അതിനീചത്തിൽ നിൽക്കുന്ന ഗ്രഹത്തോടുകൂടി നിൽക്കുന്ന ശുക്രന്റെ ദശാകാലം

നീചഖേചരസംയുക്തശുക്രദായേ മഹദ്ഭയം
അപവാദകൃതം ദോഷം ലഭതേ പാപകർമ്മഭിഃ

സാരം :-

അതിനീചത്തിൽ നിൽക്കുന്ന ഗ്രഹത്തോടുകൂടി നിൽക്കുന്ന ശുക്രന്റെ ദശാകാലം വലിയ ഭയവും അഥവാ മരണവും പാപകർമ്മങ്ങളെക്കൊണ്ടും അപവാദം നിമിത്തവും ദോഷങ്ങളും സംഭവിക്കുകയും ചെയ്യും.

അതിനീചത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ഉദ്വേഗരോഗതപ്തഃ
കർമ്മസു വിഫലേഷു സർവ്വദാഭിരതഃ
അതിനീചഗസ്യ ദായേ
ശുക്രസ്യാത്മാർത്ഥദാരപുത്രാർത്തഃ

സാരം :-

അതിനീചത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം സംഭ്രമവും രോഗവും ഭയവും നിമിത്തമായി ദുഃഖിക്കുകയും നിഷ്പ്രയോജനമായ കാര്യങ്ങളിലേർപ്പെടുകയും ധനത്തിനു ഹാനിയും തനിക്കു ഭാര്യാപുത്രാദികൾക്കും ദുഃഖമുണ്ടാവുകയും ചെയ്യും.

ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തോടു സഹിതനായ ശുക്രന്റെ ദശാകാലം

സ്വോച്ചഗ്രഹേണ സഹിതസ്യ ഭൃഗോർവ്വിപാകേ
രാജ്യം മഹത്ത്വമമരേന്ദ്രസമാനുഭാവം
ഹേമാംബരാർത്ഥമണിഭൂഷണയാനലാഭം
ഭേരീമൃദംഗപണവാരവവാദ്യഘോഷം.

സാരം :-

ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തോടു സഹിതനായ ശുക്രന്റെ ദശാകാലം മഹത്ത്വവും രാജപ്രാപ്തിയും ഇന്ദ്രതുല്യമായ മാഹാത്മ്യവും ലഭിക്കും. സ്വർണ്ണാദിധനങ്ങൽ, വിശേഷവസ്ത്രങ്ങൾ, പലവിധത്തിലുള്ള ദ്രവ്യങ്ങൾ, രത്നാലങ്കാരങ്ങൾ, ഗജതുരംഗാദിവാഹനങ്ങൾ ഇവയുടെ ലാഭവും ഭേരീമൃദംഗാദി വാദ്യഘോഷങ്ങളെക്കൊണ്ടും നൃത്തഗീതാദികളെക്കൊണ്ടുമുണ്ടാവുന്ന നിത്യസുഖാനുഭവവും ഫലമാകുന്നു.

പുരുഷന്റെ ചെവികൾ

പറങ്കിയണ്ടിയുടെ ആകൃതിയിൽ മാംസളമായ ചെവിയുള്ള പുരുഷൻ ഉത്തമനാകുന്നു.

ഇത്തരം ചെവിയുടെ അകത്തോ പുറത്തോ എഴുന്നു നിൽക്കുന്ന രോമങ്ങളുണ്ടെങ്കിലവൻ ശൂരനും വിവേകിയും ധർമ്മിഷ്ഠനുമാകുന്നു.

വലിയ ചെവിയുള്ള പുരുഷൻ രാഷ്ട്രീയക്കാരനായിരിക്കും. ഇതിൽ രോമങ്ങളുണ്ടെങ്കിലവൻ ജയിൽ ജീവിതമനുഭവിക്കുന്നതാണ്.

അരയാലിലയുടെ ആകൃതിയിൽ ചെവികളോടുകൂടിയ പുരുഷനെ വിശ്വസിക്കാൻ കൊള്ളുകയില്ല.

