ഷഷ്ഠേശദായേ ബലപുഷ്ടിയുക്തേ
ശത്രുൻ വിനിഘ്നന്തി പരാക്രമേണ
ഔദാര്യമാരോഗ്യശരീരസൗഖ്യം
ഭൂരിശ്രിയം ധൈര്യമുപൈതി ജാതഃ
സാരം :-
ബലവാനും ഇഷ്ടഭാവസ്ഥനുമായ ആറാം ഭാവാധിപനയാ ഗ്രഹത്തിന്റെ ദശയിൽ പരാക്രമംകൊണ്ട് ശത്രുക്കളെ ജയിക്കുകയും ഔദാര്യവും ആരോഗ്യവും ശരീരസൗഖ്യവും വളരെ സമ്പത്തും ധൈര്യവും ലഭിക്കുകയും ചെയ്യും.
*****************************************************
വ്രണാർത്തിമുച്ചൈർവ്വിബലേƒരിനാഥേ
ചോരാദ് ഭയം മൃത്യുസമാനരോഗം
ദുഷ്കൃത്യമർത്ഥക്ഷയമപ്യകീർത്തി
പ്രേഷ്യത്വമഭ്യേതി വിപക്ഷഭീതിം
സാരം :-
ബലഹീനനായ ആറാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ മുറിവ്, വ്രണം എന്നിവ സംഭവിക്കുകയും കള്ളന്മാരിൽ നിന്ന് ഭയവും മരണസമാനങ്ങളായ രോഗങ്ങൾ ഉണ്ടാവുകയും ദുഷ്കൃത്യങ്ങളും അർത്ഥനാശവും ദുഷ്കീർത്തിയും സംഭവിക്കുകയും അന്യന്മാരുടെ ഭൃത്യപ്രവൃത്തി ചെയ്കയും ശത്രുക്കളിൽ നിന്ന് ഉപദ്രവം നേരിടുകയും ചെയ്യും.