ഭാഗവത പ്രിയനായ കൊട്ടിയൂരപ്പൻ

വിഷ്ണുവും ശിവനും വ്യത്യസ്തരായ രണ്ടു മൂർത്തികളാണെന്നും ചിലപ്പോൾ ഇവർ തമ്മിൽ തമ്മിൽ മത്സരിക്കുന്നവരാണെന്നും അജ്ഞന്മാരിൽ ഒരു ധാരണയുണ്ട്. " ഞാനും പരമേശ്വരനും വേറെയാണെന്നു വിചാരിക്കുന്നവർ പാപികളാണ്. ഒരേ ശക്തിയുടെ രണ്ടു രൂപങ്ങളാണ് ഞങ്ങൾ " എന്ന് ഗർഗ്ഗഭാഗവതത്തിൽ " ഒരിടത്ത് മഹാവിഷ്ണു തന്നെ ഭക്തന്മാരെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഒരിക്കൽ ഭക്തോത്തംസനായ പൂന്താനം നമ്പൂതിരി കൊട്ടിയൂരിൽ ദർശനത്തിനെത്തി. തന്റെ പതിവുള്ള ഭാഗവത പാരായണം അന്നു കൊട്ടിയൂരപ്പന്റെ സന്നിധാനത്തിലാണ് നടത്തിയത്. വായിച്ച ഭാഗം ഭാഗവതം ദശമസ്കന്ധത്തിലെ " കർഹി ചിത് സുഖമാസീനം " എന്നു തുടങ്ങുന്ന അറുപതാം അദ്ധ്യായമായിരുന്നു. ഭാഗവതത്തിലെ ഈ അദ്ധ്യായത്തിന്റെ വൈശിഷ്ട്യം മൂലം ഇതിന് " കർഹിചിദദ്ധ്യായം " എന്നു തന്നെ പേരുണ്ടായിട്ടുണ്ട്. രണ്ടു മൂന്നദ്ധ്യായങ്ങൾ തുടർന്നു വായിച്ച പൂന്താനം, അന്നത്തെ ഭാഗവത പാരായണം നിർത്തി അടയാളം വെച്ചു. പിറ്റേന്നു ഭാഗവതം തുറന്നപ്പോൾ താൻ വെച്ച അടയാളം " കർഹിചിദദ്ധ്യായ " ത്തിന്റെ തുടക്കത്തിൽ തന്നെ ഇരിക്കുന്നു. തനിക്കു വന്ന ഓർമ്മപ്പിശകാകാം എന്ന് ധരിച്ച പൂന്താനം നമ്പൂതിരി അന്നും അവിടം മുതൽക്കുതന്നെ ഭാഗവതം വായിച്ചു. ഭഗവാൻ ശ്രീകൃഷ്ണനും രുഗ്മിണിയുമായുണ്ടായ പ്രണയകലഹത്തെ കുറിച്ചു വിസ്തരിക്കുന്ന ആ ഭാഗം വായിച്ചു കേട്ടിട്ട് ശ്രീ പാർവ്വതിക്ക് തൃപ്തിയാകുന്നില്ല. മൂന്നാം നാളും ഇതുതന്നെ സംഭവിച്ചു. ഇതു പല ദിവസങ്ങളും ആവർത്തിച്ചപ്പോൾ ഇങ്ങനെ സംഭവിച്ചത് ഭഗവദിച്ഛയാണെന്ന് പൂന്താനം നമ്പൂതിരിക്ക് മനസ്സിലായി. കൊട്ടിയൂർ ദർശനം കഴിഞ്ഞ് അദ്ദേഹം മടങ്ങി. പക്ഷേ കുറച്ചു വഴി പിന്നിട്ടപ്പോഴാണ് ഭാഗവതഗ്രന്ഥം കൊട്ടിയൂർ ക്ഷേത്രമണ്ഡപത്തിന്റെ മേൽപ്പടിമേൽ മറന്നുവെച്ചതായി ഓർമ്മിച്ചത്. അദ്ദേഹം കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് മടങ്ങി. കൊട്ടിയൂർ ക്ഷേത്രവാതിൽ അടച്ചിരുന്നു. ക്ഷേത്രവാതിൽ പഴുതിലൂടെ അദ്ദേഹം കണ്ട കാഴ്ച ആശ്ചര്യകരമായിരുന്നു. ഭഗവാൻ പരമേശ്വരൻ ഭാഗവതത്തിലെ " കർഹിചിദദ്ധ്യായം " വായിക്കുന്നു. ശ്രീ പാർവ്വതി സശ്രദ്ധം അതുകേട്ട് ആസ്വദിക്കുന്നു. വായന നിർത്തിക്കൊണ്ട് മഹാദേവൻ പാർവ്വതിയോടു ചോദിച്ചു. " എന്താ വായന നന്നായില്ലേ" ? അല്പം സങ്കോചത്തോടെ ദേവി പറഞ്ഞുപോൽ, വായന വിശേഷമായി, പക്ഷേ പൂന്താനം നമ്പൂതിരി വായിക്കുമ്പോൾ കേൾക്കാൻ ഇതിലുമധികം രസം തോന്നാറുണ്ട്". ഒന്നു പുഞ്ചിരിക്കുക മാത്രം മഹാദേവൻ ചെയ്തുള്ളൂ. പൂന്താനം നമ്പൂതിരി കൊട്ടിയൂർ ക്ഷേത്ര വാതിലിന്റെ പുറത്തു നിൽക്കുന്നുണ്ടെന്നറിഞ്ഞ ദേവീദേവൻമാർ മറഞ്ഞു. " തൃശ്ശൂർ വടക്കുനാഥക്ഷേത്രത്തിലെ മണ്ഡപത്തിന്റെ ഉത്തരത്തിലുള്ള അങ്ങയുടെ ഭാഗവതഗ്രന്ഥം എടുത്തുകൊള്ളൂ " എന്ന് അശരീരി പൂന്താനം കേൾക്കുകയും വടക്കുനാഥക്ഷേത്രത്തിലെത്തി തന്റെ ഗ്രൻഥം വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം. ഭഗവാൻ തന്നെക്കാൾ സിദ്ധി ഭക്തനാണെന്ന് മാലോകർക്ക് തെളിയിച്ചു കൊടുക്കുകയല്ലേ ഇതുകൊണ്ട് ചെയ്തത്!

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.