ഗ്രഹണസമയം ഞാഞ്ഞൂല്‍ തലപൊക്കുമോ?

  ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കുമെന്നൊരു സങ്കല്‍പമുണ്ട്. ഇത് മനുഷ്യന്‍റെ വര്‍ത്തമാനകാല ജീവിതവുമായി സാമ്യമുള്ളതാണ്. അതായത് പ്രബലനായ ഒരു വ്യക്തിക്ക് പ്രയാസം നേരിടുമ്പോള്‍ താന്‍ വലിയ ആളാണെന്ന് തലയെടുപ്പ് കാണിക്കുന്ന എളിയവനെ ഉദ്ദേശിച്ചാണ് ഈ പ്രയോഗം.

  ചന്ദ്രനെ രാഹു എന്ന സര്‍പ്പം വിഴുങ്ങുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എന്നായിരുന്നു സങ്കല്‍പം. തത്സമയം കാണുന്ന ഞാഞ്ഞൂല്‍ ആകൃതിയിലുള്ള സാമ്യം നോക്കിയിട്ട് താനും രാഹുകുടുംബത്തില്‍പ്പെട്ടതാണെന്ന് വെറുതെ അഹങ്കരിക്കുന്ന പ്രകടനരീതിയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

ഗംഗയുണര്‍ന്നാല്‍ നേരം പുലരുമോ?

   ഗംഗയെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത് വെള്ളത്തിനെയാണ്. ഒരു ദിവസം ആദ്യമുണരുന്നത് ജലമാണെന്നതാണ് സങ്കല്‍പം. പ്രാതകാലത്ത് ആദ്യമുണരുന്നത് ജലമാണെന്ന് അത്മീയശാസ്ത്രം പറയുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞാല്‍ ജലം ഉണരാന്‍ തുടങ്ങും. ഇതിനുശേഷം മാത്രമേ പക്ഷിലതാദികള്‍ പോലും ഉണരാറുള്ളു. വെള്ളം ഉണരുന്നതിന് മുമ്പ് ആവശ്യമില്ലാതെ ഉണര്‍ത്തരുതെന്നും പറയുന്നുണ്ട്.

എന്താണ് നാളീകേരലക്ഷണം?

  ഗൃഹാരംഭം, ഗൃഹപ്രവേശനം എന്നീ ചടങ്ങുകളോട് അനുബന്ധിച്ച് മൂത്താശാരി വാസ്തുപൂജ ചെയ്യുന്ന പതിവുണ്ട്. അതിനുശേഷം അദ്ദേഹം തേങ്ങയുടച്ച് രണ്ട് കഷ്ണങ്ങളും ഇരുവശത്തുമായി വച്ച് വെള്ളം നിറച്ച് അതില്‍ പുഷ്പം ഇടുകയും രാശി നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. നാളികേരത്തിന്‍റെ രണ്ട് ഖണ്ഡങ്ങളും നിരപ്പായിരിക്കുകയോ മുറിച്ച സമയത്ത് കഷ്ണം അകത്ത്  വീഴുകയോ ചെയ്‌താല്‍ അത് മംഗളകരമാണ്. തേങ്ങ ഉടഞ്ഞു ചിതറിയാല്‍ ഹൃദ്രോഗവും തേങ്ങയുടെ കണ്ണുകള്‍ മുറിഞ്ഞുടഞ്ഞാല്‍ ദുഃഖവും ശിരോമദ്ധ്യത്തില്‍ ഉടഞ്ഞാല്‍ മൃത്യുവും അചാരികള്‍ക്ക് ക്ലേശവുമാണ് ഫലം. നാളികേര ഖണ്ഡത്തിന്‍റെ മേടം രാശി ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ധനപുഷ്ടിയും ഇടവം ഉയര്‍ന്നിരിക്കുന്നുവെങ്കില്‍ സ്ത്രീനാശവും മിഥുനമെങ്കില്‍ സ്ത്രീകള്‍ മുഖാന്തരം കലഹവും, കര്‍ക്കിടകമെങ്കില്‍ തസ്കരഭയവും ചിങ്ങമെങ്കില്‍ സന്താനലാഭവും കന്നി ഉയര്‍ന്ന് മീനം താഴ്ന്ന് നില്‍ക്കുന്നുവെങ്കില്‍ ഐശ്വര്യവും വൃശ്ചികമെങ്കില്‍ അന്യദേശഗമനവും തുലാമെങ്കില്‍ സ്ത്രീനായകത്വവും ധനുവെങ്കില്‍ കോപവും മകരമെങ്കില്‍ അഭീഷ്ടസിദ്ധിയും കുംഭമെങ്കില്‍ അനര്‍ത്ഥവും മീനമെങ്കില്‍ മൃത്യുവും സംഭവിക്കാം. മേടം രാശിയുടെയും ഇടവം രാശിയുടെയും അന്തരം താഴ്ന്നിരുന്നാല്‍ നിശ്ചയമായും മൃത്യു സംഭവിക്കും.
  നാളികേര ഖണ്ഡങ്ങളിലിടുന്ന പുഷ്പം മേടം രാശിയില്‍ ചേര്‍ന്നാല്‍ ധനലാഭവും, ഇടവം രാശിയില്‍ ചേര്‍ന്നാല്‍ ധനനഷ്ടവും കലഹവും, മിഥുനം അഗ്നിഭയവും, കര്‍ക്കിടകം ക്രോധവും ധനനഷ്ടവും, ചിങ്ങം പുത്രലാഭവും,  കന്നി സ്ത്രീസന്താനലാഭവും, തുലാം കീര്‍ത്തിയും, വൃശ്ചികം നാഗപീഡയും ധനു അധികാരികളില്‍ നിന്നുള്ള അതൃപ്തിയും മകരം സുഖവും കുംഭം അനര്‍ത്ഥവും മീനം മൃത്യുവും ഉണ്ടാക്കും.

