മന്ത്രസാധന (മന്ത്രജപം) ആരംഭിക്കുന്നതിനുള്ള മുഹൂർത്തങ്ങൾ

സാധകന് യോജിച്ച ദേവത, മന്ത്രം ഇവ നിശ്ചയിച്ചു കഴിഞ്ഞാൽ മന്ത്രസാധന തുടങ്ങാൻ അനുകൂലമായ സമയം നോക്കണം, ഇതിന് അനുകൂലമായ മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം, യോഗം, കരണം, ലഗ്നരാശി എന്നിവ തെരഞ്ഞെടുക്കണം.

അനുകൂലമാസങ്ങൾ :- വൈശാഖം (ഇടവം), ശ്രാവണം (ചിങ്ങം), അശ്വിനം (തുലാം), കാർത്തികം (വൃശ്ചികം), മാർഗശീർഷം (ധനു), മാഘം (കുംഭം), ഫാൽഗുനം (മീനം), ശ്രീകൃഷ്ണനെ സംബന്ധിച്ച മന്ത്രങ്ങൾക്ക് ചൈത്രമാസം (മേടം) നല്ലതാണ്, ലക്ഷ്മീമന്ത്രത്തിന് കർക്കിടകമാസം നല്ലതാണ്. അധിമാസങ്ങളിൽ മന്ത്രസാധന തുടങ്ങരുത്.

അനുകൂലപക്ഷങ്ങൾ :- മന്ത്രോപദേശം ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും സ്വീകരിക്കാം. പക്ഷേ മന്ത്രജപം തുടങ്ങുന്നത് ശുക്ലപക്ഷത്തിലേ ആകാവൂ. മോക്ഷപ്രധാനങ്ങളായ മന്ത്രങ്ങളുടെ ജപം ആരംഭിക്കുന്നതിന് കൃഷ്ണപക്ഷവും മറ്റ് മന്ത്രങ്ങളുടെ ജപത്തിന് ശുക്ലപക്ഷവുമാണ് നല്ലത്.

അനുകൂലതിഥികൾ :- മന്ത്രജപം തുടങ്ങാൻ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി പൗർണ്ണമി, എന്നീ തിഥികൾ നല്ലതാണ്. ചതുർത്ഥി, അഷ്ടമി, നവമി, ചതുർദശി, എന്നീ തിഥികൾ മന്ത്രജപം തുടങ്ങാൻ വർജ്ജിക്കണം. അക്ഷയതൃതീയ, നാഗപഞ്ചമി, ശ്രീകൃഷ്ണജന്മാഷ്ടമി, അമാവാസ്യ എന്നിവ മന്ത്രജപം തുടങ്ങുന്നതിന് സ്വീകരിക്കാം.

അനുകൂലവാരങ്ങൾ :- തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, എന്നീ ദിവസങ്ങൾ മന്ത്രജപം ആരംഭിയ്ക്കുന്നതിന് ശുഭമാണ്. ഞായർ, ചൊവ്വ, ശനി എന്നിവ വർജ്ജിക്കണം. 

അനുകൂലനക്ഷത്രങ്ങൾ :- അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, മകം, ചോതി, അനിഴം, മൂലം, ഉത്രാടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് ഉത്തമമാണ്.

അനുകൂലനിത്യയോഗങ്ങൾ :- 27 നിത്യയോഗങ്ങളിൽ പ്രീതി, ആയുഷ്മാൻ, സൗഭാഗ്യം, ശോഭനം, ധൃതി, വൃദ്ധി, സുക്കർമ്മ, സാധ്യ, ഹർഷണ, വരീയാൻ, ശിവ, സിദ്ധി, ഇന്ദ്ര എന്നീ നിത്യയോഗങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലങ്ങളാണ്.

അനുകൂലകരണങ്ങൾ :- ബവം (സിംഹം), ബാലവം (പുലി), കൗലവം (പന്നി), തൈതിലം (കഴുത), വണിജ (പശു) എന്നീ കരണങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലമാണ്.

അനുകൂല ലഗ്നരാശികൾ :- ഇടവം, ചിങ്ങം, കന്നി, മീനം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലമാണ്. വിഷ്ണുമന്ത്രജപം ആരംഭിക്കുന്നതിന് മേടം, വൃശ്ചികം, ചിങ്ങം, കുംഭം എന്നീ രാശികൾ നല്ലതാണ്. ശക്തിമന്ത്രങ്ങൾക്ക് മിഥുനം, കന്നി, ധനു, മീനം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് നല്ലതാണ്. ശിവ മന്ത്രങ്ങൾക്ക് മേടം, കർക്കിടകം, തുലാം, മകരം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് ഉത്തമമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.