ആറാം ഭാവത്തിൽ, ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സുതനുരതിബലോƒരിദ്ധ്വംസ്യഭീകോ യശസ്വീ
പ്രഭുരതിജഠരാഗ്നിർവ്യായതോരൗക്ഷതാംഗഃ
അനുചിതകൃതഭാര്യഃ കാമഗേ ഭൂമിജേƒദ്ധ്വ-
ശ്രമകലഹരുഗാർത്തോ ദാരഹാ ക്രൂരദൃഷ്ടിഃ

സാരം :-

ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ നല്ല ശരീരവും ഏറ്റവും ബലവും ഉള്ളവനായും ശത്രുക്കളെ ഹനിക്കുന്നവനായും നിർഭയനായും കാമശീലമുള്ളവനായും കീർത്തിയും പ്രഭുത്വവും ഉള്ളവനായും വർദ്ധിച്ചിരിക്കുന്ന ജഠരാഗ്നിയോടുകൂടിയവനായും ശരീരത്തിന് നീളവും മുറിവ്, വ്രണം മുതലായ അടയാളങ്ങളും ഉള്ളവനായും ഭവിക്കും.

ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ ഉചിതമല്ലാത്ത പ്രവൃത്തികളെ ചെയുന്നവനായും കളത്രസുഖമില്ലാത്തവനായും വഴിനടക്കുകയും കലഹം ഉണ്ടാക്കുകയും ചെയ്യുന്നവനായും രോഗപീഡിതനായും ഭാര്യാമരണമുള്ളവനായും ക്രൂരദൃഷ്ടിയായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.