Showing posts with label karkkakdam. Show all posts
Showing posts with label karkkakdam. Show all posts

ചൊവ്വ മിഥുനം കന്നി കർക്കടകം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ബൌധേ സഹസ്തനയവാൻ വിസുഹൃൽ കൃതജ്ഞോ
ഗാന്ധർവ്വയുദ്ധകുശലഃ കൃപണോƒഭയോƒർത്ഥീ
ചാന്ദ്രേƒർത്ഥവാൻ സലിലയാനസമാർജ്ജിതസ്വഃ
പ്രാജ്ഞശ്ച ഭൂമിതനയേ വികലഃ ഖലശ്ച.

സാരം :-

ജനനസമയത്തു ചൊവ്വ മിഥുനം രാശിയിലോ കന്നി രാശിയിലോ നിന്നാൽ, നല്ല ബലവും ധാരാളം സന്താനങ്ങളുണ്ടായിരിയ്ക്കുക, ഒരു ബന്ധുക്കളുമില്ലാതെ ഇരിക്കുക, ഉപകാരസ്മരണയുള്ളവനും സംഗീതവിദ്യയിൽ സമർത്ഥനും യുദ്ധനൈപുണ്യമുള്ളവനുമാവുക, ഒന്നും ആർക്കും ദാനം ചെയ്യാത്തവനാവുക ഭയരഹിതനും യാചകനുമായിരിക്കുക ഈ ഫലങ്ങളൊക്കെയാണ് അനുഭവിക്കുക.

ജനനസമയത്തു ചൊവ്വ കർക്കടകം രാശിയിൽ നിന്നാൽ, വലിയ ധനികനും തോണി കപ്പൽ മുതലായ ജലവാഹനങ്ങളുടെ വ്യാപാരത്തിൽ സമ്പാദ്യവും വിദ്വത്വവും ഉള്ളവനും, അംഗവൈകല്യത്തോടുകൂടിയവനും, ദുഷ്ടനുമായിരിക്കുന്നതാണ്.

സൂര്യൻ മിഥുനം കർക്കിടകം ചിങ്ങം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

വിദ്യാജൌതിഷവിത്തവാൻ മിഥുനഗേ
ഭാനൌ കുളീരസ്ഥിതേ
തീക്ഷ്ണോƒസ്വഃ പരകാര്യകൃച്ഛ്റമവധ-
ക്ലേശൈശ്ച സംയുജ്യതേ
സിംഹസ്ഥേ വനശൈലഗോകുലരതിർ-
വ്വീര്യാന്വിതോ ജ്ഞഃ പുമാൻ
കന്യാസ്ഥേ ലിപിലേഖ്യകാവ്യഗണിത-
ജ്ഞാനാന്വിതഃ സ്ത്രീവപുഃ

സാരം :-

സൂര്യൻ മിഥുനം രാശിയിൽ നിൽക്കുമ്പോൾ ജനിച്ചവൻ ശിക്ഷാവ്യാകരണാദി വേദാംഗങ്ങളിലും വിശേഷിച്ചു ജ്യോതിശ്ശാസ്ത്രത്തിലും പണ്ഡിതനും ധനവാനുമായിരിയ്ക്കും.

ജനനസമയത്തു സൂര്യൻ കർക്കിടകം രാശിയിൽ നിന്നാൽ, ഗുണദോഷവിചാരം ചെയ്യാതെ ഏതുകാര്യവും പൊടുന്നനവെ പ്രവർത്തിയ്ക്കുന്നവനും, ദരിദ്രനും സ്വപ്രവൃത്തികളെ ഉപേക്ഷിച്ച് പരകർമ്മങ്ങളിൽ സദാ ആസക്തനും (അന്യന്മാരുടെ ആജ്ഞകളെ അനുസരിപ്പാനേ കൊള്ളുകയുള്ളൂവെന്നു സാരം) ദേഹം തളരുന്ന പ്രവർത്തികളേയും വധതാഡനാദിദുഷ്കർമ്മങ്ങളേയും ചെയ്യേണ്ടിവരുന്നവനും, രോഗധനനാശാദി കാരണങ്ങളാൽ  എല്ലായ്പോഴും വ്യസനം അനുഭവിയ്ക്കുന്നവനും ആയിരിയ്ക്കുന്നതാണ്.

സൂര്യൻ ചിങ്ങം രാശിയിൽ നിന്നാൽ കാട്ടുപ്രദേശങ്ങളിലും പർവ്വതങ്ങളിലും പശുക്കൂട്ടങ്ങളിലും വലിയ താല്പര്യം, നല്ല ഉത്സാഹശീലം സകല വിഷയങ്ങളിലും അറിവ് എന്നീ ഫലങ്ങളാണുണ്ടാവുക.

പല ഭാഷകളിലുള്ള അക്ഷരങ്ങളെ എഴുതുക, കവിതകൾ ഉണ്ടാക്കുക, ചിത്രം എഴുതുക, ഇത്യാദികളിൽ സാമർത്ഥ്യവും ലീലാവതി മുതലായ ലൌകിക ഗണിതങ്ങളിലും ഗ്രഹസ്ഫുടഗ്രഹണാദിഗണിതങ്ങളിലും പാണ്ഡിത്യവുമുണ്ടായിരിയ്ക്കുക, ദേഹത്തിനു സ്ത്രീകളുടെ ശരീരം പോലെ മാർദ്ദവാദിഗുണങ്ങളുണ്ടായിരിയ്ക്കുക, ഇതൊക്കെ കന്നി രാശിയിൽ സൂര്യൻ നിന്നാലുണ്ടാകുന്ന ഫലങ്ങളാകുന്നു.

ധര്‍മ്മകഞ്ഞി എന്ന ചടങ്ങിന്റെ പ്രസക്തിയെന്ത്?

  പുണ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു ചടങ്ങാണിത്‌. ധനികന്മാരും ചിലപ്പോള്‍ സാധാരണക്കാരും അവരവരുടെ സ്ഥിതിക്കനുസരണമായി ധര്‍മ്മകഞ്ഞി നല്‍കാറുണ്ടായിരുന്നു. ഇന്ന് അന്നദാനം എന്ന പേരില്‍ ചിലര്‍ നല്‍കാറുണ്ട്. മിഥുനം - കര്‍ക്കടകമാസങ്ങളിലാണ് ധര്‍മ്മകഞ്ഞി നല്‍കുന്നത്. കര്‍ക്കടകം (പഞ്ഞമാസം) ഒന്നാം തിയ്യതി തന്നെ കഞ്ഞി നല്‍കുന്നത് ചിലരുടെ കൃത്യനിഷ്ഠയില്‍പ്പെടുന്നതായിരുന്നു. പാത്രങ്ങളുമായി സ്ത്രീകളും കുട്ടികളും പ്രധാനമായും എത്തും. ഭിക്ഷക്കാരും ചില പുരുഷന്മാരും ധര്‍മ്മകഞ്ഞിക്ക് എത്തുക പതിവാണ്. ചില ദിവസങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായിരിക്കും. ജന്മദിനം, മരണാടിയന്തിരം, ചരമദിനം, എന്നീ സന്ദര്‍ഭങ്ങളിലും ധര്‍മ്മക്കഞ്ഞി നല്‍കുക പതിവായിരുന്നു. ഇന്ന് ധര്‍മ്മകഞ്ഞി ചടങ്ങ് ഏറെക്കുറെ നിലച്ച മട്ടാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.