ഈശ്വരവിശ്വാസികള്‍ തന്നെയല്ലേ പൂജയ്ക്കായി പൂക്കള്‍ പറിച്ചും മൃഗബലി നടത്തിയും മറ്റും പ്രകൃതിയെ നശിപ്പിക്കുവാന്‍ കൂട്ടു നില്ക്കുന്നതു്?

‘ഈശ്വരാ ! അയല്‍പക്കത്തുള്ളവന്റെ കണ്ണു പൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ,’ എന്നും മറ്റും പ്രാര്‍ത്ഥിക്കുന്നവരെ ഈശ്വരവിശ്വാസികള്‍ എന്നു വിളിക്കുവാന്‍ പാടില്ല. സ്വാര്‍ത്ഥലാഭത്തിനായി ഈശ്വരനെ അവര്‍ ഒരു ഉപകരണമാക്കുകയാണു ചെയ്യുന്നതു്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്നുണ്ടാകുന്നതല്ല. സ്വന്തം കാര്യം നേടാനുള്ള പ്രാകൃതവിശ്വാസമാണതു്. ശരിയായ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞു് അതനുസരിച്ചു നീങ്ങുന്നവനാണു്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാന്‍ എത്തുന്നതുപോലെ, അന്യദുഃഖത്തില്‍, തന്നെ മറന്നു സഹായിക്കാന്‍ ഓടിയെത്തുന്ന ഒരു ഭാവം അവനില്‍ ഉണ്ടായിരിക്കും.

ശരിയായ ഈശ്വര വിശ്വാസി പ്രകൃതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്നു കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും, കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ. അത്രകണ്ടു കാരുണ്യമുള്ള ഒരു മനസ്സിന്റെ ഉടമയ്ക്കു് ഈശ്വരപ്രീതിക്കായി എങ്ങനെ ജന്തുബലിയും മറ്റും നടത്താനാകും? തന്റെ ഉള്ളിലെ മൃഗീയവാസനകളെയാണു് ഈശ്വരനു് അവന്‍ ബലിയര്‍പ്പിക്കുന്നതു്. തന്റെ അഹങ്കാരത്തെയാണു ഹിംസിക്കുന്നതു്.

ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണു്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുകയില്ല. തന്റെ ഭക്ഷണത്തിനായി വേട്ടയാടുന്നതും മറ്റും അധര്‍മ്മമാണെന്നു പറയാനാകില്ല. എന്നാല്‍ ആവശ്യത്തില്‍ക്കവിഞ്ഞു് എന്തു നശിപ്പിക്കുന്നതും ഹിംസയാണു്. കഞ്ഞി കുടിക്കുവാന്‍വേണ്ടി ഒരു പ്ലാവില നുള്ളുന്നതു തെറ്റല്ല. എന്നാല്‍; അതിനായി അഞ്ചാറു പ്ലാവില പിച്ചുന്നതു അധര്‍മ്മമാണു്. ഇപ്രകാരം ഈശ്വരപൂജയ്ക്കായി ചെടികള്‍ നട്ടു നനച്ചുവളര്‍ത്തി അവയില്‍നിന്നു പൂക്കള്‍ ഇറുക്കുന്നതു തെറ്റാണെന്നു പറയുവാന്‍ കഴിയില്ല. തുളസിക്കു വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണു പൂജിക്കുന്നതു്. അരയാലിനു പ്രദക്ഷിണം വയ്ക്കുമ്പോഴും പശുവിനു പുല്ലു തീറ്റുമ്പോഴും എല്ലാം അവന്റെ മനസ്സു് ഭഗവാനിലാണു നില്ക്കുന്നതു്. കൂവളത്തിനു വളമിടുമ്പോള്‍ അതു ശിവനു പ്രീതികരമായിത്തീരുന്നു എന്നാണു ശിവഭക്തന്‍ കാണുന്നതു്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കാന്‍ മനുഷ്യനു കഴിവു വരുന്നു.

