Showing posts with label bathing temple kshethram darshanam. Show all posts
Showing posts with label bathing temple kshethram darshanam. Show all posts

തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നത് - തൈലാംഭ്യംഗവിധി

തൈലാഭ്യംഗവിധിംദിവൈവമുനയഃ
ശംസന്തിമന്ദേന്ദുവി
ദ്വാരെ പർവ്വചതുർദ്ദശീ പ്രതിപദീ
ഷഷ്ട്യഷ്ടമീ ദ്വാദശീ

ജ്യേഷ്ഠാമുത്തരഫാൽഗുനിം ഹരിഹരൗ
ജന്മത്രയം സക്രമം
ഹിത്വാബാലകവൃദ്ധ രോഗിഷുയഥാ
കാലം ന ദോഷാവഹം.

തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നത് പകലായിരിക്കണം. രാത്രി ചെയ്യരുത്. ഇതിനു ശനിയും തിങ്കളും ബുധനും ശുഭമാണ്. ഇരുപക്ഷത്തിലേയും വാവ്, ചതുർദ്ദശി പ്രതിപദം ഷഷ്ഠി അഷ്ടമി ദ്വാദശി എന്നീ തിഥികളും തൃക്കേട്ട ഉത്രം തിരുവാതിര തിരുവോണം എന്നീ നക്ഷത്രങ്ങളും ജന്മാനുജന്മനക്ഷത്രങ്ങളിലും സംക്രാന്തിപുണ്യകാലങ്ങളിലും ഉപവാസദിവസങ്ങളിലും പാരണാ ദിവസങ്ങളിലും തൈലം ഉപയോഗിച്ച് കുളിക്കരുത്. കുട്ടികൾക്കും വൃദ്ധന്മാർക്കും രോഗികൾക്കും തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നതിന് ശുഭദിനം ചിന്തനീയമല്ല.

സ്ത്രീകൾ അടിമുടിതൈലാഭിഷേചനം നടത്തി കുളികഴിക്കേണ്ടത് ചൊവ്വയും വെള്ളിയുമാണ്. തിങ്കളാഴ്ച്ചയും ഭത്തൃനക്ഷത്രവും ഒഴിവാക്കണം. ഇവർ മദ്ധ്യാഹ്നത്തിനു മുമ്പായി അഭ്യംഗസ്നാനവും ചെയ്യണം. വ്യാഴാഴ്ച്ച എണ്ണതേച്ചുകുളി സ്ത്രീകൾ ഒരിക്കലും ചെയ്യരുത്. ഗർഭാധാനം ചെയ്ത നക്ഷത്രദിവസവും, സ്വസന്തതികളുടെ നക്ഷത്രദിവസവും ഭത്തൃപുത്രസൗഭാഗ്യംകൊതിക്കുന്ന സ്ത്രീകൾ ഒരിക്കലും എണ്ണതേച്ചുകുളിക്കരുത്.

അഭ്യംഗമാചരേന്നിത്യം സജരാ ശ്രമ വാതഹാ
ദൃഷ്ടി പ്രസാദപുഷ്ട്യായുഃ സ്വപ്ന സുത്വക്ത്വദാർഢ്യകൃത്
ശിരശ്രവണ പാദേഷു തം വിശേഷേണശീലയേൽ
വർജ്യോഭ്യംഗഃ കഫഗ്ര സ്തകൃത സംശുദ്ധ്യജീർണ്ണിഭിഃ 

എന്ന് വൈദ്യശാസ്ത്രമുറയുണ്ട്. അതിനാൽ അഭ്യംഗസ്നാനമില്ലെങ്കിലും നിത്യം ശിരസ്സ് കാത് കാല് എന്നിവ എണ്ണപുരട്ടി നിത്യം കുളിക്കുന്നത് ആരോഗ്യദായകമാണ്. 

ക്ഷേത്രദര്‍ശനത്തിന് ഈറനുടുത്താല്‍ എന്ത് ഗുണം?

  ഈറനുടുത്താല്‍ അത് വയറിനെ ദോഷകരമായി ബാധിക്കുമെന്ന് ചില നേരമെങ്കിലും പലരും നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.

  എന്നാല്‍ കുളിച്ച് ഈറനുടുത്തുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ സമ്പൂര്‍ണ്ണ പരിശുദ്ധി മാത്രമാണ് അതിലൂടെ സങ്കല്‍പ്പിക്കുന്നതെന്നാണ് കരുതി വന്നിരുന്നത്.

  കേരളത്തിലെ പല ക്ഷേത്രങ്ങളിലും കുളത്തിലോ പുഴയിലോ കുളിച്ചുകയറി ഈറനുടുത്തുകൊണ്ട് ഭക്തര്‍ ഇന്നും ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രദക്ഷിണം ചെയ്യുന്നതും ഒരു പ്രഭാതക്കാഴ്ചയാണ്.

  എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് വയറിന് ദോഷം ചെയ്യുമെന്നൊരു വിശ്വാസവും നിലവിലുണ്ട്. പക്ഷേ ഈറനുടുക്കുന്നതുകൊണ്ട് വയറിന് ദോഷത്തിനു പകരം ഗുണമാണ് സംഭവിക്കുന്നത്. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന വെള്ളത്തില്‍ നിന്നുമൊക്കെ ധാരാളം വിഷവസ്തുക്കള്‍ വയറ്റില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത നമ്മുടെ പൂര്‍വ്വികര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഇത്തരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുമ്പോള്‍ ശരിയായ രീതിയില്‍ ദഹനം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇങ്ങനെ ദഹനം നടക്കാതെ വന്നാല്‍ വിസര്‍ജ്ജനവും പ്രയാസമായിത്തീരും. വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ വയറ്റിനുള്ളില്‍ സ്വാഭാവികമായും ഉഷ്ണം അനുഭവപ്പെടും. ഇതു രോഗങ്ങള്‍ക്കിടവരുത്തിയിള്ളതായി അനുഭവങ്ങള്‍ കാണിക്കുന്നു.

  ആധുനികലോകം ഇപ്പോള്‍ ഒരു ചികിത്സാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്ന ഈറനുടുക്കല്‍ കാരണം വയറിനുള്ളിലെ ഉഷ്ണം ഒഴിവാക്കി ശരിയായ രീതിയില്‍ ദഹനം നടക്കുന്നു.

  ക്ഷേത്രദര്‍ശനം ഈറനുടുത്തുകൊണ്ടുതന്നെയാവണമെന്ന നിര്‍ബന്ധം ചിലര്‍ എന്നും കാണിച്ചുപോരുന്നതിന്റെ പിന്നിലെ മഹാരഹസ്യം ഇതാണത്രേ!

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.