Showing posts with label veli. Show all posts
Showing posts with label veli. Show all posts

സിതേക്ഷണം

നിത്യദോഷത്തിൽ എല്ലായിടത്തും ശുക്രദൃഷ്ടി വർജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. വേളിശ്ശേഷമുഹൂർത്തത്തിൽ അത് വർജിക്കാൻ പാടില്ല. വേളിശ്ശേഷമുഹൂർത്തലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കണം. ഇതേ വിധം തന്നെ സർവ്വത്രശുഭകർമ്മങ്ങൾക്കും ചന്ദ്രനെ ലഗ്നത്തിൽ വർജിക്കണമെന്നു പറഞ്ഞത് വേളിശ്ശേഷമുഹൂർത്തത്തിൽ വർജിക്കരുത്. ലഗ്നത്തിൽ ചന്ദ്രൻ നിൽക്കുന്നത് വേളിശ്ശേഷമുഹൂർത്തത്തിനു ഉത്തമമാണ്.

ക്രപാദിഖനനെ സേകെവസ്ത്രെശുക്രേക്ഷണം ശുഭം
യഥാസപ്തമഗഃ ശുക്രോലഗ്നേചന്ദ്രർക്ഷഭോമതഃ

എന്ന് അതിന്നു നിയമമുണ്ട്. മറ്റേല്ലാത്തിനും വർജനീയമെന്നു വിധിക്കപ്പെട്ട ശുക്രചന്ദ്രന്മാരുടെ വീക്ഷണവും സ്ഥിതിയും വേളിശ്ശേഷമുഹൂർത്തത്തിനു എന്തുകൊണ്ട് ഉത്തമമെന്നു വിധിച്ചു എന്ന വിരോധാഭാസചിന്തയേക്കാൾ ഭാവനയ്ക്കുമിഴിവേകുന്ന ഒരു സ്വഭാവഗുണം ഇതിനുണ്ട്. മദനവികാരകാരകനും കളത്രകാരകനുമായ ശുക്രവീക്ഷണവും; രതിസുഖവിഭൂതിദാതാവും മനോകാരകനുമായ ചന്ദ്രന്റെ ലഗ്നസ്ഥിതിയും; ഇരുപേരുടേയും പരസ്പരദൃഷ്ടിയോടെയുള്ള സ്ഥിതിയും വേളിശ്ശേഷമെന്ന നിഷേക മുഹൂർത്തത്തിനുണ്ടാകാതിരുന്നാൽ വധൂവരന്മാരുടെ നിഷേകകർമ്മം വിരക്തരതി കർമ്മാനുഷ്ഠാനത്തേക്കാൾ വിരസവും മനോധർമ്മരഹിതവുമായ വെറും ഒരു ആഭാസമായിത്തീരാനിടവന്നേക്കാമെന്ന ഋഷിഭാവനയുടെ പരമോന്നതമായ ലൗകികധർമ്മചിന്ത ഇതിൽ കണ്ടെത്താനാകും. 

വിവാഹമാസങ്ങൾ

മീനമാസം 15 തിയ്യതി മുതൽ മീനമാസം കഴിയുവോളവും, കർക്കിടകം, കന്നി, കുംഭം ധനു എന്നീ മാസങ്ങളും വിവാഹം നടത്താൻ ഉത്തമങ്ങളല്ല. ഉത്തരായനകാലം ശ്രേഷ്ഠവും ദക്ഷിണായനകാലം മധ്യമവുമാണ്. ഇവയിൽ മേൽപ്പറഞ്ഞ മാസങ്ങൾ വർജിക്കുകതന്നെ വേണം.

അഥകാലെ പ്രവക്ഷ്യാമിപാണിഗ്രഹണ കർമ്മണഃ
അയനേ ഉത്തരെശ്രേഷ്ഠാ മധ്യമം ദക്ഷിണായനം
വിവാഹെ കർക്കികലശ ചാപകന്യാഗതോ രവിഃ
മീനാന്ത്യർദ്ധഗതശ്ചാപി വർജ്യശ്ചാന്ത്യേശുഭാവഹഃ


ഗൃഹ്യങ്ങളിലും ശ്രുതികളിലും വിപ്രവിവാഹകാലം പറഞ്ഞിരിക്കുന്നത് മീനമാസത്തിന്റെ അന്ത്യാർദ്ധമൊഴികെയുള്ള വസന്തഋതുവിൽ നടത്തുന്നത് ഏറ്റവും ശ്രേഷ്ഠമെന്നാണ്. ഇവിടെ പൂർവ്വാപരദോഷം ഉണ്ടെന്നോർക്കുക.

