പുതിയ വസ്ത്രം ധരിക്കുമ്പോൾ ആ ലഗ്നസമയത്തിന്റെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ചന്ദ്രൻ നിന്നാൽ ശുഭമാണ്. എട്ടാം ഭാവത്തിലെ ചന്ദ്രനെ പുതിയ വസ്ത്രധാരണത്തിനു വർജിക്കണം. അവിട്ടം, അശ്വതി, രേവതി, അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, പുണർതം, പൂയം, രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾ പുതിയ വസ്ത്രധാരണത്തിനു ശുഭം. മുഹൂർത്തലഗ്നത്തിലേയ്ക്ക് ശുക്രദൃഷ്ടി പുതിയ വസ്ത്രധാരണത്തിനു ശുഭം. കന്നി, വൃശ്ചികം, മേടം, ധനു, എന്നീ രാശി സമയങ്ങൾ പുതിയ വസ്ത്രധാരണത്തിനു വർജിക്കണം. ഞായർ, ചൊവ്വ, ശനി ദിവസങ്ങൾ പുതിയ വസ്ത്രധാരണത്തിനു വർജിക്കണം. ജന്മാനുജന്മനക്ഷത്രങ്ങൾ പുതിയ വസ്ത്രധാരണത്തിനു ശുഭമാണ്. ഏഴാം ഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നത് പുതിയ വസ്ത്രധാരണത്തിനു നല്ലതാണ്. നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹങ്ങൾ പാടില്ല. നവദോഷം വർജ്യം.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label dress. Show all posts
Showing posts with label dress. Show all posts
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കാമോ?
ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന് ആചാരവിധി ഉണ്ടെങ്കിലും ഇതിനെ പരിഹസിക്കാനാണ് പലരും സമയം കണ്ടെത്തുന്നത്.
എന്നാല്‍ ഹൈന്ദവവിശ്വാസപ്രമാണമനുസരിച്ച് മേല്‍വസ്ത്രം ധരിക്കാതെ തന്നെയാണ് അമ്പലത്തിനുള്ളില്‍ പ്രവേശിക്കേണ്ടത്.
ക്ഷേത്രദര്‍ശനം കൊണ്ട് ഒരു ഭക്തന്‍ ഉദ്ദേശിക്കുന്നത് ഈശ്വരചൈതന്യം തന്നില്‍ സന്നിവേശിപ്പിക്കലാണ്. ക്ഷേത്രവാതിലിനു മുന്നില്‍ ദേവബിംബത്തിനു സമാന്തരമായി തൊഴുതു നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വരചൈതന്യം വന്നുനിറയുന്നുവെന്നാണ് സങ്കല്പം. ബിംബത്തിന്റെ മൂലാധാരം തുടങ്ങി ഷഡാധാരങ്ങള്‍ ഓരോന്നിലും നിന്ന് ചൈതന്യം ഭക്തനിലേക്ക് എത്തി നിറയുമ്പോള്‍ ഭക്തന്റെ അതാതു ശരീരഭാഗങ്ങള്‍ ഉത്തേജിതമാകുന്നു.
എന്നാല്‍ ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നുണ്ടല്ലോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ സ്ത്രീകള്‍ അമ്പലപ്രവേശനത്തിന് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരം തന്നെയാണ്. സ്ത്രീയുടെ, മാതൃത്വത്തിന്റെ വസ്ത്രം തുറന്നുകാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിക്കപ്പെട്ടുവെന്ന് മാത്രം.
ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഈറനുടുത്ത് കൊണ്ടുള്ള ക്ഷേത്രദര്‍ശനം അതീവ ചൈതന്യവത്താണെന്ന് പറയുന്നുണ്ട്. ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തില്‍ കുടിയേറും.
സാധാരണ പ്രഭാതത്തിലും സായാഹ്നത്തിലുമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഈ സമയങ്ങളിലാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് വിധിക്കപ്പെടുന്നത്. പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ നഗ്നശരീരത്തില്‍ പ്രവേശിക്കുന്നത് വിറ്റാമിന്‍ - ഡി ലഭ്യമാക്കുന്നതുകൊണ്ട് അതീവ ഗുണകരമാണെന്ന് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു.
Labels:
dress,
jyothisham,
kshethram,
temple,
vasthram
ക്ഷേത്രദര്‍ശനത്തിന് ഈറനുടുത്താല്‍ എന്ത് ഗുണം?
ഈറനുടുത്താല്‍ അത് വയറിനെ ദോഷകരമായി ബാധിക്കുമെന്ന് ചില നേരമെങ്കിലും പലരും നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ കുളിച്ച് ഈറനുടുത്തുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ സമ്പൂര്‍ണ്ണ പരിശുദ്ധി മാത്രമാണ് അതിലൂടെ സങ്കല്‍പ്പിക്കുന്നതെന്നാണ് കരുതി വന്നിരുന്നത്.
കേരളത്തിലെ പല ക്ഷേത്രങ്ങളിലും കുളത്തിലോ പുഴയിലോ കുളിച്ചുകയറി ഈറനുടുത്തുകൊണ്ട് ഭക്തര്‍ ഇന്നും ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രദക്ഷിണം ചെയ്യുന്നതും ഒരു പ്രഭാതക്കാഴ്ചയാണ്.
എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് വയറിന് ദോഷം ചെയ്യുമെന്നൊരു വിശ്വാസവും നിലവിലുണ്ട്. പക്ഷേ ഈറനുടുക്കുന്നതുകൊണ്ട് വയറിന് ദോഷത്തിനു പകരം ഗുണമാണ് സംഭവിക്കുന്നത്. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന വെള്ളത്തില്‍ നിന്നുമൊക്കെ ധാരാളം വിഷവസ്തുക്കള്‍ വയറ്റില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത നമ്മുടെ പൂര്‍വ്വികര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഇത്തരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുമ്പോള്‍ ശരിയായ രീതിയില്‍ ദഹനം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇങ്ങനെ ദഹനം നടക്കാതെ വന്നാല്‍ വിസര്‍ജ്ജനവും പ്രയാസമായിത്തീരും. വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ വയറ്റിനുള്ളില്‍ സ്വാഭാവികമായും ഉഷ്ണം അനുഭവപ്പെടും. ഇതു രോഗങ്ങള്‍ക്കിടവരുത്തിയിള്ളതായി അനുഭവങ്ങള്‍ കാണിക്കുന്നു.
ആധുനികലോകം ഇപ്പോള്‍ ഒരു ചികിത്സാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്ന ഈറനുടുക്കല്‍ കാരണം വയറിനുള്ളിലെ ഉഷ്ണം ഒഴിവാക്കി ശരിയായ രീതിയില്‍ ദഹനം നടക്കുന്നു.
ക്ഷേത്രദര്‍ശനം ഈറനുടുത്തുകൊണ്ടുതന്നെയാവണമെന്ന നിര്‍ബന്ധം ചിലര്‍ എന്നും കാണിച്ചുപോരുന്നതിന്റെ പിന്നിലെ മഹാരഹസ്യം ഇതാണത്രേ!
Labels:
bathing temple kshethram darshanam,
dress,
eran,
jyothisham
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.