Showing posts with label Hindu Knowledge. Show all posts
Showing posts with label Hindu Knowledge. Show all posts

രാമായണ പ്രശ്നോത്തരി - 15

301. പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാർ യാദൃച്ഛയാ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
സമ്പാതി

302. പ്രായോപ്രവേശത്തിനൊരുങ്ങിയ വാനരന്മാർ ആരുടെ പേര് പറഞ്ഞതു കേട്ടിട്ടായിരുന്നു സമ്പാതി അവരെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചത്?
ജടായു

303. ജടായുവുമായി മത്സരിച്ച് ഉയരത്തിൽ പറന്ന സമ്പാതിയുടെ ചിറകുകൾക്ക് എന്തു സംഭവിച്ചു?
സൂര്യന്റെ ചൂടുകൊണ്ട് കരിഞ്ഞുപോയി

304. സൂര്യന്റെ സാമീപ്യത്താൽ ചിറകുകൾ കരിഞ്ഞപ്പോൾ സമ്പാതിക്ക് എന്തു സംഭവിച്ചു?
ഭൂമിയിൽ വീണു

305. ചിറകുകൾ കരിഞ്ഞ് സമ്പാതി ബോധമറ്റ് വീണത് ഏതു മഹർഷിയുടെ ആശ്രമപരിസരത്തായിരുന്നു?
നിശാകരൻ

306. സീതാദേവി ലങ്കയിൽ എവിടെ വസിക്കുന്നുണ്ടെന്നായിരുന്നു സമ്പാതി വാനരന്മാരോടു പറഞ്ഞത്?
അശോകവനികയിൽ

307. സീതാവൃത്താന്തം വാനരന്മാരോടു പറഞ്ഞപ്പോൾ സമ്പാതിക്കുണ്ടായ അനുഭവം എന്തായിരുന്നു?
പുത്തൻ ചിറകുകൾ വന്നു

308. വാനരന്മാർക്ക് ലങ്കയിലേക്കു കടക്കുവാൻ തടസ്സമായിരുന്നതെന്തായിരുന്നു?
സമുദ്രം

309. സമുദ്രലംഘനത്തിൽ ഓരോരുത്തർക്കുമുള്ള കഴിവ് വ്യക്തമാക്കുന്നതിനായി മുന്നോട്ടുവരുവാൻ വാനരന്മാരോട് ആഹ്വാനം ചെയ്തത് ആരായിരുന്നു?
അംഗദൻ

310. മഹാവിഷ്ണു ഏതവതാരം സ്വീകരിച്ചപ്പോളായിരുന്നു ജാംബവാൻ അദ്ദേഹത്തെ ഇരുപത്തിയൊന്നു വട്ടം പ്രദക്ഷിണം വെച്ചത്?
വാമനാവതാരം

311. സീതാന്വേഷണത്തിനുപോയ വാനരസംഘത്തിൽ സമുദ്രലംഘനവും സീതാദർശനവും സാദ്ധ്യമായ ഒരേ ഒരു വാനരൻ ആരായിരുന്നു?
ഹനുമാൻ

312. സമുദ്രം ലംഘിച്ച് ലങ്കയിൽ കടന്ന് സീതയെ കണ്ടുപോരുവാൻ കഴിവുള്ള വാനരശ്രേഷ്ഠൻ ഹനുമാൻ മാത്രമേയുള്ളുവെന്ന് കണ്ടറിഞ്ഞത് ആരായിരുന്നു?
ജാംബവാൻ

313. ജാംബവാൻ ഹനുമാന്റെ പൂർവ്വചരിത്രം ഹനുമാനെത്തന്നെ പറഞ്ഞുകേൾപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?
ഹനുമാനെ സ്വന്തം ശക്തി ഓർമ്മിപ്പിക്കുവാൻ

314. ഹനുമാൻ ജനിച്ചുവീണ ഉടനെ സൂര്യനെ ലക്ഷ്യമാക്കി ചാടിയത് എന്തിനുവേണ്ടിയായിരുന്നു?
ഭക്ഷിക്കുവാൻ

315. ഉദിച്ചുയരുന്ന സൂര്യനെ കണ്ടിട്ട് എന്താണെന്നു കരുതിയായിരുന്നു ഹനുമാൻ അതിനെ ഭക്ഷിക്കാനായി ചാടിയത്?
പക്വഫലം

316. സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ വെട്ടി വീഴ്ത്തിയത് ആരായിരുന്നു?
ദേവേന്ദ്രൻ

317. സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ ദേവേന്ദ്രൻ വെട്ടിവീഴ്ത്തിയത് എന്തു ആയുധം കൊണ്ടായിരുന്നു?
വജ്രായുധം

318. ഏതു മഹർഷിയുടെ അസ്ഥികൊണ്ടായിരുന്നു വജ്രായുധം നിർമ്മിച്ചത്?
ദധീചീ

319. ഏതു അസുരനെ വധിക്കുവാൻ വേണ്ടിയായിരുന്നു വജ്രായുധം നിർമ്മിക്കപ്പെട്ടത്?
വൃത്രാസുരൻ

320. വജ്രായുധം നിർമ്മിച്ചത് ആരായിരുന്നു?
വിശ്വകർമ്മാവ്

321. ദേവേന്ദ്രൻ പ്രയോഗിച്ച വജ്രായുധം ഹനുമാന്റെ ദേഹത്തിൽ ഏതുഭാഗത്തായിരുന്നു ഏറ്റത്?
ഹനു (താടി)

322. ഹനുമാൻ ആ പേർ ലഭിക്കുവാൻ കാരണമെന്ത്?
വജ്രം ഹനുവിൽ ഏറ്റതിനാൽ

രാമായണ പ്രശ്നോത്തരി - 14

276. നളൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
വിശ്വകർമ്മാവ്

277. നീലൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
അഗ്നിദേവൻ

278. ദേവന്മാർക്കിടയിൽ വിശ്വകർമ്മാവിനുള്ള സ്ഥാനം എന്തായിരുന്നു?
ദേവശില്പി

279. അസുരശില്പി ആരായിരുന്നു?
മയൻ

280. താരൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
ബൃഹസ്പതി

281. ഗന്ധമാദനൻ എന്ന വാനരൻ ആരുടെ പുത്രനായിരുന്നു?
വൈശ്രവണൻ

282. മൈന്ദൻ, വിവിദൻ എന്നീ വാനരന്മാർ ആരുടെ പുത്രന്മാരായിരുന്നു?
ആസ്വിനീദേവകൾ

283. അശ്വിനീ ദേവകൾ ആരെല്ലാം?
ദസ്രൻ, നാസത്യൻ

284. അശ്വിനീദേവകൾക്ക് ദേവന്മാരുടെ ഇടയിലുള്ള സ്ഥാനം എന്ത്?
ദേവവൈദ്യന്മാർ

285. സീതാന്വേഷണത്തിനായി വാനരന്മാരെ നിയോഗിക്കുമ്പോൾ മടങ്ങിയെത്തുവാൻ സുഗ്രീവൻ അനുവദിച്ചിരുന്ന സമയപരിധി എത്രയായിരുന്നു?
30 ദിവസം

286. ദക്ഷിണദിക്കിലേക്കയച്ച വാനരന്മാരിൽ ഏറ്റവും പ്രധാനി ആരായിരുന്നു?
ഹനുമാൻ

287. സീതാന്വേഷണത്തിനായി പോയ വാനരന്മാരിൽ അംഗദൻ പോയത് ഏതു ദിക്കിലേക്കായിരുന്നു?
ദക്ഷിണദിക്ക്

288. സീതയ്ക്കു നൽകുവാനായി ശ്രീരാമൻ ഹനുമാന്റെ കയ്യിൽ കൊടുത്തയച്ചതെന്തായിരുന്നു?
അംഗുലീയം

289. സീതാന്വേഷണത്തിനായി സഞ്ചരിച്ചിരുന്ന ഹനുമാൻ തുടങ്ങിയ വാനരന്മാർ ഗുഹയിൽ പ്രവേശിച്ചത് എന്ത് അന്വേഷിച്ചായിരുന്നു?
വെള്ളം

290. സീതാന്വേഷണത്തിനായി സഞ്ചരിച്ചിരുന്ന വാനരന്മാർ ചെന്നെത്തിയ ഗുഹയിൽ വസിച്ചിരുന്നത് ആരായിരുന്നു?
സ്വയംപ്രഭ

291. സ്വയംപ്രഭയുടെ ഗുഹയിലെത്തിയ വാനരന്മാരിൽ ആരായിരുന്നു അവരോട് തങ്ങളുടെ ആഗമനോദ്ദേശവും മറ്റും വിവരിച്ചത്?
ഹനുമാൻ

292. ഗുഹയിൽ തപസ്സുചെയ്തുകൊണ്ടിരിക്കുവാനും സീതയെ അന്വേഷിച്ച് പോകുന്ന വാനരന്മാർ അവിടെ ചെല്ലുമെന്നും മറ്റും സ്വയംപ്രഭയോട് പറഞ്ഞിരുന്നത് ആരായിരുന്നു?
ഹേമ

293. ഹേമയെന്ന തപസ്വിനി ആരുടെ പുത്രിയായിരുന്നു?
വിശ്വകർമ്മാവ്

294. ഹേമയ്ക്ക് മനോഹരമായ വാസസ്ഥലം നൽകിയത് ആരായിരുന്നു?
പരമേശ്വരൻ

295. ഹേമ, ആ സ്ഥലം വിട്ട് എവിടേക്കുപോയി എന്നായിരുന്നു സ്വയംപ്രഭ വാനരന്മാരോടു പറഞ്ഞത്?
ബ്രഹ്മലോകം

296. സ്വയംപ്രഭ ആരുടെ പുത്രിയായിരുന്നു?
ഗന്ധർവ്വൻ

297. വാനരന്മാർ സല്ക്കരിച്ച് പറഞ്ഞയച്ചശേഷം സ്വയംപ്രഭ എവിടേക്കുപോയി?
ശ്രീരാമസന്നിധിയിൽ

298. സ്വയംപ്രഭയാൽ സന്ദർശിക്കപ്പെട്ട ശ്രീരാമൻ അവരോട് എവിടെച്ചെന്ന് തപസ്സനുഷ്ഠിച്ച് മോക്ഷം നേടുവാനായിരുന്നു നിർദ്ദേശിച്ചത്?
ബദര്യാശ്രമം

299. സ്വയംപ്രഭയുടെ വാസസ്ഥലം വിട്ടശേഷം സീതയെ അന്വേഷിച്ച് സഞ്ചരിച്ച വാനരന്മാർ എത്തിച്ചേർന്നത് എവിടെയായിരുന്നു?
ദക്ഷിണവാരിധീതീരം

300. ദക്ഷിണവാരിധീതീരത്തെത്തിയ വാനരന്മാർ സീതയെ കാണാത്ത ഇച്ഛാഭംഗം നിമിത്തം എന്തുചെയ്യുവാനായിരുന്നു പുറപ്പെട്ടത്?
പ്രായോപവേശം.

