സ്ത്രീയുടെ പ്രവ്രജ്യായോഗലക്ഷണത്തെ പറയുന്നു / സ്ത്രീജാതകലക്ഷണ ചിന്താകാലത്തെ പറയുന്നു

പാപേƒസ്തേ നവമഗതഗ്രഹസ്യ തുല്യാം
പ്രവ്രജ്യാം യുവതിരുപൈത്യസംശയേന
ഉദ്വാഹേ വരണവിധൌ പ്രദാനകാലേ
ചിന്തയാമപി സകലം വിധേയമേതൽ.

സാരം :-

ലഗ്നാൽ ഏഴാം ഭാവത്തിൽ ഒന്നോ അധികമോ പാപഗ്രഹങ്ങൾ നില്ക്കുമ്പോൾ ലഗ്നാൽ ഒമ്പതാം ഭാവത്തിൽ ഏതെങ്കിലും ഒരു ഗ്രഹം നില്ക്കുക, സ്ത്രീജാതകത്തിൽ ഈ യോഗലക്ഷണമുണ്ടായാൽ അവൾ തീർച്ചയായും പ്രവ്രജ്യയെ പ്രാപിയ്ക്കുന്നതാണ്. ഈ ഒമ്പതാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹത്തിന് മുമ്പ് പതിനഞ്ചാം അദ്ധ്യായത്തിലെ ഒന്നാം ശ്ലോകത്തിൽ ഏതൊരു ഫലമാണോ പറഞ്ഞിട്ടുള്ളത് ആ അവസ്ഥയെയാണ് പ്രാപിയ്ക്കുക എന്നും അറിയണം. ഒമ്പതാം ഭാവത്തിൽ നിൽക്കുന്നത് സൂര്യനായാൽ വന്ന്യാശനാവസ്ഥയേയും അത് കുജനായാൽ ശാക്യാവസ്ഥയേയും പ്രാപിയ്ക്കുമെന്നു പറയണം. ഈ വിധം മറ്റു ഗ്രഹങ്ങൾക്കു കണ്ടുകൊൾക. ഈ യോഗത്തിൽ സപ്തമസ്ഥനായ പാപഗ്രഹത്തെക്കൊണ്ടു വൈധവ്യാദി മറ്റു ഫലങ്ങളൊന്നും പറയേണ്ടതില്ലെന്നും അറിയുകയും വേണം.

ഈ സ്ത്രീജാതകാദ്ധ്യായത്തിൽ ഇതേവരെ പറഞ്ഞവയിൽ അനുയോജ്യങ്ങളായ സകലഫലങ്ങളേയും 1). പുരുഷൻ ഭാര്യാസ്വീകാരം ചെയ്യുന്ന സമയം. 2). സ്ത്രീ ഭർത്തൃസ്വീകാരം ചെയ്യുന്ന സമയം. 3). അച്ഛൻ തുടങ്ങിയുള്ളവർ കന്യാദാനം ചെയ്യുന്ന സമയം. 4). പ്രശ്നം, ഈ നാലു ലഗ്നങ്ങളെക്കൊണ്ടും ചിന്തിയ്ക്കാവുന്നതാകുന്നു. ഇവിടെയുള്ള " ഏതത് " എന്ന പദത്തിനു കുറച്ചുകൂടി വ്യാപ്തിയുണ്ടെന്നും വിചാരിയ്ക്കാം. പ്രകൃതഗ്രന്ഥത്തിൽ നിഷേകാദ്ധ്യായം മുതൽ ഈ സ്ത്രീജാതകാദ്ധ്യായം കൂടിയ 19 അദ്ധ്യായങ്ങളെക്കൊണ്ടു പറഞ്ഞ ഫലങ്ങളിൽ സംഭാവ്യങ്ങളും അനുയോജ്യങ്ങളുമായ സകല ഫലങ്ങളേയും മേൽപറഞ്ഞ വിവാഹലഗ്നാദി നാലു സമയങ്ങളെക്കൊണ്ടും ചിന്തിയ്ക്കാവുന്നതാണ്. ഇതാണ് ഉത്തരാർദ്ധത്തിന്റെ സാരമെന്നു സൂക്ഷ്മബുദ്ധികളായവർ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇതു ഏറ്റവും യുക്തിയുക്തവുമാണെന്നും അറിയുക. 