പൂജിക്കുക എന്നാല്‍ തൊട്ടുതൊഴുതു നമസ്‌കരിക്കുക എന്നല്ല, സ്‌നേഹപൂര്‍വ്വം പരിചരണവും ശുശ്രൂഷയും നല്കി പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും പരിപാലിക്കുന്നതു് ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്ക്കുന്നതും കുളത്തില്‍ കുളിച്ചു വന്നു തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വയ്ക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ചു് ഈശ്വരനാമങ്ങള്‍ കീര്‍ത്തിക്കുന്നതും ഉദയാഭിമുഖമായിനിന്നു സൂര്യനമസ്‌കാരം നടത്തുന്നതുമെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്കു് ഉണര്‍വ്വുണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും വളരെ സഹായിച്ചിരുന്നു. നിത്യാനുഷ്ഠാനത്തിന്റെ ഭാഗമായി ആചരിച്ചുപോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ഠാനങ്ങളിലൂടെ മനസ്സിന്റെ പിരിമുറുക്കം ഇല്ലാതെയാകുന്നു; ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു. ഇന്നു നമ്മളില്‍ എത്ര പേര്‍ നിത്യവും സൂര്യനുദിക്കുന്നതും പൂക്കള്‍ വിടരുന്നതും കാണുന്നുണ്ടു് ? പക്ഷികളുടെ കളകൂജനത്തിനു ചെവിയോര്‍ക്കുന്നുണ്ടു് ?

ഒരാൾ തനിയെ പോകുമ്പോൾ ഉണ്ടാകുന്ന ശകുനഫലം തനിക്ക് മാത്രം അനുഭവമാകുന്നു

പഥ്യാത്മാനം, നൃപം സൈന്യേ, പുരേ ചോദ്ദിശ്യ ദേവതാം,
സാർഥേ പ്രധാനം, സാമ്യേ തു ജാതിവിദ്യാവയോധികം. ഇതി.

സാരം :-

ഒരാൾ തനിയെ പോകുമ്പോൾ ഉണ്ടാകുന്ന ശകുനഫലം തനിക്ക് മാത്രം അനുഭവമാകുന്നു. 

സൈന്യങ്ങളുടെ (പടയാളികളുടെ) പുറപ്പാടിലും മറ്റും ഉണ്ടാകുന്ന ശകുനഫലം രാജാവനുഭവിക്കുന്നു. 

രാജധാനിയിൽ വച്ച് സംഭവിക്കുന്ന ഒരു ശകുനത്തിന്റെ ഫലം അവിടെയുള്ള പുരദേവത അനുഭവിക്കുന്നു. അതായത് ആ പുരവാസികളായ ജനങ്ങൾക്ക് പൊതുവെ സംബന്ധിക്കുന്നു. 

ഒട്ടധികം ജനങ്ങൾ സംഘം ചേർന്ന് പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ശകുനത്തിന്റെ ഫലം ആ കൂട്ടത്തിൽ പ്രധാനി അനുഭവിക്കുന്നു. 

എല്ലാവർക്കും പ്രാധാന്യം തുല്യമാണെന്നു വരുന്ന പക്ഷം ജാതി കൊണ്ട് പ്രാധാന്യം ഉള്ളയാൾക്കും അതും തുല്യമായി വന്നാൽ വിദ്വത്തം കൂടുതലുള്ളയാൾക്കും അതും പക്ഷേ തുല്യമായി വന്നാൽ പ്രായം കൂടുതലുള്ളയാൾക്കും ആണ് ശകുനഫലത്തിന്റെ ഫലത്തിന്റെ അനുഭവം.

സന്ധ്യാനുഷ്ഠാനങ്ങള്‍

വൈകുന്നേരം ആറിനും ഏഴിനും ഇടയിലുള്ള സമയമാണ് ത്രിസന്ധ്യാനേരം. ഈ വേള ആഹാരത്തിനോ മറ്റു കാര്യങ്ങള്‍ക്കോ വിനിയോഗിക്കാതെ സന്ധ്യാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്.