രാമായണ പ്രശ്നോത്തരി - 13

252. ഋഷ്യമൂകാചലത്തിൽ കടന്നാൽ തലപൊട്ടിത്തെറിക്കുമെന്ന് ബാലിയെ ശപിച്ച മഹർഷി ആരായിരുന്നു?
മതംഗൻ

253. ശ്രീരാമന്റെ കഴിവ് പരീക്ഷിക്കുന്നതിനായി ഒരൊറ്റ ബാണംകൊണ്ട് ഭേദിക്കുവാൻ ലക്ഷ്യമാക്കി സുഗ്രീവൻ കാണിച്ചുകൊടുത്തത് എന്തായിരുന്നു?
സപ്തസാലങ്ങൾ

254. ബാലിയെ യുദ്ധത്തിനു വിളിക്കുവാൻ സുഗ്രീവനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
ശ്രീരാമൻ

255. കിഷ്കിന്ധയിൽ വനരാജാവായി വാണിരുന്നത് ആരായിരുന്നു?
ബാലി

256. ബാലിസുഗ്രീവന്മാർ തമ്മിൽ ആദ്യമുണ്ടായ യുദ്ധത്തിൽ ജയിച്ചത് ആരായിരുന്നു?
ബാലി

257. ബാലിസുഗ്രീവന്മാർ തമ്മിൽ ആദ്യമുണ്ടായ യുദ്ധാവസരത്തിൽ ശ്രീരാമൻ ബാലിക്കുനേരെ ബാണം പ്രയോഗിക്കാതിരിക്കാൻ കാരണമെന്ത്?
ബാലിസുഗ്രീവന്മാരെ തിരിച്ചറിയാഞ്ഞതിനാൽ

258. ബാലിയുമായി യുദ്ധം ചെയ്യുമ്പോൾ സുഗ്രീവനെ തിരിച്ചറിവാനായി ശ്രീരാമൻ സുഗ്രീവനു നൽകിയ അടയാളം എന്തായിരുന്നു?
മാല

259. ബാലിയുടെ കഴുത്തിലുണ്ടായിരുന്നത് ആരു കൊടുത്ത മാലയായിരുന്നു?
ദേവേന്ദ്രൻ

260. സുഗ്രീവനുമായി രണ്ടാംവട്ടം യുദ്ധത്തിനൊരുങ്ങിയപ്പോൾ ബാലിയെ തടഞ്ഞുവെച്ചത് ആരായിരുന്നു?
ബാലിയുടെ ഭാര്യ താര

261. ബാലിയുടെ പുത്രൻ ആരായിരുന്നു?
അംഗദൻ

262. രണ്ടാമതുണ്ടായ ബാലിസുഗ്രീവയുദ്ധത്തിൽ യഥാർത്ഥത്തിൽ ക്ഷീണിതനായത് ആരായിരുന്നു?
സുഗ്രീവൻ

263. സുഗ്രീവനെ രക്ഷിയ്ക്കുന്നതിനായി ബാലി - സുഗ്രീവ യുദ്ധാവസരത്തിൽ ശ്രീരാമൻ എന്തു ചെയ്തു?
ബാലിയുടെ നേർക്കു അസ്ത്രം പ്രയോഗിച്ചു

264. ശ്രീരാമൻ ബാലിയെ വധിയ്ക്കുവാനായി ശരം പ്രയോഗിച്ചത് എങ്ങനെയായിരുന്നു?
വൃക്ഷം മറഞ്ഞു നിന്നുകൊണ്ട്

265. ബാലിയുടെ മരണശേഷം വാനര രാജാവായി അഭിഷിക്തനായത് ആരായിരുന്നു?
സുഗ്രീവൻ

266. കിഷ്കിന്ധായിലെ യുവരാജാവായി അഭിഷിക്തനായത് ആരായിരുന്നു?
അംഗദൻ

267. വർഷക്കാലം കഴിയുന്നതുവരെയുള്ള നാലു മാസക്കാലം ശ്രീരാമൻ താമസിച്ചത് എവിടെയായിരുന്നു?
പ്രവർഷണഗിരി

268. സുഗ്രീവൻ കിഷ്കിന്ധയിലെ രാജാവായി സുഖലോലുപനായി കഴിയവെ, സീതാന്വേഷണത്തിനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുവാനായി അദ്ദേഹത്തെ ഉപദേശിച്ചത് ആരായിരുന്നു?
ഹനുമാൻ

269. സീതാന്വേഷണകാര്യം സുഗ്രീവനെ ഓർമ്മിപ്പിക്കുവാനായി ശ്രീരാമൻ പറഞ്ഞയച്ചത് ആരെയായിരുന്നു?
ലക്ഷ്മണൻ

270. ശ്രീരാമന്റെ ദൗത്യവുമായി, കോപത്തോടെ സുഗ്രീവസന്നിധിയിലെത്തിയ ലക്ഷ്മണനെ സ്വീകരിച്ചത് ആരായിരുന്നു?
അംഗദൻ

271. സുഗ്രീവന്റെ സചിവന്മാരിൽ ഋക്ഷകുലാധിപനായി വർണ്ണിക്കപ്പെടുന്നത് ആരായിരുന്നു?
ജാംബവാൻ

272. ഹനുമാന്റെ പിതാവായ വാനരൻ ആരായിരുന്നു?
കേസരി

273. ഹനുമാന്റെ മാതാവ് ആരായിരുന്നു?
അഞ്ജന

274. ജാംബവാൻ ആരുടെ പുത്രനായിരുന്നു?
ബ്രഹ്‌മാവ്‌

275. സുഷേണൻ ആരുടെ പുത്രനായിരുന്നു?
വരുണൻ 

രാമായണ പ്രശ്നോത്തരി - 12

224. കാട്ടാളസ്ത്രീയായിട്ടുപോലും ശബരിക്ക് മോക്ഷം ലഭിക്കുവാൻ കാരണമെന്ത്?
ശ്രീരാമഭക്തി

225. ശബരിയുടെ ഗുരുനാഥന്മാർക്കുപോലും ലഭിക്കാത്ത ഭാഗ്യം ശബരിക്കു ലഭിച്ചു. അതെന്തായിരുന്നു?
ശ്രീരാമദർശനം

226. ആരുമായി സഖ്യം ചെയ്‌താൽ സീതാന്വേഷണത്തിന് സഹായകമായിരിക്കുമെന്നായിരുന്നു ശബരി ശ്രീരാമനോട് പറഞ്ഞത്?
സുഗ്രീവൻ

227. മോക്ഷകാരണമായി ശ്രീരാമൻ ശബരിയോട് ഉപദേശിച്ചതെന്തായിരുന്നു?
ഭഗവൽഭക്തി

228. ശബര്യാശ്രമത്തിൽ നിന്ന് പോയശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഏത് സരസ്സിന്റെ തടത്തിലായിരുന്നു?
പമ്പാസരസ്സ്

229. രാമായണത്തിൽ നാലാമത്തെ കാണ്ഡം ഏതാണ്?
കിഷ്കിന്ധാകാണ്ഡം

230. പമ്പാസരസ്സ്തടം പിന്നിട്ടശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഏതു പർവ്വതത്തിന്റെ പാർശ്വത്തിലായിരുന്നു?
ഋഷ്യമുകാചലം

231. സുഗ്രീവന്റെ വാസസ്ഥലം ഏതായിരുന്നു?
ഋഷ്യമൂകാചലം

232. സുഗ്രീവൻ ആരുടെ പുത്രനായിരുന്നു?
സൂര്യൻ

233. രാമലഷ്മണന്മാരുടെ സമീപത്തേക്ക് സുഗ്രീവനാൽ പറഞ്ഞയ്ക്കപ്പെട്ടത് ആരായിരുന്നു?
ഹനുമാൻ

234. ഹനുമാൻ ആരുടെ പുത്രനായിരുന്നു?
വായുഭഗവാൻ

235. ഹനുമാൻ ആരുടെ വേഷത്തിലായിരുന്നു രാമലക്ഷ്മണന്മാരെ സമീപിച്ചത്?
വടു

236. സുഗ്രീവൻ ആരെ പേടിച്ചായിരുന്നു ഋഷ്യമുകാചലത്തിൽ താമസിച്ചിരുന്നത്?
ബാലി

237. ബാലി, സുഗ്രീവന്റെ ആരായിരുന്നു?
ജ്യേഷ്ഠൻ

238. ബാലിയുടെ പിതാവ് ആരായിരുന്നു?
ദേവേന്ദ്രൻ

239. ബാലി താമസിച്ചിരുന്ന സ്ഥലം ഏതായിരുന്നു?
കിഷ്കിന്ധാ

240. സുഗ്രീവൻ എത്ര മന്ത്രിമാർ ഉണ്ടായിരുന്നു?
നാല്

241. പഞ്ചവാനരന്മാർ ആരെല്ലാമായിരുന്നു?
സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, ജ്യോതിർമുഖൻ, വേഗദർശി

