രാമായണ പ്രശ്നോത്തരി - 9

147. അത്രിമഹർഷിയുടെ പത്നി ആരായിരുന്നു?
അനസൂയ

148. അനസൂയയുടെ മാതാപിതാക്കന്മാർ ആരായിരുന്നു?
ദേവഹൂതി, കർദ്ദമൻ

149. അത്രിമഹർഷിയുടേയും അനസൂയയുടേയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമധേയത്തിലായിരുന്നു?
ദത്താത്രേയൻ

150. അത്രിമഹർഷിയുടെ പുത്രനായി പരമശിവൻ അവതരിപ്പിച്ച മഹർഷി ആരായിരുന്നു?
ദുർവ്വാസാവ്

151. അത്രിമഹർഷിയുടെ പുത്രനായി ബ്രഹ്‌മാവ്‌ ജനിച്ചത് ആരായിരുന്നു?
സോമൻ (ചന്ദ്രൻ)

152. അനസൂയ സീതാദേവിയ്ക്ക് നല്കിയ വസ്തുക്കൾ എന്തെല്ലാമായിരുന്നു?
അംഗരാഗം, പട്ട്, കുണ്ഡലങ്ങൾ

153. അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്കായിരുന്നു?
ദണ്ഡകാരണ്യം

154. ശ്രീരാമന്റെ വനവാസം വർണ്ണിയ്ക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ്?
ആരണ്യകാണ്ഡം

155. ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസൻ ആരായിരുന്നു?
വിരാധൻ

156. വിരാധരാക്ഷസനെ വധിച്ചതാരായിരുന്നു?
ശ്രീരാമൻ

157. വിരാധരാക്ഷസൻ ആരുടെ ശാപം മൂലമായിരുന്നു രാക്ഷസനായിത്തീർന്നത്?
ദുർവ്വാസാവ്

158. ശ്രീരാമസന്നിധിയിൽ വെച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹർഷി ആരായിരുന്നു?
ശരഭംഗൻ

159. ശ്രീരാമൻ മഹർഷിമാരുടെ രക്ഷയ്ക്കായി എന്തുചെയ്യണമെന്നായിരുന്നു സത്യം ചെയ്തത്?
സർവ്വരാക്ഷസവധം

160. സുതീക്ഷ്ണമഹർഷി ആരുടെ ശിഷ്യനായിരുന്നു?
അഗസ്ത്യൻ

161. കുംഭസംഭവൻ എന്നുപേരുള്ള മഹർഷി ആരായിരുന്നു?
അഗസ്ത്യൻ

162. അഗസ്ത്യമഹർഷി ശ്രീരാമനു കൊടുത്ത ആയുധങ്ങളെന്തെല്ലാം?
വില്ല്, ആവനാഴി, വാൾ

163. അഗസ്ത്യൻ ശ്രീരാമനു നൽകിയ വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു?
ദേവേന്ദ്രൻ

164. ജംഭാരി - ഏതു ദേവന്റെ പേരാണ്?
ദേവേന്ദ്രൻ

165. അഗസ്ത്യാശ്രമം പിന്നിട്ട് യാത്രതുടർന്ന ശ്രീരാമൻ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
ജടായു

166. ജടായുവിന്റെ സഹോദരൻ ആരായിരുന്നു?
സമ്പാതി

167. ജടായു ആരുടെ പുത്രനായിരുന്നു?
സൂര്യ സാരഥിയായ അരുണന്റെ

168. സീതാലക്ഷ്മണസമേതനായി ശ്രീരാമൻ ആശ്രമം പണിത് താമസിച്ചത് എവിടെയായിരുന്നു?
പഞ്ചവടി

169. പഞ്ചവടിക്ക് ആ പേർ സിദ്ധിച്ചത് എങ്ങനെ?
അഞ്ച് വടവൃക്ഷങ്ങൾ ഉള്ളതിനാൽ

170. വടവൃക്ഷം എന്നാൽ എന്ത്?
പേരാൽ മരം

171. പഞ്ചവടിയിൽ ശ്രീരാമന്റെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്ന നദിയേത്?
ഗൗതമി

172. പഞ്ചവടിയിൽ താമസിക്കവെ ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു?
ശൂർപ്പണഖ

173. ശൂർപ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്നവർ ആരായിരുന്നു?
ഖരദൂഷണത്രിശരാക്കൾ

174. ശൂർപ്പണഖയുടെ നാസികാഛേദം ചെയ്തത് ആരായിരുന്നു?
ലക്ഷ്മണൻ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.