വിവാഹദിവസങ്ങൾ

വിവാഹത്തിനു എല്ലാ ദിവസങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും ഞായറും, ചൊവ്വയും ശനിയും വിവാഹത്തിനു ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്.

തിങ്കളും, ബുധനും, വ്യാഴവും, വെള്ളിയും വിവാഹത്തിനു അത്ത്യുത്തമങ്ങളാണ്. വിവാഹം രാത്രികാലത്താണെങ്കിൽ വാരദോഷം (ദിവസദോഷം) ചിന്തനീയമല്ല.

വാരാശ്ച സകലാശ്ശസ്താ വിവാഹെ പരികീർത്തിതാഃ

എന്നും

വർജ്യാഃ പാപാംശവാരാദ്യാഃ പൂജ്യാസൗമ്യാംശവാസരാഃ

എന്നും


അർക്കാരമന്ദവാരേഷു ക്രിയതെ നാദിശോഭനഃ

എന്നും

രാത്രൗ വാരഫലം നാസ്തിസർവ്വേഷു ശുഭകർമ്മസു

എന്നും ശാസ്ത്രവിധികളുണ്ട്. 

വിവാഹനക്ഷത്രം

അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം എന്നീ പതിനൊന്ന് നക്ഷത്രങ്ങളും വിവാഹത്തിന് ഉത്തമമാണ്.

രോഹിണി, മകീര്യം, ചോതി, ഉത്രം, എന്നീ നക്ഷത്രങ്ങൾ നാലും വിവാഹത്തിനു അത്യന്തം ഉത്തമങ്ങളാണ്.

മൂലം നക്ഷത്രത്തിന്റെയും മകം നക്ഷത്രത്തിന്റെയും ആദ്യപാദവും, രേവതി നക്ഷത്രത്തിന്റെ അന്ത്യപാദവും വിവാഹമുഹൂർത്തത്തിനു വർജിച്ചു ശിഷ്ടം സ്വീകരിക്കണം.

രോഹിണീ ദ്വയപിത്ര്യർക്ക സ്വാതീ നൈര്യതപൂഷണഃ
ഉത്തരാ മൈത്രമിത്യേതെ താരാശസ്താഃ കരഗ്രഹെ
പിത്ര്യസാദ്യ ചതുർഭാഗെ മൂലസ്യാദ്യെ തഥൈവ ച
രേവത്യന്തിമപാദേ ച വിവാഹഃ പ്രാണനാശദഃ

എന്ന് ശാസ്ത്രവിധിയുണ്ട്. 

ഭക്തന്‍ ചിന്തിയ്ക്കുന്നതുപോലെയാകും ഈശ്വരന്‍


  ഒരു മനുഷ്യന്‍റെ വിചാരവികാരങ്ങള്‍ക്കനുസരിച്ച് ശരീരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. കോപിയ്ക്കുന്നയാള്‍ക്ക് രക്തപ്രവാഹവും ശരീരപ്രവര്‍ത്തനവും പ്രത്യേക വിധത്തിലായിരിയ്ക്കും. ശാന്തിയും സമാധാനവും ഉള്ള മനസ്സില്‍ രക്തത്തിന്‍റെ കുതിപ്പിന് വ്യത്യാസം ഉണ്ടാകുന്നു. ശരീരത്തിന്‍റെ പ്രവര്‍ത്തനം അതിന്നനുസരിച്ച് മാറുന്നതാണ്. ഈശ്വരന്‍റെ വിവിധ ഭാവങ്ങളും രൂപങ്ങളും മനുഷ്യനിലെ മാറ്റങ്ങള്‍ പോലെത്തന്നെയാകുന്നു.