242. സീതാന്വേഷണത്തിനു സഹായിക്കുവാനായി ആരുമായി സംഖ്യം ചെയ്യുവാനായിരുന്നു ഹനുമാൻ ശ്രീരാമനോട് പറഞ്ഞത്?
സുഗ്രീവൻ

243. ശ്രീരാമനിൽ നിന്ന് സുഗ്രീവനു ലഭിക്കേണ്ടിയിരുന്ന സഹായം എന്തായിരുന്നു?
ബാലിവധം

244. മിത്രാത്മജൻ എന്നത് ആരുടെ പേരാണ്?
സുഗ്രീവൻ

245. സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് കീഴ്പോട്ടെറിഞ്ഞ ആഭരണങ്ങൾ എടുത്ത് സൂക്ഷിച്ചത് ആരായിരുന്നു?
സുഗ്രീവൻ

246. രാമസുഗ്രീവന്മാരുടെ സഖ്യത്തിന് സാക്ഷിയായിരുന്നത് ആരായിരുന്നു?
അഗ്നി

247. ബാലിയെ യുദ്ധം ചെയ്യാൻ വിളിച്ച മയപുത്രനായ അസുരൻ ആരായിരുന്നു?
മായാവി

248. ബാലിയും മായാവിയും തമ്മിലുണ്ടായ യുദ്ധത്തിൽ ആർ മരിച്ചുവെന്നായിരുന്നു സുഗ്രീവനും മറ്റു വാനരന്മാരും ധരിച്ചത്?
ബാലി

249. ബാലിയുടെ പത്നിയുടെ പേരെന്തായിരുന്നു?
താര

250. സുഗ്രീവന്റെ പത്നി ആരായിരുന്നു?
രുമ

251. ബാലിയാൽ വധിക്കപ്പെട്ട ഏത് അസുരന്റെ അസ്ഥികൂടമായിരുന്നു ശ്രീരാമൻ കാൽവിരൽ കൊണ്ട് വലിച്ചെറിഞ്ഞത്?
ദുന്ദുഭി

രാമായണ പ്രശ്നോത്തരി - 11

199. ശ്രീരാമന്റെ സമീപത്തേക്കു പോകുമ്പോൾ സീതാദേവിയുടെ രക്ഷയ്ക്ക് ആരെയായിരുന്നു ലക്ഷ്മണൻ ഏല്പിച്ചത്?
വനദേവതകളെ

200. ലക്ഷ്മണൻ ആശ്രമം വിട്ട് ശ്രീരാമന്റെ അടുത്തേയ്ക്ക് പോയപ്പോൾ ആശ്രമത്തിൽ ചെന്നത് ആരായിരുന്നു?
രാവണൻ

201. രാവണൻ സീതയുടെ സമീപത്തു ചെന്നത് ആരുടെ രൂപത്തിലായിരുന്നു?
ഭിക്ഷു

202. രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോൾ എതിരിട്ട പക്ഷിശ്രേഷ്ഠൻ ആരായിരുന്നു?
ജടായു

203. രാവണന്റെ വെട്ടേറ്റു ജടായു മരിക്കാതിരിക്കാൻ കാരണമെന്ത്?
സീതയുടെ അനുഗ്രഹം

204. രാവണന്റെ ഖഡ്ഗത്തിന്റെ (വാളിന്റെ) പേരെന്ത്? 
ചന്ദ്രഹാസം

205. രാവണനാൽ കൊണ്ടുപോകപ്പെടുമ്പോൾ സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് താഴത്തേക്ക് എറിഞ്ഞതെന്തായിരുന്നു?
ആഭരണങ്ങൾ

206. രാവണൻ സീതാദേവിയെ താമസിപ്പിച്ചത് എവിടെയായിരുന്നു?
അശോകവനത്തിൽ

207. സീതാദേവിയെ രാവണന്റെ അശോകവനത്തിൽ ഏതു വൃക്ഷത്തന്റെ ചുവട്ടിലായിരുന്നു ഇരുത്തിയത്?
ശിംശപാവൃക്ഷം

208. സീതയെ ആശ്രമത്തിൽ തനിച്ചാക്കി തന്റെ സമീപത്തേക്കു വരുവാൻ കാരണമായതെന്തെന്നായിരുന്നു ശ്രീരാമനോട് ലക്ഷ്മണൻ പറഞ്ഞത്?
സീതയുടെ ദുർവ്വചനങ്ങൾ

209. സീതയെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയ ശ്രീരാമലക്ഷ്മണന്മാർ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
ജടായു

210. സീതയുടെ വൃത്താന്തം ശ്രീരാമനോട് പറഞ്ഞശേഷം ചരമം പ്രാപിച്ച ജടായുവിന് ശ്രീരാമൻ നൽകിയ അനുഗ്രഹമെന്തായിരുന്നു?
സാരൂപ്യമോക്ഷം

211. സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാരുമായി കണ്ടുമുട്ടിയ രാക്ഷസൻ ആരായിരുന്നു?
കബന്ധൻ

212. കബന്ധൻ ആഹാരസമ്പാദനത്തിനായി തന്റെ ഏത് അവയവങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്?
കൈകൾ

213. കബന്ധന്റെ കൈകൾക്കുള്ള പ്രത്യേകത എന്തായിരുന്നു?
ഓരോ കയ്യും ഓരോ യോജന നീളമുണ്ടായിരുന്നു.

214. കബന്ധൻ മുൻജന്മത്തിൽ ആരായിരുന്നു?
ഗന്ധർവ്വൻ

215. കബന്ധൻ ആരുടെ ശാപംകൊണ്ടായിരുന്നു രാക്ഷസനായി ജനിച്ചത്?
അഷ്ടാവക്രമഹർഷിയുടെ

216. കബന്ധന്റെ ശിരസ്സ് ഛേദിച്ചത് ആരായിരുന്നു?
ദേവേന്ദ്രൻ

217. കബന്ധന്റെ കരങ്ങൾ ഛേദിച്ചത് ആരായിരുന്നു?
രാമലക്ഷ്മണന്മാർ

218. തന്റെ ശിരസ്സ് ഛേദിക്കപ്പെട്ടിട്ടും കബന്ധൻ മരിക്കാതിരിക്കാൻ കാരണമെന്തായിരുന്നു?
ബ്രഹ്‌മാവിന്റെ വരം

219. ദേവേന്ദ്രനാൽ ഛേദിക്കപ്പെട്ട കബന്ധന്റെ ശിരസ്സ് എവിടെയായിരുന്നു?
കബന്ധന്റെ കുക്ഷിയിൽ

220. കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാർ എവിടെ എത്തിച്ചേർന്നു?
മതംഗാശ്രമം

221. രാമലക്ഷ്മണന്മാർ മതംഗാശ്രമത്തിൽ കണ്ടുമുട്ടിയ തപസ്വിനി ആരായിരുന്നു?
ശബരി

222. ശ്രീരാമനെ സൽക്കരിക്കുന്നതിനായി ശബരി നൽകിയത് എന്തായിരുന്നു?
ഫലങ്ങൾ

223. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെയായിരുന്നു?
അഗ്നിപ്രവേശം ചെയ്ത്

രാമായണ പ്രശ്നോത്തരി - 10

175. ശൂർപ്പണഖ, തനിക്കുനേരിട്ട പീഡയെപ്പറ്റി ആദ്യമായി പരാതിപ്പെട്ടത് ആരോടായിരുന്നു?
ഖരൻ

176. ഖരനേയും സഹോദരന്മാരെയും വധിച്ചത് ആരായിരുന്നു?
ശ്രീരാമൻ

177. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോൾ സൈന്യത്തിൽ എത്ര രാക്ഷസന്മാർ ഉണ്ടായിരുന്നു?
പതിനാലായിരം

178. ഖരദൂഷണത്രിശിരാക്കളേയും പതിനാലായിരം രാക്ഷസന്മാരേയും ശ്രീരാമൻ വധിച്ചത് എത്ര സമയം കൊണ്ടായിരുന്നു?
മൂന്നേമുക്കാൽ നാഴിക

179. ഖരദൂഷണത്രിശിരാക്കളുമായി ശ്രീരാമൻ യുദ്ധം ചെയ്യുമ്പോൾ സീതയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത്?
ഗുഹയിൽ

180. യാമിനീചരന്മാർ എന്നാൽ ആരാണ്?
രാക്ഷസന്മാർ

181. ഖരദൂഷണാദികളെ ശ്രീരാമൻ വധിച്ചവൃത്താന്തം അറിഞ്ഞ മഹർഷിമാർ ലക്ഷ്മണന്റെ കയ്യിൽ എന്തെല്ലാം വസ്തുക്കൾ കൊടുത്തു?
അംഗുലീയം, ചൂഡാരത്നം, കവചം

182. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത വസ്തുക്കളിൽ അംഗുലീയം ആരാണ് ധരിച്ചത്?
ശ്രീരാമൻ

183. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത ചൂഡാരത്നം ആരാണ് ധരിച്ചത്?
സീതാദേവി

184. ശ്രീരാമാദികൾക്ക് മഹർഷിമാർ നൽകിയ കവചം ആർ ധരിച്ചു?
ലക്ഷ്മണൻ

185. ഖരദൂഷണാദികൾ വധിക്കപ്പെട്ടവിവരം ശൂർപ്പണഖ ആരെയാണ് ധരിപ്പിച്ചത്?
രാവണൻ

186. ഖരദൂഷണാദികൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
ജനസ്ഥാനം

187. ശ്രീരാമനെ ലങ്കയിലേക്ക് ആനയിക്കുവാൻ രാവണൻ കണ്ടുപിടിച്ച മാർഗ്ഗം എന്തായിരുന്നു?
സീതാപഹരണം

188. സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമായിരുന്നു തേടിയത്?
മാരീചൻ

