ശുക്രന്‍റെ രത്നമായ വജ്രം ഏറ്റവും വിലകൂടിയ രത്നമാണ്. ഭൂമിയുടെ അടുത്തുനില്‍ക്കുന്ന ഗ്രഹമായ ശുക്രനെ ശുഭഗ്രഹമായി ജ്യോതിഷത്തില്‍ പരിഗണിക്കപ്പെടുന്നു. പുരാതനകാലം മുതല്‍ക്കുതന്നെ വജ്രം പ്രപഞ്ചത്തില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന വസ്തുക്കളിലൊന്നായിരുന്നു. ഭാരതീയരാണ് വജ്രം ആദ്യമായി കണ്ടുപിടിച്ചത്. ലോക പ്രശസ്തമായ കൊഹിന്നൂ൪ രത്നം ആന്ധ്രപ്രദേശിലെ ഗോല്‍ഖണ്ഡാഖനിയില്‍ നിന്ന് ലഭിച്ചതാണ്. പല പ്രാചീന ഗ്രന്ഥങ്ങളിലും, വജ്രത്തിന്‍റെ പ്രത്യേകതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടു. വേണ നദീതീരങ്ങളില്‍ നിന്ന് വളരെ ശുദ്ധമായതും, കൗസലരാജ്യത്തെ ഖനികളില്‍ നിന്ന് മഞ്ഞയും വെള്ളയും കല൪ന്ന തിളക്കമേറിയതും, സൗരാഷ്ട്രത്തില്‍ നിന്ന് ചുവന്ന തിളക്കമേറിയതും, സൗപര രാജ്യത്തുനിന്ന് ഇരുണ്ടതും, ഹിമാലയപ്രദേശത്തുനിന്ന് ഇളം ചുവപ്പ് കല൪ന്നതും, മാതംഗരാജ്യത്തുനിന്നും വിളറിയ നിറത്തിലും, കലിംഗരാജ്യത്തുനിന്നും മഞ്ഞ നിറത്തിലുള്ളതും, പൗണ്ഡ്ര രാജ്യത്തുനിന്ന് കറുത്തനിറത്തിലുമുള്ള വജ്രം പണ്ട് ലഭിച്ചിരുന്നു.
ഷഡ്ഭുജമായ വെള്ള വജ്രം ഇന്ദ്രന്‍റേതായും, സ൪പ്പത്തിന്‍റെ വായുടെ രൂപമുള്ള ഇരുണ്ട വജ്രം യമന്‍റേതായും, നീലകല൪ന്ന മഞ്ഞനിറമുള്ള വജ്രം വിഷ്ണുവിന്‍റേതായും, തൃകോണാകൃതിയിലുള്ള കടുവയുടെ കണ്ണിന്‍റെ നിറമുള്ള നീലകല൪ന്ന ചുവപ്പുനിറമുള്ള വജ്രം അഗ്നിയുടേതായും, അശോകപുഷ്പത്തിന്‍റെ നിറമുള്ളത് വായുവിന്‍റേതായും, വരാഹമിഹിരാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വെളുത്ത വജ്രം ബ്രാഹ്മണ൪ക്കും, ചുവപ്പും, മഞ്ഞയും ക്ഷത്രിയ൪ക്കും, മഞ്ഞകല൪ന്ന വെള്ള വജ്രം വൈശ്യ൪ക്കും, ഇരുണ്ട വജ്രം ശൂദ്ര൪ക്കും അനുയോജ്യമായി കരുതപ്പെടുന്നു.
ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന ശുക്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് വജ്രം എന്ന രത്നം സാധാരണയായി ധരിക്കുന്നത്. വജ്രത്തെപ്പറ്റി പഠിക്കുമ്പോള്‍ ശുക്രനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.
ഇഹലോകസുഖങ്ങളുടെ കാരകത്വം ശുക്രനാണുള്ളത്. ജാതകത്തില്‍ ബലവാനായ ശുക്രന്‍ വളരെ എളുപ്പത്തില്‍ തന്നെ പ്രണയ ലൈംഗിക ആസക്തി ഉണ്ടാക്കുന്നു. ശുക്രന്‍ ദു൪ബ്ബലനാണെങ്കില്‍ വിവാഹജീവിതം പരാജയപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.