  ശാന്തം, രൗദ്രം ഈ ഭാവങ്ങള്‍ മനുഷ്യനിലുണ്ടാകാറുണ്ട്. അതുപോലെയുള്ള മാറ്റങ്ങളുടെ രൂപങ്ങളാണ് ദേവന്മാര്‍ക്കും കല്പിച്ചിട്ടുള്ളത്. ഈ മാറ്റങ്ങള്‍ ഒരാളുടെ പല ഭാവങ്ങള്‍ തന്നെയാണ്. ശിശുവും ബാലനും യുവാവും  അച്ഛനും അമ്മാവനും അപ്പൂപ്പനുമാകുന്നു ഒരു മനുഷന്‍. ഒരാളിലാണ് ഈ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ പലര്‍ക്കും പലതാണ് അയാള്‍. ഈ ഒരു മനുഷ്യന്‍ അമ്മയ്ക്ക് മകനും ജ്യേഷ്ഠന് സഹോദരനും ഭാര്യയ്ക്ക് ഭര്‍ത്താവും ശേഷക്കാരന് അമ്മാവനും ഒരാളുടെ സഹോദരി മറ്റൊരാള്‍ക്ക് ഭാര്യയും ആയിതീരുന്നതാണ്. ഇതെല്ലാം ഒന്നിലെ പല ഭാവമാറ്റങ്ങള്‍ മാത്രം. ഈശ്വരന്‍ ഇതുപോലെ ഒന്നുമാത്രമേയുള്ളൂ. പല ഭാവങ്ങളില്‍ നാം ഈശ്വരനെ ആരാധിക്കുകയാണെന്ന് മനസ്സിലാക്കണം.

അമ്മകാഴ്ച എന്നാല്‍ എന്ത്?

പറയസമുദായത്തിലെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങാണിത്‌. വിവാഹശേഷം ഏഴാം നാള്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മധുരപലഹാരങ്ങളുമായി ബന്ധുക്കള്‍ ഭാര്യാഗൃഹത്തിലെത്തുന്നതിനെ അമ്മകാഴ്ച എന്ന് പറയുന്നു. 

വാതില്‍ ചവിട്ടിത്തുറക്കല്‍ (വിവാഹം)

  കേട്ടാല്‍ ധിക്കാരമാണെന്ന് തോന്നും.അല്ല, ഇതൊരാചാരമാണ്. വിവാഹം കഴിഞ്ഞാല്‍ നല്ല ഒരു മുഹൂര്‍ത്തം നോക്കി വധു ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. അതിന് "കുടിവെയ്പ്" എന്ന് ബ്രാഹ്മണഭാഷ. 

    കുടിവെയ്പിന് പുറപ്പെട്ടുകഴിഞ്ഞാല്‍ വധു ജന്മഗൃഹത്തിലെ കലവറയില്‍ കടന്ന് ഒരു കൈക്കുടന്ന നിറയെ ഉണക്കല്ലരി വാരിയെടുത്ത് പുറത്തുകടക്കുന്നു. ധര്‍മ്മദൈവങ്ങളേയും പാര്‍വ്വതീപരമേശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ച്‌ വധു കൈയിലുള്ള ഉണക്കല്ലരി മുഴുവന്‍ മുല്ലയ്ക്കല്‍ ഭഗവതിയുടെ മുമ്പില്‍ ചൊരിഞ്ഞ് അവിടെ നില്പുള്ള മുല്ലയ്ക്ക് നനയ്ക്കുന്നു. ജന്മഗൃഹത്തിലെ അവസാനത്തെ ചടങ്ങാണിത്‌. ജന്മഗൃഹത്തിലെത്തിയാല്‍ ഇനി യാതൊരു അവകാശവുമില്ല. കലവറയില്‍ നിന്ന് ഇനി ചോദിക്കാതെ ഒന്നും എടുത്തുകൂടാ. വരാം അച്ഛനമ്മമാരെ കാണാം, ഭക്ഷണം കഴിക്കാം, മുല്ലയ്ക്കല്‍ ഭഗവതിയെ വന്ദിക്കാം. അത്രമാത്രം.