ചതുരാകൃതിയിലുള്ള ചെവി ദുർലക്ഷണമാണ്. ഈ ചെവി രോമാവൃതമാണെങ്കിലവൻ തസ്കരപ്രമാണിയാകും.

അകത്തേക്കു മടങ്ങിയ ചെവികളോടുകൂടിയവൻ വാചാലനും ദരിദ്രനുമാകുന്നു.

ചെവികൾ പുറത്തേക്കു മലർന്നിരിക്കുന്നവൻ ഇരപ്പാളിയായിരിക്കും.

വാവലിന്റെ ചെവിപോലെ ആകൃതിയും കനംകുറഞ്ഞതുമായ ചെവികളോടുകൂടിയവൻ സ്ത്രീലമ്പടനാകുന്നു. 

സ്ത്രീയുടെ ചെവികൾ

പറങ്കിയണ്ടിയുടെ ആകൃതിസാമ്യമുള്ള ചെവിയാണുത്തമമായിട്ടുള്ളത്. ഇത്തരം ചെവിയുള്ള സ്ത്രീ സുശീലയും പ്രവൃത്തികളിൽ ന്യായനിഷ്ഠയുള്ളവളുമാകുന്നു.

മേൽഭാഗം കൂർത്ത ചെവിയുള്ളവൾ കാമചാരിണിയും അധികപ്രസംഗിയും ധനികയുമായിരിക്കും.

മുക്കോണാകൃതിയിൽ ചെവിയുള്ളവൾ കള്ളിയും അനുസരണശീലമില്ലാത്തവളുമാകുന്നു.

പിൻഭാഗത്തേയ്ക്കു തെളിഞ്ഞ ചെവി ദുർഭഗയുടേയും സന്താനമില്ലാത്തവളുടേയും ലക്ഷണമാണ്.

വികസിച്ചതും കട്ടിയുള്ളതുമായ ചെവിയോടു കൂടിയവൾ ജന്മനാ ദാരിദ്ര്യദുഃഖമനുഭവിച്ചുകൊണ്ടിരിക്കും.

മുൻവശത്തേക്കു മടങ്ങിയ ചെവിയുണ്ടെങ്കിൽ അവൾ കുലമഹിമയുള്ളവളെങ്കിലും വ്യഭിചാരിണിയാകുന്നു.

ചെവിയുടെ അകത്ത് രോമമുള്ളവൾ ഭർത്താവിനെ വകവയ്ക്കാത്തവളും എന്നാൽ സുശീലയുമാകുന്നു.

ചെവിയുടെ കീഴ്ഭാഗം വീതിയും കനവുമുള്ളവൾ അധികാരഗർവ്വും അധികപ്രസംഗവും ഉള്ളവളാകുന്നു.

ഭാര്യ പ്രസവിക്കുകയില്ല /--- ഭാര്യതന്നെ ഉണ്ടാകയില്ല / -- ഭാര്യ ഉണ്ടായാൽതന്നെ പുത്രനുണ്ടാകയില്ല

കോണോദയേ ഭൃഗുതനയേƒസ്ത ചക്രസന്ധൌ
വന്ധ്യാപതിര്യദി ന സുതർക്ഷമിഷ്ടയുക്തം
പാപഗ്രഹൈർവ്യയമദലഗ്നരാശിസംസ്ഥൈഃ
ക്ഷീണേ ശശിന്യസുതകളത്രജന്മ ധീസ്ഥേ.