 'സം' എന്നാല്‍ സമ്യക്കായ, ശരിയായ എന്നും 'ധ്യാ' എന്നാല്‍ ധ്യാനം എന്നുമാണ് അര്‍ത്ഥമെന്നതുകൊണ്ട് ശരിയായ ധ്യാനത്തിന് സന്ധ്യാ എന്നുപറയാം. കുളിച്ച് വൃത്തിയായി (ദേഹശുദ്ധി വരുത്തിയതിനുശേഷം) എല്ലാവരും സ്വഗൃഹങ്ങളില്‍ പ്രവേശിക്കുക. 

വീടും ചുറ്റുപാടുകളും തൂത്തുവാരി ശുദ്ധമാക്കിയിരിക്കണം. ഗൃഹത്തിലെ ഗൃഹനാഥ ഭയഭക്തി ബഹുമാനങ്ങളോടെ മന്ത്രം ചൊല്ലി സന്ധ്യാദീപം കൊളുത്തണം. അതോടൊപ്പം ഈ മന്ത്രവും ഉരുവിടണം.

 ശുഭം കരോതു കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം സര്‍വ്വശത്രു വിനാശായ സന്ധ്യാദീപം നമോ നമഃ 

ആരോഗ്യം, ധനം, ശത്രുദോഷമില്ലായ്മ തുടങ്ങിയവയെല്ലാം ശുഭകരമാക്കിത്തീര്‍ക്കാന്‍ ദീപജ്യോതിയെ നമസ്‌കരിക്കുന്നു. 

ഗായത്രീ മന്ത്രം - മന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഗായത്രീ മന്ത്രം. ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ആദ്യം ഉണ്ടായ വേദമന്ത്രം 'ഓം' ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആ ഓങ്കാരത്തില്‍ ആരംഭിക്കുന്ന ഈ മന്ത്രം സാര്‍വ്വലൗകികമായ ഒരു പ്രാര്‍ത്ഥനയാണ്.

 കാലദേശ അവസ്ഥാ ഉപാധികളെ ലംഘിക്കാതെ നിര്‍മ്മല മനസ്സോടെ ശാന്തചിത്തരായ ഏവര്‍ക്കും ഇതു ജപിക്കുവാനുള്ള അവകാശമുണ്ട്. ജഗത്‌സൃഷ്ടിയുടെ പ്രകടരൂപവും ജ്യോതിസ്സുമായ സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ് ഗായത്രി. 

ഗാനം ചെയ്താല്‍ ത്രാണനം ഉറപ്പായ മന്ത്രം. ഗായത്രിയിലെ ഇരുപത്തിനാല് അക്ഷരങ്ങളെ ക്രമത്തില്‍ ഓരോന്നിനെയും ഒരായിരം ശ്ലോകങ്ങളായി ആദികവി വികസിപ്പിച്ചതാണ് രാമായണമെന്ന് പറയപ്പെടുന്നു.

 പ്രഭാതത്തില്‍ ജപിക്കുമ്പോള്‍ അതുവരെ ചെയ്ത പാപങ്ങളും പ്രദോഷത്തിലാവുമ്പോള്‍ രാവിലെ മുതല്‍ ആ സമയം വരെയുള്ള പാപങ്ങളും പൊറുക്കപ്പെടുമെന്നു വിശ്വസിക്കുന്നു. 

''ഓം ഭൂര്‍ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീ മഹി ധിയോ യോ നഃ പ്രചോദയാത്''

 ഭൂമിയിലും അന്തരീക്ഷത്തിലും സ്വര്‍ഗ്ഗത്തിലും നിറഞ്ഞിരിക്കുന്ന സവിതാവാകുന്ന ദേവന്റെ ഭര്‍ഗ്ഗ തേജസ്സിനെ ധ്യേയരൂപേണ ഉപാസിക്കുന്നുവെന്നും അത് ഞങ്ങളുടെ പാപത്തെ അകറ്റി ബുദ്ധിയെ ഉണര്‍ത്തട്ടെ എന്നു സാരം. 

