ഇരുകവിളിലും മഞ്ഞള്‍ തൊടുന്നത് സ്ത്രീകള്‍ക്ക് ഐശ്വര്യമാണോ?

  ഇരുകവിളിലും മഞ്ഞള്‍ തൊട്ട് ഏതെങ്കിലും സ്ത്രീകള്‍ നടന്നുപോകുന്നത്‌ കണ്ടാല്‍ അവരെ കളിയാക്കാനോ പുച്ഛിക്കാനോ ആണ് സാധാരണ പുരുഷന്മാര്‍ ശ്രമിക്കുന്നത്. പുരുഷന്മാരെ കുറ്റം പറയേണ്ട. അത്തരത്തിലുള്ളവരെ പുച്ഛിക്കാന്‍ ചില സ്ത്രീകള്‍ താല്‍പ്പര്യവും കാണിക്കാറുണ്ടെന്നതാണ് വാസ്തവം.

  ദ്രാവിഡമഹിമയില്‍ ഏറെ വിശ്വസിക്കുന്ന തമിഴ്നാട്ടിലെ സ്ത്രീകള്‍ മുഖത്തും കവിളുകളിലും മഞ്ഞള്‍ അരച്ചുതേയ്ക്കുന്നത് ഒരു പതിവാണ്. തമിഴ് സാമീപ്യം കൊണ്ട് മലയാളി പെണ്‍കുട്ടികളും ഇങ്ങനെ ചെയ്യാറുണ്ട്.

  പൊതുവേ, ഇങ്ങനെ ചെയ്യുന്നതുകാരണം സൗന്ദര്യം വര്‍ദ്ധിക്കുമെന്നാണ് സങ്കല്‍പ്പം. സൗന്ദര്യവര്‍ദ്ധനയ്ക്ക് മലയാളിസ്ത്രീകള്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതിനുശേഷം മുഖത്ത് മഞ്ഞള്‍ തേയ്ക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടമായിട്ടുണ്ട്.

  എന്നാല്‍ സൗന്ദര്യവര്‍ദ്ധകവസ്തുവായി ഇതിനെ കരുതുന്നുവെങ്കിലും സത്യം അതല്ല. മഞ്ഞള്‍ മുഖത്തു തേയ്ക്കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ മറ്റൊരു ഗുണമാണ് കാണുന്നത്.

  ഇങ്ങനെ ചെയ്യുന്നത്കൊണ്ട് ലഭ്യമാകുന്ന ഗുണത്തെ നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. നാം മുഖം എത്രയൊക്കെ ശുദ്ധമായി സൂക്ഷിച്ചിരുന്നാലും അഴുക്കും കൃമികീടങ്ങളും പറ്റാന്‍ സാധ്യത ഏറെയുണ്ട്. ഇതു ത്വക്ക് രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇതൊഴിവാക്കുകയും നമ്മുടെ മുഖത്തു പറ്റുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുമുള്ള കഴിവ് മഞ്ഞളിനുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് രോഗാണുക്കളെ നശിപ്പിക്കാനായി സ്ത്രീകള്‍ മഞ്ഞള്‍ അരച്ചു മുഖത്ത് തേയ്ക്കുന്നത്.

  ഇതു പറയുമ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നിറം ലഭ്യമാകാനാണെന്നാണ് പലരും കരുതുന്നത്. ഇതു തെറ്റാണ്. ഭക്ഷണ പദാര്‍ത്ഥത്തത്തില്‍ നിലനില്‍ക്കുന്നതോ പറ്റിക്കൂടുന്നതോ ആയ രോഗാണുക്കളെ നശിപ്പിച്ച് ശുദ്ധിപ്പെടുത്താനാണ് മഞ്ഞള്‍ അരച്ചു ചേര്‍ക്കുന്നത്. അല്ലാതെ നിറം കിട്ടാനോ ഭക്ഷണത്തിന് സൗന്ദര്യം കൂട്ടാനോ അല്ല.

  ഇത്തരത്തിലുള്ള മഞ്ഞളിന്റെ  പ്രാധാന്യത്തെ പഴയതലമുറ വിമര്‍ശിക്കാതെ കണ്ടിരുന്നു.

വാസ്തു നുറുങ്ങുകള്‍

1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം.

2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക

3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്.

4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്.

5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും.

6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്.

7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം.

8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു.

9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി,  വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി.

10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.

11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല.

12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു.

