വാസ്തുസംബന്ധമായ ചൊല്ലുകള്‍

1. അഗ്നിഭഗവാനെ അവഗണിക്കരുത് :-  നിങ്ങളുടെ ജീവിതത്തിനാവശ്യമായ അനുകൂല ഊര്‍ജ്ജങ്ങള്‍ അഗ്നിഭഗവാനെ അവഗണിക്കുക വഴി നഷ്ടപ്പെടുത്തരുത്.

2. ഒരു വീടിന്‍റെയോ വസ്തുവിന്‍റെയോ എല്ലാവശത്തും റോഡുകളുണ്ടെങ്കില്‍ ആ വീടോ വസ്തുവോ അതിലെ അന്തേവാസികള്‍ക്ക് കൂടുതല്‍ സൗഭാഗ്യങ്ങള്‍ നേടിത്തരും.

3. പെണ്‍കുട്ടികള്‍ വടക്കുപടിഞ്ഞാറെ മുറിയില്‍ കിടന്നുറങ്ങാന്‍ ഉപദേശിക്കുക. സമയത്ത് വിവാഹം നടക്കാന്‍ ഇത് സഹായിക്കും.

4. തെക്കുപടിഞ്ഞാറെ മുറിയില്‍ തെക്കോട്ട്‌ തലവച്ചു മാത്രം കിടക്കുക.

5. വീടിന്‍റെ ഹൃദയം മാത്രമാണ് വാസ്തുശാസ്ത്രമെങ്കില്‍ ജ്യോതിഷം ഒരു അധിക നേട്ടം തന്നെയാണ്.

6. ഒരി വീടിന്‍റെ പ്രധാനകവാടം മറ്റുവാതിലുകളേക്കാള്‍ വലുതായിരിക്കണം.

7. അതിഥികളേയും ബന്ധുക്കളേയും വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുക.

8. പഠിക്കുമ്പോഴും, പഠനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും കിഴക്കോട്ട് നോക്കി ഇരിക്കണം.

വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
  വ്യാഴാഷ്ടവര്‍ഗ്ഗത്തില്‍ നാലില്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ വ്യാഴം നില്‍ക്കുന്ന കാലം മന്ത്രോപദേശം സ്വീകരിക്കാനും, മന്ത്രജപം ചെയ്യുവാനും, അഗ്ന്യാധാനം, യാഗം മുതലായവ നടത്താനും, ദേവപൂജ ചെയ്യുന്നതിനും, വേദം അഭ്യസിക്കുന്നതിനും , ബ്രാഹ്മണര്‍ക്ക് കാല് കഴുകിച്ചൂട്ട്‌ നടത്തുന്നതിനും, സന്താനലാഭപ്രവര്‍ത്തനങ്ങള്‍ക്കും, ദ്രവ്യസമ്പാദനത്തിനും, ദ്രവ്യ സ്വീകാര്യത്തിനും, ശുഭവും ഫലപ്രദവുമാണ്. അക്ഷാദിക്യമുള്ള രാശിസമയങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ അതേ സ്ഥാനങ്ങളില്‍ വെച്ച് ബ്രാഹ്മണര്‍ക്ക് ഊട്ട് കഴിക്കുന്നതും, മന്ത്രജപം, നമസ്കാരം എന്നിവ ചെയ്യുന്നതിനും, നിധിവയ്ക്കുന്നതിനും, ഗുരുക്കന്മാര്‍, മന്ത്രിമാര്‍ ഇവരെ കാണുന്നതിനും ഈ രാശിസമയങ്ങളില്‍ ഈ ദിക്കുകളിലൂടെ കാര്യസാധ്യത്തിനായി പുറപ്പെട്ടുപോകുന്നതിനും ഉത്തമമാണ്.

ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഭാരതസന്ദേശം ലോകനന്മയ്ക്ക് PART - 1 :-- Dr. N. Gopalakrishnan Video



അരി വേവിക്കാന്‍ കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കാമോ?

  ഭക്ഷണം തയ്യാറാക്കാനായി അരി അരിച്ച് കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കരുതെന്ന് ഒരു വിധിയുണ്ട്. മാത്രമല്ല, ഈ സമയത്ത് ഏതാനും അരിമണികള്‍ എടുത്ത് അഗ്നി ദേവനെ ധ്യാനിച്ച്‌ തീയിലിടാറുണ്ട്. അരി കലത്തില്‍ ഇടുമ്പോള്‍ ഐശ്വര്യദേവത എത്തുമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഈ സമയത്ത് സംസാരിച്ചാല്‍ അര്‍പ്പണം സ്വീകരിക്കാതെ ദേവത മടങ്ങുമത്രേ. അത് ഒഴിവാക്കാനാണ് ഈ സമയത്ത് സംസാരിക്കാത്തത്. എന്നാല്‍ കലത്തില്‍ അരി ഇടുമ്പോള്‍ മനസ്സില്‍ ഹരി ഹരി ഹരി എന്ന മന്ത്രം ചൊല്ലുന്നത് നല്ലതാണ്. കലത്തില്‍ അരി ഇടുന്ന സമയത്ത് സംസാരിച്ചാല്‍ ആ വ്യക്തിയുടെ വായിലടങ്ങിയിരിക്കുന്ന രോഗാണുക്കള്‍ അരിയില്‍ പ്രവേശിക്കുമെന്നത് കൊണ്ടാണ് ഇത് ഒഴിവാക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്.

