ജീവിതത്തിലേയ്ക്ക് സഖിയായി (ഭാര്യയായി) സ്ത്രീയെ കൂട്ടുമ്പോള്‍ പുരുഷന് അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. തന്റെ വരുമാനത്തിനോട് യോജിക്കുന്നവളും അതിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാന് ത്രാണിയുള്ളവളുമായിരിക്കണം ഭാര്യ. കൂടാതെ ഒരു കുടുംബം കെട്ടുറപ്പോടെ നിലനിറുത്തിക്കൊണ്ട് പോകാന്‍ വേണ്ടുന്നതായ നല്ല ശീലങ്ങളൊക്കെ അവള്‍ക്ക് ഉണ്ടായിരിക്കണം. ദീനരെ ദാനം കൊണ്ടും സുഹൃത്തുക്കളെ സ്നേഹം കൊണ്ടും മുതിര്‍ന്നവരെ ബഹുമാനം കൊണ്ടും ഇളമുറയെ വാത്സല്യം കൊണ്ടും മറ്റും കീഴടക്കുകയെന്നതാണ് ഒരു പത്നിയ്ക്ക് (ഭാര്യയ്ക്ക്) വേണ്ടുന്ന നല്ല ശീലങ്ങള്‍.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label wife. Show all posts
Showing posts with label wife. Show all posts
ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആകാമോ?
ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീടുപണി നടത്തരുതെന്നാണ് പ്രമാണം.
വീട് പണിക്കിടെ പണിസാധനങ്ങള്‍ കൊണ്ടോ മറ്റോ ഗര്‍ഭിണിയ്ക്ക് പരുക്ക് പറ്റാം എന്നതുകൊണ്ടാണോ ഇങ്ങനെയൊരു പ്രമാണമുള്ളതെന്ന് ചോദിക്കുന്നവരുണ്ടാകാം.
മേല്പറഞ്ഞത് പോലും ചോദിക്കാതെ, ഭാര്യ ഗര്‍ഭിണിയാണെന്ന് കരുതി വീടുപണി പാടില്ലെന്നത് വെറും അന്ധവിശ്വാസമാണെന്നു പറയുന്നവരുണ്ട്.
ഗൃഹനിര്‍മ്മാണമെന്നത് ഒരുവന്റെ മുഴുവന്‍ ശ്രദ്ധയും ശേഷിയും ആവശ്യമുള്ള അധ്വാനമാണെന്ന് ബോധ്യമുള്ള പരിചിതര്‍ക്ക് ഇതിന്റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഗൃഹനിര്‍മ്മാണ സമയത്ത് കുടുംബനാഥന് വീട്ടില്‍ ചെലുത്തേണ്ട അതേ കരുതല്‍ ഗര്‍ഭിണിയായ ഭാര്യയുടെ കാര്യത്തിലും ആവശ്യമാണ്. തുല്യശ്രദ്ധ ആവശ്യമുള്ള രണ്ടുകാര്യങ്ങള്‍ ഒരേ സമയം വന്നാല്‍ രണ്ടിലും ശ്രദ്ധിക്കാന്‍ കഴിയാതെ പോകുമെന്നതാണ് വാസ്തവം.
ഭാരിച്ച ചെലവ് രണ്ടുകാര്യത്തിലും പ്രതീക്ഷിക്കേണ്ടതിനാല്‍ സാമ്പത്തിക ഭദ്രത സംബന്ധിച്ചും ഈ പ്രമാണം അന്വര്‍ത്ഥമാണ്.
Labels:
house,
house warming,
jyothisham,
praganant,
wife
വാതില്‍ ചവിട്ടിത്തുറക്കല്‍ (വിവാഹം)
കേട്ടാല്‍ ധിക്കാരമാണെന്ന് തോന്നും.അല്ല, ഇതൊരാചാരമാണ്. വിവാഹം കഴിഞ്ഞാല്‍ നല്ല ഒരു മുഹൂര്‍ത്തം നോക്കി വധു ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. അതിന് "കുടിവെയ്പ്" എന്ന് ബ്രാഹ്മണഭാഷ.
കുടിവെയ്പിന് പുറപ്പെട്ടുകഴിഞ്ഞാല്‍ വധു ജന്മഗൃഹത്തിലെ കലവറയില്‍ കടന്ന് ഒരു കൈക്കുടന്ന നിറയെ ഉണക്കല്ലരി വാരിയെടുത്ത് പുറത്തുകടക്കുന്നു. ധര്‍മ്മദൈവങ്ങളേയും പാര്‍വ്വതീപരമേശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ച് വധു കൈയിലുള്ള ഉണക്കല്ലരി മുഴുവന്‍ മുല്ലയ്ക്കല് ഭഗവതിയുടെ മുമ്പില്‍ ചൊരിഞ്ഞ് അവിടെ നില്പുള്ള മുല്ലയ്ക്ക് നനയ്ക്കുന്നു. ജന്മഗൃഹത്തിലെ അവസാനത്തെ ചടങ്ങാണിത്. ജന്മഗൃഹത്തിലെത്തിയാല്‍ ഇനി യാതൊരു അവകാശവുമില്ല. കലവറയില്‍ നിന്ന് ഇനി ചോദിക്കാതെ ഒന്നും എടുത്തുകൂടാ. വരാം അച്ഛനമ്മമാരെ കാണാം, ഭക്ഷണം കഴിക്കാം, മുല്ലയ്ക്കല് ഭഗവതിയെ വന്ദിക്കാം. അത്രമാത്രം.