നിലവിളക്ക് എന്നും നിലനില്‍ക്കുന്ന വിളക്ക്, നിലത്തുവക്കുന്ന വിളക്ക്, നിലയങ്ങളിലെ വിളക്ക്, നിലയുള്ള വിളക്ക് എന്നിങ്ങനെ പല അര്‍ത്ഥങ്ങളും നിലവിളക്കിനുണ്ട്. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും മറ്റു പുണ്യ സ്ഥലങ്ങളിലും നിലവിളക്ക് കത്തിച്ചുവക്കാറുണ്ട്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണിത്.

 അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റി അവനവന്റെ ഉള്ളിലേക്കുപോലും വെളിച്ചമേകുന്നതാണ് നിലവിളക്കെന്ന് ഭാരതീയ സംസ്‌കാരം ഘോഷിക്കുന്നുണ്ട്.

 നിലവിളക്ക്ഓടുകൊണ്ടുണ്ടാക്കിയതായിരിക്കണം. മനുഷ്യശരീരത്തിനാവശ്യമായ പഞ്ചലോഹങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം മുതലായവ നിത്യജീവിതത്തില്‍നിന്ന് ലഭ്യമാവേണ്ടതുണ്ട്. കാരണം ഇവ പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുന്നവയാണ്.

 ഓട്ടുവിളക്കിലൂടെ ഇവയുടെ വലിയൊരംശം നികന്ന് കിട്ടുന്നു. നിലവിളക്ക് നിത്യേന വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി വക്കേണ്ടതാണ്. ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിജ്ഞാന ദേവതയായ സരസ്വതീദേവിയുമാണ് നിലവിളക്കിനെ പ്രതിനിനിധാനം ചെയ്യുന്നത്.

 സരസ്വതീദേവിയുടെ പ്രതീകമായ പ്രഭാതദീപം പരലോകസുഖത്തെയും മഹാലക്ഷ്മിയുടെ പ്രതീകമായ സായംസന്ധ്യാ ദീപം ഇഹലോകസുഖത്തെയും പ്രദാനം ചെയ്യുന്നു. 

എണ്ണ -  നിലവിളക്കില്‍ എള്ളെണ്ണ ഒഴിച്ചാണ് കത്തിക്കേണ്ടത്. ശനിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന എള്ള് ഇരുമ്പുദായകവുമാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ലോഹം ഇരുമ്പാണല്ലോ? അതുകൊണ്ടാവാം ഭക്ഷ്യാവശ്യങ്ങള്‍ക്കും തേച്ചുകുളിക്കാനും എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്. 

നിലവിളക്കിന്റെ ലോഹമിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പുഗുണവും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും രോഗബീജാണുക്കളെ നശിപ്പിക്കയും ചെയ്യും. പകല്‍ സമയത്ത് സൂര്യന്റെ ചൂടിനാല്‍ അന്തരീക്ഷമാലിന്യങ്ങളും അണുക്കളും എല്ലാം മേല്‍പ്പോട്ട് പോവുകയും സൂര്യതാപമസ്തമിക്കുന്ന സമയം സായംസന്ധ്യകളില്‍ ഇവ വീണ്ടും പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു.

 സന്ധ്യാസമയത്തെ ദീപത്തിന് ഇവയെല്ലാം നശിപ്പിക്കുവാന്‍ പ്രത്യേക കഴിവുണ്ട്. വിഷാണുക്കള്‍ നമ്മുടെ പചന-ചംക്രമണ-നാഡീവ്യൂങ്ങളെയും മനസ്സിനെയും ബാധിക്കാതിരിക്കാനാണ് ശുദ്ധമായ ശരീരത്തോടെ ഏകാഗ്രമായി സന്ധ്യാനാമം ജപിക്കുവാന്‍ നിഷ്‌കര്‍ഷിക്കുന്നത്.

