Showing posts with label mandashtavarggam. Show all posts
Showing posts with label mandashtavarggam. Show all posts

ശനിയുടെ അഷ്ടകവർഗ്ഗം

മന്ദഃ സ്വാൽ ത്രിസുതാപ്തിശത്രുഷു ശുഭഃ
സാജ്ഞാന്ത്യഗോ ഭൂമിജാൽ
കേന്ദ്രായാഷ്ടധനേഷ്വിനാദുപചയേഷ്വാദ്യേ
സുഖേ ചോദയാൽ
ധർമ്മായാരിദശാന്ത്യമൃത്യുഷു ബുധാ-
ച്ചന്ദ്രാൽ ത്രിഷഡ്‌ലാഭഗഃ
ഷഷ്ഠാന്ത്യായഗതസ്സിതാൽ സുരഗുരോഃ
പ്രാപ്ത്യന്ത്യധീശത്രുഷു.

സാരം :-

തന്നാൽ ആശ്രിതമായ രാശിയുടെ മൂന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും, ചൊവ്വയാൽ ആശ്രിതമായ രാശിയുടെ മേൽപ്പറഞ്ഞ സ്ഥാനങ്ങളിലും പത്താം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും, സൂര്യനാൽ ആശ്രിതമായ രാശിയിലും അതിന്റെ ചതുർത്ഥസപ്തമദശമങ്ങളിലും ഏകാദശാഷ്ടമദ്വിതീയങ്ങളിലും ലഗ്നത്തിലും അതിന്റെ മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ബുധനാൽ അശ്രിതമായ രാശിയുടെ ഒമ്പതാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും പത്താം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും അഷ്ടമത്തിലും, ചന്ദ്രനാൽ ആശ്രിതമായ രാശിയുടെ തൃതീയഷഷ്ഠലാഭങ്ങളിലും, ശുക്രനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, വ്യാഴത്താൽ ആശ്രിതമായ രാശിയുടെ പതിനൊന്നാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ആറാം ഭാവത്തിലും സഞ്ചരിച്ചിയങ്ങുന്ന ശനി ശുഭനാകുന്നു. ഇങ്ങനെ മന്ദാഷ്ടകവർഗ്ഗം. സർവ്വത്ര അനുക്തസ്ഥാനങ്ങളിൽ അതാതു ഗ്രഹങ്ങൾ അശുഭദന്മാരാകുന്നു എന്നറിഞ്ഞുകൊൾകയും വേണം. 

മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

    ശനിയുടെ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ ശനി നില്‍ക്കുന്ന സമയം ദാസജന സ്വീകാരത്തിനും, കര്‍ഷകവൃത്തിക്കും ഉത്തമമാണ്. അക്ഷാധിക്യമുള്ള ദിക്കില്‍ ചണ്ഡാലന്മാരെയും ദാസന്മാരെയും താമസിപ്പിക്കുന്നത് ഉത്തമമാണ്. ഈ ദിക്കില്‍ കുപ്പക്കുഴി, വിസര്‍ജ്ജസ്ഥലം ഇവ നിര്‍മ്മിക്കുന്നതും ഉത്തമമാകുന്നു. 4 അക്ഷമുള്ള രാശികള്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ സമഫലം ചെയ്യും. മറ്റുളളവ ഏറ്റവും അശുഭഫലങ്ങളുമുളവാക്കും.

  അഷ്ടവര്‍ഗ്ഗത്തിലെ ദിക്  നിര്‍ണ്ണയ വ്യവസ്ഥ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

മന്ദാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? (ശനിയുടെ അഷ്ടവര്‍ഗ്ഗം)


മന്ദാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങത്തില്‍ നില്‍ക്കുന്ന സൂര്യന് ചിങ്ങം, കന്നി, വൃശ്ചികം, കുംഭം, മീനം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കന്നി, ധനു, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മിഥുനം, ചിങ്ങം, കന്നി, മകരം, കുംഭം, മീനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,9,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കന്നിയില്‍ നില്‍ക്കുന്ന ബുധന് കുംഭം മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ധനുവില്‍ നില്‍ക്കുന്ന വ്യാഴത്തിന് മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് മീനം, ചിങ്ങം, കന്നി, എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭത്തില്‍ നില്‍ക്കുന്ന ശനിയ്ക്ക് മേടം, മിഥുനം, കര്‍ക്കിടകം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നത്തില്‍ നിന്ന് 1,3,4,6,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുനലഗ്നത്തിന് മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, മീനം, മേടം, രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഇപ്രകാരം ശനിയുടെ അഷ്ടവര്‍ഗ്ഗം താഴെ ചേര്‍ത്തിരിക്കുന്നു.

ഉദാഹരണം :-

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.