Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label bride. Show all posts
Showing posts with label bride. Show all posts
ഞങ്ങളെ ആക്രമിക്കാന്‍ അയല്ക്കാ൪ വരുന്നു. ആരു ജയിക്കും?
ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
************************
അയല്ക്കാ൪ / വ്യക്തികള്‍
3, 4, 5, 6, 7, 8 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ആക്രമണവിധേയ൪ ജയികും
9, 10, 11, 12 , ലഗ്നം, 2 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ അക്രമികള്‍ ജയിക്കും.
************************
അയല്ക്കാ൪ / വ്യക്തികള്‍
ഗണപതിചൊല്ലല്‍ എന്നാലെന്ത്?
വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണിത്. കെട്ടുകല്യാണത്തിന് പന്തലില്‍ വെച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. കല്യാണം കഴിഞ്ഞാല്‍ ആണ്‍കൂട്ടരും വധുവിന്റെ ബന്ധുക്കളും തമ്മില്‍ പന്തലില്‍ വച്ചുതന്നെ ഒരു തര്‍ക്കം നടത്തും. ഏതെങ്കിലും ഒരു പ്രത്യേക വിഷയം അവതരിപ്പിച്ചുകൊണ്ടായിരിക്കും തര്‍ക്കിക്കുക. ഇങ്ങനെയുള്ള തര്ക്കത്തിനെയാണ് കാരണവന്മാര് ഗണപതിചൊല്ലല്‍ എന്ന് പറഞ്ഞുവരുന്നത്.
Labels:
bride,
ganapathi,
ganapathi chollal,
groom,
jyothisham,
marriage,
matrimony,
vivaham
സ്ത്രീ പുരുഷന്റെ ഇടതുവശം ഇരിക്കണമോ?
സ്ത്രീ എപ്പോഴും പുരുഷന്റെ ഇടതുവശം ഇരിക്കണമെന്നാണ് ആചാരസംഹിത വെളിപ്പെടുത്തുന്നത്. വിവാഹപന്തല്‍ പരിശോധിച്ചാലും പുരുഷന്റെ ഇടതുവശത്താണ് സ്ത്രീക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഇതിനു കാരണമായി പറയുന്നത് സ്ത്രീയുടെ വലതുവശമായി പ്രവര്‍ത്തിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീയാകട്ടെ പുരുഷന്റെ ഇടതുവശമെന്നുമാണ്. ഈ സങ്കല്പ്പത്തിന് ശക്തി പകരുന്നതാണ് ഹൈന്ദവ ധര്‍മ്മത്തിലെ, വലതുവശം പുരുഷനും ഇടതുഭാഗം സ്ത്രീയും ചേരുന്ന അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം. ഇതൊക്കെ വെറും അന്ധവിശ്വാസമായി നിലനില്ക്കുമ്പോള് ആധുനിക ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നു. ഓരോ ശരീരത്തിലെയും വലതുഭാഗം പുരുഷാത്മകവും ഇടതുഭാഗം സ്ത്രൈണവുമാണെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ അഭിപ്രായം.
Labels:
ardhanarishwaran,
bride,
groom,
haidavadarmmam,
hindu,
jyothisham,
left hand,
man,
marriage,
purusham,
right hand,
sthree,
vivaham,
wedding,
woman
വധുവിനെ വിളക്കുകൊടുത്ത് സ്വീകരിക്കണമോ?
വിവാഹം കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയെ വരന്റെ ഗൃഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കത്തിച്ച നിലവിളക്ക് കൊടുത്താണ് സ്വീകരിക്കുന്നത്. ഈ ചടങ്ങ് ഇന്നും ഒട്ടുമിക്ക ഹിന്ദു ഭവനങ്ങളിലും നടക്കുന്നുമുണ്ട്. കല്യാണം കഴിഞ്ഞെത്തുന്ന പെണ്‍കുട്ടിയെ വരന്റെ അമ്മയോ സഹോദരിയോ ആണ് നിലവിളക്ക് നല്കി അകത്തേക്ക് കൂട്ടികൊണ്ട് വരുന്നത്. ഇതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് നിലനിന്നിരുന്നത്. താന്‍ ലക്ഷ്മീദേവിയുടെ പ്രതീകമായ നിലവിളക്കുമായാണ് വരന്റെ വീട്ടില്‍ കയറിയതെന്ന് പെണ്‍കുട്ടിയില്‍ തോന്നിക്കുവാനാണ് ഈ ചടങ്ങ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ മാനസികമായി പെണ്‍കുട്ടി പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഇത്തരം ചടങ്ങുകള്‍ സഹായിക്കുമെന്ന് ആധുനിക മനഃശാസ്ത്രജ്ഞന്മാര് സമ്മതിക്കുന്നു.
