ൪ തമ്മില്‍ ആക൪ഷണം, ശ്രദ്ധ, ഐശ്വര്യം, നല്ല വിവാഹബന്ധം, നൈ൪മല്യം, തുടങ്ങിയ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വജ്രം പലപ്രകാരത്തില്‍ ഔഷധമായി വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നു.