189. മാരീചന്റെ മാതാവ് ആരായിരുന്നു?
താടക

190. മാരീചൻ എന്തു ഭയപ്പെട്ടിട്ടായിരുന്നു രാവണന്റെ നിർദ്ദേശം അനുസരിക്കാൻ ഒരുങ്ങിയത്?
രാവണനാലുളള വധം

191. മാരീചൻ എന്തു രൂപം ധരിച്ചായിരുന്നു ശ്രീരാമന്റെ ആശ്രമ പരിസരത്ത് സഞ്ചരിച്ചിരുന്നത്?
പൊൻമാൻ (സ്വർണ്ണ നിറമുള്ള മാൻ)

192. പൊന്മാനിനെ കണ്ടപ്പോൾ അത് രാക്ഷന്റെ മായാപ്രയോഗമാണെന്ന് ശ്രീരാമനോട് പറഞ്ഞത് ആരായിരുന്നു?
ലക്ഷ്മണൻ

193. പൊൻമാനിനെ പിടിക്കാനായി ശ്രീരാമനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
സീതാദേവി

194. സാക്ഷാൽ സീതയെ എവിടെ മറച്ചുവെച്ചായിരുന്നു ശ്രീരാമൻ മായാസീതയെ ആശ്രമത്തിൽ നിർത്തിയത്?
അഗ്നിയിൽ

195. ശ്രീരാമൻ പൊൻമാനിനെ പിടിക്കാനായി പോയപ്പോൾ സീതദേവിയ്ക്ക് കാവലായി നിർത്തിയത് ആരെയായിരുന്നു?
ലക്ഷ്മണനെ

196. മാരീചനെ നിഗ്രഹിച്ചത് ആരായിരുന്നു?
ശ്രീരാമൻ

197. മാരീചൻ മരിച്ചു വീഴുമ്പോൾ ആരെയായിരുന്നു വിളിച്ചുകൊണ്ടിരുന്നത്?
സീതാലക്ഷ്മണന്മാരെ

198. സീത, ലക്ഷ്മണനെ ശ്രീരാമന്റെ സമീപത്തേക്കയച്ചത് എന്തു ഭയപ്പെട്ടിട്ടായിരുന്നു?
ശ്രീരാമന്റെ അപകടം

രാമായണ പ്രശ്നോത്തരി - 9

147. അത്രിമഹർഷിയുടെ പത്നി ആരായിരുന്നു?
അനസൂയ

148. അനസൂയയുടെ മാതാപിതാക്കന്മാർ ആരായിരുന്നു?
ദേവഹൂതി, കർദ്ദമൻ

149. അത്രിമഹർഷിയുടേയും അനസൂയയുടേയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമധേയത്തിലായിരുന്നു?
ദത്താത്രേയൻ

150. അത്രിമഹർഷിയുടെ പുത്രനായി പരമശിവൻ അവതരിപ്പിച്ച മഹർഷി ആരായിരുന്നു?
ദുർവ്വാസാവ്

151. അത്രിമഹർഷിയുടെ പുത്രനായി ബ്രഹ്‌മാവ്‌ ജനിച്ചത് ആരായിരുന്നു?
സോമൻ (ചന്ദ്രൻ)

152. അനസൂയ സീതാദേവിയ്ക്ക് നല്കിയ വസ്തുക്കൾ എന്തെല്ലാമായിരുന്നു?
അംഗരാഗം, പട്ട്, കുണ്ഡലങ്ങൾ

153. അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്കായിരുന്നു?
ദണ്ഡകാരണ്യം

154. ശ്രീരാമന്റെ വനവാസം വർണ്ണിയ്ക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ്?
ആരണ്യകാണ്ഡം

155. ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസൻ ആരായിരുന്നു?
വിരാധൻ

156. വിരാധരാക്ഷസനെ വധിച്ചതാരായിരുന്നു?
ശ്രീരാമൻ

157. വിരാധരാക്ഷസൻ ആരുടെ ശാപം മൂലമായിരുന്നു രാക്ഷസനായിത്തീർന്നത്?
ദുർവ്വാസാവ്

158. ശ്രീരാമസന്നിധിയിൽ വെച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹർഷി ആരായിരുന്നു?
ശരഭംഗൻ

159. ശ്രീരാമൻ മഹർഷിമാരുടെ രക്ഷയ്ക്കായി എന്തുചെയ്യണമെന്നായിരുന്നു സത്യം ചെയ്തത്?
സർവ്വരാക്ഷസവധം

160. സുതീക്ഷ്ണമഹർഷി ആരുടെ ശിഷ്യനായിരുന്നു?
അഗസ്ത്യൻ

161. കുംഭസംഭവൻ എന്നുപേരുള്ള മഹർഷി ആരായിരുന്നു?
അഗസ്ത്യൻ

162. അഗസ്ത്യമഹർഷി ശ്രീരാമനു കൊടുത്ത ആയുധങ്ങളെന്തെല്ലാം?
വില്ല്, ആവനാഴി, വാൾ

163. അഗസ്ത്യൻ ശ്രീരാമനു നൽകിയ വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു?
ദേവേന്ദ്രൻ

164. ജംഭാരി - ഏതു ദേവന്റെ പേരാണ്?
ദേവേന്ദ്രൻ

165. അഗസ്ത്യാശ്രമം പിന്നിട്ട് യാത്രതുടർന്ന ശ്രീരാമൻ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
ജടായു

166. ജടായുവിന്റെ സഹോദരൻ ആരായിരുന്നു?
സമ്പാതി

167. ജടായു ആരുടെ പുത്രനായിരുന്നു?
സൂര്യ സാരഥിയായ അരുണന്റെ

168. സീതാലക്ഷ്മണസമേതനായി ശ്രീരാമൻ ആശ്രമം പണിത് താമസിച്ചത് എവിടെയായിരുന്നു?
പഞ്ചവടി

169. പഞ്ചവടിക്ക് ആ പേർ സിദ്ധിച്ചത് എങ്ങനെ?
അഞ്ച് വടവൃക്ഷങ്ങൾ ഉള്ളതിനാൽ

170. വടവൃക്ഷം എന്നാൽ എന്ത്?
പേരാൽ മരം

171. പഞ്ചവടിയിൽ ശ്രീരാമന്റെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്ന നദിയേത്?
ഗൗതമി

172. പഞ്ചവടിയിൽ താമസിക്കവെ ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു?
ശൂർപ്പണഖ

173. ശൂർപ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്നവർ ആരായിരുന്നു?
ഖരദൂഷണത്രിശരാക്കൾ

174. ശൂർപ്പണഖയുടെ നാസികാഛേദം ചെയ്തത് ആരായിരുന്നു?
ലക്ഷ്മണൻ

രാമായണ പ്രശ്നോത്തരി - 8

125. ദശരഥൻ മരിച്ച ഉടനെ ആരെക്കൂട്ടിക്കൊണ്ടുവരുവാനായിരുന്നു വസിഷ്ഠൻ ദൂതന്മാരെ അയച്ചത്?
ഭരതശത്രുഘ്നന്മാരെ

126. അയോദ്ധ്യയിലെത്തിയ ഭരതന്, പിതാവിന്റെ മരണകാരണം അറിഞ്ഞപ്പോൾ കൈകേയിയോടു തോന്നിയ ഭാവം എന്തായിരുന്നു?
ക്രോധം

127. ദശരഥന്റെ സംസ്കാരാദികൾ അനുഷ്ഠിച്ചത് ആരായിരുന്നു?
ഭരതശത്രുഘ്നന്മാർ

128. ദശരഥന്റെ സംസ്കാരാദികൾ കഴിഞ്ഞ ശേഷം അയോദ്ധ്യാവാസികളോടുകൂടി ഭരതൻ പുറപ്പെട്ടത് എവിടേക്കായിരുന്നു?
ശ്രീരാമന്റെ സമീപത്തേക്ക്

129. ഭരതൻ ശ്രീരാമനെ കാണുവാനായി വനത്തിലേക്കു പോയതിന്റെ ഉദ്ദേശം എന്തായിരുന്നു?
അയോദ്ധ്യയിലേക്ക് ശ്രീരാമനെകൂട്ടിക്കൊണ്ടുപോകുവാൻ

130. ശ്രീരാമനെ കൂട്ടിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ട ഭരതാദികൾ ആദ്യമായി എത്തിച്ചേർന്നത് ഏത് സ്ഥലത്തായിരുന്നു?
ശൃംഗിവേരം

131. ഭരതന്റെ വനാഗമനോദ്ദേശം യഥാർത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോടു തോന്നിയ മനോവികാരം എന്തായിരുന്നു?
ഭക്തി

132. ശ്രീരാമൻ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹൻ ഭരതനോട് പറഞ്ഞത്?
ചിത്രകൂടം

133. ഗംഗ കടന്നശേഷം ഭരതാദികൾ ആരുടെ ആശ്രമത്തിലായിരുന്നു ചെന്നെത്തിയത്?
ഭരദ്വാജൻ

134. ഭരദ്വാജമഹർഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സൽക്കരിച്ചത്?
കാമധേനു

135. ഭരതൻ ശ്രീരാമനെ അറിയിച്ച ദുഃഖവാർത്ത എന്തായിരുന്നു?
ദശരഥന്റെ മരണം

136. ശ്രീരാമൻ പിതാവിന് സമർപ്പിച്ച പിണ്ഡം എന്തുകൊണ്ടുള്ളതായിരുന്നു?
ഇംഗുദിയുടെ പിണ്ണാക്ക്

137. കാട്ടിൽ താമസിക്കുന്നവർ എണ്ണയ്ക്കുവേണ്ടി ഉപയോഗിയ്ക്കുന്നതെന്ത്?
ഇംഗുദി (ഓടൻ)

138. ഭരതൻ കാട്ടിൽ ചെന്നെത്തി ശ്രീരാമനെ സന്ദർശിച്ചശേഷം അപേക്ഷിച്ചതെന്തായിരുന്നു?
രാജ്യം സ്വീകരിക്കുവാൻ