Labels:
bride,
groom,
house,
jyothisham,
lakshmi devi,
mother,
nilavilakku,
sister,
vadhu,
varan,
vilakku
കന്യാദാനത്തിന്റെ മഹത്വം
മഹത്തരമായ ഗുണങ്ങളുടെ മൂര്‍ത്തിമദ് ഭാവമാണ് സ്ത്രീ. ക്ഷമയുടെ പര്യായമായ അവള്‍ക്ക് 'സര്‍വ്വംസഹ' എന്നുകൂടി പേരുണ്ട്. സ്ത്രീപുരുഷ ബന്ധത്തില്‍ എത്രയും പ്രാധാന്യമേറിയതാണ് പിതാവും പുത്രിയുമായും മാതാവും പുത്രനുമായുള്ള ബന്ധം. മാതാവിന് പുത്രിയോട് ഉള്ളതിനേക്കാള്‍ ബന്ധവും ഉത്തരവാദിത്വവും പിതാവിന് പുത്രിയോട് ഉണ്ട്. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ പദവികളില്‍ ഒന്നാണ് പിതൃത്വം. ഒരു പുത്രിയുടെ ജനനം മുതല്‍ വിവാഹം വരെ പിതാവിനുള്ള ഉത്തരവാദിത്വം അത്യന്തം മഹത്തരമാണ്.
കന്യാദാനം എന്ന മഹത്തരമായ ആചാരത്തില്‍ കന്യകയെ പിതാവ് പ്രതിശ്രുത വരനെ ഏല്‍പ്പിക്കുന്നു. ആധുനിക നാഗരിക സംസ്കാരത്തില്‍ പെണ് കുട്ടികളുടെ കന്യകാത്വം കേവലം നേരമ്പോക്കിനായുള്ള ഒരു ഉപാധിയായി മാറുന്നു. അതുകൊണ്ട് ഈ ചടങ്ങിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ഒരു സ്ത്രീ മഹതിയാവുന്നത് വിവാഹം വരെ അവള് കന്യകാത്വം നിലനിര്‍ത്തുമ്പോഴും വിവാഹശേഷം പ്രതിവ്രതയായി കഴിയുമ്പോഴുമാണ്. ഭാരത സ്ത്രീകളുടെ ഭാവശുദ്ധി പല മഹത് കവികളുടെയും തൂലികത്തുമ്പില്‍ വിരിഞ്ഞിട്ടുണ്ടല്ലോ.
കന്യാദാനത്തിന്റെ ആശയം മഹത്തരമാണ്. സര്‍വ്വോത്തമയായ കന്യകയെ ഉത്തമനായ കുമാരന് നല്കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് കന്യാദാനത്തിന്റെ ആശയം. വധുവിന്റെ പിതാവ് തന്റെ പുത്രിയുടെ വലതുകരം വരന്റെ വലത് കയ്യില്‍ ചേര്‍ത്ത് വച്ച് അനുഗ്രഹിക്കുന്നു.
പ്രപഞ്ചം രൂപംകൊള്ളുന്നതിനു മുമ്പ് ഈ ലോകത്തില്‍ ഒരേയൊരു തത്ത്വമേ ഉണ്ടായിരുന്നുള്ളൂ. ഈ തത്ത്വത്തില്‍ സൃഷ്ടിക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ബ്രഹ്മത്വത്തില്‍ ഒരു മായാ തത്ത്വം നിഷിപ്തമായിരുന്നു. ഈ മായാ തത്ത്വം സൃഷ്ടി കാമനയോടെ ബ്രഹ്മത്വവുമായി ലയിച്ചാണ് ഈ പ്രപഞ്ചം രൂപംകൊണ്ടത്. മുമ്പ് പ്രതിപാദിച്ച മായാ തത്ത്വത്തെ ബ്രഹ്മത്വത്തിന്റെ പുത്രീ സ്ഥാനത്ത് വ്യാഖ്യാനിക്കാം. അങ്ങനെയാണ് ഈ ലോകത്തില്‍ സഗുണ സൃഷ്ടിക്ക് തുടക്കമായത്. മേല്‍പ്പറഞ്ഞ ആദ്ധ്യാത്മിക തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ കന്യാദാനം എന്ന ആശയത്തിന്റെ പ്രസക്തിയേറുന്നു. ഹൈന്ദവാചാരങ്ങളില്‍ കന്യാദാനം എന്ന ചടങ്ങ് ഇന്നും നിലനിന്ന് പോരുന്നു.
