വാസ്തുപുരുഷന് സമ്പൂര്ണ്ണശരീരനായിരുന്നാല് ആ ഗൃഹത്തില് വസിക്കുന്നവര്ക്ക് ബഹുമാന്യതയും, ധനലബ്ധിയും കൊണ്ടുള്ള സുഖാനുഭവങ്ങളും ഉണ്ടായിരിക്കും.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label vasthupurushan. Show all posts
Showing posts with label vasthupurushan. Show all posts
വാസ്തുപുരുഷന് അംഗഹീനനായിരുന്നാലുള്ള ദോഷമെന്ത്?
വാസ്തുപുരുഷന് വലത്തേ കൈ ഇല്ലെങ്കില് അര്ത്ഥനാശവും, സ്ത്രീദോഷവും, ഇടത്തേ കൈ ഇല്ലെങ്കില് ധനധാന്യാദിഹാനിയും, ശിരസ്സ് ഇല്ലാതിരുന്നാല് ധനം, സുഖം, ആരോഗ്യം തുടങ്ങിയവയുടെ സര്വ്വനാശവും സംഭവിക്കും. വാസ്തുപുരുഷന് പാദഹീനന് ആയിരുന്നാല് സ്ത്രീദോഷവും, പുത്രമരണവും, ദാസ്യവൃത്തിയും അനുഭവിക്കാന് ഇടയാകും.
Labels:
amgaheenan,
arogyam,
dhanam,
doshangal,
head,
jyothisham,
sarvvanasham,
vasthupurushan
വാസ്തുപുരുഷനെ കുറിച്ചുള്ള സങ്കല്പം എന്ത്?
വാസ്തുശാസ്ത്രത്തിലെ അദ്ഭുതകരമായ ആശയമാണ് വാസ്തുപുരുഷന്. കാലം എന്ന പ്രതിഭാസത്തെ കാലപുരുഷനും, വര്ഷം എന്ന പ്രതിഭാസത്തെ സംക്രമപുരുഷനും നിയന്ത്രിക്കുന്നതുപോലെ ഭൂമുഖത്തിലെ ഗൃഹനിര്മ്മാണയോഗ്യമായ ഭൂമിഖണ്ഡങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് വാസ്തുപുരുഷനാണ്. വാസ്തു എത്ര ചെറുതായാലും വലുതായാലും അത് നാല് ചുവരുകളാല് വേര്തിരിക്കപ്പെട്ടതാണെങ്കില് അതിനെ നിയന്ത്രിക്കുന്ന ഒരു വാസ്തുപുരുഷനുണ്ട്.
ലോകം മുഴുവന് വ്യാപിച്ചുകിടക്കുന്ന പരമാത്മതത്ത്വം പോലെയാണ് ലോകവ്യാപിയായ വാസ്തുതത്ത്വം. ഒരു വസ്തുവിലെ വാസ്തുപുരുഷന് ജീവാത്മാവിനെപ്പോലെ ലോകവാസ്തുപുരുഷന്റെ അംശമാണ്. ജ്യോതിഷത്തില് കാലത്തിനെ കാലപുരുഷന് എന്ന് സങ്കല്പ്പിച്ചിരിക്കുന്നത് പോലെ വാസ്തുശാസ്ത്രത്തില് ഓരോ വസ്തുവിന്റേയും നാഥനായി വാസ്തുപുരുഷനെ സങ്കല്പ്പിച്ചിരിക്കുന്നു. ഒരു വസ്തുവുണ്ടെങ്കില് അതിനെ നിയന്ത്രിക്കാനായി ഒരു വാസ്തുപുരുഷനുണ്ട്. ഓരോ വസ്തുവിലും വസിക്കുന്ന വാസ്തുപുരുഷന്മാര് ബ്രഹ്മാണ്ഡവ്യാപിയായ മഹാവാസ്തുപുരുഷന്റെ സൂക്ഷ്മരൂപങ്ങളാണ്, പരമാത്മാവും ജീവാത്മാക്കളും പോലെ. ഓരോ വസ്തുവിലും എത്ര ചെറുതായാലും എത്ര വലുതായാലും വാസ്തുപുരുഷന് മുഖം മറച്ച് കമിഴ്ന്ന് കിടക്കുകയാണ്. വാസ്തുപുരുഷന് നിവര്ന്നു കിടക്കുന്നതായി വര്ണ്ണിച്ചുകാണുന്നുണ്ട്.
വാസ്തുപുരുഷന് എല്ലാ വാസ്തുഭൂഖണ്ഡങ്ങളിലും അത് ചെറുതായാലും വലുതായാലും മഹാവാസ്തുപുരുഷന്റെ പ്രതീകമായി സ്ഥിതിചെയ്യുന്നു. ഓരോ വാസ്തുവിന്റെയും അതില് സ്ഥിതിചെയ്യുന്ന വീട്ടിന്റെയും ആ വീട്ടില് താമസിക്കുന്നവരുടേയും സുഖശാന്തിപൂര്ണ്ണമായ ജീവിതത്തിന്റെ ചുമതല ആ വാസ്തുവിന്റെ വാസ്തുപുരുഷനാണ്. വസ്തു ഉള്ളിടത്തോളം കാലം വാസ്തുപുരുഷന് അവിടെത്തന്നെ സ്ഥിതിചെയ്യുന്നു. ഗൃഹനാഥന് വസ്തു മാറിപ്പോയാലും വാസ്തുപുരുഷന് പോകുന്നില്ല.
അത്യന്തം യുക്തിപൂര്ണ്ണമാണെങ്കിലും വാസ്തുപുരുഷനും ഒരു ദിവ്യപരിവേഷം നല്കാനാണ് ശ്രമിച്ചുകാണുന്നത്. വാസ്തുശാസ്ത്രത്തിലെ പ്രധാന സങ്കല്പമായ വാസ്തുപുരുഷന്റെ ഉദ്ഭവം സൂചിപ്പിക്കുന്നത് മത്സ്യപുരാണത്തിലാണ്. ബൃഹത്സംഹിതയില് വാസ്തുപുരുഷനെ നിര്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഒരു വലിയ ജന്തു സ്വന്തം ശരീരം കൊണ്ട് ഭൂമിയേയും ആകാശത്തേയും മറച്ചു. ദേവതകള് ഉടന് തന്നെ ആ ജന്തുവിനെ ഭൂമിക്കഭിമുഖമായി ഭൂമിയോട് ചേര്ത്തുപിടിച്ചു. ഏതു ദേവത ഏതു ശരീരാവയവത്തെ അമര്ത്തിപ്പിടിച്ചുവോ ആ ദേവത ആ ശരീരഭാഗത്തിന്റെ അധിദേവതയായി കല്പ്പിക്കപ്പെട്ടു. ഭൂമിയോടുകൂടി ചേര്ത്തുപിടിക്കപ്പെട്ട ജന്തു ആ വസ്തുവിന്റെ സംരക്ഷകനായി കണക്കാക്കപ്പെട്ടു.
Labels:
bhoomi,
devatha,
house,
jyothisham,
place,
vaasthubhagavan,
vaasthupurushan,
vasthu,
vasthupurushan
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.