139. അയോദ്ധ്യയിലേക്കു തിരിച്ചുവരാൻ വിസമ്മതിച്ച ശ്രീരാമനോട് ഭരതൻ വാങ്ങിയത് എന്തായിരുന്നു?
പാദുകങ്ങൾ

140. അയോദ്ധ്യയിലേക്കു തിരിച്ചുവരുവാൻ ശ്രീരാമനെ ഭരതൻ നിർബ്ബന്ധിച്ചപ്പോൾ ശ്രീരാമന്റെ അവതാരരഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു?
വസിഷ്ഠൻ

141. പതിനാലുസംവത്സരം പൂർത്തീകരിച്ച് പിറ്റേ ദിവസം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം?
അഗ്നിപ്രവേശം

142. ശ്രീരാമന്റെ ആജ്ഞാനുസരണം അയോദ്ധ്യയിലേക്കു തിരിച്ചുപോയ ഭരതൻ പിന്നീട് താമസിച്ചിരുന്നത് എവിടെയായിരുന്നു?
നന്ദിഗ്രാമം

143. ശ്രീരാമഭരതന്മാർ തമ്മിലുണ്ടായ സംവാദത്തിൽനിന്നും പിന്നീടുണ്ടായ ഭരതന്റെ പ്രവൃത്തികളിൽ നിന്നും പ്രകടമാകുന്നത് ഭരതന്റെ ഏത് ഗുണമാണ്?
ഭ്രാതൃഭക്തി

144. ശ്രീരാമപാദുകങ്ങളെ എവിടെവച്ചായിരുന്നു ഭരതശത്രുഘ്നന്മാർ പൂജിച്ചിരുന്നത്?
സിംഹാസനം

145. ചിത്രകൂടം വിട്ടുപോയശേഷം ശ്രീരാമൻ ഏതു മഹർഷിയെയായിരുന്നു സന്ദർശിച്ചത്?
അത്രി

146. അത്രിമഹർഷി ആരുടെ പുത്രനായിരുന്നു?
ബ്രഹ്‌മാവ്‌ 

രാമായണ പ്രശ്നോത്തരി - 7

98. ശ്രീരാമന്റെ അവതാരരഹസ്യം അയോദ്ധ്യാ വാസികളെ ബോദ്ധ്യപ്പെടുത്തിയത് ആരായിരുന്നു?
വാമദേവൻ

99. വനവാസത്തിനു പോകുമ്പോൾ ശ്രീരാമനെ അനുഗമിച്ചത് ആരെല്ലാമായിരുന്നു?
സീതയും ലക്ഷ്മണനും

100. വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെപ്പറ്റി ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു?
സുമിത്ര

101. രാമലക്ഷ്മണന്മാർ വനത്തിലേക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം എന്തായിരുന്നു?
മരവുരി

102. വനവാസത്തിനിറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റിക്കൊണ്ടുപോയത് ആരായിരുന്നു?
സുമന്ത്രർ

103. വനവാസത്തിനിറങ്ങിയ ശ്രീരാമൻ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
ഗുഹൻ

104. ഗുഹൻ ഏതു വർഗ്ഗക്കാരുടെ രാജാവായിരുന്നു?
നിഷാദന്മാർ

105. രാമലക്ഷ്മണന്മാർക്ക് ജടപിരിക്കുവാനായി ഗുഹൻ കൊണ്ടുവന്നു കൊടുത്തതെന്തായിരുന്നു?
വടക്ഷീരം

106. ഗുഹൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
 ശൃംഗിവേരം

107. ശ്രീരാമാദികളെ ഗുഹൻ കടത്തിയ നദി ഏതായിരുന്നു?
ഗംഗാനദി

108. ഗംഗാനദി കടന്നശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
ഭരദ്വാജൻ

109. ഭരദ്വാജാശ്രമം പിന്നിട്ടശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
വാല്മീകി

110. വാല്മീകിയുടെ ആദ്യത്തെ പേരെന്തായിരുന്നു?
രത്‌നാകരൻ

111. വാല്മീകി ആരുടെ പുത്രനായിരുന്നു?
വരുണൻ

112. വാല്മീകി മഹർഷിയാകുന്നതിനുമുമ്പുള്ള ജീവിതം ഏതുരീതിയിലുള്ളതായിരുന്നു?
കാട്ടാളന്റെ

113. വാല്മീകിക്ക് മന്ത്രോപദേശം ചെയ്തത് ആരായിരുന്നു?
സപ്തർഷികൾ

114. വാല്മീകിക്ക് ഏതു മന്ത്രം, ഏതു രീതിയിലായിരുന്നു സപ്തർഷികൾ ഉപദേശിച്ചത്?
രാമമന്ത്രം, "മരാ മരാ" എന്ന്

115. വാല്മീകി, മഹർഷിയായി പുറത്തുവന്നത് എന്തിൽ നിന്നായതിനാലായിരുന്നു ആ പേർ ലഭിച്ചത്?
വാല്മീകം (പുറ്റ്)

116. ശ്രീരാമാദികൾ വനവാസത്തിനുപോയശേഷം ദശരഥൻ ആരുടെ ഗൃഹത്തിലായിരുന്നു താമസിച്ചത്?
കൗസല്യ

117. ദശരഥന് ആരിൽ നിന്നായിരുന്നു ശാപം ഏറ്റത്?
വൈശ്യദമ്പതികൾ

118. ദശരഥന് ഏറ്റ ശാപം എന്തായിരുന്നു?
പുത്രശോകത്താൽ മരണം

119. ദശരഥന് ശാപംകിട്ടാൻ കാരണമായ കഥയിൽ, അദ്ദേഹം ബാണംവിട്ടതു ഏതു മൃഗത്തെ ലക്ഷ്യമാക്കിയിട്ടായിരുന്നു?
കാട്ടാന

120. ദശരഥൻ ആനയെ ഉദ്ദേശിച്ച് അയച്ച ബാണം ആർക്കാണ് തറച്ചത്?
മുനികുമാരന്

121. ദശരഥന്റെ ബാണമേറ്റ മുനികുമാരൻ എന്തിനുവേണ്ടിയായിരുന്നു രാത്രിസമയത്ത് കാട്ടിൽ പോയത്?
മാതാപിതാക്കൾക്ക് വെള്ളം കൊണ്ടുക്കുവാൻ

122. ദശരഥന്റെ ബാണമേറ്റ മുനികുമാരന് എന്തു സംഭവിച്ചു?
മരണം

123. ആരെ വിളിച്ചുകൊണ്ടായിരുന്നു ദശരഥൻ ചരമം പ്രാപിച്ചത്?
ശ്രീരാമസീതാലക്ഷ്മണന്മാരെ

124. ദശരഥന്റെ മൃതശരീരം സൂക്ഷിച്ചത് എന്തിലായിരുന്നു?
എണ്ണത്തോണിയിൽ

രാമായണ പ്രശ്നോത്തരി - 6

79. ദശരഥൻ പരിവാരസമേതം അയോദ്ധ്യയിൽ തിരിച്ചെത്തിയശേഷം ഭരതശത്രുഘ്നന്മാർ എവിടെക്കായിരുന്നു പോയത്?
കേകയരാജ്യം

80. ഭരതന്റെ മാതുലന്റെ പേരെന്ത്?
യുധാജിത്ത്

81. മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത് പ്രധാനമായും ആരുടെ പ്രാർത്ഥനയെ മാനിച്ചായിരുന്നു?
ബ്രഹ്മാവ്‌

82. ശ്രീരാമാവതാരം ഉണ്ടായത് ഏത് യുഗത്തിലായിരുന്നു?
ത്രേതായുഗം

83. ശ്രീരാമന്ന് രാഘവൻ എന്നപേർ ലഭിച്ചത് ആരുടെ വംശത്തിൽ ജനിച്ചതിനാലായിരുന്നു?
രഘു

84. ആദ്ധ്യാത്മരാമായണത്തിൽ രണ്ടാമത്തെ കാണ്ഡം ഏത്?
അയോദ്ധ്യാകാണ്ഡം

85. സീതാദേവിയോടുകൂടി അയോദ്ധ്യയിൽ വസിക്കുന്ന ശ്രീരാമനെ ദർശിക്കാൻ എത്തിയ മഹർഷി ആരായിരുന്നു?
ശ്രീ നാരദൻ

86. ശ്രീ നാരദമഹർഷി ശ്രീരാമനെ സന്ദർശിച്ചത് എന്തുകാര്യം ഓർമ്മിപ്പിക്കുവാനായിരുന്നു?
അവതാരോദ്ദേശം

87. ദശരഥൻ യുവരാജാവായി അഭിഷേകം ചെയ്യുവാൻ ഉദ്ദേശിച്ചത് ആരെയായിരുന്നു?
ശ്രീരാമൻ

88. ശ്രീരാമാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ ദശരഥൻ ചുമതലപ്പെടുത്തിയത് ആരെയായിരുന്നു?
സുമന്ത്രർ

89.  "ഹസ്ത്യശ്വപത്തിരഥാദിമഹാബലം" ഇത് ഏതു പേരിൽ അറിയപ്പെടുന്നു?
ചതുരംഗപ്പട

90. രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ സമീപിച്ചത് ആരെയായിരുന്നു?
സരസ്വതി

91. രാമാഭിഷേകം മുടക്കുവാൻ കൈകേയിയെ പ്രലോഭിച്ചത് ആരായിരുന്നു?
മന്ഥര

92. ദശരഥൻ കൈകേയിക്ക് വരങ്ങൾ കൊടുത്ത സന്ദർഭം ഏതായിരുന്നു?
ദേവാസുരയുദ്ധം

93. യുദ്ധഭൂമിയിൽവെച്ച് ദശരഥന്റെ രഥത്തിന് എന്ത് സംഭവിച്ചു?
ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടു

94. യുദ്ധഭൂമിയിൽ വെച്ചു ദശരഥന്റെ രഥചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി ആ സ്ഥാനത്ത് എന്തായിരുന്നു വെച്ചത്?
സ്വന്തം ചെറുവിരൽ

95. കൈകേയി, ദശരഥനിൽ നിന്ന് തനിക്ക് ലഭിച്ച വരങ്ങൾകൊണ്ട് നിർദ്ദേശിച്ചത് എന്തെല്ലാം കാര്യങ്ങളായിരുന്നു?
ഭരതന് രാജ്യഭാരം, ശ്രീരാമന് വനവാസം

96. രാമാഭിഷേകം മുടങ്ങിയെന്നു കണ്ടപ്പോൾ ഏറ്റവും ക്ഷോഭിച്ചത് ആരായിരുന്നു?
ലക്ഷ്മണൻ

97. ശ്രീരാമന്റെ വനവാസകാലം എത്ര വർഷമായിരുന്നു?
പതിനാല് 

രാമായണ പ്രശ്നോത്തരി - 5

68. സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?
പരശുരാമൻ

69. പരശുരാമന്റെ വംശം ഏതായിരുന്നു?
ഭൃഗുവംശം

70. പരശുരാമന്റെ മാതാപിതാക്കന്മാർ ആരായിരുന്നു?
രേണുക, ജമദഗ്നി

71. പരശുരാമൻ ആരുടെ അവതാരമായിരുന്നു?
മഹാവിഷ്ണു

72. പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു?
പരശു (വെണ്മഴു)

73. പരശുരാമൻ ആരുടെ ശിക്ഷ്യനായിരുന്നു?
പരമശിവൻ

74. പരശുരാമനാൽ വധിക്കപ്പെട്ട പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
കാർത്തവീര്യാർജ്ജുനൻ

75. പരശുരാമനാൽ ഇരുപത്തിയൊന്നുവട്ടം കൊന്നൊടുക്കപ്പെട്ടത് ഏത് വംശക്കാരായിരുന്നു?
ക്ഷത്രിയവംശം

76. പരശുരാമൻ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാണ്?
മഹേന്ദ്രപർവ്വതം

77. പരശുരാമനിലുണ്ടായിരുന്ന ഏത് ദേവാംശമാണ് ശ്രീരാമനിലേയ്ക്ക് പകർത്തപ്പെട്ടത്?
വൈഷ്ണവാംശം

78. പരശുരാമൻ ശ്രീരാമന് നൽകിയ ചാപം ഏതായിരുന്നു?
വൈഷ്ണവചാപം

രാമായണ പ്രശ്നോത്തരി - 4

52. ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു?
അഹല്യ

53. അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു?
ഗൗതമൻ

54. അഹല്യയെ കബളിപ്പിക്കാൻ ചെന്ന ദേവൻ ആരായിരുന്നു?
ദേവേന്ദ്രൻ

55. അഹല്യ ഗൗതമശാപത്താൽ ഏതു രൂപത്തിലായിത്തീർന്നു?
ശില

56. അഹല്യയുടെ പുത്രൻ ആരായിരുന്നു?
ശതാനന്ദൻ

57. അഹല്യ ശാപവിമുക്തയായ ശേഷം രാമലക്ഷ്മണന്മാരെ വിശ്വാമിത്രൻ കൂട്ടിക്കൊണ്ടുപോയത് എവിടേക്കായിരുന്നു?
മിഥിലാപുരി

58. മിഥിലയിലെ രാജാവ് ആരായിരുന്നു?
ജനകൻ

59. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ മിഥിലയിലേക്കു കൂട്ടിക്കൊണ്ടുപോയത് എന്ത് ദർശിക്കുവാനായിരുന്നു?
ശൈവചാപം

60. ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു?
സീത

61. ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു?
ഉഴവുചാൽ

62. സീതാദേവിയെ വിവാഹം ചെയ്യുവാൻ വീര പരീക്ഷയായി ജനകൻ നിശ്ചയിച്ചത് എന്തായിരുന്നു?
ശൈവചാപഭഞ്ജനം

63. വസിഷ്ഠന്റെ പത്നി ആരായിരുന്നു?
അരുന്ധതി

64. ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു?
ഊർമ്മിള

65. ഭരതന്റെ പത്നിയുടെ പേരെന്ത്?
മാണ്ഡവി

66. ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്?
ശ്രുതകീർത്തി

67. സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു?
മഹാലക്ഷ്മി

രാമായണ പ്രശ്നോത്തരി - 3

32. ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു?
ശ്രീരാമൻ

33. ശ്രീരാമന്റെ മാതാവ് ആരായിരുന്നു?
കൗസല്യ

34. ശ്രീരാമൻ അവതരിച്ച നക്ഷത്രവും തിഥിയും ഏതെല്ലാമായിരുന്നു?
നക്ഷത്രം - പുണർതം, തിഥി - നവമി

35. ശ്രീരാമന്റെ അവതാരസമയത്ത് എത്രഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു?
അഞ്ച്

36. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം

37. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
ഭരതൻ

38. ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
ലക്ഷ്മണൻ

39. ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു?
ചക്രം (സുദർശനം)

40. കൈകേയിയുടെ പുത്രൻ ആരായിരുന്നു?
ഭരതൻ

41. ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു?
ശത്രുഘ്നൻ

42. ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
സുമിത്ര

43. സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു?
ലക്ഷ്മണശത്രുഘ്നന്മാർ

44. ദശരഥപുത്രന്മാരുടെ ജാതകർമ്മം, നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?
വസിഷ്ഠൻ

45. യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കുവാൻ ദശരഥനോട്‌ അഭ്യർത്ഥിച്ചത് ആരായിരുന്നു?
വിശ്വാമിത്രൻ

46. വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ?
ബല, അതിബല

47. ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു?
താടക

48. താടക മുജ്ജന്മത്തിൽ ആരായിരുന്നു?
യക്ഷി

49. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?
മാരീചൻ, സുബാഹു

50. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടവൻ ആരായിരുന്നു?
സുബാഹു

51. വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേരെന്തായിരുന്നു?
സിദ്ധാശ്രമം

രാമായണ പ്രശ്നോത്തരി - 2

15. ദശരഥമഹാരാജാവിന്റെ മൂലവംശമേത്?
സൂര്യവംശം

16. ദശരഥമഹാരാജാവിന്റെ പിതാവ് ആരായിരുന്നു?
അജമഹാരാജാവ്

17. ദശരഥ മഹാരാജാവ് വാണിരുന്ന രാജ്യത്തിന്റെ പേരെന്ത്?
കോസലം

18. ദശരഥ മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
അയോദ്ധ്യ

19. സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു?
വസിഷ്ഠൻ

20. ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു?
സുമന്ത്രർ

21. ദശരഥമഹാരാജാവിന്റെ പത്നിമാർ ആരെല്ലാമായിരുന്നു?
കൗസല്യ, കൈകേയി, സുമിത്ര

22. ദശരഥന്റെ പുത്രിയുടെ പേരെന്തായിരുന്നു?
ശാന്ത

23. ദശരഥപുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് ആർക്കായിരുന്നു?
രോമപാദൻ

24. ദശരഥപുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
ഋഷ്യശൃംഗമഹർഷി

25. കൈകേയി ഏതു രാജ്യത്തിലെ രാജാവിന്റെ പുത്രിയായിരുന്നു?
കേകയം

26. പുത്രന്മാർ ഉണ്ടാകാനായി ദശരഥൻ എന്ത് കർമ്മമാണ് അനുഷ്ഠിച്ചത്?
പുത്രകാമേഷ്ടി

27. ദശരഥന് പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു?
വസിഷ്ഠൻ

28. ഏതു നദിയുടെ തീരത്തുവെച്ചായിരുന്നു പുത്രകാമേഷ്ടി നടത്തപ്പെട്ടത്?
സരയൂനദി.

29. പുത്രകാമേഷ്ടി നടത്തപ്പെട്ടത് ആരുടെ കാർമ്മികത്വത്തിൽ കീഴിലായിരുന്നു?
ഋഷ്യശൃംഗമഹർഷി

30. പുത്രകാമേഷ്ടി സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്നുവന്നത് ആരായിരുന്നു?
വഹ്നിദേവൻ

31. പുത്രകാമേഷ്ടി സമാപിച്ചപ്പോൾ ഹോമകുണ്ഡത്തിൽ നിന്ന് ഉയർന്നുവന്ന വഹ്നിദേവൻ ദശരഥന് നൽകിയത് എന്തായിരുന്നു?
പായസം.

രാമായണ പ്രശ്നോത്തരി - 1

1. ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
വാല്മീകി രാമായണം

2. ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
വാല്മീകി മഹർഷി

3. സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്

4. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?
തുഞ്ചത്ത് എഴുത്തച്ഛൻ

5. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്?
ബാലകാണ്ഡം

6. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്?
ശ്രീരാമ! രാമ! രാമ!

7. ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്‌?
ഉമാ മഹേശ്വരന്മാർ

8. ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്?
സംസ്കൃതം

9. വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്?
സംസ്കൃതം

10. വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
ശ്രീനാരദമഹർഷി

11. വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്?
തമസാനദി

12. വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്?
"മാ നിഷാദ"

13. വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്‌?
ഏഴ് എണ്ണം

14. വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
24,000 എണ്ണം 

ക്ഷേത്ര ചോദ്യങ്ങൾ - 57

1006. "ആരാധനാ സ്വാതന്ത്ര്യദിനം" ആഘോഷിക്കുന്ന ക്ഷേത്രം ഏത്?
          അങ്ങാടിപ്പുറം തളി ക്ഷേത്രം (മലപ്പുറം)

1007. പട്ടും, പാവാടയും ഉടുപ്പിക്കാത്ത ശ്രീകൃഷ്ണവിഗ്രഹമുള്ള ക്ഷേത്രം?
          കടലായി ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - പുതിയതെരു)

1008. വലിയ ഉറുമ്പ് പുറ്റ് (വാല്മീകം) ഏതു ക്ഷേത്രത്തിലാണുള്ളത്‌?
          ആദിസുബ്രഹ്മണ്യ ക്ഷേത്രം (കർണ്ണാടക)

1009. ഏത് ക്ഷേത്രത്തിലെ ബലിക്കല്ലിനാണ്‌ തുള (ദ്വാരം) യുള്ളത്?
           തൃക്കണാമുക്ക് ശിവക്ഷേത്രം (തൃശ്ശൂർ - വൈലത്തൂർ)

1010. ഏത് ക്ഷേത്രത്തിലാണ് ബലിക്കല്ല് നടയ്ക്ക് നേരെയല്ലാത്തത്?
           തിരുനെല്ലി ക്ഷേത്രം (വയനാട്)

1011. കഴകക്കാരില്ലാത്ത ക്ഷേത്രം ഏത്?
          രയിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രം (പാലക്കാട് - നടുവട്ടം)

1012. ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
           പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ)

1013. പഴയകാലത്ത് കുരങ്ങന്മാർക്ക്‌ പഴം കൊടുക്കൽ ആചാരമുണ്ടായിരുന്ന ക്ഷേത്രം?
          ചാമക്കാവ് (പത്തനംതിട്ട - പന്തളം)

1014. പയ്യന്നൂർ പവിത്രമോതിരം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
          പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)

1015. ആറന്മുള കണ്ണാടി ഉത്ഭവം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.?
           ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)

1016. പഴയകാലത്ത് യാഗത്തിന് സോമവും, ചമതയും നൽകിയിരുന്ന ക്ഷേത്രം?
           കൊല്ലംങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം (പാലക്കാട്)

1017. ഏത് ക്ഷേത്രത്തിലാണ് പൂജാവേളയിൽ ക്ഷേത്ര മേൽശാന്തിമാർ ഭസ്മം ധരിക്കുവാൻ പാടില്ലാത്തത്?
          തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

1018. ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
           പള്ളിയറ ക്ഷേത്രം (പത്തനംതിട്ട)

1019. തന്ത്രവിദ്യാപീഠം പ്രവർത്തിക്കുന്ന ക്ഷേത്രം ഏത്?
          ചെറിയത്ത് നരസിംഹക്ഷേത്രം (എറണാകുളം - ആലുവ)

1020. ഗ്രഹണം ബാധിക്കാത്ത (ഗ്രഹണസമയത്തും പൂജ നടത്തുന്ന) ക്ഷേത്രം ഏത്?
          തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

1021. ഏത് ക്ഷേത്ര സ്ഥാപനത്തോടെയാണ്‌ കണ്ടിയൂരബ്ദം എന്നൊരു വർഷം തന്നെയുണ്ടായത്?
           കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)

1022. ശിവന്റെ ശ്രീകോവിലിൽ വിഷ്ണുവിന്റെ വാഹനമുള്ള ക്ഷേത്രം?
            ഒല്ലൂതൃക്കോവിൽ ശിവക്ഷേത്രം (തൃശ്ശൂർ)

1023. ശംഖ്നാദം മുഴക്കാത്ത ഒരു ക്ഷേത്രം ഏത്‌?
           ഇക്കരെ കൊട്ടിയൂർ (കണ്ണൂർ)

1024. ഭാരതത്തിൽ ഏറ്റവും അധികം വിവാഹം നടക്കുന്നതിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
          ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

1025. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ ഏത്?
           തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം (ആന്ധ്രാപ്രദേശ്‌),
          ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

1026. ഏതു ഗുഹാക്ഷേത്രത്തിലാണ് ധർമ്മചക്രം സ്ഥാപിച്ചിരിക്കുന്നത്?
           കർളി ഗുഹാക്ഷേത്രം

1027. കംബോഡിയൻ ജനതയുടെ ദേശീയപതാകയിൽ മുദ്രണം ചെയ്തിരിക്കുന്നത് ഏത് ക്ഷേത്രത്തിന്റെ ചിത്രമാണ്?
          ആൻഖോർവാത് ക്ഷേത്ര ചിത്രം

1028. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം ഏതാണ്?
           കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (തൃശ്ശൂർ)

1029. പാതിവ്രത്യത്തിന്റെ ഉത്തമോദാഹരണമായ കണ്ണകിയുടെ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
            വഞ്ചിനഗരം എന്ന സ്ഥലത്ത് (തമിഴ്നാട്)

1030. ഗരുഡമാടത്തറയുള്ള ക്ഷേത്രം ഏത്?
            തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

1031. കഥകളി നിഷിദ്ധമായ ക്ഷേത്രം ഏത്?
           ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

1032. ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം?
           തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്)

1033. ഏതു ക്ഷേത്രത്തിലെ ചെറു തടാകത്തിലാണ് ഒരു മുതല ഉണ്ടായിരിക്കുമെന്ന പാരമ്പര്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നത്?
           അനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രം (കാസർകോഡ്)

1034. കന്യാമറിയത്തിന്റെ പള്ളിയാണെന്നു ധരിച്ച് വാസ്കോഡിഗാമ മുട്ടുകുത്തി പ്രാർത്ഥിച്ച ക്ഷേത്രം ഏത്?
         പുത്തൂർ ദുർഗ്ഗാ ക്ഷേത്രം (കോഴിക്കോട്)

1035. ഗർഭപാത്രത്തിന്റെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
           വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ) 

ക്ഷേത്ര ചോദ്യങ്ങൾ - 56

985. ഒരിക്കലും വറ്റാത്ത നീരുവറയിൽ പ്രതിഷ്ഠിച്ച ശിവലിംഗമുള്ള ക്ഷേത്രം ഏത്?
         വെള്ളാലത്ത് ശിവക്ഷേത്രം (കണ്ണൂർ - പരിയാരം)

986. ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്?
          തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

987. കവളപ്പാറ കൊമ്പൻ എന്ന ആന ഏതു ക്ഷേത്രത്തിലേക്കാണ് നടയിരുത്തിയത്?
         ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

988. ഗുരുവായൂർ കേശവനെ നടയിരുത്തിയത് ഏത് കോവിലകമാണ്?
         നിലമ്പൂർ കോവിലകം

989. കല്ലുകൊണ്ടുള്ള നാദസ്വരവും, കൽമണിയും, കൽചങ്ങലയും, കൽവിളക്കുമുള്ള ഒരു അപൂർവ്വ ക്ഷേത്രം?
        ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം (പത്തനംതിട്ട)

990. സംഗീത ധ്വനികൾ ഉളവാക്കുന്ന കൽപ്പടവുകൾ ഉള്ള ക്ഷേത്രം?
         താരാപുരം ഐരാവദേശ്വര ക്ഷേത്രം (തമിഴ്നാട്)

991. കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ഒരു തൂണ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്?
         മലകുറുന്തോട്ടി

992. ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്?
            ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം)

993. മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്?
         ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ)

994. ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്?
          അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ)

995. ക്ഷേത്രവിഗ്രഹങ്ങളുടെ കൈകാലുകൾക്ക് കേടു സംഭവിക്കുമ്പോൾ ഏതു മരത്തിന്റെ പട്ടിക കെട്ടിയാണ് ശരിയാക്കിയിരുന്നത്?
          കാച്ചിമരത്തിന്റെ

996. ഏതു ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയിലാണ് ആലിംഗനം ചെയ്തിരിക്കുന്ന മാർക്കണ്ഡയനേയും, ലിംഗത്തേയും ചുറ്റിവരിഞ്ഞ കാലപാശത്തിന്റേയും അടയാളമുള്ളത്?
             തിരുക്കടയൂരിലെ ശിവലിംഗ പ്രതിഷ്ഠയിൽ (തമിഴ്നാട്)

997. പ്രതിഷ്ഠ ശിവന്റേതും, പൂജാരി വൈഷ്ണവനും, ഊരാണ്മ ജൈനന്റേതുമായിട്ടുള്ള ക്ഷേത്രം ഏത്?
           ധർമ്മസ്ഥല (കർണ്ണാടക)

998. പഞ്ചപാണ്ഡവന്മാർ ഒരുമിച്ച് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
           പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ)

999. വില്വമംഗലത്തുനിന്നും ഗോപാലമന്ത്രോപദേശം സിദ്ധിച്ച് നിർമ്മാണം നടത്തിയതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം?
           അമ്പലപ്പുഴ (ശ്രീകൃഷ്ണസ്വാമിക്ഷേത്രം (ആലപ്പുഴ)

1000. ഏത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ പിൻവശത്താണ് ആഴമളക്കാൻ കഴിയാത്ത ദ്വാരമുള്ളത്?
          തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)

1001.ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം തന്നെ തൊഴണം എന്ന ഐതിഹ്യത്തിന്റെ കാരണമെന്ത്?
          ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ.