13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട്‌ ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

വാതില്‍പ്പടിയില്‍ ഇരിക്കരുത്, എന്തുകൊണ്ട്?

  വാതില്‍പ്പടിയില്‍ ഇരിക്കുന്ന കുട്ടികളെ മുത്തശ്ശിമാര്‍ ശകാരിക്കുക പതിവാണ്. ചില നേരങ്ങളില്‍ അനുനയത്തില്‍ അവരെ ഉപദേശിക്കുകയും ചെയ്യും. വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന്.

  ആരെങ്കിലും എന്തെങ്കിലും സാധനസാമഗ്രഹികളുമായി പോകുമ്പോള്‍ കാല്‍തട്ടി വീഴാനുള്ള സാധ്യത കൂടുതലായതുകൊണ്ടാണ് വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന് പറയുന്നതെന്നാണ് ആദ്യകാലങ്ങളില്‍ കരുതിവന്നിരുന്നത്.

  എന്നാല്‍ വാതില്‍പ്പടിയിലോ കട്ടിളപ്പടിയിലോ ഇരിക്കരുതെന്ന് പറയുന്നതിന്‍റെ പിന്നിലെ ശാസ്ത്രീയത 'ഡൗസിംഗ് റോഡി' ന്‍റെ കണ്ടുപിടുത്തത്തോടെ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്.

  വാതില്‍പ്പടിയുടെ നേര്‍ക്ക്‌ 'ഡൗസിംഗ് റോഡ്‌' പിടിച്ചാല്‍, വാതില്‍പ്പടിയില്‍ നിന്നും പ്രസരിക്കുന്നത് വിപരീത ഊര്‍ജ്ജമാണെന്ന് ബോദ്ധ്യമാകും. അതിനാല്‍ വാതില്‍പ്പടിയില്‍ ഇരുന്നാല്‍ നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് വിപരീത ഊര്‍ജ്ജമായിരിക്കും.

 ഇതു നേരത്തെ മനസ്സിലാക്കിയിരുന്ന നമ്മുടെ ആചാര്യന്മാരാണ് വാതില്‍പ്പടിയില്‍ ഇരിക്കുന്നതിനെ ശക്തമായി വിലക്കിയിരുന്നത്. വാതില്‍പ്പടിക്ക് അപ്പുറമോ, ഇപ്പുറമോ നിന്ന് ഒന്നും കൊടുക്കരുതെന്നും വാങ്ങരുതെന്നും വിലക്കിയിരുന്നതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.

 കട്ടിളപ്പടിയുടെ നാലുവശങ്ങളും സമചതുരാകൃതിയിലുള്ളത്‌ കൊണ്ടാണ് നെഗറ്റീവ് ഊര്‍ജ്ജം പ്രസരിക്കുന്നത്. ഇതുകൊണ്ടായിരിക്കണം വാസ്തുവിദ്യയ്ക്ക് പ്രാധാന്യം കല്പിക്കുന്ന ചൈനക്കാര്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിക്കുന്ന വാതിലുകളുടെയും ജന്നലുകളുടെയും കട്ടിളകളുടെ മൂലകള്‍ പ്രത്യേക ആകൃതിയില്‍ മുകളിലേയ്ക്ക് വളച്ചുവയ്ക്കുന്നത്. കേരളത്തലെ ക്ഷേത്രകവാടങ്ങളും മറ്റും ഇത്തരത്തിലാണ് പണിതിരിക്കുന്നതും.

വാസ്തുസംബന്ധമായ ചൊല്ലുകള്‍

1. അഗ്നിഭഗവാനെ അവഗണിക്കരുത് :-  നിങ്ങളുടെ ജീവിതത്തിനാവശ്യമായ അനുകൂല ഊര്‍ജ്ജങ്ങള്‍ അഗ്നിഭഗവാനെ അവഗണിക്കുക വഴി നഷ്ടപ്പെടുത്തരുത്.

2. ഒരു വീടിന്‍റെയോ വസ്തുവിന്‍റെയോ എല്ലാവശത്തും റോഡുകളുണ്ടെങ്കില്‍ ആ വീടോ വസ്തുവോ അതിലെ അന്തേവാസികള്‍ക്ക് കൂടുതല്‍ സൗഭാഗ്യങ്ങള്‍ നേടിത്തരും.