    വധു ജന്മഗൃഹത്തില്‍ നിന്ന് പുറത്തുകടന്നാല്‍ മറ്റൊരു ആചാരംകൂടി കാണാം. പുറത്ത് നില്പുള്ള ഒരു വാഴ വെട്ടിവീഴ്ത്തുന്നു. ആ ചടങ്ങ് ഇവിടെ ഇനി ജന്മഗൃഹവുമായി പുല ബന്ധംപോലും അവശേഷിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണ്.

   ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാനുള്ള സമയമായാല്‍ കൂടിനില്‍ക്കുന്നവര്‍ കുരവയിടും. ആര്‍പ്പുവിളികള്‍ ഉയരും. അഷ്ടമംഗലവും താലവും എത്തും. രണ്ടും വധൂവരന്മാരെ എതിരേല്‍ക്കാനുള്ളതാണ്‌.

    രണ്ടുപേരും ബന്ധുക്കളോടൊപ്പം പടികടന്ന് ഭര്‍ത്തൃഗൃഹത്തിന്റെ ഉമ്മറത്തെത്തുന്നു. ഒരു നിമിഷം! വരന്‍ പെട്ടെന്ന് വീടിന്റെ അകത്തു കടക്കും. തുടര്‍ന്ന് വരന്റെ മാതാവ് ഉടന്‍ വീടിന്റെ വാതിലടയ്ക്കും. വധു പരിഭ്രമിക്കേണ്ടതില്ല. അവള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടക്കണമെന്നാണ് ആചാരം. അത് ധിക്കാരമല്ല. അധികാരം ഉറപ്പിക്കുന്ന ചടങ്ങാണ്. ഭര്‍ത്തൃഗൃഹത്തില്‍ താന്‍ സര്‍വ്വാധികാരങ്ങളോടെ എത്തികഴിഞ്ഞുവെന്ന് വെളിവാക്കുന്നു. പിന്നെ ഭര്‍ത്തൃഗൃഹത്തിലെ സ്ത്രീജനങ്ങള്‍ വധുവിനെ നടുമുറ്റത്തുള്ള മുല്ലത്തറയ്ക്ക് അടുത്ത് കൊണ്ടുപോയി ഇരുത്തുന്നു. കാരണവത്തിയമ്മ ഗണപതിയെ നിവേദിക്കും; കൂടെ ശിവനും പാര്‍വ്വതിക്കും നിവേദിക്കും. പൂജകഴിയുന്നതിനു മുമ്പായി വധു ഒരപ്പമെടുത്ത് ഒരുണ്ണിയെ (കുട്ടിയെ) പിടിച്ച് മടിയിലിരുത്തി നല്‍കുന്നു. അത് കണ്ട് മറ്റുണ്ണികളും ഓടി എത്തും. പിന്നെ നിവേദിക്കാന്‍ സമ്മതിക്കാതെ ഓരോരുത്തരും അപ്പം എടുത്തുകൊണ്ടോടി പോകുന്നതാണ് ചടങ്ങ്. പൂജിക്കാന്‍ പോലും തന്റെ അനുവാദം വേണമെന്നും ഭക്ഷണം നല്‍കുന്നതിന് തന്റെ സമ്മതം വേണമെന്നും ധ്വനിക്കുന്നതാണ് ചടങ്ങുകള്‍. ഒടുവില്‍ വധുവിന്റെ സഹായത്തോടെ നിവേദിക്കല്‍ പൂര്‍ത്തിയാക്കുന്നു. അതില്‍ സന്തോഷിച്ച് വരന്റെ സഹോദരിയോ അമ്മയോ വധുവിനെ പൊന്നണിയിക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. പിന്നെ മംഗല്യസ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് മുല്ലത്തറയ്ക്ക് പ്രദക്ഷിണംവെച്ച് അകത്തു കയറുന്നു. വരനേയും വധുവിനേയും അകത്തിരുത്തി അമ്മ പാലും പഴവും നല്‍കുന്നു. പിന്നീട് ബന്ധുക്കള്‍ ഓരോരുത്തരായി പാലും പഴവും നല്‍കുന്നു. പാലും പഴവും നല്‍കാന്‍ വിധവകള്‍ക്കും അവകാശമുണ്ട്‌. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.