ശനിദശയിലെ സൂര്യന്റെ അപഹാരകാലം

മരണം തു വാ രിപുഭയം സതതം
ഗുരുവർഗ്ഗരുഗ്ജഠരനേത്രരുജഃ
ധനധാന്യമിത്രവിഹതിശ്ച ഭവേ-
ദ്രവിജായൂരാവിശതി തീവ്രകരേ.

സാരം :-

ശനിദശയിലെ സൂര്യന്റെ അപഹാരകാലം കഠിനമായ ശത്രുഭയവും ഗുരുജനങ്ങൾക്ക്‌ രോഗാദ്യരിഷ്ടയും ബന്ധുനാശവും ധനധാന്യങ്ങൾക്ക് ക്ഷയവും വയറ്റിലും കണ്ണിലും വ്യാധികളും സംഭവിക്കുകയും മരണമോ തത്തുല്യമായ മറ്റു കഷ്ടാരിഷ്ടങ്ങളോ സംഭവിക്കുകയും ഫലമാകുന്നു.

സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സൂര്യനമസ്കാരവും അശ്വദാനവും മൃത്യുഞ്ജയജപവും ചെയ്യണം.

ഭൂമിയിലെ വൈകുണ്ഠം - ഗുരുവായൂർ

ശനിദശയിലെ ശുക്രന്റെ അപഹാരകാലം

സുഹൃദംഗനാതനയസൗഖ്യയുതിഃ
കൃഷിതോയയാനജനിതാർത്ഥചയഃ
ശുഭകീർത്തിരുത്ഭവതി ദേഹഭൃതാം
യമദായഹാരിണി ഭൃഗോസ്തനയേ.

സാരം :-

ശനിദശയിലെ ശുക്രന്റെ അപഹാരകാലം ഭാര്യയും ബന്ധുക്കളും പുത്രന്മാരും സുഖവും ലഭിക്കുകയും കൃഷികാര്യങ്ങൾക്ക് അഭിവൃദ്ധിയും ജലത്തിൽനിന്നും ജലമാർഗ്ഗസഞ്ചാരത്തിൽ നിന്നും അർത്ഥലാഭവും നല്ല കീർത്തിയും മറ്റു ഗുണാനുഭവവും അനുഭവിക്കും.

ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും വെളുത്ത പശുവിനെയും എരുമയെയും ദാനം ചെയ്കയും വേണം.

ആചാര്യാഹ്വാനം

ചന്ദ്രൻ കന്നി രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

വ്രീളാമന്ഥരചാരുവീക്ഷണഗതിഃ
സ്രസ്താംസബാഹുസ്സുഖീ
ശ്ലക്ഷ്ണസ്സത്യരതഃ കലാസു നിപുണ-
ശ്ശാസ്ത്രാർത്ഥവിദ്ധാർമ്മികഃ
മേധാവീ സുരതപ്രിയഃ പരഗൃഹൈർ-
വ്വിത്തൈശ്ച സംയുജ്ജ്യതേ
കന്യായാം പരദേശഗഃ പ്രിയവചാഃ
കന്യാപ്രജോƒല്പാത്മജഃ