വധു ജന്മഗൃഹത്തില്‍ നിന്ന് പുറത്തുകടന്നാല്‍ മറ്റൊരു ആചാരംകൂടി കാണാം. പുറത്ത് നില്പുള്ള ഒരു വാഴ വെട്ടിവീഴ്ത്തുന്നു. ആ ചടങ്ങ് ഇവിടെ ഇനി ജന്മഗൃഹവുമായി പുല ബന്ധംപോലും അവശേഷിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണ്.
ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാനുള്ള സമയമായാല്‍ കൂടിനില്ക്കുന്നവര് കുരവയിടും. ആര്‍പ്പുവിളികള്‍ ഉയരും. അഷ്ടമംഗലവും താലവും എത്തും. രണ്ടും വധൂവരന്മാരെ എതിരേല്‍ക്കാനുള്ളതാണ്.
രണ്ടുപേരും ബന്ധുക്കളോടൊപ്പം പടികടന്ന് ഭര്‍ത്തൃഗൃഹത്തിന്റെ ഉമ്മറത്തെത്തുന്നു. ഒരു നിമിഷം! വരന് പെട്ടെന്ന് വീടിന്റെ അകത്തു കടക്കും. തുടര്‍ന്ന് വരന്റെ മാതാവ് ഉടന്‍ വീടിന്റെ വാതിലടയ്ക്കും. വധു പരിഭ്രമിക്കേണ്ടതില്ല. അവള് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടക്കണമെന്നാണ് ആചാരം. അത് ധിക്കാരമല്ല. അധികാരം ഉറപ്പിക്കുന്ന ചടങ്ങാണ്. ഭര്‍ത്തൃഗൃഹത്തില്‍ താന്‍ സര്‍വ്വാധികാരങ്ങളോടെ എത്തികഴിഞ്ഞുവെന്ന് വെളിവാക്കുന്നു. പിന്നെ ഭര്‍ത്തൃഗൃഹത്തിലെ സ്ത്രീജനങ്ങള്‍ വധുവിനെ നടുമുറ്റത്തുള്ള മുല്ലത്തറയ്ക്ക് അടുത്ത് കൊണ്ടുപോയി ഇരുത്തുന്നു. കാരണവത്തിയമ്മ ഗണപതിയെ നിവേദിക്കും; കൂടെ ശിവനും പാര്‍വ്വതിക്കും നിവേദിക്കും. പൂജകഴിയുന്നതിനു മുമ്പായി വധു ഒരപ്പമെടുത്ത് ഒരുണ്ണിയെ (കുട്ടിയെ) പിടിച്ച് മടിയിലിരുത്തി നല്കുന്നു. അത് കണ്ട് മറ്റുണ്ണികളും ഓടി എത്തും. പിന്നെ നിവേദിക്കാന്‍ സമ്മതിക്കാതെ ഓരോരുത്തരും അപ്പം എടുത്തുകൊണ്ടോടി പോകുന്നതാണ് ചടങ്ങ്. പൂജിക്കാന്‍ പോലും തന്റെ അനുവാദം വേണമെന്നും ഭക്ഷണം നല്‍കുന്നതിന് തന്റെ സമ്മതം വേണമെന്നും ധ്വനിക്കുന്നതാണ് ചടങ്ങുകള്‍. ഒടുവില്‍ വധുവിന്റെ സഹായത്തോടെ നിവേദിക്കല്‍ പൂര്‍ത്തിയാക്കുന്നു. അതില്‍ സന്തോഷിച്ച് വരന്റെ സഹോദരിയോ അമ്മയോ വധുവിനെ പൊന്നണിയിക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. പിന്നെ മംഗല്യസ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് മുല്ലത്തറയ്ക്ക് പ്രദക്ഷിണംവെച്ച് അകത്തു കയറുന്നു. വരനേയും വധുവിനേയും അകത്തിരുത്തി അമ്മ പാലും പഴവും നല്കുന്നു. പിന്നീട് ബന്ധുക്കള്‍ ഓരോരുത്തരായി പാലും പഴവും നല്കുന്നു. പാലും പഴവും നല്കാന് വിധവകള്‍ക്കും അവകാശമുണ്ട്.
Labels:
bharya,
brahmanar,
entrance,
jyothisham,
marriage,
nambuthiri,
vathil,
veli,
vivaham,
wife
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.