Labels:
bride,
father,
girl vadhu,
jyothisham,
kanyadanam,
mother
വിവാഹവേളയിലെ സപ്തപദി
വിവാഹവേളയില്‍ ബ്രാഹ്മണര്‍ക്കിടയില്‍ നടന്നുവരുന്ന 'സപ്തപദി' എന്ന അനുഷ്ഠാനച്ചടങ്ങ് വളരെ അര്‍ത്ഥവത്താണ്. അത് മറ്റു സമുദായക്കാര്‍ക്ക് പകര്‍ത്താവുന്നതാണ്. വേദമന്ത്രാടിസ്ഥാനത്തിലാണ് അത് രൂപംകൊണ്ടിട്ടുള്ളത്. വേദമന്ത്രങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്ന കാലത്ത് അത് ബ്രാഹ്മണര്‍ക്കിടയിലാണ് ആരംഭിച്ചത്. പത്നിയോടൊപ്പം വരന് അഗ്നിക്ക് ചുറ്റും നടന്ന് ഏഴടിവെയ്ക്കലാണ് ചടങ്ങ്. ഭാര്യാഭര്ത്താക്കന്മാര് അഗ്നിയുടെ മുമ്പില്‍വന്നാല്‍ വരന് വലതുകൈകൊണ്ട് പത്നിയുടെ ഇടതുകാലുപിടിച്ച് സപ്തപദം വെയ്പിക്കലാണ് ചടങ്ങ്. വലതുകാല്‍ ഒരടിവെപ്പിച്ചാല് പത്നി ഇടതുകാല് ഒപ്പം വെയ്ക്കണമെന്നാണ് ചിട്ട. ഏഴു പാദങ്ങളും മന്ത്രം ചൊല്ലി വെയ്ക്കുന്നതാണ് ചടങ്ങ്. അടിവെച്ച് ആറ് ലോകങ്ങളും കടന്ന് ഏഴാം ലോകത്ത് രണ്ടുപേരും എത്തിച്ചേരുന്നുവെന്നാണ് സങ്കല്പം.
ബ്രാഹ്മണര്‍ക്ക് താലികെട്ടിനേക്കാള്‍ പ്രധാനം പാണിഗ്രഹണമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് താലികെട്ടും മാലയിടലുമാകുന്നു.
വധു കിഴക്കുഭാഗത്തും വരന് പടിഞ്ഞാറുഭാഗത്തും പരസ്പരം തിരിഞ്ഞുനിന്നോ, മണ്ഡപത്തില്‍ അഗ്നിസാക്ഷിയായി ഇരുന്നോ വധുവിനെ താലികെട്ടുന്നതാണ് രീതി. മഞ്ഞള്‍ പുരട്ടിയ ചരടിലായിരിക്കണം താലി കോര്‍ക്കേണ്ടത്. താലി ഇഷ്ടദേവതയ്ക്ക് സമര്‍പ്പിച്ച് പൂജിച്ചുവാങ്ങി മറഞ്ഞുകിടക്കാത്തവിധം താലി കെട്ടണം. വരന് കെട്ടുമ്പോള്‍ ആരും വരനെ തൊടേണ്ടതില്ല. ഒരു കെട്ട് കെട്ടികഴിഞ്ഞാല്‍ വരന്റെ സഹോദരിക്കോ അമ്മയ്ക്കോ സഹായിക്കാവുന്നതാണ്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കാണ് അതില്‍ പ്രാതിനിധ്യമുള്ളത്.
Labels:
bride,
groom,
jyothisham,
sapthapadi,
thaali,
thali,
vadhu,
varanamaalyam
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.