3. പെണ്‍കുട്ടികള്‍ വടക്കുപടിഞ്ഞാറെ മുറിയില്‍ കിടന്നുറങ്ങാന്‍ ഉപദേശിക്കുക. സമയത്ത് വിവാഹം നടക്കാന്‍ ഇത് സഹായിക്കും.

4. തെക്കുപടിഞ്ഞാറെ മുറിയില്‍ തെക്കോട്ട്‌ തലവച്ചു മാത്രം കിടക്കുക.

5. വീടിന്‍റെ ഹൃദയം മാത്രമാണ് വാസ്തുശാസ്ത്രമെങ്കില്‍ ജ്യോതിഷം ഒരു അധിക നേട്ടം തന്നെയാണ്.

6. ഒരി വീടിന്‍റെ പ്രധാനകവാടം മറ്റുവാതിലുകളേക്കാള്‍ വലുതായിരിക്കണം.

7. അതിഥികളേയും ബന്ധുക്കളേയും വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുക.

8. പഠിക്കുമ്പോഴും, പഠനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും കിഴക്കോട്ട് നോക്കി ഇരിക്കണം.

വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
  വ്യാഴാഷ്ടവര്‍ഗ്ഗത്തില്‍ നാലില്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ വ്യാഴം നില്‍ക്കുന്ന കാലം മന്ത്രോപദേശം സ്വീകരിക്കാനും, മന്ത്രജപം ചെയ്യുവാനും, അഗ്ന്യാധാനം, യാഗം മുതലായവ നടത്താനും, ദേവപൂജ ചെയ്യുന്നതിനും, വേദം അഭ്യസിക്കുന്നതിനും , ബ്രാഹ്മണര്‍ക്ക് കാല് കഴുകിച്ചൂട്ട്‌ നടത്തുന്നതിനും, സന്താനലാഭപ്രവര്‍ത്തനങ്ങള്‍ക്കും, ദ്രവ്യസമ്പാദനത്തിനും, ദ്രവ്യ സ്വീകാര്യത്തിനും, ശുഭവും ഫലപ്രദവുമാണ്. അക്ഷാദിക്യമുള്ള രാശിസമയങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ അതേ സ്ഥാനങ്ങളില്‍ വെച്ച് ബ്രാഹ്മണര്‍ക്ക് ഊട്ട് കഴിക്കുന്നതും, മന്ത്രജപം, നമസ്കാരം എന്നിവ ചെയ്യുന്നതിനും, നിധിവയ്ക്കുന്നതിനും, ഗുരുക്കന്മാര്‍, മന്ത്രിമാര്‍ ഇവരെ കാണുന്നതിനും ഈ രാശിസമയങ്ങളില്‍ ഈ ദിക്കുകളിലൂടെ കാര്യസാധ്യത്തിനായി പുറപ്പെട്ടുപോകുന്നതിനും ഉത്തമമാണ്.

ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഭാരതസന്ദേശം ലോകനന്മയ്ക്ക് PART - 1 :-- Dr. N. Gopalakrishnan Video



അരി വേവിക്കാന്‍ കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കാമോ?

  ഭക്ഷണം തയ്യാറാക്കാനായി അരി അരിച്ച് കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കരുതെന്ന് ഒരു വിധിയുണ്ട്. മാത്രമല്ല, ഈ സമയത്ത് ഏതാനും അരിമണികള്‍ എടുത്ത് അഗ്നി ദേവനെ ധ്യാനിച്ച്‌ തീയിലിടാറുണ്ട്. അരി കലത്തില്‍ ഇടുമ്പോള്‍ ഐശ്വര്യദേവത എത്തുമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഈ സമയത്ത് സംസാരിച്ചാല്‍ അര്‍പ്പണം സ്വീകരിക്കാതെ ദേവത മടങ്ങുമത്രേ. അത് ഒഴിവാക്കാനാണ് ഈ സമയത്ത് സംസാരിക്കാത്തത്. എന്നാല്‍ കലത്തില്‍ അരി ഇടുമ്പോള്‍ മനസ്സില്‍ ഹരി ഹരി ഹരി എന്ന മന്ത്രം ചൊല്ലുന്നത് നല്ലതാണ്. കലത്തില്‍ അരി ഇടുന്ന സമയത്ത് സംസാരിച്ചാല്‍ ആ വ്യക്തിയുടെ വായിലടങ്ങിയിരിക്കുന്ന രോഗാണുക്കള്‍ അരിയില്‍ പ്രവേശിക്കുമെന്നത് കൊണ്ടാണ് ഇത് ഒഴിവാക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.