Showing posts with label sabarimala. Show all posts
Showing posts with label sabarimala. Show all posts

അടുക്കളയുടെ കിഴക്ക് ദിക്കില്‍ തുറക്കുന്ന ജന്നല്‍ എന്തിന്?


പഴയകാല ഭവനങ്ങള്‍ പരിശോധിച്ചാല്‍ കൃത്യസ്ഥലത്ത് തന്നെ പണിതിരിക്കുന്ന അടുക്കള കാണാം. മാത്രമല്ല അടുക്കളയില്‍ നിന്നും കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ജന്നലും കാണാം.

പുതിയ വീടുവയ്ക്കുന്നവരോടും പഴമക്കാര്‍ പറയാറുണ്ട്‌, അടുക്കളയുടെ കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ഒരു ജന്നലെങ്കിലും വേണമെന്ന്.

അടുക്കളയില്‍ നിന്നാണല്ലോ പാചകം ചെയ്യുന്നതുകാരണം പുക ഉയരുന്നത്. അതുകൊണ്ട് പുക പുറത്തേക്ക് പോകാനായിരിക്കും ഇത്തരത്തിലൊരു ജന്നലിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതെന്നാണ് ഇപ്പോഴും പലരും ധരിച്ചുവച്ചിരിക്കുന്നത്.

എന്നാല്‍ വാസ്തവം അതല്ല. ഒരു വീട്ടില്‍ ദിവസത്തിന്‍റെ ആദ്യം സജീവമാകുന്ന സ്ഥാനമാണ് അടുക്കള. അതുകൊണ്ട് വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന പുലര്‍വെയില്‍ അടുക്കളയില്‍ കടക്കേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ മനസ്സിലാക്കിയിരുന്നുവെന്നു സാരം. അതിനാലാണ് കിഴക്കുവശത്തെ ജന്നല്‍ തുറക്കാന്‍ അവര്‍ ഉപദേശിക്കുന്നത്.

മാത്രമല്ല, തെക്കുപടിഞ്ഞാറുനിന്ന് കടന്നു വരുന്ന സ്വാഭാവിക കാറ്റ് അടുക്കളയിലെ പുകയും ആശുദ്ധവായുവും പുറത്തേയ്ക്ക് കൊണ്ടുപോകേണ്ടതും ഇത്തരത്തില്‍ കിഴക്ക് സ്ഥാപിച്ചിരിക്കുന്ന കിഴക്കേ ജന്നല്‍ വഴിയാണെന്നതും കൊണ്ടാണ്.

എന്തിനാണ് ശരണം വിളിച്ച് മല ചവിട്ടുന്നത്?

ശബരിമലയ്ക്ക് പോകുന്നെങ്കില്‍ വ്രതം നോക്കി പോയിട്ടേ കാര്യമുള്ളൂ. തലമൂത്തവര്‍ നിരന്തരം പിന്‍മുറക്കാരെ ഓര്‍മ്മിപ്പിക്കുന്ന കാര്യമാണിത്.

ഉദ്ദിഷ്ട ഫലസിദ്ധിക്ക് വ്രതം നോക്കി തന്നെയാകണം മലചവിട്ടേണ്ടതെന്ന് അയ്യപ്പഭക്തന്മാരും കരുതുന്നുണ്ട്.

വ്രതാനുഷ്ഠാനം, ഭക്തന്മാര്‍ക്ക് പ്രദാനം ചെയ്യുന്ന ആത്മസായൂജ്യം ജീവിതസമര്‍പ്പണത്തിനു പോലും അവരെ സജ്ജരാക്കുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഉച്ചത്തിലുള്ള ശരണം വിളികള്‍ ശാരീരിക വേദനകള്‍ക്ക് ആശ്വാസം പകരുന്നു. ശരീരത്തിന്‍റെ ക്ഷീണമകറ്റുന്നു.

മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ആഹാരരീതി മനുഷ്യശരീരത്തിലെ ആന്തരാവയവങ്ങളുടെ ഒരു പുനഃസൃഷ്ടിയാണ് നടത്തുന്നതെന്ന് പറയാം.

അനാവശ്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിഞ്ഞുപോകയും മല ചവിട്ടുന്നതിലൂടെയുള്ള വ്യായാമം ഉന്മേഷദായകമായി വര്‍ത്തിക്കുകയും ചെയ്യും.

ഉച്ചത്തിലുള്ള ശരണം വിളിയിലൂടെ വന്യമൃഗങ്ങളെ ഭയപ്പെടുത്തി അകറ്റുകയെന്ന  ലക്‌ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും ഒരേ വാക്കുകള്‍ താളാത്മകമായി ആവര്‍ത്തിച്ചാല്‍ അതിലെ മായികത ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിക്കുമെന്നും ഇത് വളരെ ആയാസമുള്ള കാര്യങ്ങളെപ്പോലും നിസ്സാരമായി ചെയ്യാന്‍ പ്രാപ്തരാക്കുമെന്നും ആധുനിക മനഃശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചിട്ടുള്ള ശരണം വിളിയിലൂടെ സംഭവിക്കുന്നതും ഇതു തന്നെ. 

ശബരിമല മണ്ഡല - വ്രതവേളയില്‍ വീട്ടമ്മമാര്‍ ആചാരിക്കേണ്ടത്

  മണ്ഡലക്കാലം വൃശ്ചികം ഒന്ന് മുതല്‍ ആരംഭിക്കുന്നു. അത് വ്രതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പുണ്യമായി കരുതുന്നുവെങ്കിലും ശബരിമല തീര്‍തഥാടനവുമായിട്ടാണ് ഏറെ പ്രസിദ്ധമായിതീര്‍ന്നത്. മണ്ഡലക്കാലം വന്നാല്‍ കേരളത്തിന്റെ മുഖം ഭക്തിസാന്ദ്രമായി മാറുന്നു. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ച് രുദ്രാക്ഷമാലകള്‍ അണിഞ്ഞ് കുളിച്ചു ഭസ്മവും ചന്ദനക്കുറിയുമിട്ട് അയ്യപ്പശരണമന്ത്രങ്ങള്‍ വിളിച്ച് പോകുന്ന അയ്യപ്പന്മാര്‍ കാഴ്ച്ചക്കാരിലും ഭക്തി ഉളവാക്കുന്നു. പുതിയൊരുണര്‍വ് നല്‍കുന്നു. മാലയിട്ട് ഒരയ്യപ്പനെങ്കിലും മലയ്ക്ക് പോകാത്ത ഹൈന്ദവ വീടുകള്‍ കേരളത്തില്‍ വിരളമാണ്. അയ്യപ്പഭക്തന്‍ വ്രതമനുഷ്ഠിച്ച് മല ചവിട്ടണമെന്നാണ് വിധി. വ്രതാനുഷ്ഠാനവേളയില്‍ വീട്ടിലെ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.

1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.

2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.

3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.

4. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.

5. വാക്കുകളെകൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.

6. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.

7. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.

8. ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക. 

9. ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. തങ്ങള്‍ തൊട്ടസാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.

10. കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരികത്തിക്കള്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ചവ്രതം അതിവിശേഷമാകുന്നു.

11. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.

12. ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.

13. കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്. 

14. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച്  പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.

15. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.

16. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.

17. ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.

18. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം  ജപിക്കണം

"ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ
ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം
കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര."

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.