ഇന്ദ്രനീലം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ഇന്ദ്രനീലം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇന്ദ്രനീലം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.
മോതിരത്തില്‍ ധരിക്കുന്ന ഇന്ദ്രനീലത്തിന് , 4 കാരറ്റ് ഭാരം ഉണ്ടായിരിക്കണം. ഇന്ദ്രനീലം വിരലിനെ സ്പ൪ശിക്കത്തവിധം മോതിരം നി൪മ്മിക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ ലോഹം ഇരുമ്പാണ്. ചില൪ അഷ്ടധാതുക്കളും ഉപയോഗിച്ചുവരുന്നു. ശനിയാഴ്ച ദിവസം ശുഭ മുഹൂ൪ത്തത്തിലോ, പൂയ്യം, അനിഴം, ഉതൃട്ടാതി ഈ നക്ഷത്രങ്ങളിലൊന്നിലോ, ശനിഹോരയിലോ മോതിരം ലോഹത്തില്‍ ഘടിപ്പിക്കുക.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍, നീലനിറമുള്ള പട്ടില്‍ പൊതിഞ്ഞ്, ശനിയന്ത്രം വെച്ചിരിക്കുന്ന പീഠത്തില്‍ വെയ്ക്കുക. അതിനുശേഷം ശനി മന്ത്രം ജപിച്ച് ശക്തി വരുത്തുക. ഷോഡോപചാരപൂജ നടത്തി ദാനധ൪മ്മങ്ങള്‍ നി൪വ്വഹിച്ച് വലതുകൈയുടെ നടുവിരലില്‍ ഇന്ദ്രനീല മോതിരം ധരിക്കുക. ഇന്ദ്രനീലത്തിന് 5 വ൪ഷം വരെ ദോഷഹരണശേഷിയുണ്ട്. 5 വ൪ഷത്തിന് ശേഷം പുതിയ മോതിരം ധരിക്കുക. പഴയ മോതിരത്തെ പൂജാമുറിയില്‍ സൂക്ഷിക്കുക.
ഇന്ദ്രനീലത്തോടൊപ്പം മാണിക്യം, മുത്ത്, പവിഴം, മഞ്ഞ പുഷ്യരാഗം ഇവ ഒരിക്കലും ധരിക്കരുത്.