 പ്രഭാതത്തിലെ ദീപമാവട്ടെ ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ പരിശുദ്ധിയില്‍ പ്രത്യേക ഉണര്‍വ്വും പ്രദാനംചെയ്യുന്നു. വിജ്ഞാനദേവതയായ സരസ്വതീ ദേവി പ്രഭാതദീപത്തില്‍ കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്തെ വായന ഏറെ ഗുണകരമാണ്. മനസ്സ് അപ്പോള്‍ വെള്ളക്കടലാസ് പോലെ നിര്‍മ്മലമായിരിക്കും.

ശുഭശകുനമോ അശുഭശകുനമോ ഉണ്ടായാൽ അതുകൊണ്ടു സൂചിപ്പിക്കപ്പെട്ട ഫലങ്ങളെ അനുഭവിക്കുന്നവർ ഇന്നവരാണെന്നു

സദസച്ഛകുനോദ്ഭൂതൗ കർതൃഭിദാസ്ത്യേവ തൽഫലാനുഭവേ
മാർഗാദിഭേദവശതസ്തദപി ച ശാസ്ത്രാന്തരേ കഥിതം.

സാരം :-

ശുഭശകുനമോ അശുഭശകുനമോ ഉണ്ടായാൽ അതുകൊണ്ടു സൂചിപ്പിക്കപ്പെട്ട ഫലങ്ങളെ അനുഭവിക്കുന്നവർ ഇന്നവരാണെന്നു ശകുനം ഉണ്ടാവുന്ന സ്ഥലത്തിന്റെ അവസ്ഥനോക്കി തീർച്ചപ്പെടുത്തേണ്ടതാകുന്നു. അതു ശാസ്ത്രാന്തരങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ ശകുനമെന്നു പറഞ്ഞതുകൊണ്ടു നിമിത്തങ്ങളേയും ഗ്രഹിച്ചുകൊള്ളണം.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണ രീതി എപ്രകാരമാണ്?

ശിവക്ഷേത്രത്തിലെ പ്രദക്ഷിണ രീതി തികച്ചും വ്യത്യസ്തമാണ്.അഭിഷേകജലം ഒഴുകിപോകുന്നതിനുള്ള ഓവിന് സമീപം വരെ പ്രദക്ഷിണമായി വന്ന് വീണ്ടും അപ്രദക്ഷിണമായി തിരിച്ചുപോകുകയാണ് ചെയ്യുന്നത്. പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചുചെയ്യുന്ന ഈ പ്രക്രീയയെ സവ്യാപസവ്യമാർഗ്ഗമെന്നു പറയുന്നു. ശിവലിംഗത്തിന് നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനംവരെ ഒരു ഋജുരേഖ വരച്ചാൽ അതിനെ സോമസൂത്രം എന്ന് പറയുന്നു.ശിവാഗമത്തിൽ സോമസൂത്രം മുറിച്ചുകടക്കരുത് എന്ന് പറയുന്നു. 

യോഗമാർഗ്ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രീയയാണ് ശിവപ്രദക്ഷിണം. കിഴക്കുനിന്നും പുറപ്പെട്ട പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ സോമസൂത്രംവരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ത്രംവരെ സാധകൻ പോകുകയാണ് ചെയ്യുന്നത്. മറ്റ് ദേവീ ദേവൻമാർ ശിവസ്ഥാനത്തിനു താഴെമാത്രം വർത്തിക്കുന്നതിനാൽ ആ ദേവൻ്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വക്കാമെന്നു വരുന്നു. പക്ഷെ ശിവക്ഷേത്രത്തിൽ ഈ പ്രദക്ഷിണമാർഗ്ഗം സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്ക് സോമസൂത്രംവരയെ ചെയ്യാൻപാടുള്ളു. അവിടെനിന്നു ശ്രീകോവിലിൽ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച് അഥവാ ബ്രഹ്മരന്ത്രത്തിന്റെ സാക്ഷാൽസ്ഥാനമായ താഴികകുടത്തെ നോക്കിതൊഴുത് ആരാധകൻ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്ന് നിർബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിൽ നടക്കൽ നിന്ന് പുറപ്പെട് സോമസൂത്രംവരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായിപ്പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകൾക്കിടയിലൂടെ മടങ്ങുന്നു. അങ്ങനെ ഇഡാപിംഗളനാഡിയിലൂടെ പൂരകരേചകങ്ങളാകുന്ന പ്രാണായാമപ്രക്രീയ നടത്തുന്നപോലെ ഒരു ക്രീയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയർന്ന ഒരു യോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.


