ഗുല്‍മരോഗം, ആന്ത്രരോഗം, ജ്വരം, ശോകം, മോഹം, കഫജാതരോഗങ്ങള്‍, ക൪ണ്ണരോഗം, പ്രമേഹം, ദേവസ്വത്ത് അപഹരിച്ചതുകൊണ്ട് വരുന്ന രോഗങ്ങള്‍, വിദ്വജ്ജനശാപം കൊണ്ടുള്ള രോഗങ്ങള്‍, കിന്നരന്മാ൪, യക്ഷന്മാ൪, വിദ്യാധരന്മാ൪, ദേവന്മാ൪, സ൪പ്പങ്ങള്‍ ഇവരുടെ ശാപം കൊണ്ടുവരുന്ന രോഗങ്ങള്‍, ശ്രീകൃഷ്ണനെ നിന്ദിച്ചതുകൊണ്ടുവരുന്ന രോഗങ്ങള്‍.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മഞ്ഞ പുഷ്യരാഗം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. വ്യാഴത്തിന്‍റെ ദോഷഫലങ്ങളെ നി൪ത്തുകയും, വ്യാഴത്തിന്‍റെ ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് മഞ്ഞ പുഷ്യരാഗം എന്ന രത്നം ചെയ്യുന്നത്.
അലുമീനിയത്തിന്‍റെ ചില ഓക്സൈഡുകളില്‍ നിന്നാണ് മഞ്ഞ പുഷ്യരാഗം രത്നം ഉണ്ടാകുന്നത്. ഇതിന്‍റെ കാഠിന്യം 9. സ്പെസഫിക് ഗ്രാവിറ്റി 4.03.
പുഷ്യരാഗത്തിന് ചതു൪വ൪ണ്ണ്യം കല്പ്പിച്ചുനല്‍കിയിട്ടുണ്ട്. ബ്രാഹ്മണ ജാതിയില്‍പ്പെട്ട പുഷ്യരാഗം വെള്ളനിറത്തിലും. ക്ഷത്രിയ ജാതിയില്‍പ്പെട്ടവ റോസ് നിറത്തിലും, വൈശ്യ ജാതിയില്‍പ്പെട്ട പുഷ്യരാഗം മഞ്ഞ നിറത്തിലും, ശൂദ്രജാതിയില്‍പ്പെട്ടവ കറുപ്പുനിറത്തിലും, വിഭജിക്കപ്പെട്ടിരിക്കുന്നു.
വ്യാഴത്തിന്‍റെ ദോഷങ്ങള്‍ അകറ്റാന്‍ ഉപയോഗിക്കുന്ന പുഷ്യരാഗം മഞ്ഞനിറത്തിലുള്ളത് മാത്രമാണ്. മഞ്ഞ പുഷ്യരാഗം ധരിക്കുന്ന വ്യക്തിയ്ക്ക് ധനം, ഐശ്വര്യം, ബുദ്ധിശക്തി, കീ൪ത്തി, ആള്‍ബലം, സന്താനസൗഭാഗ്യം എന്നിവയുണ്ടാകും. വിവാഹതടസ്സം ഉള്ള പെണ്‍കുട്ടികള്‍ മഞ്ഞ പുഷ്യരാഗം രത്നം ധരിച്ചാല്‍ വിവാഹം പെട്ടന്ന് നടക്കുമെന്ന് പറയപ്പെടുന്നു. മഞ്ഞപുഷ്യരാഗം ഔഷധമായും ഉപയോഗിക്കപ്പെടുന്നു.