ഗൃഹനിര്‍മ്മിതിയില്‍ അസ്ഥിവാരം അടിത്തറ ഇവയുടെ കര്‍ത്തവ്യമെന്ത്?

  ഏതുതരം നിര്‍മ്മിതികളായാലും ഭൂമിയുമായി അതിനെ ബന്ധിപ്പിച്ച് നിര്‍ത്തേണ്ടതാവശ്യമാണ്. അസ്ഥിവാരവും അടിത്തറയും ആ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. കെട്ടിടത്തിന്‍റെ വ്യാപ്തിയും ഉയരവും അനുസരിച്ച് ഇതിന് വ്യത്യാസമുണ്ട്. നിര്‍മ്മിതിയെ ഭൂമിയുമായി ഉറപ്പിച്ചു നിര്‍ത്തുന്നത് കൂടാതെ അതിന്‍റെ ഭാരം കെട്ടിടത്തിന് തകരാറ് വരാത്തവിധത്തില്‍ ഭൂമിയുമായി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സാധാരണ കരിങ്കല്ലും, വെട്ടുകല്ലും, ഇഷ്ടികയുമാണ് അസ്ഥിവാരത്തിനും അടിത്തറയ്ക്കും ഉപയോഗിച്ചുവരുന്നത്. ഉറപ്പുള്ള ഭൂമിയിലും ഭൌമജലനിരപ്പ്‌ താഴ്ന്നതുമായ ഇടങ്ങളില്‍ വെട്ടുകല്ലോ ഇഷ്ടികയോ ഇതിനായി ഉപയോഗിക്കുന്നത് ലാഭകരമാണ്. ഈ രീതിയില്‍ നല്ല ഉറപ്പുള്ള അടിത്തറയില്‍ രണ്ടു നിലവരെ പണിയാമെന്ന് കാണുന്നു. ആവശ്യത്തിലധികം ആഴവും വീതിയും അസ്ഥിവാരത്തിന് വേണമെന്നില്ല. ഭാരം താങ്ങുന്ന പ്രധാന ചുമരുകള്‍ വരുന്നിടത്താണ് സാധാരണഗതിയില്‍ അസ്ഥിവാരത്തിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വീടിന്‍റെ ഉള്‍ഭാഗത്തുള്ള അപ്രധാന ഭാരം താങ്ങേണ്ടതില്ലാത്ത ഇടഭിത്തികള്‍ക്ക് ബലവത്തായ അടിത്തറ വേണമെന്നില്ല.

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
വ്യാഴാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,5,7,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് ചിങ്ങം, വൃശ്ചികം, മകരം, മീനം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,5,6,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നിയില്‍ നിന്നാല്‍ കന്നി, തുലാം, ധനു, മകരം, കുംഭം, ഇടവം, മിഥുനം കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനുവില്‍ നിന്നാല്‍ ധനു, മകരം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,5,6,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശുക്രന്‍ തുലാത്തില്‍ നിന്നാല്‍ വൃശ്ചികം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശനി കുംഭത്തില്‍ നില്‍ക്കുകയാണെങ്കില്‍ മേടം, മിഥുനം, കര്‍ക്കിടകം, മകരം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,7,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ലഗ്നം മിഥുനം ആണെങ്കില്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, ധനു, കുംഭം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ?

  ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് പണ്ടേ തന്നെ പതിഞ്ഞതാണ്.

  ഇതിനു പിന്നിലെ അര്‍ത്ഥം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു.

  ശരീരകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉപ്പാണ്. നാം കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം തന്നെ ഉപ്പിന്‍റെ അംശം കൂടിയും കുറഞ്ഞും കാണുന്നുമുണ്ട്. വൃക്കകളില്‍ വച്ച് ശരീരത്തിനകത്തെ മലിന ദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നുവെന്ന കാര്യം പുത്തന്‍ തലമുറയ്ക്ക് സുപരിചിതമാണ്.

  ഉപ്പിന്‍റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളില്‍ നിന്നും വൃക്കയിലേക്കുള്ള ജലപ്രവാഹം വന്‍തോതിലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ ജലത്തിന്‍റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങള്‍ അറിയിക്കുമ്പോഴാണ് കൂടുതലായി ദാഹം തോന്നുന്നതും അത് ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടി വരുന്നു.

  ഇതില്‍ നിന്നാണ് ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന വിശ്വാസം ബലപ്പെട്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.