സ്ത്രീ ദേഹപ്രകൃതി ധൈര്യം ഓജസ്സ് ഇത്യാദികളെക്കൊണ്ടു പുരുഷന്മാരോടു തുല്യയായിരിയ്ക്കുന്നതാണ് / ലോകപ്രസിദ്ധി സകല ശാസ്ത്രങ്ങളിലും അറിവ്

സൌരേ മദ്ധ്യബലേ ബലേന രഹിതൈ-
ശ്ശീതാംശുശുക്രേന്ദുജൈഃ
ശേഷൈർവ്വീര്യസമന്വിതൈഃ പുരുഷിണീ
യദ്യോജരാശ്യുദ്ഗമഃ
ജീവാരാസ്ഫുജിദൈന്ദവേഷു ബലിഷു
പ്രാഗ് ലഗ്നരാശൌ സമേ
വിഖ്യാതാ ഭുവി നൈകശാസ്ത്രകുശലാ
സ്ത്രീ ബ്രഹ്മവാദിന്യപി.

സാരം :-

സ്ത്രീഗ്രഹങ്ങളായ ചന്ദ്രശുക്രന്മാർക്കും സ്ത്രീനപുംസകഗ്രഹമായ ബുധനും ഒട്ടും ബലമില്ലാതെ ഇരിയ്ക്കുക, പുരുഷനപുംസകഗ്രഹമായ  ശനി മദ്ധ്യമബലയുക്തനും പുരുഷഗ്രഹങ്ങളായ സൂര്യൻ കുജൻ വ്യാഴം എന്നീ ഗ്രഹങ്ങൾ പൂർണ്ണബലയുക്തന്മാരുമായിരിയ്ക്കുക, ഓജരാശി ലഗ്നമാവുക, ഈ യോഗസമയത്തു ജനിച്ച സ്ത്രീ ദേഹപ്രകൃതി ധൈര്യം ഓജസ്സ് ഇത്യാദികളെക്കൊണ്ടു പുരുഷന്മാരോടു തുല്യയായിരിയ്ക്കുന്നതാണ്.

യുഗ്മരാശികളിൽ ഒന്നു ലഗ്നമാവുക, വ്യാഴം ചൊവ്വ ശുക്രൻ ബുധൻ എന്നീ നാലുഗ്രഹങ്ങളും ബലവാന്മാരുമാവുക, ഈ യോഗസമയത്തു ജനിച്ചവൾക്കു ലോകപ്രസിദ്ധി സകല ശാസ്ത്രങ്ങളിലും വിശേഷിച്ച് വേദാന്തപ്രതിപാദകങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളിലും അറിവ് ഇതൊക്കെ ഉണ്ടായിരിയ്ക്കുന്നതാണ്.

തുലാം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

തൗലിസ്ഥശുക്രദായേ തു രാജഭോഗം സുഖം ശ്രിയം
ബഹുസ്ത്രീഭൃത്യമിത്രാപ്തിം കീർത്തിം പ്രാപ്നോത്യസംശയം.

സാരം :-

തുലാം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം രാജാവിങ്കൽനിന്നു സമ്പത്തുകളും സൽക്കാരങ്ങളും ലഭിക്കുകയും സുഖവും ഐശ്വര്യവും അനുഭവിക്കുകയും വളരെ സ്ത്രീകളും ഭൃത്യന്മാരും ബന്ധുക്കളും ലഭിക്കുകയും കീർത്തി ഉണ്ടാവുകയും ചെയ്യും.

കന്നി രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

പാർത്ഥോനഗസ്യ ശുക്രസ്യ പാകേ ക്ഷേത്രാർത്ഥനാശനം
തഥാപി സൗഖ്യമാപ്നോതി പ്രവാസം മാതൃനാശനം.

സാരം :-

കന്നി രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ഭൂസ്വത്തിനും കൃഷിക്കും ധനധാന്യാദിസമ്പത്തുകൾക്കും നാശം സംഭവിക്കുമെങ്കിലും സുഖമനുഭവിക്കുന്നതാണ്. മാതൃവിയോഗവും (മരണവും) അന്യദേശഗമനവും ഉണ്ടാവുകയും ചെയ്യും.

