ആയില്യവും നാഗമരവും (നാങ്ക്)


സർപ്പങ്ങളുടെ പൂവെന്നാണ് നാഗമരപ്പൂവിനെ വിളിക്കുന്നത്. ഈ മരത്തിൽ നിന്നുതന്നെ പാമ്പിൻവിഷത്തിനുള്ള പ്രതിവിധിയും ഉണ്ടാക്കുന്നുണ്ട്. നാഗമരത്തെ നാങ്ക് എന്നും അറിയപ്പെടും.

" രൗദ്രശ്ചപലോ വാഗ്‌മീ ഗണേശ്വരോ ജ്ഞാനവാൻ ശഠോ ധൂർത്ത ബഹ്വായാസോ ധനവാൻ കൃതഘ്ന ആശ്ലേഷഭേ വിനീതശ്ച "

രൗദ്രസ്വഭാവവും ചപലതയും വാക്സാമർഥ്യവും ഉള്ളവനായും സംഘത്തിന്റെയും സമുദായത്തിന്റെയും നായകനായും ജ്ഞാനിയായും ശഠനായും വിടവൃത്തിയുള്ളവനായും ഉപകാരസ്മരണയില്ലാത്തവനായും ഭവിക്കും. സർപ്പസംബന്ധമായ കർമ്മങ്ങൾ, വിഷസംബന്ധമായ കാര്യങ്ങൾ, കപടപ്രവൃത്തികൾ, സാഹസപ്രവൃത്തികൾ എന്നിവ ചെയ്യുന്നതിനുള്ള ദിവസമായിട്ടും ആയില്യത്തെ എടുക്കണം. ഈ നക്ഷത്രത്തിന്റെ മൃഗം കരിമ്പൂച്ചയാണ്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ

" ശംസർവദക്ഷപാപാഃ കൃതഘ്ന ധൂർത്തശ്ച ഭൗജംഗേ " എന്ന് ആയില്യംകാരെപ്പറ്റി പറയുന്നുണ്ട്.

ആയില്യം നക്ഷത്രം സർപ്പപ്രധാനമാണ്. നാഗമരവും സർപ്പപ്രധാനമാണ്. ദാമ്പത്യസുഖം കുറഞ്ഞവരായിട്ടാണ് ആയില്യക്കാരെ കാണുന്നത്.

ഒരേ സമയം സ്നേഹിക്കയും വെറുക്കപ്പെടുകയും ചെയ്യുന്നവരാണ് ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ. ഏത് സാഹചര്യത്തിലും വൃത്തിയായി നടക്കാൻ താല്പര്യപ്പെടുന്നവർ. നിഗൂഢമായ ഒരു പരിവേഷം ആയില്യം നക്ഷത്രക്കാർക്ക് ചുറ്റും ചാർത്തപ്പെടും.

(മെസുവ ഫെറിയ, ലിൻ. (ഗട്ടിഫെറേ ക്ലൂസിയേസി), മെസുവ നഗസേറിയം (ബർമ്. എഫ്.) കോസ്റ്റർമാൻസ്.

സംസ്കൃതം :- നാഗ.
ഹിന്ദി :- നാഗകേസർ
ബംഗാളി :- നാഗേശ്വര
മറാഠി :- നാഗചമ്പ
തമിഴ് :- നാകു
കന്നഡ :- നാഗകേസർ
തെലുങ്ക് :- നാഗചമ്പകമു
ഇംഗ്ലീഷ് :- Messua Tree, Iron Wood.

ഉഷ്ണമേഖലാവനങ്ങളിൽ വളരുന്ന വലിയ മരം. മഞ്ഞക്കറയുണ്ട്. തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്. നാങ്കിൽ മെസ്സുവ കൊറൊമാൻ ഡലിന എന്ന മണിനാങ്കും, ഇലകൾക്ക് തീരെ വീതി കുറഞ്ഞ്, വലിയ പൂവുള്ള നല്ല പൊക്കം വെക്കുന്ന ഇനത്തിന് നീർനാങ്ക് മെസുവ സ്വീഷിയോസ എന്നും അറിയുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ചുരുളിയുടെ വസന്തം. വെള്ള നിറത്തിലുള്ള പൂക്കളാണ്. കായയ്ക്ക് അണ്ഡാകൃതിയാണ്. ഒരു കയ്യിൽ 4 വിത്തുകൾ വരെ ഉണ്ടാകാം. നിത്യഹരിതവനങ്ങളിലെ തണൽ ഇഷ്ടപ്പെടുന്ന വലിയ മരമാണ് നാങ്ക്. ശൈത്യവും തീയ്യും സഹിക്കില്ല. കോപ്പിസ് ചെയ്യാറില്ല. നല്ല നീർവലിവുള്ള അലുവിയൽ മണ്ണിലും ചുവന്ന ലോമിലും നന്നായി വളരും. കളിമണ്ണിൽ വളരുകയില്ല.

വിത്തിന് ജീവനക്ഷമത വളരെ കുറവാണ്. അതുകൊണ്ട് തന്നാണ്ടിൽ തന്നെ ഉപയോഗിക്കണം. ഒരു കിലോ വിത്തിൽ മുന്നൂറോളം എണ്ണം കാണും. വിത്ത് മുളയ്ക്കാൻ ഒരാഴ്ച മുതൽ എട്ട് ആഴ്ച വരെ വേണ്ടിവരും. മന്ദവളർച്ചയുള്ള സസ്യമാണ്. നൂറുകൊല്ലം കൊണ്ട് മാത്രമേ 80 സെന്റിമീറ്റർ ചുറ്റളവുള്ള തടി കിട്ടുകയുള്ളു.

തടിക്ക് നല്ല ബലവും ഉറപ്പും ഉണ്ട്. തടിയുടെ വെള്ളയ്ക്ക് വെണ്ണയുടെ നിറമാണ്. കാതലിന് തവിട്ടുനിറവും, തടികളിൽ പണിയാൻ പ്രയാസമാണ്. അതുകൊണ്ട് തവിട്ടുനിറവും. തടികളിൽ പണിയാൻ പ്രയാസമാണ്. അതുകൊണ്ട് ചുരുക്കമായേ വീട് നിർമാണത്തിന് ഉപയോഗിക്കാറുള്ളു. എന്നാൽ പാലം, റെയിൽവേ സ്ലീപ്പറുകൾ മുതലായവയ്ക്ക് ധാരാളമായി ഉപയോഗിച്ചുവരുന്നു.

നാങ്കിൻ പൂവും കായും തൊലിയും ഔഷധമൂല്യമുള്ളവയാണ്. കഫപിത്തഹരമാണ്. വിത്ത് വേദനാഹാരിയാണ്. തടിയുടെ തൊലിക്ക് ലൈംഗികശേഷി വർധിപ്പിക്കാൻ പറ്റും. വിഷഹരവുമാണ് നാങ്ക് തൊലി. കാലിലുണ്ടാകുന്ന നീറ്റലിന് പൂക്കളരച്ച് വെണ്ണ ചേർത്ത് പുരട്ടിയാൽ ആശ്വാസം കിട്ടും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.