സന്താനക്ലേശ പരിഹാരത്തിന് ചെയ്യേണ്ടത് ?

         ഓരോ കുടുംബ ബന്ധങ്ങളും ഭദ്രമാകുന്നത് ആ കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെയാണ്. തുടർന്ന് കുഞ്ഞിന്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി ജനനസമയദോഷങ്ങൾ കണ്ടു പിടിച്ച് പരിഹാരക്രിയകൾ ചെയ്യാനാരംഭിക്കുന്നു. പ്രശ്നങ്ങളുള്ള നാളുകളിൽ ജനിക്കുന്നതിലൂടെയും പിതൃ ശാപങ്ങളിലൂടെയും മാതാവിനോ, പിതാവിനോ സർപ്പശാപമോ ബാല ശാപമോ മറ്റു ശാപങ്ങളോ ഉണ്ടാകുന്നതിലൂടെയും സന്താനങ്ങൾക്ക് ഒന്നൊഴിയാതെ പ്രശ്നങ്ങൾ (അസുഖങ്ങൾ ) വന്നുകൊണ്ടിരിക്കും.

   കുഞ്ഞുങ്ങൾക്ക് ഇങ്ങനെ തുടർച്ചയായി രോഗങ്ങൾ വന്നുകൊണ്ടിരുന്നാൽ ആദ്യം ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ അറിഞ്ഞ് പ്രവർത്തിക്കണം. കൂടാതെ പരിഹാരത്തിനായി ശിവ ഭജനമാണ് നടത്തേണ്ടത്. മൃത്യുഞ്ജയ മൂർത്തിയുടെ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനവും, മൃത്യുഞ്ജയാർച്ചനയും മൃത്യുഞ്ജയഹോമവും പരിഹാരമാണ്. സന്താന ശ്രേയസ്സിനായി വൈകുണ്ഠനാഥനെ സന്താനഗോപാലമൂർത്തിയായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഏറെ ഉത്തമമാണ്. ശിവക്ഷേത്ര ദർശനവും വഴിപാടും കഴിപ്പിക്കുന്നതോടൊപ്പം ശിവ പഞ്ചാക്ഷരസ്തോത്രം ജപിക്കുന്നതും സന്താനക്ലേശങ്ങൾ മാറുന്നതിന് പരിഹാരമാണ്. 'നമഃ ശിവായ ' എന്ന ശിവ പഞ്ചാക്ഷരി ഉരുവിടുന്നതും രക്ഷാ യന്ത്രമായി 'താരാ യന്ത്രം' വിധി പ്രകാരം തയ്യാറാക്കി ധരിക്കുന്നതും കുട്ടികൾക്കുണ്ടാകുന്ന രോഗാദി ക്ലേശങ്ങൾ അകറ്റാൻ സഹായകമാകുന്നു.

പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ്

അന്യജന്മാന്തരകൃതം പുംസാം കർമ ശുഭാശുഭം
യത്തസ്യ ശകുനഃ പാകം നിവേദയതി പൃച്ഛതാം.

സാരം :-

പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ്. അതായത് ഇപ്പോൾ പ്രഷ്ടാവ് അനുഭവിക്കുന്നത് കഴിഞ്ഞ ജന്മം ചെയ്യപ്പെട്ട പുണ്യ കർമ്മത്തിന്റെ ഫലമോ അതല്ല പാപ കർമ്മത്തിന്റെ ഫലമോ എന്നുള്ളത് ശുഭശകുനമാണെങ്കിൽ പുണ്യകർമ്മഫലമാണെന്നും അശുഭ ശകുനമാണെങ്കിൽ പാപ കർമ്മഫലമാണെന്നും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.