1002. ഖരമഹർഷിയുടെ വലതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം)

1003. ഖരമഹർഷിയുടെ ഇടതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
           ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം)

1004. ഖരമഹർഷിയുടെ കഴുത്തിൽ ഇറുക്കിപിടിച്ചിരുന്ന ശിവലിംഗം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചത്?
             കടുത്തുരുത്തി മഹാദേവക്ഷേത്രം (കോട്ടയം)

1005. ഖരമഹർഷിയുടെ ശിഖരത്തിൽ (തലയിൽ) വെച്ച ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
         ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം (തിരുവനന്തപുരം) 

ക്ഷേത്ര ചോദ്യങ്ങൾ - 55

964. ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
        തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

965. വർഷത്തിൽ 6 മാസം  നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
         ബദരിനാഥ്

966. തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
        ബ്രഹദീശ്വര ക്ഷേത്രം

967. 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
         തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)

968. 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
          വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)

969. 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
         ചിദംബരം (തമിഴ്നാട്)

970. 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
         തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)

971. 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
         ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)

972. പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം?
        കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)

973. 4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
         തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)

974. 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
         ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)

975. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌?
         തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)

976. ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
          ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)

977. നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?
           ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)

978. വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
         തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)

979. ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
         തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)

980. അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
         മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)

981. നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
       തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)

982. ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
           തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)

983. വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്?
          തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)

984. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
            നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം) 

ക്ഷേത്ര ചോദ്യങ്ങൾ - 54

942. ഏതു ക്ഷേത്രത്തിലെ വിഷ്ണുവിനെ സ്തുതിച്ചാണ് കുലശേഖര ആഴ്വാർ "മുകുന്ദമാല" രചിച്ചത്?
       തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)

943. "പാഹി, പാഹി, പാർവ്വതി നന്ദിനി" എന്നു തുടങ്ങുന്ന കീർത്തനം സ്വാതിതിരുനാൾ ഏതു ദേവിയെ കുറിച്ച് പാടിയതാണ്?
       തിരുവാറാട്ടുകാവ് ഭഗവതി (തിരുവനന്തപുരം - ആറ്റിങ്ങൽ)

944. ഏതു ക്ഷേത്രത്തിലാണ് ഭാഗവതം ദശമസ്കന്ധത്തിലെ കഥാഭാഗങ്ങൾ ബലിക്കൽ പുരയുടെ മച്ചിൽ കൊത്തിവെച്ചിട്ടുള്ളത്‌?
         കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട)

945. തിരുവിതാംകൂർ ദേവസ്വം ബോർഡും, കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം?
         പെരുവനം മഹാദേവക്ഷേത്രം (തൃശ്ശൂർ - ചേർപ്പ്)

946. താന്ത്രിക വിധിപ്രകാരം സ്ത്രീകൾ പൂജ നടത്തുന്ന ഏക ക്ഷേത്രമെന്ന മാഹാത്മ്യം ഏത് ക്ഷേത്രത്തിനാണുള്ളത്?
         മണ്ണാറശാല നാഗരാജക്ഷേത്രം (ആലപ്പുഴ)

947. 274 ശൈവ തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതി ക്ഷേത്രം?
          തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)

948. തെക്കോട്ടു നടയുള്ള കേരളത്തിലെ ഏക വിഷ്ണുക്ഷേത്രം?
           ഓടിട്ട കൂട്ടാല (തൃശ്ശൂർ - തിരുവില്വാമല)

949. കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏത്?
          ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)

950. കണ്ണൂർ ജില്ലയിൽ ഏക ഭരതക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്?
          എളയാവൂർ ക്ഷേത്രം

951. കർണ്ണാടകത്തിലെ ഹൊയ്സാല മാതൃകയിൽ നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം?
         തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (ആലപ്പുഴ)

952. ദേവി സന്നിധിയില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
          കാഞ്ചിയിലെ ഏകാംബരനാഥ ക്ഷേത്രം?

953. നിത്യേന ബ്രാഹ്മണിപ്പാട്ട് നടന്നുവരുന്ന കേരളത്തിലെ ഏക ക്ഷേത്രം?
          തിരു ഐരാണിക്കുളം മഹാദേവക്ഷേത്രം (തൃശ്ശൂർ)

954. പുരുഷന്മാർ ഷർട്ട് ധരിച്ച് ദർശനം നടത്താൻ പാടില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

955. കേരളത്തിലെ ക്ഷേത്ര മണികളിൽ ഏറ്റവും വലിയ മണി ഏത് ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
          കൊച്ചി തിരുമല ക്ഷേത്രം (എറണാകുളം)

956. കേരളത്തിൽ വെച്ച് ഏത് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരമാണ് ഏറ്റവും ഉയരംകൂടിയതായി കരുതപ്പെടുന്നത്?
          ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)

957. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഏത് ക്ഷേത്രത്തിലാണുള്ളത്?
         വടക്കുംനാഥക്ഷേത്രം (തൃശ്ശൂർ)

958. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
           കംമ്പോഡിയായിലെ ആൻഖോർവാത് ക്ഷേത്രം

959. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
        ശ്രീരംഗം (തമിഴ്നാട് - തൃശ്ശിനാപ്പിള്ളി)

960. കേരളത്തിൽ ഏറ്റവും അധികം ശിലാരേഖകൾ കണ്ടെത്തിയ ക്ഷേത്രം?
         തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)

961. ഗൗഡസാരസ്വത ബ്രാഹ്മണരുടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം?
         കൊച്ചിതിരുമല ക്ഷേത്രം (എറണാകുളം)

962. ഏറ്റവും അധികം ഗോപുരങ്ങളുള്ള ക്ഷേത്രം?
         മധുരമീനാക്ഷി ക്ഷേത്രം (തമിഴ്നാട്)

963. കേരളത്തിലെ ഏറ്റവും വലിയ വട്ടശ്രീകോവിലുള്ള ഒരു ക്ഷേത്രം?
         തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ)  

ക്ഷേത്ര ചോദ്യങ്ങൾ - 53

922. കിരാതം കഥകളി എഴുതിയ രാമവാര്യർ ഏതു ക്ഷേത്രത്തിൽ വെച്ചാണ് കാളയുടെ കുത്തേറ്റു മരിച്ചെതെന്ന് ഐതിഹ്യമുള്ളത്?
          ഇരട്ടകുളങ്ങര മഹാദേവക്ഷേത്രം (ആലപ്പുഴ)

923. കായംകുളം കൊച്ചുണ്ണി പകൽ സമയത്ത് ഏതു ക്ഷേത്രത്തിലാണ് ഒളിച്ചു കഴിഞ്ഞിരുന്നത്?
          കാഞ്ഞൂർ ദുർഗ്ഗാക്ഷേത്രം (ആലപ്പുഴ)

924. മന്ത്രവാദിയായ സൂര്യകാലടി ഏത് ക്ഷേത്രകുളപ്പുരയിലാണ് ദുർമരണമടഞ്ഞെതെന്ന് ഐതിഹ്യമുള്ളത്?
         തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)

925. ഏതു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹമാണ് പെരുന്തച്ചൻ വരിക്കപ്ലാവിന്റെ വേരിൽ തീർത്തതെന്ന് ഐതിഹ്യമുള്ളത്?
         കൊട്ടാരക്കര ഗണപതിക്ഷേത്രം (കൊല്ലം)

926. കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരിയുടെ ഉപാസനാമൂർത്തി ആരായിരുന്നു?
     പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ (കോഴിക്കോട് - വടകര)

927. പാണ്ഡവക്ഷേത്രങ്ങളിൽ യുധിഷ്ഠിരനുമായി ബന്ധപ്പെട്ടക്ഷേത്രം?
        തൃച്ചിറ്റാറ്റ്‌ വിഷ്ണു ക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)

928. പാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
           തൃപ്പുലിയൂർ ക്ഷേത്രം (ആലപ്പുഴ - പുലിയൂർ)

929. പാണ്ഡവക്ഷേത്രങ്ങളിൽ അർജ്ജുനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        തിരുവാറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട - ചെങ്ങന്നൂർ)

930. പാണ്ഡവക്ഷേത്രങ്ങളിൽ നകുലനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)

931. പാണ്ഡവക്ഷേത്രങ്ങളിൽ സഹദേവനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)

932. ജയദേവൻ "ഗീതാഗോവിന്ദം" എന്ന കൃതി ഏത് ക്ഷേത്രത്തിൽവെച്ചാണ് രചിച്ചത്?
         പുരി ജഗന്നാഥ ക്ഷേത്രം (ഒറീസ്സ) - ഒഡീഷ)

933. കുഞ്ഞിക്കുട്ടൻ തമ്പുരാൻ "ഭാരതം' പരിഭാഷപ്പെടുത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
         കൊടുങ്ങല്ലൂർ ക്ഷേത്രം (തൃശ്ശൂർ)

934. പൂന്താനം ഏത് ക്ഷേത്രത്തിൽ വെച്ചാണ് "ശ്രീകൃഷ്ണകർണ്ണാമൃതം" രചിച്ചത്?
         ഇടതുപുറം ശ്രീകൃഷ്ണക്ഷേത്രം (മലപ്പുറം - അങ്ങാടിപ്പുറം)

935. മാനവേദൻ സാമൂതിരി "കൃഷ്ണഗീതി" രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചാണ്?
         ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

936. കൂടവല്ലൂർ നമ്പൂതിരിപ്പാട് "മീമാംസ ഗ്രന്ഥങ്ങൾ" രചിച്ചത് ഏതു ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
          അരിയന്നൂർ ഹരികന്യകാ ക്ഷേത്രം (തൃശ്ശൂർ)

937. മാധവപണിക്കർ "കണ്ണശ്ശരാമായണം" എഴുതിയത് ഏത് ക്ഷേത്ര ഗോപുരത്തിൽ വെച്ചാണ്?
          മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്രം (തിരുവനന്തപുരം)

938. മേല്പത്തൂർ 'നാരായണീയം' രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
        ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

939. ഏതു ക്ഷേത്രത്തിൽ ഭജനമിരുന്നാണ് ശ്രീമഠം ശ്രീധരൻനമ്പൂതിരി "അംബികാഷ്ടപ്രാസം" രചിച്ചത്?
        കാരിപ്പടത്തുകാവ് ക്ഷേത്രം (കോട്ടയം - കുറിച്ചിത്താനം)

940. പൂന്താനത്തിന്റെ "ജ്ഞാനപ്പാന" ഏത് ക്ഷേത്രത്തിൽ വെച്ചാണ് പിറവി കൊണ്ടത്?
        ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

941. കേരളവർമ്മ വലിയകോയിതമ്പുരാൻ "മയൂര സന്ദേശം" രചിചത് ഏത് ക്ഷേത്രത്തിൽ പീലിവിടർത്തിയാടുന്ന മയിലിനെകണ്ടാണ്‌?
        ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം (ആലപ്പുഴ)

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.