ചിങ്ങം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

സിംഹഗസ്യ ഭൃഗോർദായേ ധനധാന്യസുഖായതിം
പുത്രലാഭം തു വാ പാണിഗ്രഹം വിദ്യാം ച വിന്ദതി.

സാരം :-

ചിങ്ങം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനധാന്യങ്ങളും സുഖവും വർദ്ധിക്കും. പുത്രലാഭം ഉണ്ടാകാവുന്നതാണ്. വിദ്യാഗുണവും വിവാഹവും ലഭിക്കയും ചെയ്യും.

നെഞ്ച്

ഇടതും വലതും ഭാഗങ്ങളിൽ കട്ടിയുള്ള മാംസത്തോടും അധികം കുഴിയാതെയും രോമാവൃതമായും ഇരിയ്ക്കുന്ന നെഞ്ചുള്ള പുരുഷൻ ശക്തിമാനും ദയാലുവും വിദ്വാനുമാകുന്നു.

ഇത്തരം നെഞ്ച് അല്പം കുഴിഞ്ഞിരുന്നാൽ അവൻ വിദ്യാസമ്പന്നനും ധനികനും സഹൃദയനുമായിരിക്കും.

മെലിഞ്ഞമാംസത്തോടുകൂടി വീർത്തതും സ്ത്രീകളുടേതുപോലെ മുലകളുള്ളതുമായ നെഞ്ചുള്ള പുരുഷൻ കാമചാരിയാകുന്നു. ഇത്തരം നെഞ്ചിൽ രോമാവലിയില്ലാതിരുന്നാലവൻ വാചാലനും സപുംസകനുമാകുന്നു.

പരന്ന നെഞ്ചുള്ള പുരുഷൻ ധർമ്മിഷ്ഠനും എന്നാൽ ദരിദ്രനുമായിരിക്കും. 

പരന്ന നെഞ്ചിൽ വിരിഞ്ഞ രോമാവലികളോടുകൂടിയവൻ ക്രുദ്ധനും ധനികനും ദാനധർമ്മാദികൾ ചെയ്യാത്തവനുമാകുന്നു.

ചതുരാകൃതിയിലോ മുക്കോണാകൃതിയിലോ രോമാവലിയോടുകൂടി നെഞ്ചുള്ളവൻ ശൂരനും കാമചാരിയുമായിരിക്കും.

പരന്നും വിശാലമായതും രോമങ്ങളൊട്ടുമില്ലാത്തതുമായ നെഞ്ചുള്ളവൻ നപുംസകനും ദരിദ്രനുമാകുന്നു.

നടുക്ക് വലിയ കുഴിയോടുകൂടിയ നെഞ്ചുള്ള പുരുഷൻ നിത്യദരിദ്രനും സാധുശീലനുമാണ്.

നെഞ്ചിലെ രോമാവലിയിൽ ചുഴിയുള്ളവൻ ശൂരനും മുൻകോപിയുമാകുന്നു.

മുലകൾ

മുഖത്ത് മൂക്കുപോലെതന്നെ ദേഹത്തിന് മുലകൾ സ്ത്രീയ്ക്കലങ്കാരമാകുന്നു. മുലയില്ലാത്തവൾക്ക് പ്രൗഢിയില്ല. നടുവിൽ ഇടയില്ലാതെ തിങ്ങി ഒട്ടുംതന്നെ കീഴോട്ടു ചരിയാതെയും നെഞ്ചുനിറഞ്ഞതും, ഞരമ്പുകൾ കാണാതെയും ചെറിയ ചൂചുകങ്ങളോടും (മുലകണ്ണുകളോടും) കൂടിയ മുലകൾ ലക്ഷണയുക്തമാകുന്നു. ഇത്തരം മുലകളുള്ള സ്ത്രീ സൗഭാഗ്യവതിയും ഭർത്താവിനോടും മക്കളോടും വാത്സല്യമുള്ളവളുമാകുന്നു.

എന്നാൽ മേൽപ്രസ്താവിച്ച തരത്തിലുള്ള സ്തനങ്ങൾ (മുലകൾ) ചൂചുകത്തിന്റെ ഭാഗം കൊണ്ട് അല്പം കീഴോട്ടു ചരിഞ്ഞിരുന്നാലവൾ ഗന്ധർവ്വസുന്ദരിയാണെന്നാണ് കോടാങ്കിശാസ്ത്രം പറയുന്നത്. ഇങ്ങനെയുള്ളവൾക്ക് ഭർത്താവ് വാഴുന്നതല്ല. കുട്ടികളുണ്ടാകുന്നതല്ല.

