എന്റെ മതം (ധർമ്മം) മനുഷ്യന്‍ സര്‍വ്വ ചരാചരങ്ങള്‍ക്കുമായി നിര്‍മിച്ചതാണ്.
എന്റെ മതം ദൈവം മനുഷ്യനെകൊണ്ട് ദൈവത്തെ ആരാധിപ്പിക്കാന്‍ സൃഷ്ടിച്ചതല്ല. അതിനാല്‍തന്നെ ചിലപ്പോള്‍ എന്റെ മതത്തില്‍ ദൈവത്തേക്കാളും ദൈവീകതയേക്കാളും ഉപരി മാനവികതയും ദൈവതുല്യരായ മനുഷ്യരേയും കാണാം...
എന്റെ മതം ഒരിക്കലും എല്ലാം മനുഷ്യനുവേണ്ടിയാണ് എന്ന് പറഞ്ഞില്ല... എന്റെ മതം പറഞ്ഞു എല്ലാം പ്രപഞ്ചത്തിന്‍റെ നിലനാല്‍പ്പിന് വേണ്ടിയാണ്, അതിനാല്‍തന്നെ ഓരോ പുല്‍ക്കൊടിയും നിന്നോളം പ്രാധാന്യമര്‍ഹിക്കുന്നു...
എന്റെ മതം പറഞ്ഞു ദൈവം അകലങ്ങളിലല്ല നിന്നിലും നിന്റെ ചുറ്റിലുമുള്ള തൂണിലും തുരുമ്പിലും നിറഞ്ഞു നില്‍ക്കുന്നു. അതിനാല്‍തന്നെ ദൈവമെന്ന ഉറച്ചവിശ്വാസത്തില്‍ നീ എന്തിനെ കുമ്പിട്ടാലും അത് ദൈവത്തെ കുമ്പിടല്‍ തന്നെയാണ്...
നിന്‍റെ തെറ്റുകള്‍ക്ക് ദൈവം നിന്നെ ശിക്ഷിക്കുമെന്ന് എന്റെ മതം പറഞ്ഞില്ല, എന്റെ മതം പറഞ്ഞു ദൈവം നിന്റെ തെറ്റുകളെ പൊറുക്കുന്ന സ്നേഹനിധിയാണ്...
എന്റെ മതം പറഞ്ഞു ദൈവം നിന്നില്‍നിന്നും വ്യത്യസ്ഥനും അരൂപിയുമാണെങ്കിലും നീ ഇഛിക്കുന്ന ഏത് രൂപത്തിലും നിന്നെ സഹായിക്കുന്ന സര്‍വ്വ ശക്തനാണ്
എന്റെ മതം പറഞ്ഞു നീ കേട്ടതോ വായിച്ചതോ കണ്ടതോ വിശ്വസിക്കുന്നതിന്മുന്പ് സ്വന്തം യുക്തികൊണ്ട് ചിന്തിച്ച് സ്വീകാര്യമെങ്കില്‍ സ്വീകരിക്കുക...
എന്റെ മതം പറഞ്ഞു നിന്റെ ചിന്തയനുസരിച്ച് ആരാകാനും സാധിക്കുന്നവനാണ് ദൈവം
എന്റെ മതം പറഞ്ഞു നീ പിന്തുടരുന്ന ആരാധനാരീതികളെല്ലാം ശരിയാണ്, പക്ഷേ ഫലം നിന്‍റെ ഉള്ളിലെ വിശ്വാസം അനുസരിച്ചിരിക്കും
എന്റെ മതം ആരാധനയ്ക്ക് നിഷ്കര്‍ഷ വച്ചില്ല, ആരാധനാരീതികള്‍ എന്റെ ഇഷ്ടത്തിന് വിട്ട്തന്നു. അതിനാല്‍ അരൂപിയായും സരൂപിയായും എങ്ങിനേയും ആരാധിക്കാം
എന്റെ മതം എന്നോട് പറഞ്ഞു നീ കണ്ടതും മനസിലാക്കുന്നതും മാത്രമല്ല അതിലുപരിയാണ് ദൈവം... ദൈവത്തെ ഏത്രുപത്തിലും എങ്ങിനേയും ആരാധിക്കാം... അതിനാല്‍ തന്നെ മറ്റു മതങ്ങളേയും ആരാധനാരീതികളേയും എനിക്ക് ബഹുമാനിക്കാം... ശിവനേയും വിഷ്ണുവിനേയും പിതാപുത്ര പരിശുദ്ധാത്മാവിനേയും അള്ളാഹുവിനേയും ഒന്നായി കാണാം ആരാധിക്കാം....
കാരണം ഞാന്‍ ഹിന്ദുവാണ്