  മേല്‍പ്പറഞ്ഞ പൊതുവായ ഫലങ്ങള്‍ കാണുന്നുവെങ്കിലും അന്നത്തെ ഗ്രഹസ്ഥിതികള്‍ മനസ്സിലാക്കി വേണം ഗുണദോഷഫലങ്ങള്‍ നിരൂപിക്കേണ്ടത്.

ജ്യോതിഷ പ്രവചനം Part - 1, Dr. N. Gopalakrishnan



വെള്ളമോതുന്നത് ശാസ്ത്രീയമോ?

  പ്രായോഗികമായോ ശാസ്ത്രീയമായോ ഒരു ഗുണവുമില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒത്തിരി വിശ്വാസങ്ങള്‍ നാം ഇപ്പോഴും വച്ച് പുലര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളമോതല്‍. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും ഇന്നും ഇതു കാണുന്നുണ്ട്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍. ഒരു വ്യക്തിയില്‍ മറ്റാരുടെയെങ്കിലും കരിങ്കണ്ണ് ഏറ്റാല്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന അസ്വാസ്ഥങ്ങള്‍ മാറികിട്ടാനാണ് വെള്ളമോതുന്നത്. പച്ചവെള്ളത്തില്‍, തുളസിയിലയോ തെറ്റിപ്പൂവോ ഇട്ടശേഷം അതെടുത്ത് പ്രസ്തുത വ്യക്തിക്കഭിമുഖമായി ഇരുന്ന് ചില മന്ത്രങ്ങള്‍ ഉരുവിട്ടശേഷം തലയില്‍ ഇടുന്നതിനേയാണ് വെള്ളമോതുകയെന്നു പറയുന്നത്. തനിക്കേറ്റിരുന്ന കരിങ്കണ്ണ് ഈ വെള്ളമോതലിലൂടെ മാറിക്കിട്ടിയെന്ന് വ്യക്തി മനസ്സില്‍ തറപ്പിക്കുന്നതോടെ അയാളുടെ അസ്വാസ്ഥങ്ങള്‍ മാറിക്കിട്ടുന്നത് സ്വാഭാവികം. ഇത് ഒരുതരം മാനസിക ചികിത്സാസമ്പ്രദായമാണ്. എന്നാല്‍ ഇതിനാകട്ടെ ഭക്തിയുടെയും മന്ത്രത്തിന്‍റെയുമൊക്കെ പരിവേഷം നല്‍കിയിരുന്നു എന്നുമാത്രം. മാത്രമല്ല, തുളസിയിലയുടെയും തെറ്റിപ്പൂവിന്‍റെയുമൊക്കെ ഔഷധഗുണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. രക്തശുദ്ധി വരുത്തി ദുര്‍മേദസ്സ് കുറയ്ക്കാന്‍ തെറ്റിപ്പൂവ് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. 

പണപ്പെട്ടിയും ഭണ്ഡാരവും സൂക്ഷിക്കേണ്ടത് എവിടെ?

  വീടിന്‍റെ പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് മുറികളിലാണ് പണപ്പെട്ടിയും ഭണ്ഡാരവുമൊക്കെ സൂക്ഷിക്കേണ്ടത്. കിഴക്കോട്ടോ വടക്കോട്ടോ വേണം അലമാരയുടെ ദര്‍ശനം. പണം അനാവശ്യമായി ചെലവാക്കില്ലെന്നും കൂടുതല്‍ പണം ഉണ്ടാകുമെന്നും ഇത് ഉറപ്പുവരുത്തും. 

  വടക്കുകിഴക്കോ, വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ ഉള്ള മുറികളില്‍ പണപ്പെട്ടി വയ്ക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ദുര്‍ച്ചെലവുകള്‍ നിയന്ത്രിക്കാനാകാതെ വരികയും പണം വീട്ടില്‍ നിന്ന് പടിയിറങ്ങുകയും ചെയ്യും.

  തെക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ സ്വത്ത് ധാരാളം ഉണ്ടാകും. 

  വടക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ ചെലവുകള്‍ നിയന്ത്രിക്കാനാവില്ല. പണം, പറന്നുപോകുന്നതുപോലെ നഷ്ടപ്പെടും. വടക്കുകിഴക്കേ മുറിയില്‍ പണം സൂക്ഷിച്ചാല്‍ ദാരിദ്രവും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകും.

ഭാരതസന്ദേശം ലോകനന്മയ്ക്ക് PART - 2 :-- Dr. N. Gopalakrishnan Video


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.