ആദ്യം പറഞ്ഞ ലക്ഷണയുക്തമായ മുലകൾ ഞെക്കിയാൽ കല്ലുപോലെ കട്ടിയുള്ളതാണെങ്കിലവൾ പ്രസവിക്കുന്നതല്ല. ഞെക്കിയാൽ വിരലുകളകത്തേയ്ക്ക് കയറത്തക്കവിധമുള്ളതാണെങ്കിലവൾ പ്രസിദ്ധിയാർജ്ജിച്ച ഗണികയാകുന്നു.

ലക്ഷണയുക്തമായ സ്തനങ്ങളുടെ കണ്ണ്‍ അല്പം മുകളിലേക്കു തിരിഞ്ഞിരുന്നാലവൾ അഭിസാരികയും എന്നാൽ സന്താനഭാഗ്യവും ധനസമ്പത്തുമുള്ളവളുമായിരിക്കും.

ചില മുലക്കണ്ണുകൾ ഇടതും വലതും ഭാഗങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കും.  ഇത്തരം സ്തനങ്ങളുള്ളവൾ ദരിദ്രയും സന്താനഹീനയുമാകുന്നു.

ഇടതിങ്ങി കീഴോട്ടു ചാഞ്ഞുനിൽക്കുന്ന വലിയ സ്തനങ്ങളുള്ളവൾ ധനികയും പുത്രസമ്പത്തധികമുള്ളവളുമാണെങ്കിലും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽ വിമുഖയാകുന്നു.

ഇടതിങ്ങാതെ രണ്ടുവശവും നിറഞ്ഞ് ജൃംഭിച്ച മുലകളുള്ള സ്ത്രീ പുരുഷന്മാരെ ബലാല്ക്കാരം ചെയ്യുന്നവളും, ധനികയുമായിരിക്കും. ഈ ജാതി സ്തനങ്ങൾ കീഴോട്ടു ചാഞ്ഞിരുന്നാലവൾ അധികാരമുള്ള ഉദ്യോഗസ്ഥയായിരിക്കും.

താമരമൊട്ടുപൊലെ ഒതുങ്ങി കൂർമ്പിച്ച മുലകളോടു കൂടിയവൾ നിത്യദരിദ്രയും എന്നാൽ സുശീലയുമാണ്‌.

കൂവളക്കായുടെ വലിപ്പത്തിൽ മുലകളുള്ള സ്ത്രീ പ്രസവിക്കുന്നതിനു മുൻപേ വിധവയായവളും സുശീലയും ധനികയുമാകുന്നു.

നെഞ്ചിൽ നിറഞ്ഞും ജൃംഭിക്കാതെയും അല്പം പരന്നും ഇരിക്കുന്ന മുലകളുള്ളവൾ സുശീലയും സന്താനഭാഗ്യമുള്ളവളും ഭർത്തൃപരിചരണശീലയുമാകുന്നു.

വീർത്ത ചൂചുകങ്ങളോടുകൂടി തടിച്ച സ്തനങ്ങളുള്ളവൾ ദരിദ്രയും അധികം സന്താനങ്ങൾ നിമിത്തം ക്ലേശിക്കുന്നവളുമാകുന്നു.

ഒട്ടുംതന്നെ വീർക്കാത്ത, പറ്റിയ കണ്ണുള്ള മുലകളോടുകൂടിയ സ്ത്രീ കുട്ടികൾക്കു മുലപ്പാലുകൊടുക്കാത്തവളും എന്നാൽ കുട്ടികളോടും ഭർത്താവിനോടും വാത്സല്യമുള്ളവളുമാകുന്നു.

ഒരു മുല ചെറുതും ഒരു മുല വലുതുമായിട്ടുള്ളവൾ അഹങ്കാരിണിയും തേവിടിശ്ശിയുമാകുന്നു.

മുലകൾ തീരെ വലിഞ്ഞു പറ്റിയവൾ ദരിദ്രയും സന്താനഭാഗ്യമില്ലാത്തവളുമത്രെ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.