സാരം :-

ജനനസമയത്തു കന്നി രാശിയിൽ ചന്ദ്രൻ നിന്നാൽ; അസാമാന്യമായ ലജ്ജയുള്ളവനും അതുനിമിത്തം മന്ദമായും ഭംഗിയായും ഗമിയ്ക്കുകയും അപ്രകാരം വീക്ഷിയ്ക്കുകയും ചെയ്യുന്നവനും, സൌന്ദര്യലക്ഷണമാകത്തക്കനിലയിൽ കുറഞ്ഞൊന്നു താണ ചുമലുകളോടുകൂടിയവനായും, വേണ്ടുംവണ്ണം സുഖം അനുഭവിയ്ക്കുന്നവനും, ശരീരത്തിനു മാർദ്ദവമുള്ളവനും, സത്യപ്രിയനും കൊട്ട് പാട്ട് ചിത്രമെഴുത്ത് മുതലായ കലാവാദ്യങ്ങളിൽ നിപുണനും, സകല ശാസ്ത്രങ്ങളുടേയും അർത്ഥം അറിയുന്നവനും, ധർമ്മിഷ്ഠനും, ബുദ്ധിയ്ക്കു നല്ല ധാരണാശക്തിയുള്ളവനും, സുരതത്തിങ്കൽ അതിതല്പരനും, അന്യന്റെ ഗൃഹവും ധനവും തന്റേതായി സിദ്ധിയ്ക്കുന്നവനും, ജനിച്ചുവളർന്ന ദിക്കുവിട്ടു അന്യദിക്കിൽ താമസിയ്ക്കേണ്ടിവരുന്നവനും, സന്തോഷം ജനിയ്ക്കത്തക്ക മനോഹരവാക്കുകൾ സംസാരിയ്ക്കുന്നവനും, സ്ത്രീ സന്താനം വർദ്ധിച്ചും പുരുഷസന്താനം നന്നേ കുറഞ്ഞുമിരിയ്ക്കുന്നവനുമാകുന്നതാണ്.

അസൂയ

ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

തീക്ഷ്‌ണസ്ഥൂലഹനുർവ്വിശാലവദനഃ
പിംഗേക്ഷണോല്പാത്മജഃ
സ്ത്രീദ്വേഷീ പ്രിയമാംസകാനനനഗഃ
കുപ്യത്യകാര്യേ ചിരം
ക്ഷുത്തൃഷ്ണോദരദന്തമാനസരുജാ
സംപീഡിതസ്ത്യാഗവാൻ
വിക്രാന്തസ്ഥിരധീസ്സുഗർവ്വിതമനാ
മാതുർവ്വിധേയോർക്കഭേ.

സാരം :-

ജനനസമയത്തു ചിങ്ങം രാശിയിൽ ചന്ദ്രൻ നിന്നാൽ ക്ഷമയില്ലാതെയോ ഗുണദോഷങ്ങളെ ചിന്തിയ്ക്കാതേയോ എന്തും പ്രവർത്തിയ്ക്കുക കവിൾത്തടത്തിന്നും ചെവിക്കുറ്റിക്കും മധ്യപ്രദേശമായ ഹനുവിനു (മുഖാവയവവിശേഷം) അസാധാരണമായ പുഷ്ടിയും മുഖത്തിനു പരപ്പുമുണ്ടാവുക, കണ്ണുകൾ ചെമ്പിച്ചിരിയ്ക്കുക, പുത്രന്മാർ കുറഞ്ഞിരിയ്ക്കുക, സ്ത്രീകളിൽ അപ്രീതി - ബ്രഹ്മചര്യം അനുഷ്ഠിയ്ക്കുന്നതിൽ അധികം താല്പര്യമുണ്ടായിരിയ്ക്കുക - മാംസം വനപ്രദേശം പർവ്വതം ഇവകളിൽ താല്പര്യമുണ്ടാവുക, അന്യായം പ്രവർത്തിക്കുന്നവരോട് ദീർഘകാലം വൈരമുണ്ടായിരിയ്ക്കുക, വിശപ്പും ദാഹവും സാധാരണയിൽ കവിഞ്ഞിരിയ്ക്കുക, മിക്കപ്പോഴും ഉദരത്തിനും ദന്തത്തിനും രോഗമുണ്ടാവുക, ഏതു കാലത്തും മനോവ്യഥയുണ്ടാവുക, ദാനശീലനും പരാക്രമിയുമാവുക, തീർച്ചപ്പെടുത്തിയ കാര്യങ്ങളിൽ അതിയായ സ്ഥിരതയും അതിയായ ഗർവ്വും ഉണ്ടാവുക, മാതാവിന്റെ ഇഷ്ടത്തെ നല്ലവണ്ണം അനുസരിയ്ക്കുക; ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലുണ്ടാകുന്നതായ ഫലങ്ങൾ ഇതെല്ലാമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.