Showing posts with label sannyaasi north india. Show all posts
Showing posts with label sannyaasi north india. Show all posts

ആവണപലകയുടെ പ്രാധാന്യം

  ഇന്ന് വീടുകളില്‍ വളരെ ദുര്‍ല്ലഭമായിട്ടു മാത്രമേ ആവണപ്പലകകള്‍ കാണാറുള്ളു. പണ്ടുകാലത്ത് ധ്യാനത്തിനും നാമം ജപിക്കുന്നതിനും പൂജയ്ക്കും ആവണപ്പലക ഉപയോഗിച്ചിരുന്നു. കൂര്‍മ്മാകൃതിയിലുള്ളതാണ് ആവണപ്പലക. കൂര്‍മ്മാസനത്തില്‍ ഇരിക്കുകയാണെന്നതാണ് സങ്കല്പം. ആമപ്പലകയെന്നും ഇതിനു പേരുണ്ട്.

  ജ്യോതിഷശാസ്ത്രത്തില്‍ പറയപ്പെടുന്ന പൃഥ്വികൂര്‍മ്മചക്രമായും ഇതിന് ബന്ധമുണ്ട്. ലോകത്തെ മുഴുവന്‍ കൂര്‍മ്മമായി സങ്കല്‍പ്പിച്ച്‌ അതിന്റെ ശരീരഭാഗങ്ങളെ ഒമ്പതായി വിഭജിച്ച്‌ ഭാരതത്തിലെ ഓരോ പ്രദേശങ്ങളേയും തിട്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ 27 നക്ഷത്രങ്ങളേയും അതില്‍ വിന്യസിച്ചിട്ടുണ്ട്. നക്ഷത്രത്തിന് ഉണ്ടാകുന്ന ഗ്രഹയോഗമനുസരിച്ച്, ആ നക്ഷത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. നക്ഷത്രത്തിന് ഉണ്ടാകുന്ന പാപഗ്രഹയോഗപ്രകാരം പാപഫലവും, ശുഭഗ്രഹയോഗഫലമുണ്ടായാല്‍ ശുഭഫലം അനുഭവപ്പെടും. വരാഹമിഹിരാചാര്യന്‍ നിര്‍വചിച്ച പേരുകള്‍ അടിസ്ഥാനമാക്കി ഭൂപ്രദേശങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ട്. എങ്കിലും പല പണ്ഡിതന്മാരും അതിന് ശ്രമം നടത്തിയിട്ടുള്ളതായി ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു.

  ആവണപ്പലകയില്‍ ഇരുന്ന് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌താല്‍ നാടിന് ശ്രേയസ്സുണ്ടാകും. 

കാവി നിറത്തിന്റെ പ്രത്യേകത

      കാവി നിറത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ദീര്‍ഘകാലമായി ഹിന്ദുമത വിശ്വാസികള്‍ ആദരിച്ചു വരുന്ന ഒരു നിറമാണ്. എന്നാല്‍ കാവിവസ്ത്രം ധരിച്ചു നടക്കുന്ന പലരും ഈ നിറത്തിന്റെ പവിത്രത അറിഞ്ഞുകൂടാത്തവരാണ്. ഈ വസ്ത്രം ധരിച്ചാല്‍ താനൊരു തികഞ്ഞ ഹിന്ദുവായിത്തീരുമെന്നുള്ളതാണ് അവരുടെയെല്ലാം അന്ധമായ വിശ്വാസം. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

    ധര്‍മ്മതോരണം അഥവാ ധര്‍മ്മധ്വജത്തിനു മഞ്ഞനിറം കൂടുതലുള്ള കാവിയും ഈശ്വരധ്വജത്തിന് ചുവപ്പു കൂടിയ കാവിയും സന്ന്യാസത്തിന് കറുപ്പുനിറം കൂടിയ കാവിയുമാണ് ഉപയോഗിക്കുക പതിവ്. കാശി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍തഥാടനത്തിനായിപ്പോകുന്ന ഭക്തര്‍ കാവിവസ്ത്രമാണല്ലോ ഏറിയ കൂറും ധരിക്കാറുള്ളത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്‌ഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ഇപ്രകാരം മൂന്ന് ഗുണങ്ങളും നിറങ്ങളും ചേര്‍ന്നാണ് കാവിനിറം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവെന്നതാണ്, കാവി വസ്ത്രം ധരിച്ചുകൊണ്ട് സന്ന്യാസി പഠിപ്പിക്കുന്നത്. ഗൃഹസ്ഥാശ്രമികള്‍ക്ക് കാവിവസ്ത്രം വിധിക്കപ്പെട്ടിട്ടുള്ളതല്ല.

       കാവി അഥവാ കാഷായം എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കാം. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് കാവി നിറമാണ്. കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ഈ മണ്ണ് കലക്കി തങ്ങളുടെ വസ്ത്രങ്ങളില്‍ മുക്കിയാണ് അവിടുത്തെ സന്ന്യാസിമാര്‍ കാഷായവസ്ത്രം ധരിക്കുന്നത്. ഭോഗമോഹതൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്. അല്ലാതെ ഹിന്ദുമത പ്രചാരകന്മാരായി വേഷം കെട്ടുന്നതിനുവേണ്ടി കാവി വസ്ത്രം ധരിക്കുന്നത് ഉചിതമാകുകയില്ല. അങ്ങനെ ചെയ്യുന്നത് കാഷായ വസ്ത്രത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. 

     അഗ്നിയെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ കലര്‍ന്ന കാവിക്കുള്ളത്. അഗ്നി ശുദ്ധിയുള്ളതും സത്യവുമാകുന്നു. ഈ നിറമുള്ള കാവി ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. ആദിത്യ ഭഗവാന്റെ അരുണ ശോഭയാര്‍ന്നതാണ് ചുവപ്പ് കാവി. ഇതു സൂര്യതേജസ്സിനെ ഓര്‍മ്മിപ്പിക്കുന്നു. സര്‍വ്വസംഗപരിത്യാഗിയായി ലൌകിക ബന്ധങ്ങളുപേക്ഷിച്ചതിനെയാണ് കറുപ്പുനിറം കലര്‍ന്ന കാവി സൂചിപ്പിക്കുന്നത്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.