Showing posts with label chandrapaharam. Show all posts
Showing posts with label chandrapaharam. Show all posts

ചന്ദ്രദശയിലെ അപഹാരകാലം


  ചന്ദ്രദശയില്‍ ചന്ദ്രന്റെ അപഹാരകാലം കളത്ര പുത്രാദികളുടെ ലാഭവും, നല്ല വസ്ത്രങ്ങള്‍ ലഭിക്കുകയും, മഹാന്മാരുടെ സമാഗമവും, സ്ത്രീസുഖാനുഭവവും മാതാവിന് ഇഷ്ടഫലങ്ങള്‍ ലഭിക്കുകയും മറ്റും ഫലം.

  ചന്ദ്രദശയില്‍ കുജന്റെ അപഹാരകാലം പിത്തം കൊണ്ടും രക്ത്യാധിക്യംകൊണ്ടുള്ള രോഗങ്ങള്‍ സംഭവിക്കുകയും, അഗ്നിഭയവും, പലവിധത്തിലുള്ള ക്ലേശങ്ങളും, ശത്രുപീഡയും, ചോരഭയവും, ധനത്തിനും മാനത്തിനും ഹാനിയും സംഭവിക്കും.

  ചന്ദ്രദശയില്‍ രാഹുവിന്റെ അപഹാരകാലം കഠിനദോഷങ്ങളും ശത്രുവര്‍ദ്ധനയും ബന്ധുക്കള്‍ക്ക് രോഗപീഡകളും, കാര്‍, ഇടി ഇവകളില്‍നിന്നുള്ള ഉപദ്രവമോ വാതജങ്ങളായ രോഗങ്ങളോ ഉണ്ടാവുകയും, അന്നപാനദോഷം നിമിത്തം ജ്വരം മുതലായ രോഗങ്ങളുണ്ടാവുകയും മറ്റും ചെയ്യാവുന്നതാണ്.

  ചന്ദ്രദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം ദാനധര്‍മ്മങ്ങളില്‍ താല്‍പര്യവും സുഖാനുഭവങ്ങളും വസ്ത്രാഭരണാദികളുടെ ലാഭവും, ബന്ധുക്കളുടെ ചേര്‍ച്ചയും, രാജസമ്മാനങ്ങള്‍ ലഭിക്കുകയും മറ്റും ഫലം.

  ചന്ദ്രദശയില്‍ ശനിയുടെ അപഹാരകാലം പലവിധ രോഗങ്ങളെകൊണ്ടുള്ള ദുഃഖങ്ങളും, ബന്ധുക്കള്‍ക്കും ഭാര്യാപുത്രാദികള്‍ക്കും മാതാവിനും രോഗദുഃഖാദ്യരിഷ്ടതകളും, ഭൃത്യന്മാര്‍ക്ക് ഹാനിയും മറ്റും ഫലം.

  ചന്ദ്രദശയില്‍ ബുധന്റെ അപഹാരകാലം എല്ലായ്പ്പോഴും ധനലാഭവും, ഉത്തമവാഹനാദിലാഭവും, നാല്‍ക്കാലികളുടെ ലാഭവും, വിശേഷവസ്ത്രാഭരണാദികളുണ്ടാവുകയും, സൗഖ്യവും സമ്പത്തും വര്‍ദ്ധിക്കുകയും, ബുദ്ധിക്കുവികാസം സിദ്ധിക്കുകയും മറ്റും ഫലം.

  ചന്ദ്രദശയില്‍ കേതുവിന്റെ അപഹാരകാലം മനോദുരിതങ്ങളും അനര്‍ത്ഥങ്ങളും നിമിത്തമുള്ള ദുഃഖവും, മിത്രങ്ങള്‍ക്കും ഭൃത്യന്മാര്‍ക്കും രോഗമരണാദ്യനര്‍ത്ഥങ്ങളും, ജലഭയവും, ഉദരവ്യാധിയും, ധനഹാനിയും മറ്റും സംഭവിക്കും.

  ചന്ദ്രദശയില്‍ ശുക്രന്റെ അപഹാരകാലം ജലമാര്‍ഗ്ഗങ്ങളില്‍കൂടി സഞ്ചരിക്കുകയും, കിണര്‍, കുളം മുതലായത് കുഴിപ്പിക്കുകയും, കൃഷിസാധനങ്ങള്‍ ക്രയവിക്രയം ചെയ്തു ധനം സമ്പാദിക്കുകയും, വാഹനങ്ങള്‍ സമ്പാദിക്കുകയും, ദ്രവ്യങ്ങളും ആഭരണാദികളും ഭാര്യാലാഭവും സ്ത്രീസുഖവും ലഭിക്കുക, കൃഷികാര്യങ്ങളില്‍ പ്രവര്‍ത്തിക്കുക, പുത്രന്മാരും ബന്ധുക്കളും പശുക്കളും ലഭിക്കുക ഇവ ഫലം.

കുജദശയിലെ അപഹാരകാലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.