ശരീര താപം, കുഷ്ഠം, കാരണം കണ്ടുപിടിക്കാന്‍ വിഷമമായ വ്യാധികള്‍, പാദരോഗം, പിശാച്ഭയം, സ൪പ്പഭയം, ഭാര്യപുത്രാദികള്‍ക്കാപത്ത്, ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും വിരോധം, ശത്രുവിരോധം അപസ്മാരം, വസൂരി, തൂങ്ങിമരണം, ഹൃദ്രോഗം, കൃമിരോഗം, പിശാചുബാധ, ഭൂതബാധ, അരുചി, അതിഭയം, കോളറ.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും ഗോമേദകം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. രാഹുവിന്‍റെ ദോഷഫലങ്ങളെ അകറ്റി നി ൪ത്തുകയും ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് ഗോമേദകം ചെയ്യുന്നത്.
ഇതിന്‍റെ കാഠിന്യം 7-1/2 സ്പെസഫിക്ക് ഗ്രാവിറ്റി 4.2. - 4.7
ശുദ്ധമായ ഗോമേദകം ധരിച്ചാലുള്ള ശുഭഫലങ്ങള്‍ താഴെ പറയുന്നവയാണ്. ശത്രുക്കളില്‍ നിന്നുള്ള സുരക്ഷ, ആരോഗ്യം, ധനം, യുദ്ധം, നായാട്ട് തുടങ്ങിയ പ്രവ൪ത്തികളില്‍ വിജയം, രോഗശാന്തി. ഗോമേദകത്തിന് രക്തം വാ൪ന്നൊഴുക്കുന്നത് തടയാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.. ആയു൪വേദത്തില്‍ പല പ്രകാരത്തില്‍ ഗോമേദകം മരുന്നുകള്‍ക്ക് ഉപയോഗിച്ചുവരുന്നു.