Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
ശനിദശയിലെ കേതുവിന്റെ അപഹാരകാലം
മരുദഗ്നിപീഡനമരിവ്യസനം
സുതദാരവിഗ്രഹയുതിസ്സതതം
അശുഭാവലോകനമഹേശ്ച ഭയം
ശനിവത്സരാൻ ശിഖിനി ചാപഘൃതേ.
സാരം :-
ശനിദശയിലെ കേതുവിന്റെ അപഹാരകാലം കാറ്റ്, തീയ് (വാതം, ഉഷ്ണം) ഇവയിൽ നിന്ന് ഉപദ്രവവും ശത്രുപീഡയും ഭാര്യാപുത്രകലഹവും അശുഭദർശനവും സർപ്പഭയവും സംഭവിക്കും.
കേതുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ഛാഗദാനം, ഗജദാനം എന്നിവ യഥാശക്തി ചെയ്കയും വേണം.
Labels:
apaharangal,
jyothisham,
saturn,
shani,
shanidasha
ശനിദശയിലെ ബുധന്റെ അപഹാരകാലം
സുഭഗത്വമസ്തി സുഖിതാ വനിതാ-
നൃപലാളനം വിജയമിത്രയുതിഃ
ത്രിഗദോത്ഭവസ്സഹജപുത്രരുജാ
ശനിദായഹാരിണി ശശാങ്കസുതേ.
സാരം :-
ശനിദശയിലെ ബുധന്റെ അപഹാരകാലം സൗഭാഗ്യവും സമ്പത്തും സുഖവും സ്ത്രീഭോഗവും രാജപ്രസാദവും കാര്യാദികളിൽ ജയവും ബന്ധുയോഗവും ത്രിദോഷം (വാതപിത്തകഫ) കോപവും സഹോദരനും പുത്രനും രോഗാദ്യരിഷ്ടയും സംഭവിക്കും.
ബുധന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വിഷ്ണുസഹസ്രനാമജപവും യഥാശക്തി അന്നദാനവും ചെയ്യണം.
Labels:
apaharangal,
jyothisham,
saturn,
shani,
shanidasha
ചന്ദ്രൻ കർക്കിടകം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു
ആവക്രദ്രുതഗസ്സമുന്നതകടിഃ
സ്ത്രീനിർജ്ജിതസ്സൽസുഹൃ-
ദ്ദൈവജ്ഞഃ പ്രചുരാലയഃ ക്ഷയധനൈ-
സ്സംയുജ്യതേ ചന്ദ്രവൽ
ഹ്രസ്വഃ പീനഗളസ്സമേതി ച വശം
സാമ്നാ സുഹൃദ്വത്സല-
സ്തോയോദ്യാനരതസ്സ്വവേശ്മസഹിതേ
ജാതശ്ശശാങ്കേ നരഃ
ജനനസമയത്തു കർക്കിടകം രാശിയിൽ ചന്ദ്രൻ നിന്നാൽ, കുറച്ചൊന്നു ചരിഞ്ഞും വേഗത്തോടുകൂടിയും നടക്കുന്നവനായിരിക്കും, അരക്കെട്ടു സാധാരണയിൽ അധികം ഉയർന്നിരിയ്ക്കുക, സ്ത്രീകൾക്കു അധീനനാവുക, സജ്ജനങ്ങൾ മാത്രം ബന്ധുക്കളായിരിയ്ക്കുക, ജ്യോതിശ്ശാസ്ത്രത്തിൽ നല്ല പാണ്ഡിത്യമുണ്ടാവുക, തന്റെ വകയായി അനേക ഭവനങ്ങളുണ്ടായിരിയ്ക്കുക, കറുത്ത പക്ഷത്തിലേയും വെളുത്ത പക്ഷത്തിലേയും ചന്ദ്രനെപ്പോലെ ചിലപ്പോൾ ക്രമത്തിൽ ക്രമത്തിൽ സമ്പന്നനും ചിലപ്പോൾ നിർദ്ധനനുമായിത്തീരുക, ശരീരത്തിനു ഉയരം കുറഞ്ഞിരിയ്ക്കുക, കഴുത്തിനു നല്ലവണ്ണമുണ്ടാവുക, ചതുരുപായങ്ങളിൽ സാമോപായം മാത്രം സ്വാധീനത്തിലാവുന്നവനായിരിയ്ക്കുക; ബന്ധുക്കളെ ഏറ്റവും സ്നേഹിയ്ക്കുന്നവനും ജലക്രീഡയിലും ഉദ്യാനവാസത്തിലും വളരെ താല്പര്യമുള്ളവനുമായിരിയ്ക്കുക; ഇവയെല്ലാമാണ് അനുഭവിക്കുക.
Labels:
hora,
horaphalam,
jyothisham
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.