സാരം :-

ഇടവം കന്നി മകരം ഈ മൂന്നു രാശികളിൽ ഒന്നു ഉദയലഗ്നമായി ആ ലഗ്നത്തിൽ ശനിയും ഏഴാം ഭാവത്തിൽ ശുക്രനും നിൽക്കുകയും ലഗ്നാൽ അഞ്ചാം ഭാവത്തിനു ബലവും ആ ഭാവത്തിലേയ്ക്കു തദധിപന്റേയോ മറ്റേതെങ്കിലും ശുഭഗ്രഹങ്ങളുടേയോ ദൃഷ്ടിയോഗാദികളുമില്ലാതേയുമിരിയ്ക്കുക, ഈ യോഗമുള്ളപ്പോഴാണ് ജനനമെങ്കിൽ അയാളുടെ ഭാര്യ പ്രസവിയ്ക്കുക തന്നെ ഇല്ല.

ലഗ്നാൽ അഞ്ചാം ഭാവത്തിൽ ക്ഷീണചന്ദ്രനും പന്ത്രണ്ടാം ഭാവം ഏഴാം ഭാവം ഉദയലഗ്നം ഈ മൂന്നു ഭാവങ്ങളിലും പാപഗ്രഹങ്ങളുമുണ്ടായിരിയ്ക്കുക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചവന്നു ഭാര്യതന്നെ ഉണ്ടാകയില്ല അഥവാ മനുഷ്യപ്രയത്നശക്തികൊണ്ടു ഭാര്യ ഉണ്ടായാൽതന്നെ പുത്രനുണ്ടാകയില്ലെന്നു തീർച്ചയുമാണ്‌. 

തന്റേയും ഭാര്യയുടേയും ഓരോ കണ്ണുപോവുന്നതിനും ഭാര്യയ്ക്കു അംഗവൈകല്യം ഉണ്ടാവുന്നതിനുമുള്ള യോഗലക്ഷണങ്ങളേയാണ് ഇനി പറയുന്നത്

ലഗ്നാദ്വ്യയാരിഗതയോശ്ശശിതിഗ്മരശ്മ്യോഃ
പത്ന്യാ സഹൈകനയനസ്യ വദന്തി ജന്മ
ദ്യൂനസ്ഥയോർന്നവമപഞ്ചമസംസ്ഥയോർവ്വാ
ശുക്രാർക്കയോർവ്വികലദാരമുശന്തി ജാതം.

സാരം :-

ലഗ്നാൽ ആറ് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ ഒന്നിൽ സൂര്യനും മറ്റേതിൽ ചന്ദ്രനും നില്ക്കുകയും, ഈ സൂര്യചന്ദ്രന്മാർക്കു ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികൾ ഇല്ലാതിരിയ്ക്കുകയും ചെയ്ക, പുരുഷജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാളുടെ ഒരു കണ്ണു നശിയ്ക്കുന്നതിനും പുറമേ അയാളുടെ ഭാര്യയ്ക്കും ഒരു കണ്ണു മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളൂ. ഇവിടെ സൂര്യൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ പുരുഷന്റെ വലത്തേക്കണ്ണും ചന്ദ്രൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ഇടത്തെക്കണ്ണും പോകുമെന്നും ആറാം ഭാവത്തിൽ സൂര്യൻ നിന്നാൽ ഭാര്യയുടെ വലത്തെക്കണ്ണും ആറാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ഭാര്യയുടെ ഇടത്തെക്കണ്ണും ആണ് പോവുക എന്നും മറ്റും യുക്തിയുക്തമായി ചിന്തിയ്ക്കുകയും ചെയ്യാം. ഈ അർത്ഥം നാലാമദ്ധ്യായത്തിലെ ഇരുപതാം ശ്ലോകംകൊണ്ടു മുമ്പു പറഞ്ഞിട്ടുണ്ട്.

ലഗ്നാൽ ഏഴ് ഒമ്പത് അഞ്ച് ഈ മൂന്നു ഭാവങ്ങളിൽ ഒരേടത്തു സൂര്യശുക്രന്മാർ ഒരുമിച്ചു നില്ക്കുക ഇവർക്കു ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികളില്ലാതേയും വരിക എന്നാൽ അയാളുടെ ഭാര്യയ്ക്കു അംഗവൈകല്യമുണ്ടായിരിയ്ക്കുന്നതാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.